അഭിസാരിക(കന്‍ )….? – ബൈജു ജോര്‍ജ്ജ്..

307

fn-1 copy

നേരമേറെ കഴിഞ്ഞപ്പോഴാണ് മൊബൈല്‍ എടുത്ത് നോക്കിയത് .., അത് സൈലെന്റ് മോഡില്‍ ആയിരുന്നു ..!, പതിനഞ്ചോളം മിസ്സ്ഡ് കോള്‍സ് …!

നമ്പര്‍ നോക്കിയപ്പോള്‍ സുഹ്രത്തിന്റെതാണ് …..!, ഇടതടവില്ലാതെ പതിനഞ്ച് കോളുകള്‍ …, പത്തു നിമിഷത്തിനുള്ളില്‍ …!

ഏതായാലും തിരിച്ചു വിളിച്ചു …, , കാര്യത്തിന്റെ ഗൌരവം വലുതായിരിക്കണമല്ലോ …? അല്ലെങ്കില്‍ ഇങ്ങനെ കോളുകളുടെ ഒരു ഘോഷയാത്ര വരില്ലല്ലോ …!

റിംഗ് അടിക്കുമ്പോഴേക്കും കാള്‍ കണക്ടായി ..!, അവന്‍ കാള്‍ ബട്ടണിന്‍മേല്‍ കൈ വെച്ചിരിക്കുകയായിരുന്നെന്ന് തോന്നി ..,

എന്റെ പ്രതീക്ഷക്കും മുന്‍പേ അങ്ങേത്തലക്കില്‍ നിന്നും .., അവന്റെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി..!

”ടാ ….എന്താണ് ഇത്ര അത്യാവശ്യം …..?’

”അതൊക്കെ പറയാം …, നീയിങ്ങോട്ട് ഒന്നിറങ്ങ് …!”

”എന്താ കാര്യം .., റോബിനെ …? (പേര് ഒറിജിനല്‍ അല്ല .., , അവന്‍ മാനഹാനിക്ക് എന്റെ പേരില്‍ കേസു കൊടുക്കരുതല്ലോ )

”നീയോന്നിങ്ങോട്ട് ഇറങ്ങെടാ ഉവ്വേ ….!”

”നീ കാര്യം പറയെടാ ….!എനിക്കൊരു മീറ്റിങ്ങുണ്ട് …, ഇനി നിനക്ക് അത്ര അത്യാവശ്യമാണെങ്കില്‍ മാത്രം വരാമെന്നെയുള്ളൂ …., അതിന് നീ ആദ്യം കാര്യം പറ ….!”

അവസാനം നിക്കക്കള്ളിയില്ലാതെ അവന്‍ സത്യം വെളിപ്പെടുത്തി …!

” ടാ ..,ഒരുഗ്രന്‍ പീസ് വന്നിട്ടുണ്ട് …!”

പീസെന്നു കേട്ടതേ .., എന്റെ ഹൃദയം .., നൂറു മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലാന്‍ തുടങ്ങി …!

വാക്കുകള്‍ ശരപഞ്ചരത്തിലെ ജയന്റേതുപോലെയും …!

”നീ .., നുണ പറയരുത് …”’

”ടാ .., മോനേ .., നിനക്ക് സൗകര്യമുണ്ടെങ്കില്‍ വിശ്വസിച്ചാല്‍ മതി ..”!

” അല്ല ഇതെവിടന്നൊത്തു….”?, എന്റെ ആകാംക്ഷ ചിറകു വിരിച്ചു പറക്കാന്‍ തുടങ്ങി ….!

”അല്ല ..,അതൊക്കെ നീയെന്തിനാ അറിയുന്നത് …, , അപ്പം തിന്നാല്‍ പോരേ.., കുഴിയെണ്ണണോ ……?”

”വേണ്ട ..!”

”ശരി നിന്റെ അടുത്ത് സ്ഥലമുണ്ടോ ….?”

”അതൊക്കെ നമുക്ക് ശരിയാക്കാം …, നീ ആ പാച്ചുവിന്റെ (ഞങ്ങളുടെ മറ്റൊരു സുഹ്രത്ത് ) ഫ്‌ലാറ്റിന്റെ ചാവി വാങ്ങിക്കോ …, ഞാന്‍ അവനോട് വിളിച്ചു പറയാം …!”

”എന്നാ നീ വേഗം വിളിച്ചു പറയൂ …, പക്ഷേ .., നീ വരുന്നുണ്ടോ ..?, ഏതോ മീറ്റിംഗ് ഉണ്ടെന്നല്ലേ പറഞ്ഞത് …”?

”ഓ .., അതൊക്കെ ഞാന്‍ പോസ്റ്റ്‌ഫോണ്‍ ചെയ്തു .., അല്ലെങ്കിലും ആനക്കാര്യത്തിന്റെ ഇടയില്‍ ആരെങ്കിലും ചേനക്കാര്യം അന്വേഷിക്കോ ..?, നീ അങ്ങോട്ടേക്ക് പൊയ്‌ക്കോ .., ഒരു പത്തു മിനിട്ടുകൊണ്ട് ഞാന്‍ ദാ വന്നൂ ..’

ആക്‌സിലേറ്റര്‍ കൊടുത്തിട്ടും .., വണ്ടിക്ക് എന്തോ ഒരു അനങ്ങാപ്പാറ നയം ….!, ഒടുക്കത്തെ ഒരു ട്രാഫിക്ക് …!

ഒരു വിധത്തില്‍ ആകെ ഒരു പരക്കം പാച്ചില്‍ …!, പാച്ചുവിന്റെ ഫ്‌ലാറ്റിന്റെ കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തുമ്പോള്‍ .., , ആകാംക്ഷയുടെ ആയിരം കുന്ത മുനകള്‍ …, നെഞ്ചിടിപ്പ് എനിക്ക് മാത്രമല്ല …, ആ അപ്പാര്‍ട്ട്‌മെന്റിലുള്ള .., മുഴുവന്‍ പേര്‍ക്കും കേള്‍ക്കാമെന്ന് എനിക്ക് തോന്നി …!

ഏതായിരിക്കും .., ആ പീസ് …?, ഉഗ്രനാണെന്നല്ലേ .., അവന്‍ പറഞ്ഞത് ..! അവന്‍ പറഞ്ഞാലത് സത്യമായിരിക്കും .., കാരണം അങ്ങിനെയൊന്നും ആരെയും പുകഴ്ത്താത്തവനാണ് …!

ഉല്‍ക്കണ്ടാകുലമായ നിമിഷങ്ങള്‍ .., വാതില്‍ തുറക്കുന്ന ശബ്ദം .., , ആവേശം കൊണ്ട് ഞാന്‍ വാതില്‍ ഇടിച്ചു പൊളിച്ചു അകത്തു കയറുമോ ..?, കയറുപൊട്ടിക്കുന്ന മനസ്സിനെ പിടിച്ചു നിറുത്താന്‍ ഞാന്‍ വല്ലാതെ പാടുപെട്ടു…!

വാതില്‍ തുറന്നതേ …, അപ്പുറത്തുള്ള ആളെക്കണ്ടപ്പോള്‍ .., ഓവറായി കാറ്റു നിറഞ്ഞ ബലൂണ്‍ കണക്കെ ഞാന്‍ വല്ലാതെ വീര്‍ത്തു ..!

റോബിന്‍ പറഞ്ഞത് സത്യം തന്നെ …! ഞാന്‍ ആകെക്കൂടി ഒരു വിഹഗവീക്ഷണം നടത്തി ..

”കൊള്ളാം .., നല്ല കിണ്ണന്‍ സാധനം …” ഈ റോബിനെ സമ്മതിച്ചു കൊടുത്തേ മതിയാകൂ …!, അവനിത് എങ്ങനെ ഒപ്പിച്ചു …?

എല്ലാം ആവശ്യത്തില്‍ കൂടുതല്‍ തന്നെയുണ്ട് …!, എനിക്കേറ്റവും ഇഷ്ട്ടമുള്ള പിന്നാമ്പുറം അതി ഭയങ്കരമായിരിക്കുന്നു …!

ഏത് തരുണീമണികള്‍ പോകുന്നത് കണ്ടാലും എന്റെ കണ്ണുകള്‍ ആദ്യം ഉടക്കുന്നത് മേല്‍പ്പറഞ്ഞ ഇടത്തായിരിക്കും …!ഇതില്‍ വേറൊരു ശാസ്ത്രമുണ്ട് …, !, ഈ പിന്നാമ്പുറം കൂടുതലുള്ളവര്‍ .., അത് ഒന്നുകൂടി പിറകിലേക്ക് തള്ളിപ്പിടിച്ചേ നടക്കൂ …!

അതെന്താ .., അങ്ങിനെയെന്ന് ചോദിച്ചാല്‍ ..?, അതിന്റെ സത്യസന്ധമായൊരു ഉത്തരം എനിക്കറിയില്ല …!, ഒരു പക്ഷേ .., അതായിരിക്കും അവരുടെ വജ്രായുധം .. എന്ന് അവര്‍ക്കു തന്നെ നല്ല തിരിച്ചറിവ് ഉള്ളതുകൊണ്ടായിരിക്കാം …!

ഏതായാലും ഞാന്‍ കാടു കേറുന്നില്ല .., !, ചെറിയൊരു തര്‍ക്കത്തിനൊടുവില്‍ .., ഞാനാദ്യം .., എന്ന എന്റെ പിടിവാശി തന്നെ വിജയിച്ചു ..!, അതിന്റെ അനിഷ്ടം അവന്റെ മുഖത്ത് എഴുതി വെച്ചത് പോലെ തെളിഞ്ഞും കണ്ടു …!

ആകെ ഒരു മത്തു പിടിപ്പിക്കുന്ന മണം .., എനിക്കാണെങ്കില്‍ ഒരു നവവധുവിന്റെ നാണവും …!,എന്തു ചെയ്യണം ..?, എവിടെ തുടങ്ങണം …? , എന്നുള്ള ആകെ ഒരങ്കലാപ്പ് …!, സംഗതി ഇതെന്റെ ആദ്യാനുഭവം ആണേ …!

അതവള്‍ക്കും മനസ്സിലായെന്ന് തോന്നുന്നു …, അവസാനം അവള്‍ തന്നെ എല്ലാത്തിനും മുന്‍കൈ എടുത്തു …,

എനിക്കാണെങ്കില്‍ ആകെക്കൂടി ഒരു എരിപൊരിസഞ്ചാരം …!, , ഹൃദയമാണെങ്കില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡെല്ലാം .., എപ്പോഴേ മറികടന്നിരിക്കുന്നു …!

അവസാനം പിറന്നു വീണ കുഞ്ഞായി മാറിയ ഞാന്‍ .., , കൈകളാല്‍ എന്റെ നാണം മറക്കാന്‍ ഒരു പാഴ് ശ്രമം നടത്തി …!

അവള്‍ വികാര മര്‍മ്മരത്തോടെ എന്റെ കാതുകളില്‍ മന്ത്രിച്ചു …!

” എന്താ .., നാണമാണോ …?”

ഞാന്‍ അല്ലെന്നോ .., അതേന്നോ .., പറഞ്ഞില്ല …, മിണ്ടാന്‍ ആഗ്രഹിച്ചെങ്കിലും എനിക്കതിന് കഴിഞ്ഞില്ല എന്നതായിരുന്നു സത്യം …!, എന്റെ നാവിനെല്ലാം കൂച്ചുവിലങ്ങിട്ടപോലെ …!

എന്റെ കൈകള്‍ പിടിച്ച് .., കട്ടിലിലേക്ക് അവള്‍ എന്നെ ആനയിച്ചു ..!

ഞാനാണെങ്കില്‍ .., തെറ്റു ചെയ്തിട്ട് പിടിക്കപ്പെട്ട കുട്ടിയെ .., ശിക്ഷിക്കാന്‍ കൊണ്ടുപോകുന്നത് പോലെ അവളുടെ പിന്നാലേയും …!

അവസാനം കാര്യപരിപാടികളെല്ലാം തുടങ്ങി .., ക്ലൈമാക്‌സില്‍ എത്താറായപ്പോഴാണ് …., ഞാന്‍ ഞെട്ടിത്തെറിച്ചു പോയത് .., , പ്രതീക്ഷിക്കാത്ത സത്യം മുന്നില്‍ നിന്ന് പല്ലിളിച്ചപ്പോള്‍ .., എന്റെ വെടിതീര്‍ന്നു …!

അഗ്‌നിപര്‍വ്വതത്തിന്റെ മുകളില്‍ .., ഹിമാലയം തകര്‍ന്നുവീണപോലെ .., ഞാന്‍ തണുത്തുറഞ്ഞു …!

”സോറി …, സഹോദരി …, അല്ല …, സഹോദരാ …, , എനിക്കല്‍പ്പം പണിയുണ്ടായിരുന്നു …, ക്ഷമിക്കണം .., നമുക്ക് പിന്നീടൊരിക്കലാകാം …!

ചാട്ടുളി വേഗത്തിലാണ് ഞാന്‍ പുറത്തേക്ക് പാഞ്ഞത് …, , പോകുന്ന പോക്കില്‍ റോബിന്റെ നാഭിക്കിട്ട് ഒരു തൊഴി കൊടക്കാന്‍ എന്റെ കാലുകള്‍ ആഞ്ഞതാണ് …!,

വേണ്ട അവനൊരു പത്തിന്റെ പണി തന്നെ കിട്ടട്ടെ …ശവം …!

റോബിന് ആശ്ച്യര്യം ….! ”ടാ …ഇത്ര പെട്ടെന്നൊ …?, ദേ …പോയീ .., ദാ വന്നൂ …., എന്തോന്നാടെ ഇത് .., പോയതും .., വന്നതും ഒരുമിച്ച് …?”

ഇനി എന്റെ ഊഴം …., എന്നും പറഞ്ഞുകൊണ്ട് .., തുള്ളിച്ചാടിക്കൊണ്ടാണ് അവന്‍ അകത്തേക്ക് പോയത് …!

ഒരു രണ്ടു നിമിഷം കഴിഞ്ഞു കാണും .., ഉള്ളില്‍ നിന്ന് ഒരുഗ്രന്‍ അലര്‍ച്ച …, !

ഞാനത് പ്രതീക്ഷിച്ചതാണെങ്കിലും …, പെട്ടെന്ന് ഞെട്ടിപ്പോയി ..!

വാതില്‍ തുറന്ന് .., ഒരു പ്രേതം കണക്കെ റോബിന്‍ .., മുന്നില്‍ ..!
എന്തോ കണ്ട് പേടി പറ്റിയ പോലെ അവന്‍ വിളറി വെളുത്തിരിക്കുന്നു .., മുടിയെല്ലാം മുകളിലേക്ക് അസ്ത്രം കണക്കെ എഴുന്ന് നില്‍ക്കുന്നു …!

എന്തോ .., പറയാനായി അവന്‍ ആയുന്നു .., എന്നാല്‍ ശബ്ദം പുറത്തേക്ക് വരുന്നില്ല …, വിക്കി ക്കൊണ്ട് അവന്‍ അകത്തേക്ക് കൈചൂണ്ടി പിച്ചും പേയും പറയാന്‍ തുടങ്ങി …!

ഞാന്‍ അവന്റെ കൈപിടിച്ചു കൊണ്ട് പതുക്കെ പറഞ്ഞു …!

”മച്ചാ ..,വിട്ടോടാ …!”

വാല്‍ക്കഷണം : ഇത് വായിച്ച് .., എന്നെ തെറ്റിദ്ധരിക്കല്ലേ …!, ഞാന്‍ അങ്ങിനത്തെ ആളൊന്നുമല്ല …, , ഇതിലെ കഥയും ..,കഥാപാത്രങ്ങളും .., വെറും സാങ്കല്‍പീകം മാത്രമാണ് …!

Caution : ഇത് പോലുള്ള പരിപാടികള്‍ക്ക് പോയാല് എട്ടിന്റെയല്ല .., പത്തിന്റെ പണിയായിരിക്കും കിട്ടുവാന്‍ പോകുന്നത് ..! എയിഡ്‌സ് പോലുള്ള മഹാമാരികള്‍ക്ക് അത് വഴിവെക്കും …!

അതിനെക്കുറിച്ച് കൂടുതലറിയാന്‍ .., ബൂലോകത്തില്‍ തന്നെ പ്രസദ്ധീകരിച്ചിട്ടുള്ള ….

”പിറകിലെക്കൊഴുകുന്ന നിഴലുകള്‍ …..” (The Incredible Life fight against AIDS) കാണുക …!