അമറും അക്ബറും അന്തോണിയും പിന്നെ നാദിര്‍ഷയും

361

AAA1

നാദിര്‍ഷ എന്ന വ്യക്തി എന്തൊക്കെ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യും എന്ന് ചോദിക്കുന്നതിനേക്കാള്‍ എളുപ്പം എന്തൊക്കെ ചെയ്യില്ല എന്ന് ചോദിക്കുന്നതാവും. അഭിനേതാവ്, പാട്ടുകാരന്‍, മിമിക്രിക്കാരന്‍, ഗാനരചയിതാവ്, പാരഡി ഗാനരചയിതാവ്, സ്റ്റേജ് ഷോകളുടെ സംവിധായകന്‍ അങ്ങനെയങ്ങനെ നീളുകയാണ് ആ ലിസ്റ്റ്. മലയാളത്തിലെ അക്കാലത്തെ മികച്ച നടന്മാരെ ഒന്നിപ്പിച്ചുകൊണ്ട് ‘ദേ മാവേലി കൊമ്പത്ത്’ എന്ന ഹിറ്റ് വീഡിയോ കാസറ്റ് സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും നാള്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് മാത്രം സംഭവിച്ചില്ല. പക്ഷേ, ‘ലേറ്റ് ആനാലും ലേറ്റസ്റ്റാ വരുവാ’ എന്ന ഡയലോഗ് പോലെ ഒരു കിടിലന്‍ സിനിമയുമായി കടന്നുവന്നിരിക്കുകയാണ് നാദിര്‍ഷ. അമര്‍ അക്ബര്‍ അന്തോണി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം :

  • പ്രിത്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരാണ് യഥാക്രമം അമറും അക്ബറും അന്തോണിയും ആകുന്നത്. ക്ലാസ്‌മേറ്റ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മൂവരും ഒന്നിക്കുന്ന സിനിമ കൂടിയാവും ഇത്.

  • നമിത പ്രമോദ് ആണ് ഈ ചിത്രത്തിലെ നായികാവേഷത്തില്‍ എത്തുക. മൂന്ന് നായകന്മാര്‍ ഉണ്ടെങ്കിലും ഒരു പ്രധാന നായിക മാത്രമേ ചിത്രത്തില്‍ ഉള്ളൂ.
  • സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇടവേള ബാബു, രമേശ് പിഷാരടി, ശ്രീരാമന്‍, ധര്‍മജന്‍, ശശി കലിംഗ, സ്രിന്ധ, കെ.പി.എ.സി. ലളിത, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  • യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ട്ടെയിന്‍മെന്റ്, അനന്യ ഫിലിംസ് എന്നീ ബാനറുകളുടെ കീഴില്‍ ഡോ. സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
  • ചിത്രത്തിന്റെ സംഗീത സംവിധാനം ദീപക് ദേവും നാദിര്‍ഷയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. നാദിര്‍ഷ സ്‌റ്റൈലില്‍ ഒരു കള്ളുപാട്ടും ഉണ്ട് അമര്‍ അക്ബര്‍ അന്തോണിയില്‍.

  • ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
  • സോണി മ്യൂസിക്ക്‌സ് ഇന്ത്യ ലിമിറ്റഡ് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. എന്നാല്‍, സോണി ട്രെയിലര്‍ പുറത്തിറക്കുന്നതിനുമുന്‍പേ യൂട്യൂബിലും തുടര്‍ന്ന് സോഷ്യല്‍ മീഡിയകളിലും ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരുന്നു.

അമര്‍ അക്ബര്‍ അന്തോണിയുടെ ട്രെയിലര്‍ ഇവിടെ കാണാം: