Never ever miss PIKU,it is a pure gem💎
Adhil Muhammed
ബച്ചന്റേതായി വളരെ കുറച്ച് സിനിമകളെ ഞാൻ കണ്ടിട്ടുള്ളു.കണ്ടവയിൽ എല്ലാം തന്നെ വളരെ നല്ല സിനിമകളായിരുന്നു.ആ സിനിമകൾ കൊണ്ട് തന്നെ നന്നായി ഇഷ്ടപ്പെട്ട ഒരു നടനും ആണ് പുള്ളി.പുള്ളിടെ ഞാൻ കണ്ട ഏറ്റവും മികച്ച പ്രകടനം അത് ഈ സിനിമയിലേതാണ്.സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പുള്ളി അഭിനയിക്കുവാണ് എന്ന് ഒരൊറ്റ നിമിഷത്തിൽ പോലും ഫീൽ ചെയ്യിപ്പിക്കാത്ത, ബാഷ്കോർ ബാനെർജി ആയി എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന, പിടിവാശികളുള്ള, വെട്ടിത്തുറന്ന് സംസാരിക്കുന്ന, കോൺസ്റ്റിപേഷൻ കാരണം ബുദ്ദിമുട്ടുന്ന, മറ്റുള്ളവരെ ശെരിക്കും ഇറിറ്റേറ്റഡ് ആക്കുന്ന പികുവിന്റെ സ്വന്തം ബാബ ആയി പുള്ളി അങ്ങ് ജീവിക്കുവായിരുന്നു ഓരോ നിമിഷവും.
സിനിമയിലെ മറ്റു കഥാപാത്രങ്ങൾക്ക് പുറമെ കണ്ടുകൊണ്ടിരുന്ന ഞാനും പുള്ളിയുടെ സ്വഭാവം കണ്ടു ഇറിറ്റേറ്റഡ് ആയി എന്നതാണ് സത്യം.അത്രമാത്രം റിയലിസ്റ്റിക് ആയാണ് പുള്ളി ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്♥️
അടുത്തത് ദീപികയാണ്,എന്ത് സുന്ദരിയാണ് അവർ എന്ന് പറഞ്ഞാൽ അത് വെറും ക്ലിഷേ ആയി പോകും.ദീപികയുടെ സൗന്ദര്യം ഒരുപാട് സിനിമകളിൽ കണ്ടറിഞ്ഞിട്ടുള്ളതാണ്.പക്ഷെ അവരെ ഇത്രയും ഭംഗിയിൽ,ഇത്രയും മനോഹരമായി അവതരിപ്പിച്ച വേറൊരു സിനിമയില്ല.ബാബ യുടെ പിടിവാശികളിൽ ബുദ്ദിമുട്ടുന്ന,തിരക്കുകൾക്കിടയിൽ ഒരു ബ്രേക്ക് ആഗ്രഹിക്കുന്ന ഒരു വ്യക്തിയായി അവർ പകർന്നാടുകയായിരുന്നു.ഓരോ റിയാക്ഷനും എന്ത് രസായിട്ടാ അവർ ചെയ്തു വച്ചേക്കുന്നത്.കണ്ടിങ്ങനെ ഇരുന്നുപോകും നമ്മൾ♥️
And finally,the highlight of the movie,Irrfan khan.എന്ത് അനായാസമായാണ് പുള്ളി റാണ എന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഓരോ നോട്ടത്തിലൂടെയും മറ്റും റാണ പികുവിനോട് പറയാതെ പറയുന്ന പ്രണയം ഒക്കെ എന്ത് രസാണെന്നോ കണ്ടിരിക്കാൻ.അതുപോലെതന്നെ ബച്ചനുമായുള്ള കോമ്പിനേഷൻ സീനുകളും പുള്ളി ഗംഭീരമാക്കിയിട്ടുണ്ട്.പുള്ളിടെ ആ ചിരി,നിലവിലെ ബോളിവുഡിൽ ഏറ്റവുമധികം miss ചെയ്യുന്നത് പുള്ളിയെ ആണ്,പുള്ളിടെ ആ ചിരിയാണ്,ശെരിക്കും miss ചെയ്യുന്നു😓❤️
ബച്ചന്റെ പിടിവാശികളും ബുദ്ദിമുട്ടുകളും ഒക്കെയായി കഥയിങ്ങനെ രസിച്ചു മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന സമയം സംവിധായകൻ സിനിമയിൽ ഇടുന്ന ഒരു ഫുൾ stop ഉണ്ട്.അത്രയും നേരം എല്ലാരുമായും തർക്കിച്ചും വഴക്കിട്ടും നടന്ന ബാബ നിശബ്ദനായ സമയം,സിനിമയൊന്ന് നിശബ്ദമാകുന്ന കുറച്ച് സെക്കൻഡുകൾ.ആ നിശബ്ദ നമ്മുടെ ഉള്ളിൽ ഉണ്ടാക്കുന്ന ഒരു ശൂന്യതയുണ്ട്,ഒരു ബുദ്ദിമുട്ടുണ്ട്.കണ്ടുതന്നെ അറിയേണ്ട അനുഭവിക്കേണ്ട ഒരു ബുദ്ദിമുട്ട്.അവിടന്ന് ആരംഭിക്കുന്ന sarod എന്ന ട്രാക്ക്,ആ നിമിഷങ്ങളിൽ മനസ്സിലാകും ബച്ചൻ ആണ്,ബച്ചന്റെ ബാബയാണ് ഈ സിനിമയുടെ ആത്മാവ് എന്ന് ♥️
അതിന് ശേഷമുള്ള അവസാന കുറച്ച് മിനിറ്റുകൾ,സിനിമ തീരല്ലേ എന്ന് ആഗ്രഹിച്ച കുറച്ച് മിനിറ്റുകൾ ❤️PIKU കണ്ടവർ എന്തായാലും കൊൽക്കത്ത ഒന്ന് കാണണം എന്നാഗ്രഹിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്. അത്രയും മനോഹരമായാണ് കൊൽക്കത്തയെ പകർത്തിവച്ചിട്ടുള്ളത്. സിനിമയുടെ മറ്റൊരു main factor♥️
മൊത്തത്തിൽ PIKU ഞാൻ കണ്ട ഹിന്ദി സിനിമകളിൽ വച്ചു ഏറ്റവും മികച്ചവയിൽ ഒന്നാണ്.ഇനിയും കാണാത്തവരുണ്ടേൽ നിങ്ങൾ മിസ്സ് ആക്കുന്നത് മികച്ച അനുഭവങ്ങളിൽ ഒന്നാണ്, so don’t miss it♥️