അമിത പ്രതീക്ഷകള്‍ ഇല്ലാതെ കാണാന്‍ പറ്റിയ ഒരു കൊച്ചു ചിത്രം; ജിലേബി

241

new

അമിതമായ പ്രതീക്ഷകളും എന്തോ ഭയങ്കര കഥയും ഒന്നും തേടി ആരും ജിലേബി കാണാന്‍ പോകണ്ട. അല്‍പ്പം തമാശയും ഒരുപാട് നന്മയും നിറഞ്ഞ ഒരു കൊച്ചു ചിത്രം എന്നാ നിലയില്‍ ഈ ചിത്രത്തെ നോക്കി കണ്ടാല്‍ ജയസൂര്യ എന്നാ നടന്റെ മറ്റൊരു മികച്ച ചിത്രമാണ് ജിലേബി.

എല്ലാ മനുഷ്യരിലും ഒരു കുട്ടിയുണ്ട്. ആ കുട്ടി എപ്പോഴെങ്കിലും ഒക്കെ മറ നീക്കി പുറത്തു വരും എന്നീ ചിത്രം നമ്മളെ പഠിപിക്കുന്നു.  കുട്ടികള്‍ക്ക് വേണ്ടി കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് ജിലേബി എന്ന് വേണമെങ്കിലും പറയാം.

ചിത്രത്തിലെ ചെറിയ ചെറിയ ചില തമാശകള്‍ ബോറടിയില്ലാതെ രണ്ടര മണിക്കൂര്‍ നമ്മളെ പിടിച്ചു ഇരുത്തുകയും തുടക്കത്തില്‍  ചില സീനുകള്‍ മനസ്സിനെ തണുപ്പിക്കുന്ന ഒരു അനുഭവം നമുക്ക് നല്‍കുകയും ചെയ്യുന്നു.

ഒരു ഗ്രാമവും അതിന്റെ ഭംഗിയെ തൊട്ടുണര്‍ത്തുന്ന ഓരോ സീനുകളും വളരെ ഭംഗിയായി ചിത്രികരിക്കാന്‍ സാധിച്ചിട്ടുണ്ട് എങ്കിലും ഇടയ്ക്ക് അല്‍പ്പം ഇഴച്ചില്‍ നമുക്ക് അനുഭവപ്പെടും.

നിഷ്‌ക്കളങ്കനായ നായകന്റെ വേഷം അവതരിപ്പിച്ച ജയസൂര്യയുടെ അഭിനയം മികച്ചത് തന്നെയായിരുന്നു. കുട്ടികളായി അഭിനയിച്ച മാസ്റ്റര്‍ ഗൗരവും സയൂരിയും മികച്ച അഭിനയം തന്നെ കാഴ്ച വെച്ചു.  നായിക വേഷത്തില്‍ എത്തിയ രമ്യാ നമ്പീശന്‍, വിജയ രാഘവന്‍, ശാരി,ധര്‍മ്മജന്‍,ശശി കലിംഗ തുടങ്ങിയവരും മികച്ച പ്രകടനം തന്നെയായിരുന്നു. ഒരു ഭീകര വിജയ ചിത്രം എന്ന് പേര് നേടി ഈ ചിത്രം മുന്നോട്ട് പോകുമോ എന്ന് അറിയില്ല, പക്ഷെ ഒരിക്കല്‍ കണ്ടിരിക്കാവുന്ന ഒരു കൊച്ചു നല്ല സിനിമ തന്നെയാണ് നവാഗതനായ സംവിധായകന്‍ അരുണ്‍ ശേഖരന്റെ അരങ്ങേറ്റ ചിത്രം.

 

 

Advertisements