അമൃതാനന്ദമയിമഠം വീണ്ടും വിവാദത്തില്‍ – ഇത്തവണ മരണപ്പെട്ടത് വിദേശി..

315

about-amma-header

ആത്മീയതയുടെ പേരില്‍ ചൂഷണങ്ങള്‍ പതിവായ കേരളത്തില്‍, ആള്‍ദൈവങ്ങള്‍ക്കും, ആത്മീയ ആചാര്യന്മാര്‍ക്കും തീരെ ക്ഷാമമില്ല. ഇതില്‍ എത്രത്തോളം സത്യങ്ങള്‍ ഉള്ളതായുള്ള അറിവ് ആര്‍ക്കുമില്ല. പല ആത്മീയ സംഘടനകളുടെയും പിന്നില്‍ വന്‍ തട്ടിപ്പുകളും വെട്ടിപ്പുകളും നടക്കുന്നുണ്ടെന്നത് പകല്‍പോലെ സത്യമാണ്. പക്ഷെ ഇത്തരം ആളുകള്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ നമ്മുടെ രാജ്യത്തെ നിയമത്തിണോ പോലീസിനോ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.

കൊല്ലം വള്ളിക്കാവില്‍ തുടങ്ങിയ അമൃതാനന്ദമയി മഠം ഇന്ന് ലോകത്താകമാനം പതിനായിരക്കണക്കിന് ശൃംഖലകളും കോടിക്കണക്കിന് ഭക്തരുമുള്ള ഒരു വലിയ പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. കഴിഞ്ഞിടെ കൊച്ചി മടത്തില്‍ സത്നാം സിംഗ് എന്ന പഞ്ചാബ് സ്വദേശി കൊല്ലപ്പെട്ടതും, വിദേശ വനിതയായ ഗെയ്ല്‍ ട്രേഡ് വെല്‍ പറഞ്ഞ ശക്തമായ ആരോപണങ്ങളും നമുക്ക് മുന്‍പില്‍ ഇന്നും ഒരു ചോദ്യചിഹ്നമായി ഇപ്പൊഴു അവശേഷിക്കുന്നു. ഇതില്‍ ആരാണ് കുറ്റക്കാരെന്നോ, ആരെയാണ് ശിക്ഷിക്കെണ്ടാതെന്നോ തിരിച്ചറിയാനാകാതെ പോലീസും നിയമവും ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്‌.

ഇതിനുപുറകെയാണ് കഴിഞ്ഞ ദിവസം ജപ്പാന്‍ സ്വദേശിയായ ഔഷി ഇജിയും വള്ളിക്കാവില്‍ ആത്മാഹൂതി നടത്തിയത്. സമാധാനവും സന്തോഷവും കാംഷിച്ചെത്തുന്ന ഭക്തര്‍ ഇവിടെ ആത്മഹത്യ ചെയ്യണമെങ്കില്‍ അവിടെ എന്തെങ്കിലും ഒരു അരുതായ്മ ഉള്ളതായി ആരെങ്കിലും സംശയിച്ചാല്‍ അതില്‍ അതിശയോക്തി പറയാനില്ല. കാരണം ലോകത്തുള്ള ജനങ്ങള്‍ക്ക് മുഴുവന്‍ സമാധാനം നല്‍കുന്ന ഇവര്‍ക്ക് എന്തുകൊണ്ട് ഈ മരണപ്പെട്ടയാള്‍ക്ക് സമാധാനവും സന്തോഷവും കൊടുക്കാന്‍ കഴിഞ്ഞില്ല…? ഇത്തരം ചോദ്യങ്ങളെല്ലാം ഉത്തരം കിട്ടാതെ കിടക്കുന്ന വെറും ചോദ്യ ചിഹ്നങ്ങളായി കിടക്കും.

ആത്മീയതയുടെ കച്ചവടമൂല്ല്യവും, ലാഭത്തിന്റെ കണക്കുകകളും ഏറ്റവും കൂടുതല്‍ മനസിലാക്കുകയും, അവ കാര്യപ്രദമായി ഉപയോഗിക്കുകയും ചെയുന്നതില്‍ മലയാളികളെ വെല്ലാന്‍ ആരുമില്ല എന്നുതന്നെ പറയാം. ഏതെങ്കിലും ഒരു മതത്തിലോ ജാതിയിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇത്തരം തട്ടിപ്പുകള്‍. പകരം ഒരു സാംക്രമിക രോഗം പോലെ, അത് സകല മതങ്ങളിലും വ്യാപിച്ചിരിക്കുന്നു എന്നതാണ് സത്യം. ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും ദൈവത്തിനേക്കാള്‍ കൂടുതല്‍ വിശ്വസിക്കുന്നത് ഇത്തരം ആള്‍ദൈവങ്ങളെ ആണെന്നതാണ് സത്യം. വിസ്വാസമുള്ളിടത്തെ വിശ്വാസ ചൂഷണം നടക്കുകയുള്ളൂ എന്നതറിഞ്ഞു കൊണ്ട് ആള്‍ദൈവങ്ങളും തങ്ങളാല്‍ കഴിയും വിധം ഭക്തരെയും പിഴിഞ്ഞുകൊണ്ടിരിക്കുന്നു..