fbpx
Connect with us

അമേയ…!

‘ഇന്റിമിഡേറ്റിംഗ്‌ലി ഇന്റലിജന്റ്…… ബ്രെത്ത് ടേക്കിംഗ്‌ലി ബ്യൂട്ടിഫുള്‍…. എന്തിനെക്കുറിച്ചും സംസാരിക്കാനും എഴുതാനും കഴിവുള്ളവള്‍….’ അമേയ ദീക്ഷിത് എന്ന പേരു കേട്ടപ്പോള്‍ത്തന്നെ ഹിമേഷ് കര്‍ത്താ പറഞ്ഞ വാചകങ്ങളാണ്.

ഒരു മിറക്കിള്‍ പോലെയായിരുന്നു ഈ ബാംഗ്ലൂര്‍ നഗരത്തില്‍ അയാള്‍ മുന്നില്‍ വന്നു പെട്ടത്. ഇന്നിപ്പോ ഈ പബ്ബിലെത്താനും കാരണം അയാളാണ്. അല്ലായിരുന്നെങ്കില്‍ ആനന്ദിന്റെ ഈ യാത്ര വെറും വെറുതെയായിപ്പോകുമായിരുന്നു….

 235 total views

Published

on

‘ഇന്റിമിഡേറ്റിംഗ്‌ലി ഇന്റലിജന്റ്…… ബ്രെത്ത് ടേക്കിംഗ്‌ലി ബ്യൂട്ടിഫുള്‍…. എന്തിനെക്കുറിച്ചും സംസാരിക്കാനും എഴുതാനും കഴിവുള്ളവള്‍….’ അമേയ ദീക്ഷിത് എന്ന പേരു കേട്ടപ്പോള്‍ത്തന്നെ ഹിമേഷ് കര്‍ത്താ പറഞ്ഞ വാചകങ്ങളാണ്.

ഒരു മിറക്കിള്‍ പോലെയായിരുന്നു ഈ ബാംഗ്ലൂര്‍ നഗരത്തില്‍ അയാള്‍ മുന്നില്‍ വന്നു പെട്ടത്. ഇന്നിപ്പോ ഈ പബ്ബിലെത്താനും കാരണം അയാളാണ്. അല്ലായിരുന്നെങ്കില്‍ ആനന്ദിന്റെ ഈ യാത്ര വെറും വെറുതെയായിപ്പോകുമായിരുന്നു….

കോപ്പി റൈറ്റര്‍ എന്ന നിലയില്‍ അവളെ നന്നായറിയാമായിരുന്നു ഹിമേഷ് കര്‍ത്തായ്ക്ക്.

‘ഇത്രയും നന്നായി ആഡ് മെറ്റീരിയല്‍ ഉണ്ടാക്കാന്‍ കഴിയുന്ന വേറൊരാളെ എനിക്കറിയില്ല. കമ്പനിയുടെ യു.എസ്.പി. യ്‌ക്കൊത്ത ടാഗ് ലൈന്‍, ഹെഡ് ലൈന്‍, അതിനു മീതെയുള്ള കിക്കര്‍…. എന്‍വലപ്പുകള്‍ക്കു മീതെയുള്ള ടീസര്‍, കീ വേഡ്, പഞ്ച് വേഡ് എല്ല്‌ലാം ഔട്ട്സ്റ്റാന്‍ഡിംഗ് ആയി ചെയ്യും. ക്ലയന്റ് മീറ്റിംഗിനും, ബ്രെയിന്‍സ്‌റ്റോമിങ്ങിനും അവളുണ്ടെങ്കില്‍ എല്ലാം എത്ര എളുപ്പം എന്നു തോന്നിപ്പോകും!’

Advertisement

സുഹൃത്തിന്റെ വാഗ്‌ധോരണി കേട്ട് ബിയര്‍ പിച്ചര്‍ തലോടി ആനന്ദ് ഇരുന്നു. കുടിക്കാന്‍ താല്പര്യം തീരെയില്ല. എന്നാല്‍ ഹിമേഷ് മൂഡിലാണ്.

‘അമേയ എന്ന പേരിന് അളക്കാന്‍ കഴിയാത്തവള്‍ എന്നാണ് അര്‍ത്ഥം. എത്ര കറക്റ്റായിട്ടാണ് അവളുടെ പേരന്റ്‌സ് ആ പേരിട്ടത്… ഇമ്മെഷറബിള്‍!’

ആനന്ദ് മെല്ലെ മൂളിക്കേട്ടു. അതെ…. അളക്കാന്‍ കഴിയുന്നില്ല, എത്രത്തോളമാണ് അവളെ മിസ് ചെയ്യുന്നതെന്ന്…. അവള്‍ പറഞ്ഞ ബഫര്‍ പീരീഡ് തീര്‍ന്നിട്ട് നാലു ദിനങ്ങള്‍ കഴിഞ്ഞു . മുന്നൂറ്ററുപത്തഞ്ചു ദിനങ്ങള്‍ കാത്തിരുന്നിട്ടും തിരിച്ചു വരാനുള്ള യാതൊരു ലക്ഷണങ്ങളും കാണാഞ്ഞാണ് അയാള്‍ ബാംഗ്ലൂര്‍ക്കിറങ്ങിയത്.

ഹിമേഷ് തുടര്‍ന്നു ‘പ്രകാശവേഗത്തില്‍ ചിന്തകള്‍ പറക്കുമ്പോള്‍, എന്താണവള്‍ അടുത്തു ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ആഴ്ചയിലൊരിക്കല്‍ അവളിവിടെ വരും എന്ന കാര്യം തന്നെ വളരെക്കുറച്ചു പേര്‍ക്കു മാത്രമേ അറിയൂ. ഷി വില്‍ ബി ഹിയര്‍ എനി ടൈം ആഫ്റ്റര്‍ എയ്റ്റ്. അല്ല, എന്താ കാര്യം? എനി ആഡ് ഇന്‍ മൈന്‍ഡ്?

Advertisement

‘അതൊന്നുമല്ലെടാ. എനിക്ക്… എനിക്കൊരു പേഴ്‌സണല്‍ കാര്യമുണ്ടായിരുന്നു…. ‘

‘അതെന്താണാവോ ഇത്ര പേഴ്‌സണല്‍? വല്ല ഓണ്‍ലൈന്‍ ഫ്‌ലിങ്ങും ഉണ്ടായോ മോനേ? സോര്‍ട്ട് ഓഫ് ആന്‍ ഇന്‍ഫാച്ചുവേഷന്‍? ആണേല്‍ വിട്ടു പിടി കുട്ടാ!’

‘നോ ഇന്‍ഫാച്ചുവേഷന്‍. ഷി ഈസ് ആന്‍ ഓണ്‍ലൈന്‍ ഫ്രണ്ട്. അഞ്ചാറു കൊല്ലമായി.’

‘ഐ സീ. നിനക്ക് ആളെ നന്നായി അറിയാമല്ലോ, അല്ലേ? ചിലപ്പോള്‍ കെയ്‌സ് കണക്കിന് ബിയര്‍ വീട്ടില്‍ സ്‌റ്റോര്‍ ചെയ്ത് അര്‍മാദിക്കുന്ന ടീമാ…. ഞാന്‍ പറഞ്ഞല്ലോ, ആബ്‌സല്യൂട്ട്‌ലി ഇലക്ട്രിഫയിംഗ് ആന്‍ഡ് അണ്‍ പ്രെഡിക്റ്റബിള്‍! ‘

Advertisement

ആനന്ദ് തലയാട്ടി. അമേയ എന്ന വ്യക്തിയെ നന്നായി അറിയാം എന്നായിരുന്നു ധാരണ. എന്നാലിപ്പോള്‍ ഹിമേഷ് പറയുന്ന പോലൊരാളെ…. ബിയറടിച്ചു പൂസായി നടക്കുന്ന ഒരു പെണ്ണ് എന്ന ധാരണ തീര്‍ത്തും പുതിയതാണ്!

കര്‍ത്താ വളരെ ആസ്വദിച്ച് ബിയര്‍ കഴിച്ചു കൊണ്ട് ഫുഡ് മെനു പരതാന്‍ തുടങ്ങി. ആനന്ദ് ചിന്തയിലായിരുന്നു. ചാറ്റ് മുറികളില്‍ നിന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ തുടര്‍ന്ന സൌഹൃദം. സൊറ പറച്ചിലിനപ്പുറം ധൈഷണിക സംവാദങ്ങള്‍….ഇടയ്ക്കിടെ അടികൂടല്‍….അതു നല്‍കിയിരുന്ന ലഹരി…

ചിന്തകളുടെ സൌന്ദര്യമായിരുന്നു അയാളെ ആകര്‍ഷിച്ചിരുന്നത്. പ്രൊഫൈലില്‍ കണ്ടിരുന്ന ഒരു മുഖത്തിനപ്പുറം അവളുടെ ശരീരത്തെക്കുറിച്ച് അയാള്‍ക്ക് ഒന്നുമറിഞ്ഞുകൂടായിരുന്നു താനും. സാധാരണ ആണ്‍പെണ്‍ ചര്‍ച്ചകളില്‍ നിന്നു വ്യത്യസ്തമായി, ഹ്യൂമന്‍ ജീനോമിനെക്കുറിച്ചും, ക്ലോണിംഗിനെക്കുറിച്ചുമൊക്കെയായിരുന്നു ആദ്യകാല തര്‍ക്കങ്ങള്‍. അവള്‍ അനായാസം അതിലൊക്കെ വിജയിക്കുകയും ചെയ്തു.

പക്ഷേ ഒരു ചര്‍ച്ചയ്ക്കു ശേഷം പൊടുന്നനെയൊരുനാള്‍ അപ്രത്യക്ഷയായി. നെറ്റില്‍ നിന്നും, ഫോണില്‍ നിന്നും! ഒടുവില്‍ ഒരു ഇ മെയില്‍ വന്നു.’പുതിയതു ചിലത് തുടങ്ങണം.അതിനു മുന്‍പ് ഒരു ഹൈബര്‍നേഷന്‍…. ഒരു വര്‍ഷത്തേക്ക് എന്നെ അന്വേഷിക്കരുത്.തിരിച്ചു വരാനാഗ്രഹിച്ചാല്‍ ആദ്യമറിയിക്കുന്നതു നിന്നെയായിരിക്കും.ബൈ!’ അങ്ങനെ മുന്നൂറ്റിയറുപത്തഞ്ച് ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു….

Advertisement

കഴിഞ്ഞ വര്‍ഷം ഒരു ഡി.കെ.ബാഗഡേയുടെ നേതൃത്വത്തില്‍ ജെനെറ്റിക് എഞ്ചിനീയറിംഗിനു മേലുള്ള എല്ലാ നിയന്ത്രണവും എടുത്തു മാറ്റണമെന്നു വാദിക്കുന്ന ഒരു ഗ്രൂപ്പുണ്ടായിരുന്നു. അതിലായിരുന്നു ആനന്ദ്. എതിര്‍ ഗ്രൂപ്പില്‍ അമേയയും. അപ്പോഴാണ് ജീന്‍ കറക്ഷനിലൂടെ കുട്ടികളെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഒരു വാര്‍ത്ത വന്നത്. ബാഗഡേ അത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.അതിനനുകൂലമായി ആനന്ദ് വാദിച്ചു.

‘ദാ , ഈ കുട്ടിക്ക് ഭാവിയില്‍ ജനിതകത്തകരാറു മൂലം ഉണ്ടാകാനിടയുള്ള ബ്രെസ്റ്റ് ക്യാന്‍സറോ, ഒവേറിയന്‍ ക്യാന്‍സറോ വരില്ല! അമ്മയില്‍ നിന്നു ശേഖരിച്ച ഭ്രൂണങ്ങളില്‍ ക്യാന്‍സര്‍ ജീന്‍ ഇല്ല എന്നുറപ്പാക്കിയ ഭ്രൂണം ഗര്‍ഭാശയത്തില്‍ സ്ഥാപിച്ച് വളര്‍ത്തിയെടുത്തതാണീ കുഞ്ഞിനെ. ഈ പരിശോധനകളിലൂടെ അവള്‍ക്ക്/അവന് വരാമായിരുന്ന മാരകവ്യാധിയും, മാതാപിതാക്കളുടെ കണ്ണീരുമാണ് ഒഴിവാക്കാനായത്.അടുത്ത തലമുറയെങ്കിലും ഈ ശാപം പേറി ജീവിക്കേണ്ടി വരില്ലല്ലോ?’

ഉടന്‍ തന്നെ അതിനെ അനുകൂലിച്ച് മറ്റൊരാള്‍ വന്നു. ‘അതെ… കഷണ്ടി ജീന്‍ കണ്ടെത്തി ഓഫ് ചെയ്താല്‍ കഷണ്ടി ഓഫ് ചെയ്യാം. ഹോമോസെക്ഷ്വല്‍ ജീന്‍ കണ്ടെത്തി ഓഫ് ചെയ്താല്‍ സ്വവര്‍ഗരതിക്കാരെ ഇല്ലാതാക്കാം!സംഗതി കൊള്ളാമല്ലോ!?’

നിമിഷങ്ങള്‍ക്കുള്ളില്‍ അമേയ എത്തി. അവള്‍ എഴുതി. ‘കൊള്ളാം! നാസികള്‍ ചെയ്തതും ഇതു തന്നെ!സമൂഹത്തിനു വേണ്ടതെന്തെന്ന് തീരുമാനിക്കുന്നതാരാണ്? ഏതാണ് ശരി, ഏതാണ് തെറ്റ് എന്നു തീരുമാനിക്കുന്നതാരാണ്?നന്മയേത്, തിന്മയേത് എന്നതിനു മാനദണ്ഡമെന്ത്?’

Advertisement

‘ഈ സൌകര്യങ്ങള്‍ ഭാവിയില്‍ കൂടുതല്‍ വലിയ അസമത്വത്തിലേക്ക് സമൂഹത്തെ നയിക്കുകയില്ലേ? ലക്ഷങ്ങള്‍ കയ്യിലുള്ളവന് അവനാഗ്രഹിക്കുന്ന രൂപത്തില്‍, ആരോഗ്യത്തില്‍, ആകൃതിയില്‍, ബുദ്ധിശക്തിയില്‍ മക്കള്‍…. പണമില്ലാത്തവനോ!?

അതിനിടെ ഗ്രൂപ്പിലെ പയ്യന്‍ റോഹന്‍ ഒരു കമന്റിട്ടു. ‘ഹേയ്! അതു മാത്രമല്ലല്ലോ…. നമ്മുടെ കണ്ണിന്റെ കളറും, മുടിയുടെ നിറവും ഒക്കെ ജീന്‍ ലിങ്ക്ഡ് അല്ലേ? അപ്പോ ഈ വഴി നമുക്ക് നീലക്കണ്ണും, സ്വര്‍ണത്തലമുടിയും ഗോതമ്പു നിറവും ഒക്കെയുള്ള കുഞ്ഞുങ്ങളെ മക്കളായി കിട്ടും! ഒപ്പം നമ്മുടെ രൂപസാദൃശ്യം നിലനിര്‍ത്തുകയും ചെയ്യാം! വൌ! ഫാബുലസ് യാര്‍!!’

 

 

Advertisement

അമേയ ചോദിച്ചു. ‘എന്തിനാ മോനേ അതൊക്കെ? ഭൂമിയില്‍ ഉള്ള സകല വൈവിധ്യവും തുടച്ചു നീക്കാനോ? ലോകം മുഴുവന്‍ ഒരേ അഴകളവുള്ള സ്വര്‍ണത്തലമുടിക്കാര്‍ മാത്രമാണെങ്കില്‍, എന്തൊരു ബോറാകും അത്!? ഡൈവേഴ്‌സിറ്റി ഈസ് ദ സോള്‍ ഓഫ് നെയ്ച്ചര്‍; ഇറ്റ് ഈസ് ദ സോള്‍ ഓഫ് എന്റര്‍ടൈന്‍മെന്റ്! ദ സോള്‍ ഓഫ് ലൈഫ്… ദ സോള്‍ ഓഫ് എവ്‌രി തിങ്! ‘

ആനന്ദ് അമേയയ്ക്കു മറുപടിയുമായെത്തി. ‘സ്വര്‍ണത്തലമുടി മാത്രമല്ലല്ലോ ആളുകള്‍ക്കിഷ്ടം. ബ്രൌണ്‍ ഹെയറും, ബ്ലാക്ക് ഹെയറും, റെഡ് ഹെയറുമൊക്കെ ഇഷ്ടമുള്ളവരുണ്ടല്ലോ. ഡൈവേഴ്‌സിറ്റിയൊക്കെ നിലനില്‍ക്കും. പക്ഷേ ചില മാരക രോഗങ്ങളെങ്കിലും സ്‌ക്രീന്‍ ചെയ്ത് അടുത്ത തലമുറയില്‍ ഒഴിവാക്കാന്‍ നമുക്കു കഴിയില്ലേ? അത് ചില്ലറ കാര്യമാണോ?’

വാദമിപ്പോള്‍ ആനന്ദും അമേയയും തമ്മില്‍ നേരിട്ടായി.അവള്‍ ചോദിച്ചു.

‘ഒരു ക്യാന്‍സര്‍ ഫ്രീ ബേബിയെ ഒണ്ടാക്കീട്ട്, അവന്‍ അവസാനം കള്ളനോ, തെമ്മാടിയോ ആയിപ്പോയാല്‍ എന്തു ചെയ്യും? അതുപോലെ, വികലാംഗനായോ കുള്ളനായോ ജനിച്ച ഒരു കുട്ടി ഭാവിയില്‍ ഈ ജെനെറ്റിക് ക്യാന്‍സറി്‌ന് മരുന്നു കണ്ടുപിടിക്കില്ല എന്നാര്‍ക്കു പറയാനാകും!? ഇങ്ങനെപോയാല്‍ ഭൂമിയില്‍ ഒരു ബീഥോവനോ, വാന്‍ ഗോഗോ, അഗതാ ക്രിസ്റ്റിയോ ഇനി എങ്ങനെ ജനിക്കും!?.’

Advertisement

അവള്‍ തുടര്‍ന്നു. ‘പൊക്കം, വണ്ണം, ശരീരവടിവ്, നീലക്കണ്ണ്, ഗോതമ്പു നിറം, സ്വര്‍ണമുടി എന്നൊക്കെപ്പറഞ്ഞ് അവന്മാര്‍ ഇതു പക്കാ കച്ചവടമാക്കും. കോമ്പിറ്റീഷന്‍ കൂടി റേയ്റ്റ് കുറച്ച് ഒടുവില്‍ വികൃതജന്മങ്ങള്‍ ചുമക്കേണ്ടി വരും പലര്‍ക്കും. നോക്കിക്കോ!’

‘കച്ചവടത്തിന്റെ പേരിലായാലും മാരകരോഗങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അതു നേട്ടമല്ലേ?’ ആനന്ദ് ചോദിച്ചു.

‘ നേട്ടമൊക്കെത്തന്നെ.വല്ല തീവ്രവാദികള്‍ക്കും സല്‍ബുദ്ധി തോന്നി നൂറുകണക്കിന് ബിന്‍ ലാദന്മാ!രെയോ, ഹിറ്റ്‌ലര്‍മാരെയോ ഒന്നും പടച്ചുണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു. ആ സാധ്യത തള്ളിക്കളയാനാവുമോ? ക്രിമിനല്‍ ജീനുകള്‍ ഉള്‍ക്കൊള്ളിച്ച് അന്താരാഷ്ട്ര കൊള്ളസംഘം ഉണ്ടാക്കിക്കുടെന്നില്ലല്ലോ, ഏതെങ്കിലും കോടീശ്വര കുബുദ്ധി!’

‘കുബുദ്ധികള്‍ ലോകത്ത് എന്നുമുണ്ട്. എന്നു കരുതി ലോകത്ത് പുതിയ ടെക്‌നോളജികളൊന്നും വരാതിരിക്കുന്നില്ലല്ലോ.’ ആനന്ദ് പറഞ്ഞു. തുടര്‍ന്ന് അയാള്‍ വികാരാധീനനായി കുറിച്ചു

Advertisement

‘എന്റെ ഇരുപതുകാരന്‍ അനിയന് ഓട്ടിസം ആണ്. അവന് സമൂഹത്തില്‍ ജീവിക്കാനറിയില്ല. ഒറ്റയ്ക്കാക്കി പോയാല്‍ ഒന്നും കഴിക്കില്ല. വെള്ളം പോലും തനിയെ എടുത്തു കുടിക്കില്ല. കുളിക്കില്ല. അമ്മ നോക്കാനില്ലെങ്കില്‍ പട്ടിണി കിടന്നു ചാവും…. പ്രായമായ അമ്മയ്ക്ക് ജീവിതകാലം മുഴുവന്‍ അവനെ നോക്കാന്‍ കഴിയുമോ? യു നോ വൈ അയാം എ ബാച്ചിലര്‍ ഈവന്‍ റ്റുഡേ? എന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം അവനുവേണ്ടി വര്‍ഷങ്ങളായി ചിലവഴിക്കുകയാണ്. മകനെ പൊന്നുപോലെ നോക്കുന്ന ഒരമ്മയെ കിട്ടിയതു ഭാഗ്യം. എങ്കിലും അമ്മയ്ക്ക് എത്ര നാള്‍ അവനെ ഇങ്ങനെ…..?

ഇതിനൊന്നും ഒരു പരിഹാരവും വേണ്ടെന്നാണോ നീ പറയുന്നത്? അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീ, ഓട്ടിസം വരാന്‍ സാധ്യതയുള്ള ഒരു ഭ്രൂണം ഒഴിവാക്കിയാല്‍ ഈ ലോകത്ത് എന്ത് വിനാശമാണുണ്ടാകാന്‍ പോകുന്നത്, അമേയാ? ക്യാന്‍സറും, മാരകരോഗങ്ങളുമായി ലക്ഷക്കണക്കിനു ജീവിതങ്ങള്‍ അനുഭവിക്കുന്ന നരകയാതന നിനക്കറിയാത്തതുകൊണ്ടാണ് എല്ലാറ്റിനെയും ഇങ്ങനെ എതിര്‍ക്കുന്നത്…!?’

അമേയ നിശ്ശബ്ദയായി. പിറ്റേന്ന് അവള്‍ നെറ്റില്‍ നിന്നും അപ്രത്യക്ഷയായി.

അതിനു പിന്നില്‍ തന്റെ രോഷപ്രകടനമാണോ എന്ന് അയാള്‍ ന്യായമായും സംശയിച്ചു.നെറ്റില്‍ വിവിധ വിഷയങ്ങളില്‍ ഇത്രയ്ക്ക് യോജിച്ചിട്ടും വിയോജിച്ചിട്ടുമുള്ള മറ്റൊരാളില്ല. തന്റെ തന്നെ ഓള്‍ട്ടര്‍ ഈഗോയാണോ അവള്‍ എന്നുപോലും പലകുറി ചിന്തിച്ചിട്ടുണ്ട്.അവള്‍ അപ്രത്യക്ഷമായ ശേഷമുണ്ടായ ശൂന്യതയേക്കാള്‍ ഭീകരമായിരുന്നു ഇത്രനാളും ഒരിക്കല്‍ പോലും തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചില്ല എന്ന യാഥാര്‍ത്ഥ്യം.

Advertisement

അവള്‍ കോപ്പി റൈറ്റിംഗിലേക്ക് തിരിഞ്ഞ കാര്യം പോലും അയാള്‍ അറിഞ്ഞിരുന്നില്ല. ഐ.ബി.എമ്മില്‍ തന്നെയാവും എന്നാണ് കരുതിയിരുന്നത്. എട്ടു മണിയാകും വരെ ഹിമേഷ് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ആനന്ദ് അതൊക്കെ ശ്രദ്ധിക്കുന്നതായി ഭാവിച്ചിരുന്നു. ഇതിനിടെ രണ്ടാമത്തെ പിച്ചര്‍ ബിയര്‍ എത്തി.

എട്ടു മണി കഴിഞ്ഞതോടെ ആനന്ദിന് അക്ഷമയേറി. എട്ടരയാകാറായപ്പോള്‍ ഹിമേഷ് അയാളെ നുള്ളി വിളിച്ചു. ‘ഗോഷ്! ഷി ഹാസ് കം ഇറ്റ് സീംസ്! ലുക്ക് അറ്റ് ദാറ്റ് സൈഡ്!’

ആനന്ദിന് ചങ്കിടിപ്പേറി. അതവവഗണിച്ച് ഹിമേഷിനൊപ്പം അവളിരുന്ന ടേബിളിനരികിലെത്തി.

അമേയ ശരിക്കും അമ്പരന്നു പോയി!

Advertisement

‘ആനന്ദ്! നീയിവിടെ?? വാട്ട് എ സര്‍െ്രെപസ് മാന്‍!’

ഏതാനും നിമിഷം അയാള്‍ക്കൊന്നും മിണ്ടാനായില്ല. മിഴികളില്‍ നിന്നുതിര്‍ന്ന മഞ്ഞു മറയ്ക്കപ്പുറത്തായിരുന്നു അവള്‍.

ഹിമേഷ് അയാളുടെ രക്ഷയ്‌ക്കെത്തി. ‘വൈ സിറ്റിംഗ് ദിസ് സൈഡ് അമേയാ?’

‘എനിക്ക് ഡ്രാഫ്റ്റ് ബിയറാ ഇഷ്ടം. ഇറ്റ്‌സ് മോര്‍ ഇക്കോ ഫ്രണ്ട് ലി…. നോ പാക്കേജിംഗ്, ഫ്രെഷ് ഫ്രം ദ കാ!സ്‌കെറ്റ്, നൈസ് ടെയ്സ്റ്റ്, കൂള്‍, ആന്‍ഡ് ഹാസ് ലെസ് കാര്‍ബണേഷന്‍. ദേ ബ്രൂ ഇറ്റ് ഹിയര്‍ മാന്‍! ഇവിടത്തെ ടാപ്പുകള്‍ നോക്കൂ… ഒരു ഗോത്തിക് ലുക്കില്ലേ? ‘

Advertisement

സത്യത്തില്‍ ടാപ്പ് വഴി ഒഴിച്ചുതരുന്ന ബിയര്‍ അയാള്‍ ആദ്യമായി കാണുകയായിരുന്നു! അവളുടെ ബിയര്‍ വിജ്ഞാനത്തില്‍ അയാള്‍ അമ്പരന്നു. ഈയൊരു താല്പര്യത്തെക്കുറിച്ച് അവള്‍ ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല….

‘യു ഗൈസ് നോട്ട് ജോയിനിംഗ് മി…?’ അവള്‍ ചോദിച്ചു.

‘യാ… ഷ്വോര്‍. ഇരിക്കൂ ആനന്ദ്. ഞാനാ ടേബിളിലെ ബില്‍ സെറ്റില്‍ ചെയ്യട്ടെ…’ ഹിമേഷ് സന്ദര്‍ഭത്തിനൊത്തുയര്‍ന്നു.

ആനന്ദ് അവള്‍ക്കു മുന്നിലായി ഇരുന്നു. ‘നൌ ടെല്‍ മി ആനന്ദ്… വാട്ട് ബ്രിങ്ങ്‌സ് യു ഹിയര്‍?’ അമേയ തുടങ്ങി വച്ചു.

Advertisement

നീണ്ട ഒരു നിമിഷം അയാള്‍ അവളുടെ കണ്ണുകളിലേക്കു നോക്കിയിരുന്നു.എന്നിട്ടു പറഞ്ഞു ‘നീ… നീ മാത്രം!’

അവളുടെ മുഖപേശികള്‍ ഒരു നിമിഷം വലിഞ്ഞു. പിന്നെ നിസ്സംഗമായെന്നോണം ചോദിച്ചു ‘എന്തിന്? ‘

‘തിരികെ വരാമെന്നു പറഞ്ഞ് ഒരു വര്‍ഷം മുന്‍പ് മുങ്ങിയ ആളല്ലേ? ഒന്നു കാണണം എന്നു തോന്നി… ‘

‘ഏയ്, വരും എന്ന ഉറപ്പ് ഞാന്‍ നല്‍കിയിരുന്നില്ലല്ലോ. ഒരു കൊല്ലം കഴിഞ്ഞ് മടങ്ങിവരണമെന്നു തോന്നിയാല്‍ വരും എന്നല്ലേ പറഞ്ഞിരുന്നുള്ളൂ…? റ്റു ബി ഫ്രാങ്ക്, ഒരു കൊല്ലം കഴിഞ്ഞ് എന്നെ ആരും ഓര്‍ക്കുമെന്നു കരുതിയേ ഇല്ല…. നീ പോലും….’

Advertisement

നെഞ്ചില്‍ എന്തോ ഒന്നു കൊളുത്തി. ആനന്ദ് വിളറിയ ഒരു ചിരി വരുത്തി.

അവള്‍ തുടര്‍ന്നു. ‘നീയെന്നെ മറന്നു കാണുമെന്ന ചിന്തയിലായിരുന്നു ഞാന്‍. ആഴ്ചകള്‍ക്കുള്ളില്‍ സൌഹൃദങ്ങളും കൂട്ടായ്മകളും മാറിമറിയുന്ന സൈബര്‍ ലോകത്ത് ആരുടെ നഷ്ടവും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കപ്പുറം പ്രസക്തമാകുന്നില്ല…. എങ്കിലും നീ വന്നല്ലോ…. ആം ഹാപ്പി.’

അയാള്‍ പുഞ്ചിരിച്ചു. ‘ഇവിടത്തെ സ്ഥിരം ആളാണല്ലേ? ‘ ആനന്ദ് ചോദിച്ചു.

‘ഏയ്! ഐ ജസ് ലവ് ദിസ് ആംബിയന്‍സ്…. ദ മ്യുസിക്…. ആന്‍ഡ് അഫ്‌കോഴ്‌സ്, സീഫുഡ്! സത്യം പറയാമല്ലോ ഈ കോംബിനേഷന്‍ മതിമറന്നാസ്വദിക്കാനാണ് ഞാനിവിടെ വരുന്നത്. പലരും കരുതും പോലെ കുടിച്ചു കുന്തം മറിയാനല്ല.’

Advertisement

‘അപ്പോ… കെയ്‌സ് കണക്കിന് ബിയര്‍ സ്‌റ്റോക്ക് ചെയ്യുന്നതോ?’

‘ഹോ! ആരു പറഞ്ഞു ഇതൊക്കെ………!? ഹിമേഷ്…….?’ അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി

‘പെന്‍ഡിംഗ് വര്‍ക്ക്‌സ് കുന്നു കൂടുമ്പോള്‍ ഐ ജസ് ഷിഫ്റ്റ് മാ വര്‍ക്ക് പ്ലെയ്‌സ് റ്റു ഹോം. അവിടാവുമ്പോ ക്ലോക്കിനെ പേടിക്കണ്ട. തോന്നുമ്പോ കുളിക്കാം. തോന്നുമ്പോ തിന്നാം.തോന്നുമ്പോ കിടക്കാം. ഡ്രെസ് ചെയ്ഞ്ച് ചെയ്യണമെന്നോ, ഇടണമെന്നോ ഒരു നിര്‍ബന്ധവുമില്ല…. ഐ ഷണ്‍ മാ സെല്‍ഫ് ഫ്രം ഓള്‍ ഡിസ്ട്രാക്ഷന്‍സ്…. അപ്പോ ഇടയ്‌ക്കൊരു പൂതി തോന്നിയാല്‍…. ദ െ്രെഡവര്‍ വില്‍ ബ്രിങ്ങ് ഇറ്റ് ഹോം. സ്‌റ്റോര്‍ ചെയ്യുമ്പോള്‍ ഒരു കെയ്‌സ് എന്നത് ഒരു പതിവാ. കുടിക്കാന്‍ മാത്രമല്ല, കുളിക്കാനും ഞാനതുപയോഗിക്കും! ഹ! ഹ!!’

‘കുളിക്കാന്‍?’

Advertisement

‘ഏയ്! ചുമ്മാ… ജസ് ഫോര്‍ ഹെയര്‍ വാഷ്… മുടി കഴുകാന്‍!’

അയാള്‍ക്കത് അതിശയമായിത്തോന്നി.

‘മോറോവര്‍, ഐ യൂസിറ്റ് ഫോര്‍ കുക്കിംഗ്……പിന്നെ…. ആസ് എ ബട്ടര്‍ഫ്‌ലൈ സെഡക്റ്റര്‍! പഴവും, പഞ്ചസാരയും, ബിയറും കൂട്ടിക്കുഴച്ചു വച്ചു നോക്കൂ, നിന്റെ തൊടിയിലും പാറിവരും പൂമ്പാറ്റകള്‍!’

‘ അമേയാ……!’

Advertisement

‘യെസ് മി ലോഡ്! വാണ വിസിറ്റ് മാ ഹോം?’

‘വൈ നോട്ട്?’ ‘ദെന്‍ ലെറ്റ്‌സ് മൂവ്!’

‘അപ്പോ ഹിമേഷ്?’

‘ഡോണ്ട് വറി അബൌട്ട് ഹിം!’

Advertisement

ഹിമേഷ് ബില്‍ സെറ്റില്‍ ചെയ്ത് തിരിച്ചെത്തി.

അമേയ ഇരിപ്പിടത്തില്‍ നിന്നെണീറ്റു. ഹിമേഷിനു നേരെ കൈ നീട്ടി. ഹസ്തദാനം ചെയ്തുകൊണ്ടു പറഞ്ഞു ‘താങ്ക്‌സ് എ ലോട്ട് ബഡി. തെറ്റിദ്ധരിക്കില്ലെങ്കില്‍ ഒരു കാര്യം പറഞ്ഞോട്ടെ?’

‘യെസ്. അഫ്‌കോഴ്‌സ്….’ ഹിമേഷ് അല്പം കണ്‍ഫ്യൂസ്ഡ് ആയി മൊഴിഞ്ഞു.

‘വി നീഡ് റ്റു റ്റോക്ക് എ ബിറ്റ്. അല്പം ഒച്ചയും ബഹളവും കുറഞ്ഞ ഒരിടത്തേക്ക് ഞങ്ങള്‍ പൊയ്‌ക്കൊള്ളട്ടേ?’

Advertisement

അവളുടെ പെട്ടെന്നുള്ള ചോദ്യത്തിനു മുന്നില്‍ കുഴങ്ങി, കോര്‍പ്പറേറ്റ് ശൈലിയില്‍ തോള്‍ ചലിപ്പിച്ച് ഹിമേഷ് അനുകൂലമുദ്ര കാണിച്ചു.

പുറത്ത് െ്രെഡവര്‍ കാറുമായി കാത്തിരിപ്പുണ്ടായിരുന്നു.

‘നമ്മുടെ പഴയ സംവാദങ്ങള്‍ ഓര്‍ക്കാറുണ്ടോ?’കാറിനുള്ളില്‍ വച്ച് ആനന്ദ് ചോദിച്ചു.

‘ഉം…. ഉവ്വ്…’

Advertisement

‘ഇതിനിടെ ചോദിക്കാന്‍ മറന്നു. ആര്‍ യു മാരീഡ്?’

‘നോ.’

അവള്‍ പൊടുന്നനവേ നിശ്ശബ്ദയായി. അയാള്‍ പിന്നീടൊന്നും ചോദിച്ചില്ല.

അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ ഡ്രോപ് ചെയ്ത് െ്രെഡവര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് പിന്‍ വാങ്ങി.

Advertisement

അകത്തേക്കു കയറുമ്പോള്‍ ആനന്ദ് ശ്രദ്ധിച്ചു അവളുടെ വീട്ടുവാതിലില്‍ നിറയെ പൂച്ചെട്ടികള്‍…. അതില്‍ കൂമ്പിയിരിക്കുന്ന ശലഭങ്ങള്‍….

‘അമെയ്‌സിംഗ് ഡിയര്‍ !’ അയാള്‍ മന്ത്രിച്ചു. അവള്‍ക്കൊരു ചുംബനം കൊടുക്കണമെന്നു തോന്നിപ്പോയി അയാള്‍ക്ക്. പക്ഷേ അപ്പോഴേക്കും അവള്‍ അകത്തു കടന്നിരുന്നു.

അയാളെ ഒരു സോഫയില്‍ പിടിച്ചിരുത്തി അരികിലിരുന്നുകൊണ്ട് അവള്‍ ചോദിച്ചു. ‘കാറില്‍ വച്ച് എന്നോട് മാരീഡ് ആ!ണൊ എന്നു ചോദിച്ചില്ലേ? ‘

‘ഉം… യെസ്. ബട്ട് ദെന്‍…. യു വെന്റ് സൈലന്റ്….! ഇപ്പോ… ഇപ്പോള്‍ ഇവിടെ നമ്മള്‍ മാത്രമല്ലേ ഉള്ളൂ…. പറയൂ…. ഷാല്‍ വി ഷെയര്‍ അവര്‍ മിസറീസ് റ്റുഗേദര്‍? നമുക്കു വിവാഹിതരായിക്കൂടേ?’

Advertisement

അവര്‍ക്കിടയില്‍ നിശ്ശബ്ദത നിറഞ്ഞു.

ഒടുവില്‍ അവള്‍ മൊഴിഞ്ഞു. ‘എനിക്കതിനു കഴിയുമോ എന്ന് സംശയമാണാനന്ദ്…. അല്ലെങ്കില്‍ തന്നെ, എന്നെ അടുത്തറിഞ്ഞാല്‍, എന്റെ വട്ടുകളോട് സമരസപ്പെടാന്‍ ഒരാണിനാവുമോ എന്നും ഞാന്‍ ഭയപ്പെടുന്നു. ഇപ്പോള്‍ എന്നോടൊപ്പം എന്റെ മകളും സ്വപ്നങ്ങളും സുരക്ഷിതമാണ്. അതു മതി…’

‘മോളോ? യു ഗോട്ട് എ കിഡ്?’ അയാള്‍ വീണ്ടും അതിശയിച്ചു.

അവള്‍ ചിരിച്ചു. വാത്സല്യം വഴിയുന്ന ഒരു നിറചിരി.

Advertisement

‘പറയാം…. അല്പം ക്ഷമിക്കൂ….’

അയാള്‍ സാകൂതം അവളെ നോക്കിയിരുന്നു.

‘അറിയുമോ ആനന്ദ്, എന്റെ അമ്മയും, ചേച്ചിയും ക്യാന്‍സര്‍ വന്നാ മരിച്ചത്. ഒവേറിയന്‍ ക്യാന്‍സര്‍. അടുത്തടുത്ത വര്‍ഷം. എല്ലാം ഒന്നു സ്‌റ്റെഡിയാക്കി ലോങ്ങ് ലീവ് ഒക്കെക്കഴിഞ്ഞ് അച്ഛന്‍ ജോലിക്കു തിരിച്ചെത്തിയപ്പോള്‍ അതുവരെ ജൂനിയര്‍ ആയിരുന്നവന്‍ ബോസായി ഇരിക്കുന്നു. തലയില്ലാത്തവന്‍ തലയായിരിക്കുമ്പോള്‍, വാലാവാന്‍ വയ്യെന്നു പറഞ്ഞ് ആള്‍ ഇറങ്ങിപ്പോന്നു. രണ്ടു വര്‍ഷം മുന്‍പ് വീടു വിട്ടു. ഇനിയും തിരിച്ചെത്തിയിട്ടില്ല.

അച്ഛനുമാത്രമല്ല, മുത്തച്ഛനും ഭ്രാന്തായിരുന്നു….. സ്‌കിസോസോഫ്രേനിയ…… ഇറ്റ് റണ്‍സ് ഇന്‍ ദ ഫാമിലി…. രണ്ടും ജെനെറ്റിക് കുരുക്കുകള്‍….

Advertisement

നമ്മുടെ സംവാദകാലത്ത് ഞാന്‍ ജെനെറ്റിക് എഞ്ചിനീയറിംഗിനെ വിമര്‍ശിച്ചതോര്‍മ്മയില്ലേ?

‘നിങ്ങളൊക്കെ പറയുന്ന മാരക ക്യാന്‍സറും, മനോരോഗങ്ങളും തകര്‍ത്തെറിഞ്ഞ ജീവിതമാണെന്റേത്. എന്നിട്ടും റിപ്രോ ജെനെറ്റിക്‌സിനും, ഡിസൈനര്‍ ബേബികള്‍ക്കുമെതിരായി നില്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് പ്രകൃതിയിലുള്ള വിശ്വാസമാണ്. കൃത്രിമമായതൊന്നും ശാശ്വതമല്ല ആനന്ദ്. വ്യക്തിപരമായ ഏതാനും എക്‌സപ്ഷന്‍സ് ചൂണ്ടിക്കാട്ടി ഇത്തരം കച്ചവടങ്ങളോട് സന്ധി ചെയ്യാന്‍ എനിക്കാവില്ല.

പിന്നെ…. പണ്ട് എന്റെ എഴുത്തിനെക്കുറിച്ച് പുകഴ്ത്തിപ്പറയാറുണ്ടായിരുന്നല്ലോ…. സത്യത്തില്‍ അതൊക്കെ ആ ഭ്രാന്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രം. വട്ടു മൂക്കുമ്പോള്‍ ഞാന്‍ മുറിയടച്ചിരിക്കും. കൊടും നിരാശയുടെ പടുകുഴിയില്‍….അപ്പോള്‍ മനസ്സില്‍ തോന്നുന്നതെല്ലാം പിന്നീടെപ്പോഴെങ്കിലും കുത്തിക്കുറിച്ചിടും. ഭൂരിഭാഗവും കത്തിച്ചു കളയും. അവശേഷിക്കുന്നവ…. അപ്പപ്പഴത്തെ മൂഡനുസരിച്ചു ഞാന്‍ പോസ്റ്റ് ചെയ്യും.’

‘എനിക്കറിയാം എന്താണ് വിധി എനിക്കായി കരുതിവച്ചിരിക്കുന്നത് എന്ന്…… എന്റെ ഹൃദയം കവരാന്‍ ഇതുവരെ ഒരാണും വന്നിട്ടില്ല ആനന്ദ്…. ഇനി അഥവാ വന്നാലും….

Advertisement

എനിക്കു തന്നെ എന്നെ സഹിക്കാന്‍ കഴിയുന്നില്ല. പിന്നല്ലേ, മറ്റൊരാള്‍ക്ക്! ഒരു കുടുംബജീവിതം എനിക്കു പറ്റില്ല.’

‘നിന്നെയെനിക്ക് എന്നും വേണം. സുഹൃത്തായി…. വിവാഹം എന്ന കൊലച്ചതി ചെയ്ത് നമ്മള്‍ പരസ്പരം വെറുക്കണോ?’

അയാള്‍ക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു….ശൂന്യത അവര്‍ക്കിടയില്‍ വീണ്ടും തിങ്ങി നിറഞ്ഞു.

അതിനൊടുവില്‍ മറ്റേതോ ലോകത്തു നിന്നെന്നവണ്ണം അമേയയുടെ വാക്കുകള്‍ ഹോളില്‍ മുഴങ്ങി.

Advertisement

‘നിനക്കറിയുമോ, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്റെ കുഞ്ഞാണ്. അതുകൊണ്ടു തന്നെ, ഞാന്‍ അനുഭവിക്കുന്ന നരകത്തിലേക്ക് അവളെ ഒരിക്കലും കൊണ്ടുവരില്ല!’

ആനന്ദ് വീണ്ടും അത്ഭുതം കൂറി.

അതു കണ്ട് നേര്‍ത്തൊരു ചിരിയോടെ അവള്‍ പറഞ്ഞു.

‘ഇനിയും ജനിച്ചിട്ടില്ലാത്തതുകൊണ്ട് എനിക്കവളെ പാലൂട്ടാം, താരാട്ടാം, കൊഞ്ചിക്കാം, കളിപ്പിക്കാം….. മുടി പിന്നില്‍ നിന്നു കെട്ടിക്കൊടുക്കാം, സ്‌കൂളില്‍ വിടാം….. വീട്ടില്‍ വൈകിയെത്തിയതിനു വഴക്കു പറയാം, കാമുകനൊത്ത് ചുറ്റിക്കറങ്ങുന്നതോര്‍ത്ത് അസൂയപ്പെടാം….ഞാനവളുടെ അമ്മയാണ്!’

Advertisement

കുസൃതിക്കിടയിലും അവളുടെ വാക്കിലും നോക്കിലും മാതൃത്വം നിറഞ്ഞു തുളുമ്പി. അമേയ സോഫയില്‍ നിന്നെഴുന്നേറ്റ് ബെഡ് റൂമിലേക്കു നടന്നു.

കൈകള്‍ വീശി ഒരു നൃത്തച്ചുവടിലെന്നോണം തന്റെ കുഞ്ഞിനെ വാരിയെടുത്തു. മാറോടു ചേര്‍ത്തു ചുംബിച്ചു.

മുറിയില്‍ അയാളുടെ സാന്നിധ്യം തീരെ മറന്ന് അമ്മ മോളെ പാലൂട്ടാന്‍ തുടങ്ങി. ഒപ്പം ഒരു താരാട്ടു മൂളാനും.

അവരുടെ ലോകത്ത് തനിക്കെന്തെങ്കിലും ചെയ്യാനുള്ളതായി അയാള്‍ക്കു വെളിപ്പെട്ടില്ല.

Advertisement

സന്ദിഗ്ധതയുടെ ഏതാനും നിശ്ശബ്ദനിമിഷങ്ങള്‍ അതിജീവിച്ച്, വാതില്‍ ചാരി ആനന്ദ് പടിയിറങ്ങി.

അമ്മയെ മകളില്‍ നിന്നകറ്റാന്‍ അയാള്‍ക്കാവുമായിരുന്നില്ല…..

 236 total views,  1 views today

Advertisement

Advertisement
history16 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment16 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment17 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment17 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment17 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment17 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment18 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment18 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business18 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment19 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment19 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment21 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment16 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment21 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured24 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment24 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »