അമേരിക്കകാരെക്കാള്‍ വൃത്തിയായി ഇന്ത്യക്കാര്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ !

294

India-mulheres

ലോകത്ത് ജീവിക്കാന്‍ ഏറ്റവും സുഖമുള്ള രാജ്യമാണ് അമേരിക്ക എന്ന് പലരും പറഞ്ഞു നമ്മള്‍ കേള്‍ക്കാറുണ്ട്. ജീവിത സൗകര്യങ്ങളും നിലവാരവും ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയും അമേരിക്കയെ ലോകത്തിന്റെ നെറുകയില്‍ നിര്ത്തുന്നു. പക്ഷെ ഇന്നും അമേരിക്കര്‍കാര്‍ ചില കാര്യങ്ങളില്‍ നമ്മള്‍ ഇന്ത്യക്കാരെക്കാള്‍ പിന്നിലാണ്…

ഇന്നും അമേരിക്കകാരെക്കാള്‍ വൃത്തിയായി നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്…

1. ഡാന്‍സ് : ഇനി ഏത് ഇംഗ്ലീഷുകാരന്‍ വന്നു തല കുത്തി നിന്നാലും ഇന്ത്യയിലെ ഒരു നല്ല നൃത്തകനെ മുട്ട് കുതിക്കാന്‍ സാധിക്കില്ല.

2. തെരുവിലെ ഭക്ഷണം : ഹോട്ട് ഡോഗും, ബര്‍ഗറും തെരുവില്‍ വിറ്റ് നടന്നാലും അത് നമ്മുടെ പാനിപൂരിയുടെയും തട്ട് ദോശയുടെയും ഒന്ന് ഏഴു അയലത് എത്തുകയില്ല.

3. ചെപ്പടി വിദ്യകള്‍ : കറന്റ് ഇല്ലാത്തപ്പോള്‍ കോഴിയെ കെട്ടി തൂക്കി കറക്കി കാറ്റ് കൊള്ളുന്നവരാണ് നമ്മള്‍. ചെറിയ അഡ്ജസ്റ്റ്മെന്റ് വിദ്യകള്‍ക്കും, സൂത്രപണികള്‍ക്കും നമ്മള്‍ കാണിക്കുന്ന ‘ബുദ്ധി’ അമേരിക്കക്കാര്‍ക്ക് ഇല്ല.

4. അമ്പലം പള്ളി ദേവാലയം : മുക്കിനു മുക്കിനു അമ്പലങ്ങളും പള്ളികളും മറ്റു ദേവാലയങ്ങളും എന്തായാലും അമേരിക്കയില്‍ ഇല്ല. അതുപോലെ തന്നെ ഇവിടത്തെ ശില്പങ്ങളും മറ്റു പൈതൃക വസ്തുക്കളും.

5. ആയുര്‍വേദം : ഇംഗ്ലീഷ് മരുന്നുകളെ കടത്തി വെട്ടുന്ന പ്രകൃതി ചികിത്സയും ആയുര്‍വേദവും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്.

6. ഇന്ത്യന്‍ റെയില്‍വേ :ലോകത്തെ ഏറ്റവും വലിയ റെയില്‍ ഗതാഗത സര്‍വീസ് ഇന്ത്യന്‍ റെയില്‍വേയാണ്. ദിവസവും ഇതിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം അമേരിക്കയില്‍ ഒരു വര്ഷം യാത്ര ചെയ്യുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.

7. വിവാഹം : ഇന്ത്യ മഹാരാജ്യത്തിന്റെ ഓരോ ഭാഗത്തും വിവാഹം ഓരോ രീതിയിലാണ്. ഓരോന്നും മറ്റു ഒന്നിനേക്കാള്‍ മികച്ച രീതിയിലും.

8. യോഗ : യോഗ പഠിക്കാനും അവരവരുടെ നാടുകളിലേക്ക് കൊണ്ട് പോകാനും നിരവധി വിദേശികള്‍ ഇന്ത്യയിലേക്ക് എത്തുന്നു. യോഗയും ഇന്ത്യയുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്.

 

Advertisements