അമേരിക്കന്‍ ദമ്പതികള്‍ക്ക് ലോട്ടറി അടിച്ചത് ഒന്നല്ല.. മൂന്നു തവണ !

403

01

ഭാഗ്യം തേടി പോകുന്നവര്‍ക്ക് അത് കിട്ടും എന്നൊരു ചൊല്ലുണ്ട്. ഭാഗ്യശാലികളായ അമേരിക്കന്‍ ദമ്പതികള്‍ കഴിഞ്ഞ മാസം 3 തവണ കോടിപതികളായി. അമേരിക്കയിലെ വിര്‍ജിനിയ സ്വദേശികളായ സാരെറ്റ് സ്പെന്‍സറും കാല്‍വിന്‍ സ്പെന്‍സര്‍ ആണ് ഈ അപൂര്‍വ സൗഭാഗ്യത്തിനുടമകളായത്. ഈ ദമ്പതികള്‍ ലക്ഷങ്ങളെ പിന്നിലാക്കിയാണ് ‘മെഗാ കാഷ്’ പ്രൈസ് മത്സരം തൂത്തുവാരിയത്.

02

ഇവരുടെ ഭാഗ്യത്തിന്റെ പടയോട്ടം തുടങ്ങുന്നത് മാര്‍ച്ച്‌ 12നാണ്. ‘പവര്‍ബോള്‍’ ജാക്ക്പോട്ട് വഴി കീശയിലാക്കിയത് 1 മില്യണ്‍ ഡോളര്‍ (ഏകദേശം 6 കോടി ഇന്ത്യന്‍ രൂപ). രണ്ടാഴ്ചക്കു ശേഷം മാര്‍ച്ച്‌ 26 ന് ‘പിക്ക് 4’ ഗെയിം വഴി നേടിയത് 50,000 ഡോളര്‍ (3 കോടി രൂപ). എന്നിട്ടും മതിയാവാതെ സ്ക്രാച്കാര്‍ഡ്‌ വാങ്ങി നോക്കി. വീണ്ടും 1 മില്യണ്‍ ഡോളര്‍. അങ്ങനെ ആകെ 15 കോടിയോളം രൂപയാണ് ദമ്പതികള്‍ ലോട്ടറി വഴി നേടിയത്.

ഡെയിലി പ്രസ്‌ റിപ്പോര്‍ട്ട്‌ പറയുന്നത് ദമ്പതികള്‍ക്ക് ജയിച്ചു മതിയായില്ലെന്നാണ്. ഇനിയും ലോട്ടറി വാങ്ങല്‍ (അടിക്കല്‍) തുടരുമത്രേ. !!!