അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയുടെ കാര്‍ അഥാവ ഒരു മൊബൈല്‍ കൊട്ടാരം

  0
  424

  new3

  ലോകത്തിലെ ഏറ്റവും സുരക്ഷാ ആഡംബരങ്ങള്‍ നിറഞ്ഞ കാര്‍. അതാണ്‌ ലോക പോലീസ് എന്ന് വരെ സ്വയം അവകാശപ്പെടുന്ന അമേരിക്കയുടെ പ്രസിഡന്റ്‌ ബാരക് ഒബാമ സഞ്ചരിക്കുന്ന കാര്‍. ഇതിനെ വെറും ഒരു കാര്‍ എന്ന് വിളിക്കുന്നത് അനീതിയാണ്, കാരണം ഇത് ഒരു മൊബൈല്‍ കൊട്ടാരം തന്നെയാണ്. ഈ കാറിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ? ഇല്ലെങ്കില്‍ തുടര്‍ന്ന് വായിക്കുക…

  മണിക്കൂറില്‍ വെറും 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനേ ഒബാമയുടെ ലിമോസിന് സാധിക്കുകയുള്ളൂ.

  new

  8 ടണ്‍ ഭാരമുണ്ട് ഒബാമയുടെ കാഡില്ലാക് ലിമോസിന്. വേഗതയെക്കാള്‍ ഉപരി പരമാവധി സുരക്ഷ നല്‍കുക എന്നതാണ് ഈ കാര്‍ കൊണ്ടുള്ള പ്രധാന ഉദ്ദേശ്യം. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 15 സെക്കന്‍ഡ് സമയമെടുക്കും ഈ വാഹനം. 6.5 ലിറ്റര്‍ ശേഷിയുള്ള വാഹനമാണിത്. ഒബാമയുടെ കാറിന്റെ മൈലേജ് ലിറ്ററിന് 3.4 കിലോമീറ്ററാണ്. ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. 8 കോടിക്കും പത്തു കോടിക്കും ഇടയിലാണ് ഈ വാഹനത്തിന് വില.

  ഒബാമയുടെ കാറിന്റെ ബൂട്ടിലാണ് അദ്ദേഹത്തിന് ശ്വസിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പുറത്ത് നമ്മഫള്‍ ശ്വസിക്കുന്ന വായു അതേപടി ഒബാമയ്ക്ക് ശ്വസിക്കാന്‍ അമേരിക്കന്‍ രഹസ്യപ്പോലീസ് അനുമതി നല്‍കിയിട്ടില്ല. ഇവിടെത്തന്നെയാണ് ഒബാമയ്ക്കും കുടുംബത്തിനും ആവശ്യമായ ചോര സൂക്ഷിച്ചിരിക്കുന്നത്. എന്തെങ്കിലും അടിയന്തിരസാഹചര്യമുണ്ടായാല്‍ ഒബാമയ്ക്കു വേണ്ടി ചോര തേടി അലയേണ്ടിവരില്ല.

  new3

  കാറിനകം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമാക്കി മാറ്റിയിരിക്കുന്നു. ഇവിടെനിന്ന് അമേരിക്കന്‍ മിലിട്ടറി ആസ്ഥാനത്തേക്ക് പ്രത്യേക ആശയവിനിമയ സംവിധാനം ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ ഏതുഭാഗത്തേക്കും ഫോണ്‍ ചെയ്യാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട് കാറിനകത്ത്. രാസായുധങ്ങളുടെ പ്രയോഗത്തെ ഫലപ്രദമായി ചെറുക്കാന്‍ ഈ കാബിന് സാധിക്കും. ഈ കാറിന്റെ വാതില്‍ തകര്‍ക്കാന്‍ എകെ 47, ഹാന്‍ഡ് ഗ്രനേഡ് തുടങ്ങിയ സാധനങ്ങള്‍ക്കൊന്നും സാധിക്കില്ല. എട്ടിഞ്ച് കനത്തിലാണ് ഡോര്‍ പണിതിട്ടുള്ളത്. അഞ്ച് വ്യത്യസ്ത അടരുകളിലായിട്ടാണ് കാറിന്റെ ജനാലച്ചില്ല് നിര്‍മിച്ചിട്ടുള്ളത്. അഞ്ച് ഇഞ്ച് കനത്തില്‍ ഇത് കിടക്കുന്നു. വന്‍ ശേഷിയുള്ള തോക്കില്‍നിന്നുതിരുന്ന ബുള്ളറ്റുകള്‍ക്കും ഈ ചില്ലുകളെ ഭേദിച്ചു കടക്കാന്‍ കഴിയില്ല.

  ഉരുക്ക്, അലൂമിനിയം, ടൈറ്റാനിയം, സെറാമിക് എന്നീ ലോഹങ്ങളുടെ സങ്കരമാണ് ബോഡി നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

  new1

  പങ്ചറാവാന്‍ യാതൊരു സാധ്യതയുമില്ലാത്ത വിധത്തില്‍ നിര്‍മിച്ചിരിക്കുന്നു ഈ വാഹനം. ഏതെങ്കിലും കാരണത്താല്‍ ടയര്‍ പൊട്ടിയാലും വാഹനത്തിന് ഓടാന്‍ സാധിക്കും. ഫ്‌ലാറ്റ് ടയറില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ഓടാന്‍ വാഹനത്തിന് യാതൊരു പ്രയാസവുമില്ല. ഇങ്ങനെ പരമാവധി 80 കിലോമീറ്റര്‍ വരെ പോകാന്‍ സാധിക്കും വാഹനത്തിന്.