അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍..

449

indian-student-abroad

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെ താങ്ങി നിര്‍ത്തുന്നത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പങ്ക്. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ രാജ്യങ്ങളില്‍ നിന്നായി പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ 21.8 ബില്യണ്‍ ഡോളര്‍ പഠനച്ചിലവായും 12.8 ബില്യണ്‍ ഡോളര്‍ ജീവിതച്ചിലവായും അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയില്‍ നിക്ഷേപിക്കുന്നുണ്ടെന്ന് ബ്രൂകിംഗ്‌സ് ഇന്‍സ്റ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നു.

മുംബയില്‍ നിന്നും ഹൈദരബാദില്‍ നിന്നുമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രം 1.2 ബില്യണ്‍ ഡോളറാണ് അമേരിക്കയില്‍ ചിലവഴികുന്നത്. അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ മുംബൈയില്‍ നിന്നുള്ള 17,299 പേരും ചെന്നൈ (9,141), ബാംഗ്ലൂര്‍ (8,835) ദില്ലി (8,728) പേരും അമേരിക്കന്‍ പഠനത്തിനെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്

സയന്‍സ്,എഞ്ചിനിയറിംഗ്,ടെക്‌നോളജി, ഗണിത വിദ്യാര്‍ത്തികളില്‍ 27% പേരും ഇന്ത്യക്കാരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഹൈദരാബാദില്‍ നിന്നുള്ളവരും. സ്റ്റുഡന്റ് വിസയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍തികള്‍ എത്തുന്ന ആദ്യ 10 നഗരങ്ങളില്‍ 8 ഉം ഇന്ത്യയില്‍ ആണെന്നുള്ളത് അമേരിക്കന്‍ വിദ്യാഭ്യാസരംഗത്തെ ഇന്ത്യന്‍ പങ്കാളിത്തം കാട്ടിത്തരുന്നു