അമേരിക്കയില്‍ ‘വാര്‍ത്തകള്‍ വായിക്കുന്നത്’ ഈ മലയാളി സുന്ദരി !

  0
  355

  new

  പേര് : റീന നൈനാന്‍

  ജോലി : മാധ്യമ പ്രവര്‍ത്തക

  ഇപ്പോള്‍ : അമേരിക്കന്‍ ചാനലായ എബിസിയില്‍

  ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, അമേരിക്കയില്‍ ‘വാര്‍ത്തകള്‍ വായിക്കുന്നത്’ ഈ മലയാളി സുന്ദരിയാണ്.

  അമേരിക്കയിലെ ഏറ്റവും വലിയ ദൃശ്യമാധ്യമ സ്ഥാപനമായ എബിസി (അമേരിക്കന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി) ചാനലിലെ പ്രധാന വാര്‍ത്താ അവതാരകയായി ഈ മലയാളി പെണ്‍കുട്ടി എത്തി കഴിഞ്ഞു.

  ദീര്‍ഘ നാളായി പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന റീന നൈനാന്‍ എബിസി ചാനലിലെ പ്രധാന പരിപാടികളായ അമേരിക്ക ദിസ് മോണിംഗ്, വേള്‍ഡ് ന്യൂസ് നൗ എന്നീ പരിപാടികളുടെ  അവതാരകയായി പ്രത്യക്ഷപ്പെടും.

  എബിസിയില്‍ എത്തുന്നതിന് മുമ്പ് പ്രസിദ്ധമായ ഫോക്‌സ് ന്യൂസില്‍ ആയിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്.

  ലിബിയ, ഇന്തോനേഷ്യ, ഇന്ത്യ, ഇസ്രായേല്‍, ലെബനന്‍, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെല്ലം നിര്‍ണായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ റീന ഉണ്ടായിരുന്നു.

  മാവേലിക്കര സ്വദേശിയായ മാത്യു നൈനാന്റേയും മോളിയുടേയും മകളാണ്. ഭര്‍ത്താവ് കെവിന്‍. ഭര്‍ത്താവും രണ്ട് കുട്ടികളും അടങ്ങുന്നതാണ് റീനയുടെ കുടുംബം.