അമേരിക്കയുടെ “യന്ത്ര സ്രാവ്” പരീക്ഷണം വിജയം

  185

  US Navy Creates and Tests Ghost Swimmer 4 610x381

  യുഎസ് നേവിയുടെ മനുഷ്യനിര്‍മ്മിതമായ “യന്ത്രസ്രാവുകളുടെ” പരീക്ഷണം വിജയം.

  വിര്‍ജീനിയ കടപ്പുറത്താണ് “ഗോസ്റ്റ്സ്വിമ്മര്‍” എന്ന് പെരിട്ടിടുള്ള യന്ത്രസ്രാവിന്റെ പരീക്ഷണം നടന്നത്. ആളില്ല അന്തര്‍വാഹിനിയായ യന്ത്രസ്രാവ് അമേരിക്കയുടെ നീമോ പ്രോജക്റ്റിന്റെ ഭാഗമായിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒന്നര മീറ്റര്‍ നീളവും 45 കിലോ ഭാരവുമുള്ള യന്ത്രസ്രാവ് കടലില്‍ 300 അടി താഴെ വരെ നീന്തിചെന്ന് ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നാണ് യുഎസ് നേവി അവകാശപെടുന്നത്.

  US Navy Creates and Tests Ghost Swimmer 2 610x343

  US Navy Creates and Tests Ghost Swimmer 3

  US Navy Creates and Tests Ghost Swimmer 610x407

  150 മീറ്റര്‍ വരെ റിമോട്ട് കണ്ട്രോള്‍ വഴി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന യന്ത്രസ്രാവിന് സ്വയം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. കണ്ണുകളുടെ സ്ഥാനത്ത് കൊടുത്തിരിക്കുന്ന ക്യാമറകള്‍ കടലിന്‍റെ അടികാഴ്ചകള്‍ കപ്പലിലുള്ള കപ്യൂട്ടറിനു അയച്ചുകൊടുക്കും. പക്ഷെ സ്വയം നിയന്ത്രിക്കുന്ന സംവിധാനത്തിലാണ് യന്ത്രസ്രാവ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ യന്ത്രസ്രാവ് കടലിന്‍റെ മുകളില്‍ വരുന്നവരെ കാത്തിരിക്കണം വിവരങ്ങള്‍ ഒക്കെ ശേഖരിക്കാന്‍.

  അതിരഹസ്യ ഓപറേഷനുകള്‍ മാത്രമല്ല സൗഹൃദ മിഷനുകള്‍ക്കും യന്ത്രസ്രാവുകള്‍ ഉപയോഗിക്കും എന്നാണ് യുഎസ് നേവി പറയുന്നു.