അമേരിക്ക കണ്ടുപിടിച്ചതാര് ???

0
1482

columbus19n-1-web
അമേരിക്ക കണ്ടുപിടിച്ചത് കൊളമ്പസ് എന്നൊരു മഹാന്‍ എന്നാണ് ഇത് വരെ കേട്ടിട്ടുള്ളത്. എന്നാല്‍ അമേരിക്ക കണ്ടു പിടിച്ചത് ഇറ്റലിക്കാരന്‍ ക്രിസ്റ്റഫര്‍ കൊളമ്പസ് അല്ലെന്ന വാദവുമായി ഗാരി നൈറ്റ് രംഗത്ത് . വിന്‍സന്റ് പിന്‍സോണ്‍, മാര്‍ട്ടിന്‍ പിന്‍സോണ്‍ എന്നീ സ്പാനിഷ് സഹോദരന്മാരാണ് എന്നാണ് ഗാരി നൈറ്റിന്‍റെ വാദം. ഗാരി നൈറ്റ് എഴുതിയ ദി ഫോര്‍ഗൊട്ടെന്‍ ബ്രദേഴ്‌സ് (വിസ്മരിക്കപ്പെട്ട സഹോദരന്മാര്‍) എന്ന പുസ്തകത്തിലാണ് ഈ പുതിയ പരാമര്‍ശം.

അന്തലൂഷ്യയിലെ പാലോസില്‍ വച്ചു തദ്ദേശവാസികളുടെ ആക്രമണം നേരിട്ടു യാത്ര വഴിമുട്ടിയപ്പോള്‍ സഹായാഭ്യര്‍ത്ഥനയുമായി കൊളമ്പസ് സമീപിച്ചതു മികച്ച നാവികരായിരുന്ന വിന്‍സന്റിനെയും മാര്‍ട്ടിനെയുമായിരുന്നുവെന്നും. അന്തമില്ലാത്ത മഹാസമുദ്രങ്ങള്‍ താണ്ടാന്‍ കൊളമ്പസിനു കപ്പലോടിക്കാന്‍ അറിയില്ലായിരുന്നെന്നാണു ഗാരി നൈറ്റ് പറയുന്നത്.

തൊപ്പിയൂരി കൈയില്‍ പിടിച്ച് സഹായത്തിനായി കെഞ്ചിയ കൊളമ്പസിനെ ആ സ്പാനിഷ് സഹോദരന്മാര്‍ കൈവിട്ടില്ലെന്നും അതനുസരിച്ച്  അവര്‍ തമ്മില്‍ കരാറുണ്ടാക്കുകയായിരുന്നുവെന്നും. കപ്പലിലേക്കു വേണ്ട ആളുകളെ സംഘടിപ്പിച്ചതും അപകടം പിടിച്ച ആ യാത്ര പുനരാരംഭിച്ചതും ഈ സ്പാനിഷ് സഹോദരന്മാരായിരുന്നുവെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.

യാത്രയിലുടനീളം കപ്പലിനുള്ളിലെ ക്യാബിനില്‍ തന്നെ കഴിഞ്ഞിരുന്ന കൊളംബസിന് അമേരിക്കയില്‍ നിന്നു തിരിച്ചു യൂറോപ്പിലെത്താന്‍ കൊളമ്പസിനു സഹായമൊരുക്കിയതും പിന്‍സോണ്‍ സഹോദരന്മാരായിരുന്നുവെന്നും ഗാരി നൈറ്റ് പറയുന്നു . യാത്രകള്‍ക്കൊടുവില്‍ ഇവര്‍ക്കിടയില്‍ കലഹമുണ്ടാവുകയും പരസ്പരം ശത്രുക്കളായെങ്കിലും . യാത്രയിലുടനീളം ഡയറിക്കുറിപ്പുകള്‍ സൂക്ഷിച്ചിരുന്നതിനാല്‍ കൊളമ്പസിന്റെ വാദങ്ങള്‍ മാത്രം ശ്രദ്ധിക്കപ്പെട്ടെന്നും നൈറ്റ് ചൂണ്ടികാട്ടുന്നു. ആയതിനാലാണ് അമേരിക്ക കണ്ടു പിടിച്ചതിന്റെ ബഹുമതി കൊളമ്പസ് തന്‍റെ പേരിലാക്കിയതെന്നു  പുസ്തകം പറയുന്നത്.