ലോകകപ്പില്‍ ഇനി ധോണിക്ക് സ്റ്റമ്പ്‌ ഊരി ആഘോഷിക്കാന്‍ പറ്റില്ല. കളി ജയിച്ചതിന്‍റെ ഓര്‍മ്മയ്ക്കാണ് സറ്റംബുകള്‍ എടുത്തിരുന്നത് എങ്കില്‍ ഇനി ധോണിക്ക് അത്തരം സറ്റംബ് ഊരിയുള്ള  ആഘോഷങ്ങള്‍ ഒന്നും നടത്താന്‍ സാധിക്കുകയില്ല.

പാകിസ്ഥാനതിരായ മത്സരത്തില്‍ വിജയിച്ച ശേഷം സറ്റംബ് ഊരാന്‍ വന്ന ധോണിയെ അമ്പയര്‍ തടയുകയായിരുന്നു.  പണ്ടത്തെ പോലെ ഒന്നും രണ്ടും രൂപയുടെ സ്ടംബ് അല്ല ഈ ലോക കപ്പില്‍ ഉപയോഗിക്കുന്നത് എന്നത് തന്നെയാണ് ഇത്തരം ആഘോഷങ്ങളില്‍ നിന്നും കളിക്കാരെ പിന്തിരിപ്പിക്കാന്‍ ഐസിസി ശ്രമിക്കുന്നത്.. പ്രത്യേകം എല്‍ഇഡി ലൈറ്റുകള്‍ പിടിപ്പിച്ച  8 ലക്ഷത്തോളം വില വരുന്ന സറ്റംബുകള്‍ ആണ് ഈ ലോകകപ്പില്‍ ഉപയോഗിക്കുന്നത്. സറ്റംബിന് മുകളില്‍ വയക്കുന്ന ബെയില്സിനും വരും ഒരു ആപില്‍ ഐ ഫോണ് മേടിക്കാനുള്ള വില.

ഇങ്ങനെ എല്ലാവരും സറ്റംബ് ഊരി കൊണ്ട് പോയാല്‍ ഒരു കളിയില്‍ നിന്ന് മാത്രം ഐസിസിക്കു അരകോടിയോളം രൂപ നഷ്ട്ടം വരുമെന്നതിനാലാണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. ഇനിയുള്ള മത്സരങ്ങളില്‍ ഒന്നും സറ്റംബ് ഊരിയുള്ള ആഘോഷം വേണ്ട എന്നാണ് ഐസിസി ടീമുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Advertisements