അമ്മി കൊത്താന്‍ ഉണ്ടോ.. അമ്മി
അമ്മി കൊത്താന്‍ ഉണ്ടോ ….അമ്മി …..
ഈ നില വിളി കേട്ടിട്ടുണ്ടോ ………?ങേ …ഉണ്ടെന്നോ ….സന്തോഷം …. ഒരു കാര്യം എങ്കിലും ഉണ്ടെന്ന് പറഞ്ഞല്ലോ …!
ആട്ടെ ….. എവിടെയാ ഇത് കേട്ടിരിക്കുന്നെ … ഒന്ന് പറഞ്ഞെ ….?”കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികള്” എന്ന സിനിമയില്‍ രേവതി വിളിച്ച് നടക്കുന്നതല്ലേ …….?
ദേ കിടക്കുന്നു … കഴിഞ്ഞില്ലേ കഥ …
സിനിമയില്‍ അല്ലാതെ വീടിനു മുന്നിലൂടെ ആരും വിളിച്ച് കൂവി പോകുന്നത് കേട്ടിട്ടില്ലേ …?
148 total views, 2 views today

അമ്മി കൊത്താന്‍ ഉണ്ടോ ….അമ്മി …..
ഈ നില വിളി കേട്ടിട്ടുണ്ടോ ………?ങേ …ഉണ്ടെന്നോ ….സന്തോഷം …. ഒരു കാര്യം എങ്കിലും ഉണ്ടെന്ന് പറഞ്ഞല്ലോ …!
ആട്ടെ ….. എവിടെയാ ഇത് കേട്ടിരിക്കുന്നെ … ഒന്ന് പറഞ്ഞെ ….?”കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികള്” എന്ന സിനിമയില്‍ രേവതി വിളിച്ച് നടക്കുന്നതല്ലേ …….?
ദേ കിടക്കുന്നു … കഴിഞ്ഞില്ലേ കഥ …
സിനിമയില്‍ അല്ലാതെ വീടിനു മുന്നിലൂടെ ആരും വിളിച്ച് കൂവി പോകുന്നത് കേട്ടിട്ടില്ലേ …?
ഇല്ല … എന്താ ഈ അമ്മി എന്ന് പറഞ്ഞാല്‍ …?
പഴയ കാല മിക്സി … പുടി കിട്ടിയാ … കിട്ടിയില്ലേലും ഇപ്പൊ അത്രയും അറിഞ്ഞാല്‍ മതി.
എന്നാ അറിയാവുന്ന വേറൊന്ന് ചോദിക്കാം …
തെങ്ങ് വലിച്ച് കെട്ടാനുണ്ടോ …. തെങ്ങ് ….
ഇത് കേട്ടിട്ടുണ്ടോ …?
പിന്നെ …ഇത് കേട്ടിട്ടുണ്ട് … !
ഏത് സിനിമയില്‍ … ?
സിനിമയില്‍ അല്ല … ജീവിതത്തില്‍ … ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും അതിരാവിലെ ഗേറ്റ് തല്ലിപ്പൊളിച്ച് കിടന്ന് തൊള്ള തുറക്കുന്നത് കേള്‍ക്കുന്നതല്ലേ …!
ഹാവൂ … അപ്പൊ ജീവിതത്തിലും ചിലതൊക്കെ കേള്‍ക്കുന്നുണ്ട് അല്ലെ …… ആശ്വാസം ആയി …
ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ഒന്ന് മൂടി പുതച്ച് കിടന്ന് ഉറങ്ങുമ്പോള്‍ ആയിരിക്കും ഗേറ്റ് തല്ലിപ്പൊളിച്ച് ഈ വിദ്വാന്മാരുടെ തൊള്ള തുറന്ന വിളി ….തെങ്ങ് വലിച്ച് കെട്ടാനുണ്ടോ …. തെങ്ങ് ….എന്ന് .
ആഴ്ചയില്‍ രണ്ട് ദിവസം എങ്കിലും കാണും ഈ അഭ്യാസം. ഇതൊരു തുടര്‍ കഥ ആയപ്പോള്‍ ഞാനും ചിന്തിക്കാന്‍ തുടങ്ങി, നഗരത്തിലെ തെങ്ങുകളൊക്കെ ഇതിനും വേണ്ടി തല തിരിഞ്ഞ് നില്ക്കുവാണോ, ഇങ്ങനെ വലിച്ച് കെട്ടാന്‍ .
ഇതൊരു പുതിയ ബിസിനസ് ആണ് …
നമ്മുടെ വീടിനടുത്ത ഇടവഴിയിലേക്കോ, റോഡിലേക്കോ ചായ്ഞ്ഞു നില്ക്കുന്ന തെങ്ങ് ആണ് ഇവരുടെ പ്രധാന ടാര്‍ഗറ്റ്. കുറെ പ്രാവശ്യം വന്ന് ചോദിക്കുമ്പോള്‍ നമ്മളും ആലോചിക്കും, ഒന്ന് വലിച്ച് കെട്ടിയാലോ എന്ന്. ഇനി അതിലെ ഉണക്ക തേങ്ങയോ മടലോ വല്ലതും വഴിയേ പോകുന്നവന്റെ തലയില്‍ വീണാല്‍ ഉണ്ടാകാവുന്ന പൊല്ലാപ്പ് ഒഴിവാക്കാമല്ലോ.
അങ്ങനെ ഒരു ദിവസം നമ്മള് അപ്പൊയിന്റ്മെന്റ് കൊടുക്കും. അവര്‍ രണ്ട് പേര് വരും. വലിച്ച് കെട്ടാന്‍ പോകുന്ന തെങ്ങിന്റെ സാമൂഹിക പാഠവും ഭൂമി ശാസ്ത്രവും ഒക്കെ പരിശോധിക്കും. എന്നിട്ട് കുറെ നേരം ആകാശത്തേക്ക് നോക്കി സീരിയസ് ആയി ചുമ്മാ എന്തേലും ചിന്തിച്ച് നില്ക്കും.
അപ്പൊ നമ്മളും സീരിയസ് ആകും ….
എന്നിട്ട് നമ്മള് ഇങ്ങനെ ചിന്തിക്കും …അവര്‍ ഇത്രയും ചിന്തിക്കണം എങ്കില്‍ ഇതത്ര നിസാര സംഭവം അല്ല… സംഭവം ആഗോളം ആണ്. അപ്പോഴേക്കും അവര്‍ മാറി നിന്ന് കൂടുതല്‍ സീരിയസ് ആയി ചില ഡിസ്കഷനുകള്‍ നടത്തും. അതോടെ നമ്മള് ഉറപ്പിക്കും … സംഭവം ആഗോളം തന്നെ.
പക്ഷെ നമ്മളും മോശക്കാരല്ലല്ലോ … അവന്മാര് ആഗോളം എങ്കില്‍ നമ്മള് അന്താരാഷ്ട്രം. പണ്ട് കുറെ അബദ്ധങ്ങള്‍ പറ്റിയിട്ടുള്ളതാ. ഇനി ഒരിക്കലും പറ്റിക്കപ്പെടരുത്. അങ്ങനെ നമ്മുടെ ഉത്തരവാദിത്ത ബോധം ഉണരും. അതുണര്‍ന്നാല്‍ പിന്നെ നമ്മളെ പിടിച്ചാല്‍ കിട്ടില്ല.
ചേട്ടന്മാരെ …ഇങ്ങ് വന്നെ … ആലോചിച്ചതൊക്കെ മതി. ഇതിന് എന്ത് ചെലവ് വരും…?
അത് പിന്നെ ചേച്ചീ….. (മോളുടെ പ്രായം ഉള്ളവരെയും ചേച്ചീന്നേ വിളിക്കൂ) … കേവലം ഒരു തെങ്ങ് വലിച്ച് കെട്ടുന്ന കാര്യം അല്ലെ… അതിനെന്ത് ചാര്‍ജ് പറയാന്‍ . എന്തേലും തന്നാല്‍ മതി.
അതൊന്നും പറ്റില്ല… കൃത്യമായി ചാര്‍ജ് പറഞ്ഞിട്ട് മതി കെട്ടലും മുറുക്കലും ഒക്കെ…. അങ്ങനെ നമ്മള് നമ്മുടെ കാര്‍ക്കശ്യം അവരെ ബോധ്യപ്പെടുത്തും.
അതായത് ചേച്ചീ … കെട്ടാനുള്ള കമ്പി ഞങ്ങള്‍ കൊണ്ട് വരും… അതിന് ഒരടിക്ക് ഏഴ് രൂപ വെച്ച് തരണം. പിന്നെ ഞങ്ങള്‍ക്ക് കൂലിയായി എന്തേലും തന്നാല്‍ മതി.
അങ്ങനൊന്നും പറഞ്ഞാല്‍ പറ്റില്ല … കൃത്യമായ കണക്ക് പറയണം.
ശെരി പറയാം ചേച്ചീ …ഞങ്ങള്‍ക്ക് ആളൊന്നിന് 300 രൂപ വെച്ച് കൂലി തരണം. പിന്നെ ഈ തെങ്ങില്‍ നിന്നും ലോ കാണുന്ന ലാ തെങ്ങിലേക്കാണ് വലിച്ച് കെട്ടേണ്ടത്.
ഓക്കേ ഓക്കേ …ലീ തെങ്ങ് മുതല്‍ ലാ തെങ്ങ് വരെ എത്ര ദൂരം വരും ……….?
അത് ച്യാച്ചീ ….ഒരു നൂറ്റന്പത് അടി ദൂരം ഉണ്ടാകും.
പിന്നെ മാനത്ത് നോക്കുന്നത് നമ്മള് ആണ്… അവരെപ്പോലെ ചുമ്മാത് നോക്കുവല്ല … മനക്കണക്ക് കൂട്ടുന്നതാ …നൂറ്റന്പത് അടി കമ്പിക്ക് എഴ് രൂപ വെച്ച് ആയിരത്തി അന്‍പത് രൂപ. പിന്നെ രണ്ട് പേരുടെ കൂലി മുന്നൂറു വെച്ച് അറുനൂറു രൂപ. ആകെ മൊത്തം ടോട്ടല്‍ എല്ലാം കൂടെ ആയിരത്തി അറുന്നൂറ്റി അന്‍പത് രൂഫ.
പാവങ്ങള്‍ അല്ലെ … ജീവിക്കാന്‍ വേണ്ടി നടക്കുന്ന വെറും പാവങ്ങള്‍ … ഇവരോടൊക്കെ കൂലിക്കാര്യത്തില്‍ തര്‍ക്കിക്കുന്ന നമ്മള് … ഛെ …അതൊന്നും വേണ്ട എന്ന് നമ്മള് പിന്നെയും ചിന്തിക്കും. എന്നിട്ട് ഇതും കൂടി ചിന്തിച്ച് അന്നത്തെ ചിന്തക്ക് വിരാമം ഇടും, അതിങ്ങനെ …
കൂലി കൊടുക്കുമ്പോ ആയിരത്തി അറുന്നൂറ്റി അന്‍പത് രൂപക്ക് പകരം രണ്ടായിരം രൂപ കൊടുക്കണം. അത് അവര്‍ക്കൊരു സര്‍പ്രയിസ് ആയിരിക്കും . പാവങ്ങള്‍ക്ക് സന്തോഷവും ആകും. നമുക്ക് സ്വര്‍ഗത്തിലും പോകാം എന്ന്.
അപ്പൊ എങ്ങനെ ചേച്ചീ … പണി തുടങ്ങട്ടെ ………..?
യാ… യാ ….തുടങ്ങിക്കോ …
പൂയ് ………………… സിഗ്നല്‍ കൊടുത്തു.
ഉടന്‍ വേറെ രണ്ട് പേര് ഗേറ്റ് കടന്ന് വരും. അവരുടെ കൈയില്‍ കമ്പിയുടെ രണ്ട് വലിയ റോളുകള്‍ ഉണ്ടാകും. ഇച്ചിരി കഴിഞ്ഞ് വേറെ രണ്ട് പേര് കൂടി വരും. അവരാണ് തെങ്ങില്‍ കയറുന്ന ആള്ക്കാര് എന്ന് വളരെ വിനയപൂര്‍വ്വം ആദ്യം വന്നവര്‍ നമ്മെ പറഞ്ഞ് മനസിലാക്കി തരും . അപ്പൊ നമുക്ക് അത് വരെ ഉണ്ടായ സംശയങ്ങളെല്ലാം മാറി കിട്ടും.
പിന്നെ എല്ലാം വളരെ വേഗത്തിലാണ്. മൂന്ന് പേര് മാറി നിന്ന് കമ്പി നിവര്‍ത്തി അതില്‍ എന്തൊക്കെയോ പരിപാടികള്‍ ചെയ്യും. ഒരാള്‍ തെങ്ങില്‍ കയറും, ബാക്കി രണ്ട് പേര് താഴെ നിന്ന് അയാള്‍ക്ക് വിദഗ്ത്ത നിര്‍ദ്ദേശങ്ങള്‍ കൊടുക്കും. എന്നിട്ട് വളക്കേണ്ട തെങ്ങിനെ വളച്ച് മറ്റൊരു തെങ്ങില്‍ കെട്ടും. എന്നിട്ട് ഒരു സംശയം പ്രകടിപ്പിക്കും ..
ചേച്ചീ …ഇപ്പോഴത്തെ കണ്ടീഷനില്‍ ഈ തെങ്ങ് വളഞ്ഞ് ലങ്ങോട്ട് പോകും. നമുക്ക് ഇപ്പുറത്തെ മാവിലും കൂടെ ഒരു താങ്ങ് കൊടുത്താല്‍ തെങ്ങ് ദിവസങ്ങള്‍ക്കുള്ളില്‍ നടുവ് നിവര്‍ത്തി നില്ക്കും.
ഉം …ശെരി …ആയിക്കോട്ടെ ….
കഴിഞ്ഞു … എത്ര പെട്ടെന്നാ അവര്‍ ആത്മാര്‍ഥതയോടെ ആ ജോലി പൂര്‍ത്തിയാക്കിയത്. ഈ സമയം നമ്മള്, കാലങ്ങളായി നമ്മുടെ പറമ്പില്‍ പണിക്ക് വരുന്ന കുഞ്ഞാപ്പുവിനെ ഓര്‍ക്കും. ഇരുന്നൂറു രൂപ എന്ന മുടിഞ്ഞ കൂലിയും വാങ്ങി രാവിലെ മുതല്‍ രാത്രി വരെ നിന്നാല്‍ തികച്ച് പത്ത് തെങ്ങിന് തടം എടുക്കില്ല… നശൂലം. മനസ്സില്‍ കുഞ്ഞാപ്പുവിനെ തെറിയും പറഞ്ഞ് ഈ മഹാ ഖലാസികളുടെ ബില്ല് സെറ്റില്‍ ചെയ്യലാണ് അടുത്ത കലാപരിപാടി.
ചെട്ടന്മമാരെ … പെട്ടെന്ന് തീര്‍ത്തതില്‍ സന്തോഷം. ഇതാ പൈസ …പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഉണ്ട്….രണ്ടായിരം രൂപ …സന്തോഷിച്ചാട്ടെ ….സന്തോഷിച്ചാട്ടെ ……
അയ്യോ അതിന് ഞങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ ചേച്ചീ …
ഹേയ് …നിങ്ങള്‍ ഒന്നും പറയണ്ട …ഇത് എന്റെ സന്തോഷം … മുന്നൂറ്റി അന്‍പത് രൂപ അധികം ഉണ്ട് …അതിരുന്നോട്ടെ ….ബാക്കി തരണ്ട …
അതല്ല ചേച്ചീ …ഞങ്ങള്‍ മൊത്തം തുക എത്രയായി എന്ന് പറഞ്ഞില്ലാന്നാ പറഞ്ഞത് ….
മൊത്തം തുകയോ ….എന്ത് തുക ….എന്നാ പറ എത്രയാ തുക ..?
ചേച്ചീ മൊത്തത്തില്‍ പതിനായിരത്തി ഇരുന്നൂറ് രൂപ ആയി ….
അപ്പൊ ചേച്ചിക്ക് ചെറുതായി തല ചുറ്റും …. കുറച്ച് വെള്ളം കുടിക്കും ….. തര്‍ക്കിക്കാനുള്ള ആര്‍ജ്ജവം വീണ്ടെടുക്കും ….എന്നിട്ട് ഇങ്ങനെ ചോദിക്കും …
എന്താ ….എന്താ പറഞ്ഞത് ..? നിങ്ങള്‍ ആളെ കളിയാക്കുന്നോ ..?
അയ്യോ എന്താ ചേച്ചീ ഇപ്പൊ അങ്ങനെ പറയുന്നത് …ഞങ്ങള്‍ എല്ലാം ആദ്യമേ പറഞ്ഞതല്ലേ …
എന്ത് പറഞ്ഞു …എപ്പോ പറഞ്ഞു …നിങ്ങള്‍ പറഞ്ഞതെന്താ, നൂറ്റി അന്‍പത് അടി നീളം കമ്പി, പിന്നെ ഒരാള്‍ക്ക് മുന്നൂറ് രൂപ വെച്ച് കൂലി, എന്നിട്ട് ഇപ്പൊ പതിനായിരത്തി ഇരുന്നൂറ് രൂപയോ ..?
അതെ ചേച്ചീ പതിനായിരത്തി ഇരുന്നൂറ് രൂപ. അതില്‍ ഒറ്റ പൈസ കുറച്ചാല്‍ ഞങ്ങള്‍ക്ക് മുതലാകില്ല ചേച്ചീ.
ഇത്രയും തുക എങ്ങനെ ആയി … കണക്ക് പറ …?
ചേച്ചീ അതായത്, നാല് കമ്പി ഒരുമിച്ച് കൂട്ടി ചേര്‍ത്താണ് ഒരു തെങ്ങില്‍ കെട്ടുന്നത്. എന്നാലെ ബലം കിട്ടൂ. ഒരു കമ്പി മാത്രം കെട്ടിയാല്‍ പോട്ടിപോകും. അങ്ങനെ തെങ്ങില്‍ നിന്നും തെങ്ങിലേക്ക് നാല് കമ്പി, പിന്നെ തെങ്ങില്‍ നിന്നും മാവിലേക്ക് നാല് കമ്പി, അപ്പൊ മൊത്തം എട്ട് കമ്പി ഉപയോഗിച്ചു.
അപ്പൊ 8 കമ്പി X 150 അടി = ആയിരത്തി ഇരുന്നൂറ് അടി കമ്പി
1200 അടി കമ്പി X 7 രൂപ = 8,400 രൂപ
ആറു തൊഴിലാളികള്‍ X 300 രൂപ = 1800 രൂപ
മൊത്തം 8400 + 1800 = 10,200/- രൂപ … ഞങ്ങള്‍ കള്ളം പറയില്ല ചേച്ചീ.
ആറു പേരെ കൊണ്ട് വരാന്‍ ഞാന്‍ പറഞ്ഞോ നിങ്ങളോട് …?
ആറു പേരെ കൊണ്ട് വരണ്ടാ എന്നും ചേച്ചി പറഞ്ഞില്ലല്ലോ ..?
നാല് കമ്പി കൂട്ടി കെട്ടാന്‍ ഞാന്‍ പറഞ്ഞോ….?
ഒരു കമ്പി കെട്ടാന്‍ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ഈ പണി ചെയ്യില്ലായിരുന്നു ചേച്ചീ. ഞങ്ങള്‍ക്ക് കള്ള പണി ചെയ്യാന്‍ അറിയില്ല ചേച്ചീ …
ഇനി എന്തൊക്കെ നമ്മള് തര്‍ക്കിച്ചാലും അവര്‍ തെല്ലിട അനങ്ങില്ല. പകരം കണക്കുകള്‍ നിരത്തി വാദിക്കും.
നാട്ടുകാരെ വിളിച്ചാലും പോലീസിനെ വിളിച്ചാലും ഇവരുടെ കണക്കുകള്‍ക്ക് മുന്നില്‍ അവരും വായ പൊളിച്ച് നില്ക്കും. എന്നിട്ട് ചേച്ചിക്ക് ഒരു വാണിംഗും കൊടുത്ത് നാട്ടുകാരും പോലീസും സ്ഥലം കാലി ആക്കും. ഇവരെയൊക്കെ വിളിക്കുമ്പോ കൂലിയൊക്കെ നേരത്തെ പറഞ്ഞ് ഉറപ്പിക്കണ്ടായിരുന്നോ പെങ്ങളേ …ന്ന് …
അവസാനം ഈ ആറ് മല്ലന്മാരെയും വീട്ടില്‍ നിന്ന് ഒഴിവാക്കാന്‍ മൊത്തം പണവും കൊടുക്കേണ്ടി വരും.
ചങ്കരന് പിന്നെയും തെങ്ങില്‍ തന്നെ …
ജാഗ്രതൈ ….!!
149 total views, 3 views today
