നാട്ടിലേക്കുള്ള യാത്രയുടെ തുടക്കം ഷോപ്പിംഗ്‌മാളിലെ തിരച്ചിലിന്‍റെ അകമ്പടിയോടെ ആയിരുന്നു, ഇത് പതിവില്ലാത്തതാണെങ്കിലും. നാലു അവധി ദിവസങ്ങള്‍ക്കിടയില്‍ ലീവ് സംഘടിപ്പിച്ചുള്ള ഒന്‍പതുദിവസത്തെ ഒഴിവുകാലം. അമ്മയെ കാണുവാന്‍.. ഇന്നു സുഹൃത്ത് നാട്ടില്‍ നിന്നു അയ്‌ക്കുന്ന ഫാക്സ് കണ്ടു അര്‍ബാബ് തരുന്ന ഔദാര്യം.

അമ്മയ്ക്ക് എന്തെങ്കിലും പ്രത്യേകിച്ചു വാങ്ങണോ ? എന്തിനോക്കെയുള്ള തിരച്ചിലിനിടയിലും കണ്ണുകള്‍ ഇപ്പോഴും നീങ്ങുനത് ലാക്റ്റോജിന്‍ ടിന്നുകളിലേയ്ക്കാണ്, കൈകളും. ഇതാണ് ഇന്നും തനിയെ ഉള്ള ജീവിതത്തിന്‍റെ, ഏകാന്തതയുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ പ്രേരിപ്പിക്കുനത് . അതെ സ്വന്തം ഇഷ്ടങ്ങളിലൂടെ മാത്രമുള്ള യാത്ര.

” സുന്ദരിയായ അമ്മ “എന്ന വിശേഷണം എന്‍റെ ജീവിതത്തിനു നല്‍കിയത് ലാക്റ്റോജിന്‍റെ മണമായിരുന്നു. സ്കൂള്‍പഠനകാലത്ത് ബോര്‍ഡിങ്ങിലേയ്ക്കെത്തുന്ന സ്നേഹത്തിന്‍റെ അടയാളമായ നോട്ടുകളുടെ ധാരാളിത്തം ഒരിക്കലും എന്നെ തെറ്റുകളിലേക്ക് എത്തിച്ചിരുന്നില്ല … ആ നോട്ടുകള്‍ എന്‍റെ ഒഴിവുസമയങ്ങള്‍ക്കും രാത്രികള്‍ക്കും ലാക്റ്റോജിന്‍റെ നിറമായിരുന്നു നല്‍കിയത് . ഒപ്പം കിടക്കയിലേക്കും ബാഗുകളിലെ ലാക്റ്റോജിന്‍ ടിന്നുകളിലേയ്ക്കുമുള്ള കുഞ്ഞിയുറുമ്പുകളുടെ പ്രയാണങ്ങള്‍ കുറ്റപ്പെടുത്തലുകളിലേക്കും കളിയാക്കലുകളിലേക്കും വഴിയൊരുക്കി
ഈ കുറ്റപ്പെടുത്തലുകള്‍, വിദേശ നിര്‍മ്മിത സുഗന്ധം നിറയുന്ന ബോര്‍ഡിങ്ങിലെ സന്ദര്‍ശകമുറിയില്‍ മകനെ കാണുവാന്‍ എത്തുന്ന അച്ഛന്‍റെയും അമ്മയുടെയും മുന്‍പില്‍ നിരത്തുമ്പോള്‍ സുന്ദരിയായ അമ്മയുടെ മഴവില്ല് വിരിയുന്ന കണ്ണുകളില്‍ കനലെരിയുകയായിരുന്നു. എന്നാല്‍ അച്ഛന്‍റെ മുഖത്ത് സ്ഥിരമായ നിസ്സഹായ ഭാവം മാത്രം. തന്‍റെ മക്കളെ ജീവനോടെ നദിയില്‍ ഉപേക്ഷിക്കുന്നതു നോക്കി നില്‍ക്കുന്ന ശന്തനുമഹാരാജാവിന്‍റെ ഭാവം.

എന്‍റെ കൗമാരത്തിനു ആസിഡിന്‍റെയും ആല്‍ക്കലിയുടെയും ഗന്ധമായിരുന്നുവെങ്കിലും ജീവിതത്തിനു നിറം നല്കിയിരുനത് ശൂന്യമായികൊണ്ടിരിക്കുന്ന ലാക്റ്റോജിന്‍ ടിന്നുകളായിരുന്നു. ഇവിടെ എണ്ണപര്യഗവേഷണ തുരുത്തില്‍ രസതന്ത്രജ്ഞനായി കഴിയുമ്പോഴും ജീവിതത്തിനു വെണ്മ നല്‍കിയത്, പാല്‍നിറമാര്‍ന്ന ലാക്റ്റോജിന്‍ പൊടിയായിരുന്നു.

ഇത് അച്ഛന്‍ ഇല്ലാത്ത വീട്ടിലേയ്ക്കുള്ള എന്‍റെ ആദ്യയാത്ര. അമ്മ തിരക്കിന്‍റെ നിറങ്ങളില്‍ ആഴ്ന്നിറങ്ങുമ്പോള്‍, ലാക്റ്റോജിന്‍ കലക്കി ആദ്യ സ്പൂണ്‍ സ്വയം പാകം നോക്കിയശേഷം വാത്സല്യത്തോടെ പകര്‍ന്നു തരുന്ന അച്ഛന്‍റെ മുഖം. ആ ചിത്രം കൊത്തിവെയ്ക്കപ്പെട്ടത് എന്‍റെ ഹൃദയത്തില്‍ ആയിരുന്നു. അച്ഛന്‍ ഈ ലോകത്ത് നിന്നും ഒരു പിടിചാരമായ് മാറുമ്പോഴും വിദേശസുഗന്ധം വമിപ്പിച്ചു കൊണ്ട് ഉടയാത്ത സാരിയുടെ പ്രൌഡിയുമായി നില്‍ക്കുന്ന അമ്മയുടെ മുഖം. ഇതായിരുന്നു കഴിഞ്ഞ ഒഴിവുകാലം.

ഈ ഒഴിവുദിനങ്ങള്‍ കാന്‍സര്‍ സെന്‍റര്‍റിന്‍റെ വെളുത്ത വലിയ ചുമരുകളുള്ള മുറിയില്‍ എത്തിനില്‍ക്കുമ്പോള്‍ അവിടെ ശൂന്യമായ മാറിടവുമായി കിടക്കുന്ന അമ്മ. അമ്മയുടെ കണ്ണുകളില്‍ ഒരു നീലതടാകമായിരുന്നു കാണുവാന്‍ കഴിഞ്ഞത്. അവിടെ നിറഞ്ഞു നിന്നത് ഓക്കാനം ഉണ്ടാക്കുന്ന വിദേശനിര്‍മ്മിത സുഗന്ധമായിരുന്നില്ല, പകരം കുഞ്ഞിയുറുമ്പുകള്‍ പൊതിയുന്ന ലാക്റ്റോജിന്‍ ടിന്നുകളുടെ പാല്‍മണമായിരുന്നു.

You May Also Like

ഒരു രാജ്യത്തിന് ഇതിലും വലിയൊരു ഗതികേട് വരാനുണ്ടോ ?

രണ്ടായിരത്തി ഇരുപത് മാർച്ചിലാണ് കോവിഡിനെ ഇന്ത്യ മഹാമാരിയായി പ്രഖ്യാപിക്കുന്നത്… ഈ മഹാമാരിയെ പ്രതിരോധിക്കാൻ ആവശ്യം വേണ്ടത് ഓക്സിജനാണെന്ന്

നിഷ്കളങ്കമെന്നു തോന്നുന്ന ആശംസ, വായിക്കുമ്പോൾ തനിനിറം മനസിലാക്കാം

വെറും ഒരു ഡാൻസിലെ പങ്കാളികളുടെ ലിംഗമോ മതമോ ഒരു പ്രശ്നമല്ല എന്നത് വാസ്തവമാണ്. അത്രത്തോളം നമ്മടെ നാട് മാറാനോ മനസ്സ് ചൂരുങ്ങാനോ പാടില്ല

ഗിറ്റാറിനനുസരിച്ച് നൃത്തമാടുന്ന ഇരട്ടക്കുട്ടികള്‍ [വീഡിയോ]

11 മാസം മാത്രം പ്രായമായ ഈ ഇരട്ടക്കുട്ടികളെ നോക്കൂ. ഗിറ്റാറിനനുസരിച്ച് നൃത്തമാടുന്ന ഈ ഇരട്ടക്കുട്ടികള്‍ നിങ്ങളുടെ മനം കവരും. കണ്ടു നോക്കൂ ഈ സുന്ദര വീഡിയോ

ഇന്നസെന്റ് ന്റെയൊപ്പം ലഭിച്ച അത്ര മികച്ച അവസരങ്ങൾ മോഹൻലാലിന് വേറെ കാണില്ല

Sardhar Krishna Kurupp മോഹൻലാൽ തിലകൻ, ജഗതി, നെടുമുടി വേണു, മമ്മൂട്ടി, ശ്രീനിവാസൻ, മധു, മുകേഷ്,…