Nostalgia3

ഓര്‍മ്മവെച്ചനാള്‍ തൊട്ട് എനിക്ക് അവരോട് ഭയങ്കര ദേഷ്യമായിരുന്നു. വ്യക്തിപരമായി അവരാരും എന്നോട് ഒന്നും ചെയ്തിട്ടില്ല കണ്ടിട്ടുപോലുമില്ല എങ്കിലും ……പിന്നീട് ഡല്‍ഹിയിലുള്ള താമസത്തിനിടയില്‍ കണ്ട് മുട്ടിയ പഴയ തലമുറക്കാര്‍ക്ക് ഇന്ത്യപാക് വിഭജന കാലത്തെപറ്റി വളരെ കയ്‌പേറിയ അനുഭവങ്ങളാണ് പറയാനുള്ളത്. കാശ്മീരില്‍ നിന്നും പഞ്ചാബില്‍ നിന്നും അഭയാര്‍ത്ഥികളെ പോലെ ഡല്‍ഹിയിലേക്ക് വന്നതും അവിടത്തെ താമസവും …….ഇന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില ഓര്‍മ്മകളാണ്. ആ കഥകളും എന്നെ അവരെ കൂടുതല്‍ വെറുപ്പിക്കാന്‍ സാധിച്ചു.ക്രിക്കറ്റ് കളിയിലെ അവരുടെ പരാജയം എന്നും മനസ്സിന് കുളിര്‍മ്മ തരുന്ന വാര്‍ത്തയായിരുന്നു.

ഒരു വിദേശയാത്രയില്‍ പൊതുവെ പതിഞ്ഞ മൂക്കുകള്‍ ഉള്ള ആളുകളുടെ നാട്ടില്‍, നമ്മുടെ അഭിമാനമെന്ന് പറയാവുന്ന വലിയ മൂക്ക് കണ്ടിട്ട് ആയിരിക്കണം_ രണ്ട് അമ്മാമ്മന്മാര്‍, അവര് തമ്മിലുള്ള കുറെ നേരത്തെ ചര്‍ച്ചക്ക് ശേഷം എന്റെ അടുത്ത് വന്ന് ചോദിച്ചു ‘ നീ പാകിസ്ഥാനില്‍ നിന്ന് ആണോ?’

‘അല്ല, ഞാന്‍ ഇന്ത്യയില്‍ നിന്നാണ് ‘_ ഒരു നിമിഷം ഞാനറിയാതെ തന്നെ നാഗവല്ലി ആയോ എന്ന് സംശയം. എന്റെ മറുപടിയും ചവുട്ടികുതിച്ചുള്ള പോക്കും കണ്ട്, ദൂരെ നിന്ന് എല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന ഭര്‍ത്താവ് എന്നോട് വന്ന് ‘അവരെന്താ നിന്നോട് മോശമായി എന്തെങ്കിലും പറഞ്ഞോ ?’

എന്റെ മറുപടി കേട്ടപ്പോള്‍ ഭര്‍ത്താവിന് ഒരു സമാധാനം. പക്ഷെ എനിക്ക്,അംഗീകരിക്കാന്‍ പറ്റിയ ഒരു തമാശ ആയിട്ട് തോന്നിയില്ല .സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടി പോയി.പിന്നീടുള്ള അവിടത്തെ താമസത്തില്‍ പല പാകിസ്ഥാനികളെ കണ്ടുവെങ്കിലും അവരെയൊന്നും മനസ്സ് കൊണ്ട് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.അതുപോലെ പലരും എന്നോട് ആ ചോദ്യം ആവര്‍ത്തിച്ചിട്ടുമുണ്ട്.ആദ്യം കേട്ടപ്പോള്‍ ഉണ്ടായ ഞെട്ടല്‍ ഇല്ലായിരുന്നെങ്കിലും അവരോടെല്ലാം ഞങ്ങള്‍ അയല്ക്കാരാണ് എന്ന് പറയുമായിരുന്നു കൂട്ടത്തില്‍ ഇന്ത്യക്കാരുടെ IT യിലുള്ള മിടുക്കും കമ്പ്യൂട്ടര്‍ ലുള്ള പ്രാവീണ്യ ത്തെക്കുറിച്ചും_എന്റെ വക ഇന്ത്യയെക്കുറിച്ചുള്ള വിശേഷണങ്ങളായി ഞാന്‍ പറയാറുണ്ട്.

എന്നാല്‍ മിഡില്‍ ഈസ്റ്റ് (Middle East) ചെന്നപ്പോള്‍ എന്റേതായ ഇന്ത്യയുടെ വിശേഷണത്തിനെക്കുറിച്ച് പറയുവാനോ അത് കേള്‍ക്കുവാനോ ആരുമില്ലായിരുന്നു.എല്ലാവരും ആ രാജ്യത്തിനകത്തേക്ക് കേറിപറ്റാനുള്ള ധ്രുതിയിലാണ്.രണ്ടു രാജ്യക്കാരും ഒരു ക്യൂ യില്‍ തന്നെ നില്ക്കണം എന്നത് ആത്മാഭിമാനത്തിന് ക്ഷതം വരുത്തിയ നിമിഷങ്ങള്‍ !

അവിടെയുള്ള താമസം കൂടുതല്‍ പാകിസ്ഥാനികളെ കാണാനും പരിചയപ്പെടാനും സാധിച്ചു കൂട്ടത്തില്‍ ഏതോ ഓഫീസ്സ് ആവശ്യത്തിനായി xerox എടുക്കാനായി ചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന പാകിസ്ഥാനിയുടെ പെരുമാറ്റം.ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു.രൂപഭാവത്തില്‍ ഒരു മലയാളി ആണെന്ന ധാരണയിലായിരുന്നു എന്റെ പെരുമാറ്റം.മലയാളികളെ കൊണ്ട് സമൃദ്ധമായ ആ നാട്ടില്‍ വേറെ ഒരു ഭാഷ ആവശ്യമില്ലെന്ന മട്ടില്‍, മലയാളത്തിലാണ് നാട്ടില്‍ എവിടെയാണ്‍ എന്ന ചോദ്യം ചോദിച്ചത്.

ഞാന്‍ പാകിസ്ഥാനില്‍ നിന്നാണ് എന്ന് ഹിന്ദിയില്‍ മറുപടി തന്നപ്പോള്‍ …………ഒരു നിമിഷം അന്തംവിട്ടുപോയെങ്കിലും മുഖഭാവം മാറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അവനും ഒന്നുമറിയാത്ത പോലെ ബാക്കി ജോലികള്‍ ചെയ്തു തന്നു പോരാന്‍ നേരത്ത് _ ‘മാഡം പേടിച്ച് പോയി അല്ലെ എന്ന അവന്റെ ചോദ്യത്തിന്

‘എന്തിന് പേടിക്കണം’ എന്ന് പറഞ്ഞ് വിഡ്ഢിച്ചിരിച്ചെങ്കിലും അവന്‍ അത് മനസ്സിലാക്കിയല്ലോ എന്ന ജാള്യതയായിരുന്നു മനസ്സില്‍.ഇന്നും വല്ലപ്പോഴും ആ വിഡ്ഢിച്ചിരി ഓര്‍ത്ത് ചിരിക്കാറുണ്ട്. ഇങ്ങനെയുള്ള ചിലരുടെ നല്ല പെരുമാറ്റം അവരോടുള്ള ശത്രുത മനോഭാവം മാറ്റി അവരും നമ്മളെപോലെ മനുഷ്യരാണ്,ചിന്തിക്കാന്‍ തുടങ്ങി എന്നത് വാസ്തവം.

അതുപോലെ തന്നെ കൗതുകരമായി തോന്നിയത്, ഒരു സ്ത്രീ എന്നോട് ചോദിച്ചത്, ‘നിങ്ങള്‍ തണുപ്പ് കാലത്ത് കട്ടിലൊക്കെ വീടിന്റെ പുറത്ത് ഇട്ട് റെസ്റ്റ് എടുക്കും അല്ലെ എന്ന ചോദ്യമാണ് .കേരളത്തില്‍ തണുപ്പ് കാലം ഇല്ല ചില ഹിന്ദി സിനിമകളില്‍ ഇങ്ങനെ ഒക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് അതിനെ പറ്റി അറിഞ്ഞു കൂട എന്നായിരുന്നു എന്റെ മറുപടി.പിന്നെയും ഓരോ കൊച്ചു കാര്യങ്ങള്‍ ചോദിച്ചപ്പോഴും എന്റെ മറുപടി അറിഞ്ഞുകൂട എന്നതായിരുന്നു.പിന്നീടുള്ള കുശലാന്വേഷണത്തില്‍ നിന്നാണ് മനസ്സിലായത്, അവരുടെ മാതാപിതാക്കന്മാരുടെ ജന്മസ്ഥലം ‘അമൃതസര്‍ ‘ആണ്. അവരെല്ലാം ഇപ്പോള്‍U.K യിലാണ്.എന്നാല്‍ മകള്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം പാകിസ്ഥാനിലും.ജനനസ്ഥലമായതു കൊണ്ട് അവര്‍ ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാറു ണ്ട് എന്നാല്‍ മകള്‍ ഒരിക്കലും വന്നിട്ടുമില്ല. അവരുടെ അമ്മ പറയുന്ന ഓരോ കാര്യങ്ങളാണ് എന്നോട് ചോദിച്ചത്..ഒരു വീട്ടില്‍ തന്നെ ഇന്ത്യാപാക് ആള്‍ക്കാരോ ?

ലോകസഭ ഇലക്ഷനുശേഷം പാകിസ്ഥാന്‍ പ്രസിഡന്റു നവാബ് ഷെരീഫ് ന്റെ ഇന്ത്യാസന്ദര്‍ശനത്തെക്കുറിച്ച് , മാധ്യമങ്ങളിലുള്ള വാര്‍ത്തകളും ചര്‍ച്ചകളും കണ്ടപ്പോള്‍എനിക്ക് അനുഭവും രസകരവും കൗതുകമായി തോന്നിയ ചില കാര്യങ്ങളാണിതൊക്കെ…രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അപ്പുറം ചില മനുഷ്യസ്‌നേഹികളായ നമ്മുടെ അയല്‍ക്കാര്‍!!!

 

You May Also Like

വാഷിംഗ് മെഷീൻ ഇല്ലാതെ എങ്ങനെ പത്ത് മിനിറ്റിനുള്ളിൽ വസ്ത്രങ്ങൾ കഴുകാം ?

കുമിഞ്ഞുകൂടിയ വസ്ത്രങ്ങൾ വെള്ളത്തിലിട്ട് വീണ്ടും സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് മിക്കവരും വസ്ത്രങ്ങൾ…

ഒടുവില്‍ എയ്ഡ്‌സിനും മരുന്ന് കണ്ടുപിടിച്ചു..!

കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ അവകാശ വാദവുമായി മെഡിക്കല്‍ ബോര്‍ഡ് രംഗത്തെത്തിയിരുന്നെങ്കിലും കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞവര്‍ പിന്നാക്കം പോകുകയായിരുന്നു. തങ്ങള്‍ നിര്‍മിച്ച ഉപകരണത്തിന് എല്ലാവിധ വൈറസ് രോഗങ്ങളും മാറ്റാന്‍ കഴിയുമെന്ന് സൈന്യം ആവര്‍ത്തിക്കുന്നുണ്ട്.

ഓരോ സ്ത്രീയുടെയും മനസ്സില്‍ ഉണ്ടാവുന്ന ചില സംശയങ്ങള്‍; അവയുടെ ഉത്തരങ്ങളും – വീഡിയോ

ഓരോ സ്ത്രീക്കും ഈ സംശയങ്ങള്‍ ഉണ്ടാകും. എന്നാലവര്‍ അത് ചോദിയ്ക്കാന്‍ തീര്‍ച്ചയായും മടി കാണിക്കും.

ആഗസ്റ്റ്‌ 15 ന് പട്ടം പറത്തിയ കഥ

ആഗസ്റ്റ് 15 വെള്ളിയാഴ്ചയായത് കാരണം 3 ദിവസം അടുപ്പിച്ച് അവധി കിട്ടിയ സന്തോഷത്തിലായിരുന്നു ഞങ്ങളുടെ കുടുംബം. ഡല്‍ഹിയില്‍ ആ ദിവസത്തിന് ഒരു പ്രതേകതയുണ്ട്, ഉച്ച കഴിയുന്നതോടെ എല്ലാവരും പട്ടം പറപ്പിക്കുന്ന തിരക്കിലായിരിക്കും. കാറ്റിന്റെ ഗതി അറിയാനും അതനുസരിച്ച് പട്ടത്തെ മുകളിലെത്തിക്കാനും നന്നായിട്ട് അറിയണം. വിചാരിക്കുന്നതുപോലെ എളുപ്പമല്ല.