അയാള്‍
വെള്ളിയാഴ്ച ഒരിക്കലും സമയം പോവില്ല, എത്ര നേരമായി ആറുമണി പ്രതീക്ഷിക്കുന്നു. ക്ലോക്ക് നടക്കുന്നില്ലേ? അയാള്‍ക്ക് സംശയമായി. മലഷ്യയിലെ തലസ്ഥാനത്ത് ഒരു ജപ്പാന് കമ്പനിയില്‍ ഉയര്‍ന്ന പദവിയിലാണു. ശനി ഞായര്‍ കമ്പനി ലീവ് ആണ്. മുസ്ലിം രാഷ്ട്രമായതിനാല്‍ വെള്ളി ലഞ്ച് ബ്രേക്ക് ഒന്നര മണിക്കൂര്‍ കൂടുതലാണ്. പള്ളിയില്‍ പോകാന്‍ വേണ്ടി, പക്ഷെ അത് ഒരുമണിക്കൂര്‍ കൂടുതല്‍ ഉച്ചക്ക് ശേഷം ചെയ്യണം. അത് കൊണ്ട് എല്ലാ വെള്ളിയും ഉച്ച കഴിഞ്ഞു സമയം പോകാന്‍ പാടാണ്. രണ്ടര മണികൂര് ബ്രേക്ക് ആയതിനാല്‍ ഉറങ്ങി വന്നപ്പോളുള്ള അലസതയും എപ്പോളും കൂടെ ഉണ്ടാവും.
95 total views
വെള്ളിയാഴ്ച ഒരിക്കലും സമയം പോവില്ല, എത്ര നേരമായി ആറുമണി പ്രതീക്ഷിക്കുന്നു. ക്ലോക്ക് നടക്കുന്നില്ലേ? അയാള്‍ക്ക് സംശയമായി. മലഷ്യയിലെ തലസ്ഥാനത്ത് ഒരു ജപ്പാന് കമ്പനിയില്‍ ഉയര്‍ന്ന പദവിയിലാണു. ശനി ഞായര്‍ കമ്പനി ലീവ് ആണ്. മുസ്ലിം രാഷ്ട്രമായതിനാല്‍ വെള്ളി ലഞ്ച് ബ്രേക്ക് ഒന്നര മണിക്കൂര്‍ കൂടുതലാണ്. പള്ളിയില്‍ പോകാന്‍ വേണ്ടി, പക്ഷെ അത് ഒരുമണിക്കൂര്‍ കൂടുതല്‍ ഉച്ചക്ക് ശേഷം ചെയ്യണം. അത് കൊണ്ട് എല്ലാ വെള്ളിയും ഉച്ച കഴിഞ്ഞു സമയം പോകാന്‍ പാടാണ്. രണ്ടര മണികൂര് ബ്രേക്ക് ആയതിനാല്‍ ഉറങ്ങി വന്നപ്പോളുള്ള അലസതയും എപ്പോളും കൂടെ ഉണ്ടാവും.
എല്ലാ വെള്ളിയും ശനിയും വൈകുന്നേരം അടുത്തുള്ള മലയാളി ഫാമിലി ഒക്കെ ഒന്നിച്ചു ചേരും. പെണ്ണുങ്ങള് ഗോസിപ്പ് പങ്കു വെക്കുന്നത് അപ്പോളാണ്, നമ്മള് ബീറോ മറ്റു മദ്യമായോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതും ഗോസിപ്പ് തന്നെ. ഈ ദിവസമാണ് കുടുംബങ്ങളിലെ പലതും പരസ്പരം അറിയുക. പിന്നെ ശനി ചെറിയ ഒരു ഔടിംഗ്. ഉള്ള ഷോപ്പിംഗ് കോമ്പ്ലെക്സില്‍ പോകും ഒരു ആഴ്ച ക്ക് വേണ്ട പര്ച്ചസിംഗ് .ഞായര്‍ പൂര്‍ണ വിശ്രമം .ഇതാണ് കുറെയായി നമ്മുടെ ജീവിതം.പക്ഷെ ഈ ആഴ്ച പരമ ബോര് ആവും .ഞാന്‍ ഒഴിച്ച് അടുത്തുള്ള എല്ലാ കൂടുകാരും നാടിലാണ് .അതുകൊണ്ട് ഇന്നത്തെ വെള്ളമടി ക്ക് കൂട്ടില്ല .പിന്നെ കൂട്ടുകാര്‍ പത്തു നാല്പതു മൈല്‍ അകലെയാണ് ..അവിടെവരെ അരമനികൂര്‍ െ്രെഡ വ് ഉണ്ട് പക്ഷെ ട്രാഫിക് ചതിച്ചാല്‍ രണ്ടു വരെ പോകും ,അതൊരു റിസ്ക് ആണ് .ഇന്ന് എന്ത് ചെയ്യും ?ഏതെങ്കിലും ചാനലുമായി മല്ലിടാം .ഇവിടെ ആണെങ്ങില്‍ മലയാളം ചാനല്‍ നാട്ടിലെ പോലുല്ലതില്ല ..എപ്പോലെങ്ങിലും മാത്രം ..നെറ്റ് തന്നെ ശരണം .അന്ന് കമ്പനി വിട്ടു വന്നു വെറുതെ കുത്തിയിരുന്നു .വേഗം ഭക്ഷണം കഴിച്ചു ഉറങ്ങി
രാവിലെ എഴുനേറ്റു എന്ത് ചെയ്യണം എന്നറിയാതെ കുത്തി യിരുന്നു ..എവിടെ ഇങ്ങിനെ ഇരുന്നാല്‍ ബോറടിച്ചു ചാവും .കറങ്ങാന്‍ പോകാം കൂട്ടത്തില്‍ വായനോട്ടവും . ദിനചര്യ ഓക്ക കഴിച്ചു അയാള്‍ ഇറങ്ങി.ഇനി ടാക്സി പിടിച്ചു റെയില്‍വേ സ്റ്റേഷനില്‍ അവിടുന്ന് കുലലുംപൂരിലേക്ക് ,അതാണ് മലേഷ്യ യുടെ തലസ്ഥാനം .കഷ്ടിച്ച് ഇരുപതു മിനിട്ട്
വെറുതെ പെട്രോനാസ് ടവേര്ക്ക് പോയി ,അവിടെയാണ് കൂടുതല്‍ പേര് വരിക രാജ്യ ത്തിന്റെ അഭിമാനമായി ട്വിന്‍ ടവര്‍ ,കാണാന്‍ നിരവധിപേര്‍ എപ്പോളും ഒരു ഉത്സവകാലം പോലെ ,ലെവെ ആണെങ്ങില്‍ തീര്‍ച്ചആയും .അതിനുള്ളിലെ ഷോപ്പിംഗ് മാല് അതും പ്രസിദ്ധം .പക്ഷെ ഒന്ന് ഉണ്ട് ,ലോകത്തിലെ എവിടുതെയും പോലെ മലയാളികള്‍ പരസ്പരം കണ്ടാല്‍ മൈന്‍ഡ് ചെയ്യില്ല ,ഒരുതരം ജാഡ ,മലയാളി എന്നറിഞ്ഞാലും പരിജയപെടില്ല ,ഒരുതരം വാശി .എന്നിട്ട് കൂടുകാരോട് ചൂണ്ടി കൊണ്ട് പറയും അവര്‍ മലയാലീസ് ആണ്
വെറുതെ അങ്ങോട്ടും ഇങ്ങോട്ടും കവാത് അടിച്ചു ,മലയ ചൈനീസ് പിള്ളേരുടെ വായനോക്കി നടന്നു ചീനത്തി കളുടെ അര്‍ദ്ധ നഗ്നതയും ,പെട്ടെന്ന് പിന്നില്‍ നിന്ന് ആരോ വിളിച്ചു
‘ചേട്ടാ മലയാളിയാണോ ?’
ഞാന്‍ ഒന്ന് സംശയിച്ചു ,അവന്റെ രൂപം കണ്ടപ്പോള്‍ പണം ചോദിക്കനാണെന്ന് മനസ്സിലുറപ്പിച്ചു ,മലയാളി ആണെന്ന് പറയണോ ?എന്തായാലും കൊടുകാതെ ഊരിയമാതിയല്ലോ
‘അതെ ‘
‘ഒന്ന് സഹായിക്കാമോ ‘
ഞാന്‍ അപകടം മണത്തു , എന്തെങ്ങിലും പറയും മുന്‍പേ പോകറ്റില്‍ നിന്ന് കുറെ രൂപ അവന് വലിച്ചെടുത്തു എന്റെ കയ്യില്‍ തന്നു പറഞ്ഞു ‘ചേട്ടന് ഇതൊന്നു നാട്ടിലീക്ക് അയക്കണം ,ഈ വിലാസത്തില്‍ ‘
നിനക്ക് അയച്ചാല്‍ പോരെ ?
അവന്റെ കണ്ണുകള്‍ നിറഞ്ഞു ,എന്റെ കയ്യില്‍ പാസ്പോര്‍ട്ട് ,വിസ എന്തിനു ഇവിടെ താങ്ങാനുള്ള ഒരു രേഖ യുമില്ല ,ഇപ്പോള്‍ പോലീസിനെ പേടിച്ചു ഒരു കമ്പനിയില്‍ രാത്രി മാത്രം പണി ചെയ്യും ,അവന്റെ നില അറിയുന്നതിനാല്‍ ശമ്പളം തതൈവ .പകല്‍ ഒളിച്ചിരിക്കും .ചതി പെട്ടതാണ് ,പലരെയും കണ്ടു ,ഇവിടെ നമ്മുടെ ഒരു സംഘടന ഉണ്ട് പോലും പരസ്പരം കാലുവാരി ഇപ്പോള്‍ അതില്ല ,എല്ലാവര്ക്കും ബോസ്സ് ആവണം അങ്ങിനെ ജാഡ, അസൂയ,കുശുമ്പ് ഒക്കെ കൊണ്ട് അതില്ല ഇപ്പോള്‍ .ചിലര്‍ സഹായിക്കാമെന്ന് പറഞ്ഞു,അതിനു കാത്തിരിക്കുന്നു
‘എന്നാല്‍ വാ നമുക്ക് പണം അയക്കാന്‍ പോകാം ‘
‘വേണ്ട ചേട്ടാ ,ഇപ്പോള്‍ തന്നെ പേടിച്ചാണ് വന്നത് ,പോലീസെ പിടിച്ചാല്‍ ഈ പണം അവര്‍ കൊണ്ടുപോകും ‘
‘ഞാന്‍ അയക്കും എന്ന് എന്താണ് ഉറപ്പു’
‘ചേട്ടന് അറിയുമോ ?ഞാന്‍ കുറെ ഗള്‍ഫില്‍ ആയിരുന്നു ,ആ പണം കൊണ്ട് അടുത്ത ഫ്രണ്ട് മായി ചേര്‍ന്ന് കമ്പനി തുടങ്ങി അവന് നന്നായി ,രാവും പകലും കഷ്ടപ്പെട്ട് സംഭരിച്ച തു നഷ്ടമായി .അങ്ങിനെ നാട്ടില്‍ നില്ക്കാന് പറ്റിയില്ല ,ഗതികെട്ട് ഇവിടെ വന്നതാണ് .അത്ര അടുത്ത അവന് അത്രക്ക് കൊണ്ടുപോയെങ്ങില് ഇതെനിക്ക് കുഴപ്പം ഇല്ല ,വേറെ ഒന്നുമുണ്ട് ,അവനെ ദൈവം കൈവിട്ടു ,ഇപ്പോള്‍ കരള്‍ പോയി ആശുപത്രി കയറിയിറങ്ങുന്നു ,കൂടാതെ മകനും എന്തൊക്കെയോ പ്രശ്നങ്ങള്‍ ,പണ്ടേ ആള്കാര് പറയാറുണ്ട് എന്നെ പറ്റിച്ചാല്‍ നശിക്കും എന്ന് ‘
‘ഞാന്‍ പണം അയക്കാം എന്നെ പേടിപ്പിക്കുകയോന്നും വേണ്ട ‘
‘അല്ല ചേട്ടാ സത്യം പറഞ്ഞതാണ് ,ചേട്ടന് പണം അയച്ചാല്‍ ഈ നമ്പരില്‍ വിളിച്ചു പറയണം ‘
‘നിങ്ങളെ വിളിക്കാന്‍ ?’
ഒളിച്ചു കഴിയുന്ന ഞാന്‍ മൊബൈല്‍ ഉപയോഗിക്കില്ല ,അവസരം കിട്ടുമ്പോള്‍ ചേട്ടനെ വിളിക്കാം ,നമ്പര്‍ തന്നാല്‍ മതി ‘
ഞാന്‍ നമ്പര്‍ കൊടുത്തു ,അയാള്‍ പുഞ്ചിരിയോട്ര്! നന്ദി പറഞ്ഞു നടന്നു ,പിന്നെ ആള്‍കൂട്ടത്തില്‍ ലയിച്ചു ,അന്ന് തന്നെ പണം അയച്ചു ,അയാളുടെ മുഖം പെട്ടെന്ന് അത് ചെയ്യാന്‍ എന്നെ പ്രേരിപിച്ചു ,ചെറിയ ഒരു ഭയവും ഉണ്ടായിരുന്നു .
ദിവസങ്ങള്‍ കഴിഞ്ഞു ,അയാളെ കുറിച്ച് മറന്നു ,അയാള്‍ പിന്നെ വിളിച്ചുമില്ല ,നാട്ടില്‍ പോയിരിക്കും ആരോ സഹായിക്കും എന്നല്ലേ അന്ന് പറഞ്ഞത്
പിന്നെയും ആവടി ദിവസം ..പിന്നെയും കുറെ വായ നോട്ട ദിവസങ്ങള്‍ .പെട്രോനസിലെ മുന്നിലെ പൂന്തോട്ടത്തില്‍ വലിയൊരു ആള്‍കൂട്ടം ,എന്താണ് എന്നറിയാന്‍ അവിടേക്ക് നടന്നു ,അവിടെ കണ്ടു കുറേപേരെ എമിഗരേസണ് പോലിസ് പിടിച്ചു വണ്ടിയില്‍ കയറ്റുന്നു ..കൂട്ടത്തില്‍ പരിചിത മുഖം ,അതെ അയാള്‍ തന്നെ ,അയാള്‍ ഇനിയും രക്ഷപെട്ടില്ലയിരുന്നു .അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു ,നിസഹയതയുമായി ഞാനും ..പിന്നെയും പണം അയപ്പിക്കാന്‍ ആരെയെങ്ങിലും തിരഞ്ഞു അയാള്‍ അവിടെ വന്നതായിരിക്കാം ,കഷ്ട കാലത്തിനു പോലിസ് പൊക്കി
പിന്നെ കുറേകാലം അയാള്‍ ആയിരുന്നു മനസ്സില്‍ അയാളുടെ ദീനമായ മുഖം പലപ്പോളും അസ്വസ്ഥനാക്കി ,അയാളെ നാട്ടില്‍ പറ്റിച്ച ചങ്ങതിയോടും ഇവിടെ ചതിച്ചവരോടും പക തോന്നി . പിന്നെ ഒരു സാധാരണ മലയാളി യായി എല്ലാം മറന്നു ,സ്വന്തം കാര്യം മാത്രം നോക്കി ഞാന്‍ ഇന്നും ഇവിടെ തന്നെ ഉണ്ട് .ഒരു ശരാശരി മലയാളി ആയിത്തന്നെ ..
96 total views, 1 views today
