അയോധ്യയില്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി ഒരു പുല്ലുപോലും പാടില്ല: ദേ വീണ്ടും വിഎച്ച്പി

  307

  new

  ഒരു ഇടവേളയ്ക്ക് ശേഷം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം എന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് വീണ്ടും രംഗത്ത്.വിഎച്ച്പിയുടെ കേന്ദ്ര ഭരണ സമിതിയാണ് ഹരിദ്വാറില്‍ യോഗം ചേര്‍ന്നത്. വിഎച്ചിപിയുടെ കേന്ദ്ര സമിതിയായ മാര്‍ഗദര്‍ശക് മണ്ഡളിന്റെ യോഗത്തിലാണ് പുതിയ പ്രമേയം പാസാക്കിയിരിക്കുന്നത്. വിഎച്ച്പിയുടെ കേന്ദ്ര ഭരണ സമിതിയാണ് ഹരിദ്വാറില്‍ യോഗം ചേര്‍ന്നത്.

  അയോധ്യയില്‍ ഇസ്ലാമികമായ ഒരു നിര്‍മിതികളും പാടില്ലെന്നാണ് വിശ്വഹിന്ദു പരിഷത് പ്രമേയം പാസാക്കിയിരിയ്ക്കുന്നത്. അയോധ്യ എന്ന പ്രത്യേക സ്ഥലത്തെ കുറിച്ചല്ല വിഎച്ച്പിക്കാര്‍ പറയുന്നത്. മറിച്ചു അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ ആറ് ജില്ലകള്‍ ചേര്‍ന്ന പ്രദേശത്തെ പറ്റിയാണ് വിഎച്ച്പി പ്രമേയം. തര്‍ക്ക പ്രദേശത്തെ മുഴുവന്‍ ഭൂമിയും ക്ഷേത്ര നിര്‍മാണത്തിനായി ഹിന്ദുക്കള്‍ക്ക് നല്‍കണം എന്നും പ്രമേയം ആവശ്യപെടുന്നു.

  മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പേരില്‍ ഇന്ത്യയില്‍ ഒരിടത്തും ഒന്നും നിര്‍മിയ്ക്കാന്‍ പാടില്ലെന്നും പ്രമേയത്തില്‍ പറയുന്നു. 1528ല്‍ ബാബര്‍ ആണ് അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്തതെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നാണ് വിഎച്ച്പിക്കാരുടെ വാദം.

  പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ചേര്‍ത്ത് രാമ ക്ഷേത്ര നിര്‍മാണത്തിനായി നിയമ നിര്‍മാണം നടത്തണം എന്നുവരെ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.