“അയ്യപ്പന്മാരും വാവരും” സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോ

  360

  ayyappan1

  മതസൗഹാര്‍ദത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന “അയ്യപ്പന്മാരും വാവരും” എന്ന് അറിയപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ചിത്രം  മലപ്പുറത്തെ നാലു സൂഹൃത്തുക്കള്‍ യാദൃശ്ചികമായെടുത്തതാണ്.

  കൂട്ടുകാരും അയല്‍വാസികളുമാണ് ഒ ടി മണികണ്ഠനും ഷഫിന്‍ കൊളക്കാട്ട്‌തൊടിയും. ശബരിമലയിലേക്കു പോകാന്‍മാലയിട്ട മണികണ്ഠനും അജിത്തും രാവിലെ കുളിക്കാന്‍ അമ്പലക്കുളത്തില്‍ പോയി വരുമ്പോള്‍ സഫ്‌വാന്‍ സുബ്ഹി നമസ്‌ക്കാരം കഴിഞ്ഞ് തിരിച്ച്‌പോരും.
  തുടര്‍ന്നു പാടവരമ്പില്‍ അല്‍പം കുശലാന്വേഷണം…

  ഇതിനിടയില്‍ സുഹൃത്തുക്കളിലൊരാളായ ഷഫിന്‍ സംസാരത്തിനിടെ തന്റെ ക്യാമറയില്‍ ഫോട്ടോയെടുത്തു കൗതുകകരമായി തോന്നിയപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റും ചെയ്തു…

  ആയിരത്തോളം പേര്‍ ലൈക്കും നൂറ്റമ്പതോളം പേര്‍ ഷെയ്‌റും ചെയ്തതോടെ സോഷ്യല്‍നെറ്റുവര്‍ക്കുകളില്‍ ഫോട്ടോ സജീവമായി. ഈ ചിത്രം മനപൂര്‍വ്വം എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന പ്രചരണവും വ്യാപിച്ചുവെങ്കിലും ചിത്രം പിന്നീട് ഒര്‍ജിനല്‍ തന്നെയാണ് എന്ന് തെളിഞ്ഞു.

  മന്ത്രി മഞ്ഞളാംകുഴി അലി,  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ കുട്ടികളെ വിളിച്ചു വരുത്തി അഭിനന്ദിക്കുകയും സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ നിരവധിപേര്‍ ചിത്രം ഷെയര്‍ചെയ്തും കമന്റ്‌ചെയ്തും ചിത്രത്തെ പ്രച്ചരിപിക്കുകയും ചെയ്തു.