അയ്യേ..ജെയിംസ്‌ ബോണ്ട്‌ പടമോ ? ഞാന്‍ അത്തരക്കാരിയല്ലയെന്ന്‍ സാനിയ മിര്‍സ

  476

   

  Untitled-1

  ” ബോണ്ട് സിനിമകളിലെ നായികമാരെല്ലാം സെക്‌സിയും വശ്യതയുളളവരുമാണ്. ഞാനെന്തായാലും ആ ഗണത്തില്‍ പെടുന്നില്ല” പറയുന്നത് സാക്ഷാല്‍ സാനിയ മിര്‍സയാണ്.!

  സോണി പിക്‌സില്‍ ജെയിംസ് ബോണ്ട് സിനിമകളെ പരിചയപ്പെടുത്തുന്ന പരിപാടിയില്‍ പങ്കെടുത്തു കൊണ്ടാണ് സാനിയ മിര്‍സ ഇതു പറഞ്ഞത്. ബോണ്ട് സിനിമളെ പരിചയപ്പെടുത്തുകയും  ജെയിംസ് ബോണ്ട് പെണ്‍കൊടികളെ വളയ്ക്കും പോലെ സ്ത്രീകളെ എങ്ങളെ വളയ്ക്കാം എന്നതിന്  ചില ടിപ്‌സും പുരുഷന്‍മാര്‍ക്കായി നല്‍കുന്ന പരിപാടിയാണ് സാനിയ മിര്‍സ നടത്തുന്നത്. “സോണി പിക്‌സ് സ്‌കൂള്‍ ഓഫ് ബോണ്ടിംഗ്” എന്നാണ് പരിപാടിയുടെ പേര്.

  ഡൈ അനദര്‍ ഡേ, കാസിനോ റോയല്‍ തുടങ്ങി ജെയിംസ് ബോണ്ടിന്റെ സിനിമകളെല്ലാം എനിക്ക് ഏറെ ഇഷ്ടമാണ്. ബോണ്ട് സിനിമകളിലെ നായികമാരെല്ലാം സെക്‌സിയും വശ്യതയുളളവരുമാണ്. ഞാനെന്തായാലും ആ ഗണത്തില്‍ പെടുന്നില്ല എന്നും സാനിയ വ്യക്തമാക്കി. ടിവി പരിപാടിയില്‍ പങ്കെടുക്കുന്നു എന്നതുകൊണ്ട് ടെന്നീസിനെ കൈയൊഴിയാന്‍ പദ്ധതിയില്ലെന്നും സാനിയ പറഞ്ഞു.

  Advertisements