fbpx
Connect with us

അരയിലൊരു കത്തി മനയിലൊരു മുത്തി

തീവണ്ടി കുതിച്ചു പായുകയാണ് ..മാഹി കഴിഞ്ഞു, വടകരയോടു അടുത്ത് കൊണ്ടിരിക്കുന്നു.ഇനി ശ്രദ്ധിക്കണം .വടകരകാര്‍ അങ്ങിനെയാണ് എവിടെയെങ്കിലും അല്പം ഗ്യാപ് കണ്ടാല്‍ അവിടെ കയറി ഇരുന്നു കളയും.അത് മറ്റുള്ളവന് അസൌകര്യം ഉണ്ടാക്കുമെന്നോ,അവിടെ ഇരിക്കാന്‍ പറ്റുമോ ,എന്നൊന്നും നോക്കില്ല .കൂടാതെ കൂടെയുള്ളവനെ വിളിച്ചു ഗ്യാപ് ഉള്ള സ്ഥാലം കാണിച്ചു കൊടുക്കുകയും ചെയ്യും.ഇത് ട്രെയിന്‍ യാത്ര തുടങ്ങിയത് മുതല്‍ കാണുന്നതാണ്.അതുകൊണ്ട് തന്നെ സഹയാത്രികാര്‍ വടകരകാരെ കാണുമ്പോള്‍ ‘ആപ്പടിക്കാന്‍ ‘ വരുന്നുണ്ട് എന്നാണ് പറഞ്ഞിരുന്നത്.വടകര എത്തുമ്പോള്‍ നമ്മള്‍ ഒക്കെ വിസ്തരിച്ചിരുന്നു ഉറക്കം നടിക്കും .വടകരകാര്‍ ഒക്കെ പലയിടത്തായി ‘ആപ്പടിച്ചു ‘കഴിഞ്ഞാല്‍ മാത്രം കണ്ണ് തുറക്കും.ഇങ്ങിനെ പല നാട്ടുകാരെപറ്റി ട്രയിനിലെ ചങ്ങാതിമാര്‍ പറഞ്ഞു തന്നു.തലശ്ശേരിക്കാര്‍ക്ക് സീറ്റ് കിട്ടിയാല്‍ പത്രം വേണം ,അല്ലെങ്കില്‍ എന്തെങ്കിലും വായിക്കാന്‍.അവര്‍ ആകെ ഒന്ന് നോക്കി യാത്രക്കാരില്‍ നിന്നും അത് കൈക്കലാക്കും.പിന്നെ അവന്‍ തന്നെ അത് പലര്‍ക്കും കൈമാറി തിരിച്ചു ഉടമസ്ഥന് കിട്ടുംപോഴെക്കും ഒരു വിധമായിരിക്കും.മാഹികാരേകൊണ്ട് അത്ര വലിയ ശല്യം ഇല്ല ,അവര്‍ക്ക് സീറ്റ് കിട്ടിയാല്‍ ഉറങ്ങിയിരിക്കും.കൊയിലാണ്ടിക്കാരണ് ബഹളക്കാര്‍ ..വര്‍ത്തമാനം പറഞ്ഞു ആള്‍ക്കാരെ കൊല്ലും.ഇവിടെയെല്ലാമുള്ള യുവാക്കളെ കൊണ്ട് ഒരു പ്രശ്‌നവും ഇല്ല.അവര്‍ എവിടെയെങ്കിലും വായ നോക്കിയിരുന്നു കൊള്ളും .കോഴിക്കോടുവരെയുള്ളവരെയേ പരിചയമുള്ളൂ .പിന്നെ ഉള്ളവരുടെ കഥയറിയാന്‍ അതില്‍ കൂടുതല്‍ യാത്ര ചെയ്യണം.അതും പതിവായി.ഇപ്പോള്‍ കോഴിക്കോട് ജോലി കിട്ടിയതിനാല്‍ സീസണ്‍ ടിക്കെറ്റില്‍ പതിവായി യാത്ര ചെയ്യുന്നു.

 88 total views,  1 views today

Published

on

തീവണ്ടി കുതിച്ചു പായുകയാണ് ..മാഹി കഴിഞ്ഞു, വടകരയോടു അടുത്ത് കൊണ്ടിരിക്കുന്നു.ഇനി ശ്രദ്ധിക്കണം .വടകരകാര്‍ അങ്ങിനെയാണ് എവിടെയെങ്കിലും അല്പം ഗ്യാപ് കണ്ടാല്‍ അവിടെ കയറി ഇരുന്നു കളയും.അത് മറ്റുള്ളവന് അസൌകര്യം ഉണ്ടാക്കുമെന്നോ,അവിടെ ഇരിക്കാന്‍ പറ്റുമോ ,എന്നൊന്നും നോക്കില്ല .കൂടാതെ കൂടെയുള്ളവനെ വിളിച്ചു ഗ്യാപ് ഉള്ള സ്ഥാലം കാണിച്ചു കൊടുക്കുകയും ചെയ്യും.ഇത് ട്രെയിന്‍ യാത്ര തുടങ്ങിയത് മുതല്‍ കാണുന്നതാണ്.അതുകൊണ്ട് തന്നെ സഹയാത്രികാര്‍ വടകരകാരെ കാണുമ്പോള്‍ ‘ആപ്പടിക്കാന്‍ ‘ വരുന്നുണ്ട് എന്നാണ് പറഞ്ഞിരുന്നത്.വടകര എത്തുമ്പോള്‍ നമ്മള്‍ ഒക്കെ വിസ്തരിച്ചിരുന്നു ഉറക്കം നടിക്കും .വടകരകാര്‍ ഒക്കെ പലയിടത്തായി ‘ആപ്പടിച്ചു ‘കഴിഞ്ഞാല്‍ മാത്രം കണ്ണ് തുറക്കും.ഇങ്ങിനെ പല നാട്ടുകാരെപറ്റി ട്രയിനിലെ ചങ്ങാതിമാര്‍ പറഞ്ഞു തന്നു.തലശ്ശേരിക്കാര്‍ക്ക് സീറ്റ് കിട്ടിയാല്‍ പത്രം വേണം ,അല്ലെങ്കില്‍ എന്തെങ്കിലും വായിക്കാന്‍.അവര്‍ ആകെ ഒന്ന് നോക്കി യാത്രക്കാരില്‍ നിന്നും അത് കൈക്കലാക്കും.പിന്നെ അവന്‍ തന്നെ അത് പലര്‍ക്കും കൈമാറി തിരിച്ചു ഉടമസ്ഥന് കിട്ടുംപോഴെക്കും ഒരു വിധമായിരിക്കും.മാഹികാരേകൊണ്ട് അത്ര വലിയ ശല്യം ഇല്ല ,അവര്‍ക്ക് സീറ്റ് കിട്ടിയാല്‍ ഉറങ്ങിയിരിക്കും.കൊയിലാണ്ടിക്കാരണ് ബഹളക്കാര്‍ ..വര്‍ത്തമാനം പറഞ്ഞു ആള്‍ക്കാരെ കൊല്ലും.ഇവിടെയെല്ലാമുള്ള യുവാക്കളെ കൊണ്ട് ഒരു പ്രശ്‌നവും ഇല്ല.അവര്‍ എവിടെയെങ്കിലും വായ നോക്കിയിരുന്നു കൊള്ളും .കോഴിക്കോടുവരെയുള്ളവരെയേ പരിചയമുള്ളൂ .പിന്നെ ഉള്ളവരുടെ കഥയറിയാന്‍ അതില്‍ കൂടുതല്‍ യാത്ര ചെയ്യണം.അതും പതിവായി.ഇപ്പോള്‍ കോഴിക്കോട് ജോലി കിട്ടിയതിനാല്‍ സീസണ്‍ ടിക്കെറ്റില്‍ പതിവായി യാത്ര ചെയ്യുന്നു.

രാവിലെ എഴുകാലിനാണ് ട്രെയിന്‍.എപ്പോഴും ഓടി കിതച്ചാണ് സ്‌റ്റേഷനില്‍ എത്തുന്നത് .വീട്ടില്‍ ഞാന്‍ മുത്തി എന്ന് വിളിക്കുന്ന മുത്തശ്ശി മാത്രം ആണുള്ളത് .ഓര്മവെക്കും മുന്‍പേ അച്ഛനും അമ്മയും പോയി.പിന്നെ ടീച്ചര്‍ ആയ മുത്തിയാണ് വളര്‍ത്തിയത്.ഉച്ച ഭക്ഷണം മുത്തി തയ്യാറാക്കി തന്നുവിടും.മുത്തി കാലത്ത് എഴുനേറ്റു കഷ്ട്ടപെടെണ്ട എന്ന് പറഞ്ഞാലും കേള്‍ക്കില്ല .ഇപ്പോള്‍ പണ്ടത്തെപോലെ വയ്യെങ്കിലും കഷ്ട്ടപെട്ട് എല്ലാം ഉണ്ടാക്കും.അതാണ് പലപ്പോഴും വൈകിക്കുന്നത്.കുറെയായി കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു.പലതവണ പെണ്ണ് കണ്ടതുമാണ്.പക്ഷെ എങ്ങിനെയൊക്കെയോ കയറിവരുന്ന ഭൂതകാലം അതിനു തടസ്സം നില്‍ക്കുന്നു.പിന്നെ പിന്നെ അതും നിര്‍ത്തി. ..എല്ലാം ഒളിക്കുവാന്‍ വേണ്ടിയാണ് പിറന്ന നാട് ഉപേക്ഷിച്ചത്.എന്നിട്ടും…?

ടീച്ചര്‍ മുത്തി നല്ല നിലയില്‍ പഠിപ്പിച്ചു.നല്ല മാര്‍ക്ക് വാങ്ങി ജയിച്ചു .പഠിച്ച ഉടനെ ജോലി കിട്ടും എന്നായിരുന്നു വിശ്വാസം . വിശ്വാസം നഷ്ട്ടപെട്ടപ്പോള്‍ മനസ്സ് മുരടിച്ചു.പിന്നെ ചെന്നെത്തിയത് ക്വട്ടെഷന്‍ ഗാങ്ങില്‍ ആയിരുന്നു.അവരോടൊപ്പം ഒന്ന് രണ്ടു വര്ഷം.എപ്പോഴും അരയില്‍ കത്തിയുമായി നടന്നു,മനയിലെ മുത്തിയെ ഓര്‍ക്കാതെ പലതും ചെയ്തു ,കൊലപാതകം ഒഴികെ.ആരും മരിച്ചില്ല എന്നതാണ് സത്യം.പോലീസിന്റെ പിടിയില്‍ നിന്നും പലപ്പോഴും കഷ്ട്ടിച്ചു രക്ഷപെട്ടു ,അത് കൊണ്ട് തന്നെ പുറംലോകം അധികം എന്റെ വിവരം അറിഞ്ഞില്ല.പക്ഷെ ഹിറ്റ് ലിസ്റ്റില്‍ പേര് കയറിയിരുന്നു.അതുകൊണ്ട് നാട്ടിലെ പ്രമാണിമാര്‍ക്ക് വിവരങ്ങള്‍ അറിയാമായിരുന്നു.മുത്തിയുടെ കാതിലും വിവരം എത്തി.കുറെ ഉപദേശിച്ചു.കണ്ണുനീര്‍ ആയി .അങ്ങിനെ മുത്തിയുടെ കൂടെ പിറന്ന നാടുപേഷിച്ചു, അങ്ങിനെ പല നാടുകള്‍ …അവിടെയും ഭൂതകാലം വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ ഉള്ളതെല്ലാം വിററു പെറുക്കി മലയിറങ്ങി.മുത്തിയുടെ പഴയ ശിഷ്യന്‍ മുഖേന അത്രയൊന്നും വളരാത്ത നാട്ടില്‍
വീടും പറമ്പും എളുപ്പത്തില്‍ കിട്ടി.അയാള്‍ മുഖേന കോഴിക്കോട്ടു നല്ല ഒരു ജോലിയും കിട്ടി.ഇപ്പോള്‍
കുറച്ചു വര്‍ഷമായി സമാധാനം ഉണ്ട്.മുത്തിയും ഹാപ്പി ആണ്.

വണ്ടിയിറങ്ങി ആള്‍കൂട്ടത്തിനിടയിലൂടെ ജോലി ചെയ്യുന്നിടത്തെക്ക് നടക്കുകയായിരുന്നു.പിറകില്‍ നിന്നും ആരോ പേര് വിളിച്ചതുകേട്ട് നിന്നു .ആള്‍കൂട്ടത്തില്‍ നിന്നും ഒരാള്‍ അടുത്തേക്ക് വന്നു
‘എന്നെ മനസ്സിലായോ.’
‘ഇല്ല ‘
‘ഞാന്‍ വര്‍ക്കിയുടെ മകനാണ് ?’
‘ഏത് വര്‍ക്കിയുടെ ?’
‘നിനക്കറിയില്ല അല്ലെ ?നീയും കൂട്ടരും പള്ളക്ക് കത്തി കയറ്റിയ മാമരം വര്‍ക്കിയെ?അപ്പന്‍ അന്ന് മുതല്‍ കിടപ്പിലാണ് ,അതും നരകിച്ചു …..നീ നാട് വിട്ടാല്‍ കണ്ടു പിടിക്കില്ലെന്ന് കരുതി അല്ലേട ?നിന്റെ കൂട്ടുകാര്‍ക്ക് പണി കൊടുത്തു ..നീ മാത്രം ബാക്കിയായി .’

Advertisementഎന്റെ മനസ്സില്‍ വര്‍ക്കിയുടെ രൂപം കയറിവന്നു.സണ്ണി മുതലാളിക്ക് വേണ്ടി ചെയ്തതാണ്.കൊല്ലേണ്ട എന്ന് പറഞ്ഞിരുന്നു.കുറച്ചുകാലം കിടത്തിയാല്‍ മതിയെന്നും ..ഏതോ ലേലം പിടിക്കുവാനായിരുന്നു.ഞാന്‍ പണി കൊടുക്കുന്നവരെയൊക്കെപറ്റി മനസ്സിലാക്കി വെക്കാറുണ്ടായിരുന്നു.അത് കൊണ്ട് മാമരം വര്‍ക്കി പെട്ടെന്ന് മനസ്സില്‍ ഓടിയെത്തി.

ഞാന്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി ,ആര് ശ്രദ്ധിക്കാന്‍ ?നഗരത്തിന്റെ തിരക്കിലും സ്വന്തം തിരക്കിലും ഒന്നും ശ്രദ്ധിക്കാതെ ജനങ്ങള്‍ ഒഴുകി കൊണ്ടിരുന്നു.നമ്മള്‍ തിരക്കില്‍ നിന്ന് വര്‍ത്തമാനം പറയുന്നത് പലര്‍ക്കും അസൌകര്യമായി..പക്ഷെ ആരും ഒന്ന് പറഞ്ഞില്ല.
അവന്‍ പോക്കറ്റില്‍ കയ്യിട്ടു എന്തോ എടുത്തു കൊണ്ട് പറഞ്ഞു ‘..നിന്നെ ഇവിടെ വച്ച് തീര്‍ത്തു ഞാന്‍ ജനസാഗരത്തില്‍ അലിയും ,ആരും ഒന്നും അറിയില്ല .എന്റെ അപ്പനോട് ചെയ്തതിനു നീയും അനുഭവിക്കണം ‘

പെട്ടെന്ന് വന്ന എന്തോ ശക്തിയില്‍ അവനെ തള്ളി മാറ്റി ഞാന്‍ ജനകൂട്ടത്തിനിടയിലൂടെ ഓടി…തിരിഞ്ഞു നോക്കാതെ ..കുറെ ദൂരം ഓടി തിരിഞ്ഞു നോക്കുമ്പോള്‍ ജനകൂട്ടം മാത്രം ..വര്‍ക്കിയുടെ മോന്റെ രൂപം അക്കൂട്ടത്തില്‍ ഇല്ലായിരുന്നു.ഓട്ടോ പിടിച്ചു ബസ് സ്റ്റാന്‍ഡില്‍ ചെന്നു ..ബസ്സില്‍ ഇരിക്കുമ്പോഴും കണ്ണുകള്‍ അവനെ പരതി കൊണ്ടിരുന്നു.

വീട്ടില്‍ എത്തുമ്പോള്‍ ഉച്ചയായിരുന്നു.മയക്കത്തിലായിരുന്ന മുത്തി എന്നെ കണ്ടു അമ്പരുന്നു .’എന്താ മോനെ ?നേരത്തെ ,സുഖമില്ലേ ?’.
‘ഇല്ല മുത്തി ..ഒരു തലവേദന ‘
‘നീ ചോറ് തിന്നോ ‘
‘ഇല്ല ..ഇപ്പോള്‍ വേണ്ട ഞാന്‍ ഒന്ന് കിടക്കട്ടെ ‘.
പിന്നെ മുത്തി ഒന്നും പറഞ്ഞില്ല.ഞാന്‍ റൂമില്‍ കയറി വാതിലടച്ചു.പിന്നെ പരതുവാന്‍ തുടങ്ങി.എങ്ങും കാണുനില്ല ..നിരാശ തോന്നി.എല്ലാം മാഞ്ഞു പോയി എന്ന് കരുതിയതാണ് ..പക്ഷെ വീണ്ടും തെളിഞ്ഞു വരുന്നു.എല്ലാ മറയും നീക്കി.എന്റെ ജീവന് നേരെ ..

Advertisementപെട്ടെന്ന് അവന്റെ കണ്ണുകള്‍ തിളങ്ങി .തിരഞ്ഞു കൊണ്ടിരുന്ന അവന്റെ കത്തി അലമാരക്കടിയില്‍ കണ്ടു. കിട്ടിയിരിക്കുന്നു എന്റെ പഴയ തോഴനെ.അവിടുന്ന് വരുമ്പോള്‍ ഉപേക്ഷിച്ചതാണ് .പിന്നെ വെറുതെ എടുത്തു സാധനങ്ങല്‍ക്കൊപ്പം വെച്ചതാണ്. .അവന്‍ അതെടുത്തു ഭദ്രമായി അരയില്‍ തിരുകി.എവിടെ നിന്നോ ഒരു പുത്തന്‍ ഉന്മേഷം അവനില്‍ ഉണ്ടായതുപോലെ ..എന്തോ ഒരു ധൈര്യം കൈവന്നതുപോലെ …ഇനി എന്ത് വന്നാലും നേരിടാനുള്ള ചങ്കുറപ്പ് കിട്ടിയതുപോലെ…ഇനി ഇവടെ നിന്നും പാലായനം ഇല്ല ..ഒളിച്ചോട്ടവും ഇല്ല …എല്ലാം വരുന്നിടത്ത് വെച്ച് നേരിടുകതന്നെ ..ശത്രു എവിടെയോ ഉണ്ട് …എന്റെ ജീവനെടുക്കാന്‍ തക്കം പാര്‍ത്തു കൊണ്ട് ..തോല്‍ക്കാതെ നോക്കണം .മുത്തിയുടെ കാലം കഴിയുന്നതുവരെയെങ്കിലും ….

എപ്പോഴത്തെയും പോലെ പിറ്റേന്നും അവന്‍ ട്രെയിനിനു വേണ്ടി സ്‌റ്റേഷനിലെക്കോടി … ഓടുന്നതിനിടയില്‍ കൈ അരയില്‍ തിരഞ്ഞു .. അവന്റെ പഴയ തോഴന്‍ അവിടെ തന്നെ ഉണ്ടോ എന്ന് ഉറപ്പു വരുത്തുവാന്‍….അവന്റെ സംരക്ഷകന്‍

 89 total views,  2 views today

AdvertisementAdvertisement
condolence10 mins ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy11 mins ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment16 mins ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment17 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy26 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment28 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment40 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health45 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology1 hour ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment20 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement