കടയില്‍ നിന്നും വാങ്ങിക്കുന്ന മിക്ക ഭക്ഷ്യവിഭവങ്ങളിലും പലതരം കെമിക്കല്‍ അടങ്ങിയിട്ടുണ്ട്.
മായം ചേര്‍ക്കല്‍ തിരിച്ചറിയാനുള്ള കഴിവും അറിവും നിങ്ങള്‍ക്ക് ഇപ്പോള്‍ വളരെയേറെ അത്യാവശ്യമാണ്…
അരി
കുത്തരി ഇഷ്ടമുള്ളവരാണ് മലയാളികള്‍. എന്നാല്‍ സാധാരണ അരിയില്‍ കാവി ചേര്‍ത്ത് കുത്തരിയാക്കുന്നുണ്ട്. നിറം കൂട്ടാന്‍ റെഡ്ഓക്സൈഡും ചേര്‍ക്കാറുണ്ട്. അരി കഴുകുമ്പോള്‍ പാത്രത്തില്‍ നിറം പറ്റിപ്പിടിക്കുന്നുണ്ടെങ്കില്‍ അത് നിറം ചേര്‍ത്ത അരിയാണെന്ന് പറയാം. പല തവണ കഴുകുമ്പോള്‍ ചുവപ്പുനിറം പോയി അരിയുടെ തനി നിറം തെളിയുന്നതായി കാണാം.
മുളകുപ്പൊടി
മുളകുപ്പൊടിയുടെ ചുവപ്പു നിറത്തിനു പിന്നിലും തട്ടിപ്പുണ്ടാകും. കറിയിലിട്ടാല്‍ എരിവ് വിചാരിച്ചത്ര കൂടില്ല. സുഡാന് എന്ന കളറാണ് ഇവിടെ ഉപയോഗിക്കുന്നത്. സാധാരണയായി ചാക്കുനൂലുകളില് ചേര്‍ക്കുന്ന ഈ നിറമാണ് മുളകുപ്പൊടിയില് ചേര്‍ക്കുന്നത്.
മഞ്ഞള്‍പ്പൊടി
മഞ്ഞള്‍പ്പൊടിയിലുമുണ്ട് മായം ചേര്‍ക്കല്‍. നിറം കിട്ടാന്‍ ചിലര്‍ ലെഡ് ക്രോമൈറ്റ് ചേര്‍ക്കാറുണ്ട്. മഞ്ഞക്കൂവ ഉണക്കിപ്പൊടിച്ച് ചേര്‍ക്കാറുണ്ട്.
കടുക്
കടുകിലുമുണ്ട് മായം ചേര്‍ക്കല്‍. വലുപ്പത്തിലും രൂപത്തിലും കടുകിനോട് സാദൃശ്യമുള്ള ആര്‍ജിമോണാണ് ഇതില്‍ ചേര്‍ക്കുന്നത്.
കുരുമുളക്
പഴുത്ത പപ്പായയുടെ കുരു ഉണക്കി കുരുമുളകുമായി മിക്സ് ചെയ്യുന്നവരും ഉണ്ട്. ഇത്തരം കുരുമുളകിന് നല്ല കട്ടിയുണ്ടാകും. പപ്പായക്കുരുവിന് കനം കുറവും ഉള്ള് പൊള്ളയുമായിരിക്കും.
തേയില
നല്ല തേയിലയില്‍ ഉണക്കിയ തേയിലച്ചണ്ടി ചേര്‍ത്ത് വിപണിയിലെത്തിക്കാറുണ്ട്. ബ്രൗണ്‍ കളറും തേയിലയില്‍ ചേര്‍ക്കുന്നുണ്ട്.
പരിപ്പ്
തുവരപ്പരിപ്പ്, കടലപ്പരിപ്പ് തുടങ്ങിയവയില്‍ കേസരി പരിപ്പു ചേര്‍ത്ത് വില്പന നടത്താറുണ്ട്. ഇത് മുട്ടുവാതം, തളര്‍വാതം തുടങ്ങിയ രോഗങ്ങള്‍ വരെ ഉണ്ടാക്കാം. മൂന്നുവശവും ഒട്ടിച്ചതുപോലെയാണ് കേസരിപ്പരിപ്പു കാണപ്പെടുന്നത്. ഉഴുന്നു പരിപ്പുകള്‍ക്ക് ചിലപ്പോള്‍ നല്ല തിളക്കം കാണും. പഴയവ പുതിയതായി തോന്നിക്കാന്‍ മഗ്നീഷ്യം സിലിക്കേറ്റ് പൂശുന്നതാണിത്.