അരുവിക്കരയില്‍ ഹൈ ടെക്ക് അങ്കം മുറുകുന്നു

    272

    neww

    സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തി സ്ഥാനാര്‍ത്ഥികളുടെ പ്രചരണ തന്ത്രം : അരുവിക്കരയില്‍ ഹൈ ടെക്ക് അങ്കം മുറുകുന്നു

    ഫേസ് ബുക്കും ഗൂഗിള്‍ പ്ലസും വാട്ട്‌സപ്പും റ്റ്വിറ്ററുമെല്ലാം പ്രചരണോപാധികളാകുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പ് വിവര സാങ്കേതിക വിദ്യയെ ജനാധിപത്യം ആഗിരണം ചെയ്യുന്നതിന്റെ മികച്ച ഉദാഹരണമാകുകയാണ്. ദൈനന്തിനം പ്രതിഫലം നല്‍കി കരാര്‍ അടിസ്ഥാനത്തില്‍ പ്രഫഷണലുകളെ അണിനിരത്തിയാണ് യൂ ഡി എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥിന്റെയും ബി ജെ പി സ്ഥാനാര്‍ത്ഥി രാജഗോപാലിന്റെയും ഓണ്‍ ലൈന്‍ പ്രചരണമെങ്കില്‍ സി.പി.ഐ (എം) കാലേക്കൂട്ടി സംഘടിപ്പിച്ച നവമാധ്യമ സമിതികളിലൂടെ ചിട്ടയായ ഓണ്‍ ലൈന്‍ പ്രവര്‍ത്തനമാണ് എല്‍ ഡി എഫ് സംഘടിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥിക്കൊമുള്ള സാങ്കേതിക സംവിധാനങ്ങളടങ്ങിയ സംഘം ജില്ലയുടേയും സംസ്ഥാനത്തിന്റെയും വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നവമാധ്യമ സമിതികളിലൂടെ നിമിഷ വേഗത്തില്‍ പ്രചരണോപാധികള്‍ കൈമാറുന്നു. പാര്‍ട്ടിക്കാരായ പ്രവാസികളടക്കം ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും വിധമാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിവിധ മുന്നണികളുടെ സംസ്ഥാന നേതാക്കന്മാരാണ് അവരവരുടെ ഹൈട്ടക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ അരുവിക്കരയുടെ ശബ്ദം എന്ന ഫേസ് ബുക്ക് പേജിലൂടെ ദൈനംദിനം ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. സമാന മാതൃക പിന്‍തുടരനാണ് യൂ ഡി എഫ് , ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ തീരുമാനമെന്നറിയുന്നു.