അരുവിക്കര നല്‍കുന്ന പാഠം ……………..

250

aruvikkara_elections_2015

അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിരിക്കുന്നു, എന്റെ ജീവിതത്തില്‍ ഇടതു മുന്നണിയുടെ കണക്കു കൂട്ടലുകള്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ ഇത്രയ്ക്കു  മൃഗീയമായി  പരാജയപ്പെടുന്നത്  ഞാന്‍ ആധ്യമായിട്ടാണ് കാണുന്നത്.

ഭരണത്തിന് എതിരായിട്ടുണ്ടായ ഒരു വോട്ടുപോലും തങ്ങള്‍ക്കു അനുകൂലമായി മാറ്റാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല എന്ന കാര്യം സ്വയം വിമര്‍ശന പരമായി ഉള്‍ക്കൊണ്ടു കൊണ്ട് മുന്നോട്ടു പോയില്ല എങ്കില്‍, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പഴയകാല ശീലങ്ങള്‍ പ്രകാരം നിലവില്‍ വരും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇടതു പക്ഷ മന്ത്രി സഭ നിലവില്‍ വരുമോ എന്ന കാര്യം സംശയമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് അരുവിക്കരയില്‍ പോള്‍ ചെയ്ത 116086വോട്ടുകളെക്കാള്‍ കൂടുതലായി പോള്‍ ചെയ്ത മൊത്തം വോട്ടും തങ്ങളുടെതാക്കി മാറ്റാന്‍  ബി ജെ പി ക്ക് കഴിഞ്ഞു എന്നത് ഏറ്റവും ഗൌരവത്തോടെ കാണേണ്ടിവരും.

യു ഡി എഫ് അനുകൂല തരംഗം ആണ് എന്ന് പറയുന്നതു  തെറ്റാണ് വിരുദ്ധ തരംഘം ഉണ്ടായിട്ടും ഉണ്ട്, കാരണം ഒരു ലക്ഷത്തി നല്പതിനായിരത്തില്‍ അതികം വോട്ടു പോള്‍ ചെയ്തിട്ടും  (മുന്‍ തിരഞ്ഞെടുപ്പിനെക്കാള്‍ ഇരുപത്തി അയ്യായിരത്തില്‍ അധികം )  യു ഡി എഫ് നേടിയത് കഴിഞ്ഞ തിരഞ്ഞെടുപ്പിനു നേടിയതിലും കുറവ് വോട്ടുകള്‍.

യു ഡി എഫ് വിരുദ്ധ വോട്ടുകള്‍ സ്വാഭാവികമായും വന്നു ചേരേണ്ട ഇടതു മുന്നണിക്ക്‌ അതിനു അര്‍ഹത ഉണ്ടോ എന്നും ഇരു മുന്നണികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണോ എന്നും സാധാരണക്കാരന്‍ ആയ വോട്ടര്‍ ചിന്തിച്ചു പോയി എങ്കില്‍ അതങ്ങിനെ അല്ല എന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാനുള്ള ബാധ്യത ഇടതു മുന്നണിക്ക്‌ വിശിഷ്യാ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌) നു ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു .

തങ്ങള്‍ പറയുന്ന എല്ലാം തൊണ്ട തൊടാതെ വിഴുങ്ങാനും ഉള്ളിലുള്ള ചോദ്യങ്ങള്‍ ഭയം കൊണ്ട് ചോദിക്കാതിരിക്കാനും വോട്ടര്‍മാര്‍ എല്ലാം  പാര്‍ട്ടി മെമ്പര്‍മാരോ അടിയാന്മാരോ അല്ല എന്ന് പാര്‍ട്ടി നേതൃത്വം ചിന്തിച്ചാല്‍ വരാന്‍ പോകുന്ന ഒരു മഹാ വിപത്തില്‍ നിന്നും കേരള ജനത   രക്ഷപ്പെടും

പൊങ്കാലക്കോ കോര്‍ട്ട് മാര്‍ഷലിനോ വെടിവേപ്പിനോ എന്തിനും തയ്യാര്‍ …………..

Previous articleപെപ്‌സിയുടെ 10 കിടിലന്‍ ഫ്‌ലേവറുകള്‍
Next articleമനുഷ്യക്കുരുതിയ്ക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങള്‍ ഭാഗം 5 (ലേഖനം)
☭☭ചരിത്രം ഉറങ്ങുന്ന ഈ മണ്ണില്‍ ഞാന്‍ ഒരു ചരിത്രകാരന്‍ അല്ല.പക്ഷേ ചരിത്രം എഴുതുന്ന "കമ്മ്യൂണിസ്റ്റ്‌" പ്രസ്ഥാനത്തെ ഞാന്‍ സ്നേഹിക്കുന്നു,,. അതില്‍ ഞാന്‍ അഭിമാനിക്കുന്നു,. കാരണം ഞാന്‍ ഒരു "കമ്മ്യൂണിസ്" ആണ് ☭☭ അതെ.. ഞങ്ങള്‍ സഖാക്കള്‍ക്ക് ഒരു സ്വപ്നമുണ്ട്.. ജാതിക്കും മതത്തിനും വേണ്ടി തമ്മില്തല്ലുന്ന വര്‍ഗീയവാടികളില്‍ നിന്ന് നാടിനെ രക്ഷിച്ചു ഒരു നല്ല ഭാരതം കെട്ടിപ്പടുക്കാനുള്ള സ്വപ്നം. അഴിമതിയും കുതിരക്കച്ചവടവും മാത്രം കൈമുതലാക്കി രാജ്യം ഭരിച്ചുമുടിക്കുന്ന പെരുങ്കള്ളന്മാരെ അവസാനിപ്പിച്ചു നാട്ടില്‍ നന്മ മാത്രം വിളയിക്കാനുള്ള സ്വപ്നം... കൂട്ടിക്കൊടുപ്പും പെണ്‍ വാണിഭവും നടത്തി ജനങ്ങള്‍ക്ക്‌ മുന്‍പില്‍ നല്ലപിള്ള ചമയുന്ന കഴുതപ്പുലിക്കുട്ടികളെയും അവര്‍ക്ക് ഓശാന പാടുന്ന ജനവഞ്ചകരെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ തുണിയുരിച്ചു നിര്‍ത്താനുള്ള സ്വപ്നം... സര്‍വ്വോപരി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കി വികസനോന്മുഖമായ നയങ്ങള്‍ രൂപപ്പെടുത്തി കേരളത്തെ പുരോഗതിയിലേക്ക് കൈപിടിച്ച് നടത്താനുള്ള സ്വപ്നം... ഒരു പരിധി വരെ ഞങ്ങള്‍ അത് പൂര്‍ത്തിയാക്കിയിരിക്കുന്നു.. ഇന്നല്ലെങ്കില്‍ നാളെ.. എല്ലാ സ്വപ്നങ്ങളും ഇന്നാട്ടിലെ സാധാരണക്കാരന് വേണ്ടി സാക്ഷാല്‍ക്കരിച്ചു അഭിമാനത്തോടെ ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചു ഞങ്ങള്‍ ഉറക്കെ വിളിക്കും.. ഇങ്ക്വിലാബ് സിന്ദാബാദ്...