അര്‍ദ്ധനാരീപൂജയുടെ പേരില്‍ പീഡനം – യുവതിയുടെ പരാതിയില്‍ പൂജാരിയെ അറസ്റ്റ് ചെയ്തു..

0
281

pooja

പൂജയും മന്ത്രവാദവും, ദുര്‍നടത്തിപ്പിനായി ഉപയോഗിക്കുന്ന ഒട്ടനവധി വ്യാജന്മാരും, കള്ളന്മാരും നമുക്കിടയില്‍ ഇന്നുമുണ്ട് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോട്ടയം, പാലായില്‍ നടന്ന സംഭവം. പാലാ സ്വദേശിനിയായ 24കാരിയ അര്‍ദ്ധ നാരിപൂജ നടത്തി പീഡനത്തിന് വിധേയയാക്കിയ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമേലി പുലിക്കുന്ന് തോപ്പില്‍ അനീഷാണ് പിടിയിലായത്. ഇയാള്‍ ഇത്തരം പൂജകളിലൂടെ നിരവധി സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ ഇന്ന് എരുമേലി കോടതിയില്‍ ഹാജരാക്കും. പ്രതി വിവാഹ വാഗ്ദാനം നടത്തിയാണ്, യുവതി പീഡിപ്പിച്ചത്തെന്നും പരാതിയില്‍ പറയുന്നു. തുടര്‍ച്ചയായി പൂജ നടത്തിയിരുന്ന ഇയാളില്‍ അവസാനം സംശയം തോന്നിയതിനാലാണ് യുവതി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞത്. മാതാപിതാക്കളുടെ പരാതിയിന്മേലാണ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.