fbpx
Connect with us

Featured

ബ്ലോഗുഫലം – ഉദ്ധരിക്കുന്ന ബ്ലോഗ്‌ ‘കൊണാണ്ടര്‍’ മാരും പ്രതീക്ഷയുണര്‍ത്തുന്ന പുതുനാമ്പുകളും

ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ മലയാളത്തിലെ ഇലക്ട്രോണിക് എഴുത്ത് രംഗത്തിലൂടെ കണ്ണോടിക്കുമ്പോള്‍, പ്രതീക്ഷക്കു വകയേകുന്ന അനേകം കാര്യങ്ങള്‍ നിരീക്ഷിക്കാനായി എന്നിരുന്നാലും; അതീവ ആശങ്കക്ക് നിദാനമായ പ്രവര്‍ത്തനങ്ങളും ദൃഷ്ടിഗോചരമായി. രാഷ്ട്രീയഭാഷയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളും , സ്വത്വബ്ലോഗീയതയും അരങ്ങു തകര്‍ക്കുമ്പോള്‍; ഔദ്യോഗികവിഭാഗം ഏത്, കുലംകുത്തികള്‍ ആര് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരെ ബ്ലോഗര്‍മാര്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. സാധാരക്കാരായ മലയാളം ഈ-എഴുത്തുകാര്‍ ബ്ലോഗ്‌ -ഫേസ്ബുക്ക്‌ തെരുവുകളില്‍ , മുഖത്ത് അമ്പത്തൊന്നു കമന്റ്‌ ഏറ്റു വീഴുമോ എന്ന ഭീതിയാല്‍ ബ്ലോഗ്‌ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ച്‌ ഫേസ്ബുക്കില്‍ ഭയചകിതരായി കഴിഞ്ഞു കൂടുന്ന ഈ ഭയാനകമായ അന്തരീക്ഷത്തില്‍, ഫേസ്ബുക്കിലെ ചില്ല് മേടകളില്‍ ഇരുന്നു ബ്ലോഗ്‌ ‘കൊണാണ്ടര്‍മാര്‍’ പരസ്പരം മുഴക്കുന്ന അട്ടഹാസം ഒരു പേടിസ്വപ്നം പോലെ പലരെയും വേട്ടയാടുന്നു.

 118 total views

Published

on

ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ മലയാളത്തിലെ ഇലക്ട്രോണിക് എഴുത്ത് രംഗത്തിലൂടെ കണ്ണോടിക്കുമ്പോള്‍, പ്രതീക്ഷക്കു വകയേകുന്ന അനേകം കാര്യങ്ങള്‍ നിരീക്ഷിക്കാനായി എന്നിരുന്നാലും; അതീവ ആശങ്കക്ക് നിദാനമായ പ്രവര്‍ത്തനങ്ങളും ദൃഷ്ടിഗോചരമായി. രാഷ്ട്രീയഭാഷയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളും , സ്വത്വബ്ലോഗീയതയും അരങ്ങു തകര്‍ക്കുമ്പോള്‍; ഔദ്യോഗികവിഭാഗം ഏത്, കുലംകുത്തികള്‍ ആര് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരെ ബ്ലോഗര്‍മാര്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. സാധാരക്കാരായ മലയാളം ഈ-എഴുത്തുകാര്‍ ബ്ലോഗ്‌ -ഫേസ്ബുക്ക്‌ തെരുവുകളില്‍ , മുഖത്ത് അമ്പത്തൊന്നു കമന്റ്‌ ഏറ്റു വീഴുമോ എന്ന ഭീതിയാല്‍ ബ്ലോഗ്‌ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ച്‌ ഫേസ്ബുക്കില്‍ ഭയചകിതരായി കഴിഞ്ഞു കൂടുന്ന ഈ ഭയാനകമായ അന്തരീക്ഷത്തില്‍, ഫേസ്ബുക്കിലെ ചില്ല് മേടകളില്‍ ഇരുന്നു ബ്ലോഗ്‌ ‘കൊണാണ്ടര്‍മാര്‍’ പരസ്പരം മുഴക്കുന്ന അട്ടഹാസം ഒരു പേടിസ്വപ്നം പോലെ പലരെയും വേട്ടയാടുന്നു.

ഓണാട്ടുകര പ്രദേശത്ത് കൊജ്ഞാണന്‍ എന്നാല്‍ പണ്ഡിതന്‍ എന്നും, കണ്ണൂര്‍ പ്രദേശത്ത് ശുംഭന്‍ എന്നാല്‍ പ്രകാശംപരത്തുന്നവന്‍ എന്നും അര്‍ത്ഥമുള്ളതുപോലെ മധ്യതിരുവിതാംകൂറില്‍ ‘നേതാവ് ‘ എന്ന് അര്‍ത്ഥം വരുമാറുപ്രയോഗിക്കപ്പെടുന്ന പദമത്രേ ‘കൊണാണ്ടര്‍’. ഈ പദം കമാണ്ടര്‍ എന്ന ഇംഗ്ലീഷ് പദത്തില്‍ നിന്നും ജനിച്ചതാണെന്നും, പ്രാദേശികമായി അത്ര ശ്ലീലമല്ലാത്ത ഒരു പദത്തില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതാണെന്നും രണ്ടു പാഠഭേദങ്ങളുണ്ട്. എന്തായിരുന്നാലും തന്‍പ്രമാദിത്വവും ആവശ്യത്തില്‍ അധികം അഹങ്കാരവും കൈമുതലാക്കി, അന്യന്റെ കാര്യങ്ങളില്‍ ഇടപെടുന്ന പ്രാദേശിക നേതാക്കളെ വിശേഷിപ്പിക്കുവാന്‍ മലയാള നിഘണ്ടുവില്‍ നൂതനമായ ‘കൊണാണ്ടര്‍’ എന്ന പദം ഏറ്റവും അനുയോജ്യമാണെന്ന്; പദം കൊണ്ട് പന്ത് തട്ടിക്കളിച്ച പന്തളത്ത് തമ്പുരാനും, കേരളപാണിനി ശ്രീ എ.ആര്‍.രാജരാജ വര്‍മ്മയും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഏകകണ്ഠമായി സമ്മതിക്കും എന്നതിന് ഒരു തര്‍ക്കവുമില്ല.

കൊണാണ്ടര്‍ ചെയ്യുന്ന നേതൃത്വത്തെ ‘കൊണാണ്ടിംഗ് ‘ എന്നും കൊണാണ്ടര്‍ ആകപ്പെടുന്ന പ്രക്രിയയെ ‘കൊണാണ്ടിഫിക്കേഷന്‍’ എന്നും വിശേഷിപ്പിക്കപ്പെടുന്നു. ഇങ്ങനെ സ്വയം കല്‍പ്പിച്ചു കൊടുക്കുന്ന ഈ പദവിയെ ‘കൊണാണ്ടര്‍ഷിപ്പ്’ എന്ന പൊതു നാമത്തില്‍ വിശേഷിപ്പിക്കാം . കൊണാണ്ടരുടെ വദനത്തില്‍ നിന്നോ തൂലികയില്‍ നിന്നോ പൊഴിയുന്ന ജ്ഞാനത്തിന്റെ മുത്ത്‌മണികള്‍ ‘കൊണാരം’ എന്നും അറിയപ്പെടുന്നു. [ഈ പദവും ശ്ലീലമല്ലാത്ത പ്രയോഗങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാവാം എന്ന ചിലരുടെ നിഗമനം ഗവേഷണത്തിന്റെ പിന്‍ബലത്തോടെ ഈ ലേഖകന്‍ തള്ളിക്കളയുന്നു]

അങ്ങനെ സമൂഹത്തിന്റെ എല്ലാത്തുറയിലും കൊണാണ്ടര്‍മാര്‍ വ്യക്തിമുദ്ര പതിപ്പിക്കുമ്പോള്‍ മലയാള ബ്ലോഗ്‌ രംഗത്തും ‘കൊണാണ്ടര്‍ഷിപ്പ്’ അനിവാര്യം ആണ് എന്ന കണ്ടെത്തല്‍ ഉണ്ടായതിനാല്‍ ആവാം; എഴുത്തുകാര്‍ എന്ന് അഭിമാനിക്കുന്ന ഒരു കൂട്ടം വ്യക്തികള്‍ ബ്ലോഗേഴുത്തിനേക്കാള്‍ ഉപരിയായി ‘കൊണാണ്ടര്‍’ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് മലയാള ബ്ലോഗിനെ ഉദ്ധരിക്കുവാന്‍ പണിപ്പെടുന്ന കാഴ്ചയാണ് നടപ്പ് വര്‍ഷത്തിന്റെ പൂര്‍വപാദത്തില്‍ കാണുവാന്‍ കഴിഞ്ഞത്. ജനപ്രീതിയില്‍ പടവലങ്ങാ പോലെ കീഴ്പോട്ടു വളരുന്ന സ്വന്തം ബ്ലോഗ്ഗിനെ ഉദ്ധരിക്കാന്‍ കുറെ ശ്രമം ഒക്കെ നടത്തി പരാജപ്പെടുമ്പോള്‍ , സമൂഹത്തെ ഉദ്ധരിക്കുക എന്ന ദൌത്യം ഏറ്റെടുത്തുകൊണ്ടാണ് കൊണാണ്ടര്‍മാര്‍ സാധാരണ രംഗപ്രവേശം ചെയ്യാറുള്ളത്. ഇങ്ങനെ ഉദ്ധാരണശേഷി കുറവുള്ള ഒരു സംഘം ആള്‍ക്കാര്‍ ഒരുമിച്ചു ചേര്‍ന്ന് ‘കൊണാണ്ടിംഗ് ‘ ആരംഭിക്കുന്നത് വളരെ ആരോഗ്യകരമായ പ്രവണതയായി കരുതപ്പെടുന്നു.

Advertisementകാലാകാലങ്ങളായി ബ്ലോഗ്ഗെര്‍മാര്‍ക്കു വേണ്ടി നിലകൊള്ളുക വഴി, ജനപ്രീതി പിടിച്ചുപറ്റിയ പ്രസ്ഥാനങ്ങള്‍ക്ക്‌ [വെബ്‌ സൈറ്റുകള്‍] എതിരെ ഒളിഞ്ഞും തെളിഞ്ഞും നിലപാടുകള്‍ എടുക്കുന്നതിനു പുറമേ , അവരൊക്കെ വിജയകരമായി ചെയ്തുകൊണ്ടിരിക്കുന്ന നല്ല കാര്യങ്ങള്‍ക്ക് ബദലായി പല വിധ മേഖലകളില്‍ ‘കൊണാണ്ടിഫിക്കേഷന്‍’ ആരംഭിക്കാവുന്നതാണ് . ബ്ലോഗെഴുത്തില്‍ തങ്ങളേക്കാള്‍ നന്നായി എഴുതാന്‍ കഴിവുള്ള പുതുതലമുറ ജനപ്രീതി സമ്പാദിക്കുന്നു എന്ന് തോന്നിയാല്‍ ഉടനെ, കാലഹരണപ്പെട്ട ബ്ലോഗര്‍മാര്‍ താഴെ പറഞ്ഞ ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് കൊണാണ്ടര്‍ പദവിയിലേക്ക് മാറി ഉപദേശം നല്‍കല്‍ ആരംഭിക്കേണ്ടതാകുന്നു .

ബ്ലോഗ്‌ കൊണാണ്ടര്‍ എന്ന പദവിക്ക് അര്‍ഹാരകണമെങ്കില്‍ ചില പ്രത്യേക നിബന്ധനകള്‍ [ ക്രൈറ്റീരിയ] ഉള്ളതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു . എഴുതാന്‍ അല്പം കഴിവുള്ള പുതിയ ബ്ലോഗ്ഗെര്മാര്‍ ഈ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് കൊണാണ്ടറിന് പഠിക്കേണ്ടതും; ശരാശരി മലയാളം ബ്ലോഗരുടെ പെന്‍ഷന്‍ കാലം ബ്ലോഗില്‍ മൂന്നു വര്ഷം ആണെന്നിരിക്കെ ,രണ്ടു വര്ഷം കൊണ്ട് കൊണാണ്ടര്‍ഷിപ്പ് പരീക്ഷ പാസ്സാകേണ്ടതും ആകുന്നു . മൂന്നാം വര്ഷം പ്രവര്‍ത്തനപുരോഗതിയനുസ്സരിച്ചു ‘രാജകൊണാണ്ടര്‍’ , ‘ഡപ്പ്യൂട്ടികൊണാണ്ടര്‍’ എന്നീ തസ്തികകള്‍ യോഗ്യതയ്ക്ക് അനുസ്സരിച്ച് കരസ്ഥമാക്കാം . രാജകൊണാണ്ടര്‍ പദവിയില്‍ ഉള്ളവര്‍ പൊഴിക്കുന്ന ജ്ഞാനത്തിന്റെ പളുങ്ക്മണികള്‍ ‘ രാജകൊണാരം ‘ എന്നായിരിക്കും അറിയപ്പെടുന്നത് .

പുതു ബ്ലോഗ്ഗര്‍മാരുടെ അറിവിലേക്കായി മേല്‍പ്പറഞ്ഞ , പൊതുവില്‍ അംഗീകരിക്കപ്പെട്ട കൊണാണ്ടിഫിക്കേഷന്‍ ചട്ടങ്ങള്‍, താഴെ മണിആശാന്‍ പ്രസ്താവിച്ചതുപോലെ വണ്‍, ടൂ , ത്രീ , ഫോര്‍ ഇങ്ങനെ നമ്പര്‍ ഇട്ടു ചേര്‍ക്കുന്നു .

  1. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വന്തമായി ഉണ്ട് എന്ന് പറയപ്പെടുന്നതും, സീ പീ ഐ ആപ്പീസുപോലെ ആളൊഴിഞ്ഞു കിടക്കുന്നതുമായ ബ്ലോഗില്‍ ഒരു പോസ്റ്റ്‌ പോലും എഴുതാന്‍ പാടുള്ളതല്ല
  2. പുറം ചൊറിയല്‍ എന്ന കലാപരിപാടിയിലൂടെ സമ്പാദിച്ച മിനിമം അഞ്ചു ശിഷ്യന്മാര്‍ / ശിഷ്യകള്‍ ഉണ്ടായിരിക്കണം
  3. മേല്‍പ്പറഞ്ഞ അഞ്ചില്‍ ഒന്ന് നിര്‍ബന്ധമായും ശിഷ്യ ആയിരികണം
  4. ശിഷ്യന്‍മാരും ശിഷ്യകളും കൊണാണ്ടറെ, ഏട്ടാ , ഇക്കാ , അച്ചായാ , അമ്മാവാ , വല്യപ്പാ , മൂത്താപ്പ എന്നീ പദങ്ങളില്‍ ഒന്നുപയോഗിച്ചു സംബോധന ചെയ്തിരിക്കണം
  5. നാഴികക്ക് നാല്‍പ്പതുവട്ടം ഫേസ്ബുക്കില്‍ ബ്ലോഗ്ഗര്‍മാര്‍ എങ്ങനെ ഇരിക്കണം ,കിടക്കണം , മൂത്രമൊഴിക്കണം തുടങ്ങിയ വിഷയങ്ങളില്‍ അപ്ഡേറ്റ് ഇട്ടുകൊണ്ടിരിക്കണം
  6. മേല്‍പ്പറഞ്ഞ കാലയളവില്‍ സ്ടണ്ട് , മാരമ, വെള്ളിനക്ഷത്രം , കേരളശബ്ദം എന്നിങ്ങനെ ഉന്നത നിലവാരം പുലര്‍ത്തുന്ന മുഖ്യധാരാ അച്ചടിമാധ്യമങ്ങളില്‍ പത്രാധിപരോട് ചോദിക്കാം തുടങ്ങിയ പംക്തികളില്‍ അച്ചടിച്ച്‌ വന്ന സ്വന്തം ലേഖനം , സ്കാന്‍ ചെയ്തു ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം .
  7. നന്നായി നടന്നുപോകുന്ന ഇന്റര്‍നെറ്റ്‌ പ്രസിദ്ധീകരണങ്ങളില്‍ ഭേദപ്പെട്ട പോപ്പുലാരിറ്റി നേടിയെടുക്കുന്ന പുതിയ എഴുത്തുകാരോട് [ പ്രത്യേകിച്ചും അവര്‍ കൊണാണ്ടര്‍മാരെക്കാള്‍ നന്നായി എഴുതുന്നവര്‍ എങ്കില്‍ ] ആ പ്രസിദ്ധീകരണങ്ങളില്‍ എഴുതരുത് എന്ന് തുടര്‍ച്ചയായി ഉപദേശിച്ചു കൊണ്ടിരിക്കണം
  8. വായനക്കാരാല്‍ തെരഞ്ഞെടുക്കപ്പെടുന്ന അവാര്‍ഡു പദവികള്‍ തങ്ങള്‍ക്കു ലഭിക്കില്ല എന്നുറപ്പായാല്‍ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യണം [ കൊണാണ്ടറിന് പഠിക്കുന്നവര്‍ അക്ഷരം കൂട്ടി എഴുതാന്‍ അറിയില്ലെങ്കിലും ഈ പ്രക്രിയയില്‍ പങ്കെടുത്താല്‍ കൊണാണ്ടര്‍ പദവിക്ക് അതിവേഗം അര്‍ഹരാകും ]
  9. മറ്റാരെങ്കിലും വിജയകരമായോ ,മലയാളം ഈ-എഴുത്തിനു സഹായകരമായോ എന്തെങ്കിലും ചെയ്‌താല്‍ അതിനെ പരാജയപ്പെടുത്താന്‍ കിണഞ്ഞു ശ്രമിക്കുകയും , ആ ശ്രമം പരാജപ്പെടുന്ന പക്ഷം ഒളിഞ്ഞിരുന്നു കടുത്ത വിമര്‍ശനം അഴിച്ചു വിടുകയും ചെയ്യണം . ഫേസ്ബുക്ക്‌ തുടങ്ങിയ സോഷ്യല്‍ മാധ്യമങ്ങള്‍ ഇതിനായി ആവോളം പ്രയോജനപ്പെടുത്താം .
  10. പണ്ടുകാലത്ത് ഒരു എം എല്‍ എ നിയമസഭയില്‍ മുണ്ട് ഉയര്‍ത്തിപ്പിടിച്ചു നിന്നതുപോലെ ,എപ്പോഴും ബ്ലോഗ്ഗെഴുത്തില്‍ തങ്ങള്‍ക്കുള്ള ഉദ്ധാരണശേഷി വെളിവാക്കുമാറ്, സദാചാരം ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കണം . ആരെങ്കിലും അത് താഴ്ത്തിപ്പിടിക്കാന്‍ ആവശ്യപ്പെട്ടാല്‍ അവരെ ‘മ ‘ ‘പൂ ‘ തുടങ്ങിയ അക്ഷരങ്ങളില്‍ ആരംഭിക്കുന്ന വാക്കുകളില്‍ വിശേഷിപ്പിക്കുകയും ആവാം [ മഹാന്‍ , പൂജനീയന്‍ തുടങ്ങിയവ ഉദാഹരണം ]

അങ്ങനെ കൊണാണ്ടര്‍ ഭരണത്തിന്‍ കീഴില്‍ ബ്ലോഗ്‌ എഴുത്ത് ഒരു വശത്തുകൂടി ഉദ്ധരിക്കപ്പെടുമ്പോള്‍ മറുവശത്ത് മലയാളം ഇ-എഴുത്തിന്റെ ഭാവിയെക്കുറിച്ച് പ്രതീക്ഷ ഉണര്‍ത്തുന്ന അനേകം നവ എഴുത്തുകാര്‍ ഈ രംഗത്തേക്ക് കടന്നു വരുന്നത് ആശ്വാസകരം തന്നെ . മുഖ്യധാരയായി ഇപ്പോള്‍ കരുതപ്പെടുന്ന പ്രിന്റ്‌ മാധ്യമ രംഗത്ത് ആദരിക്കപ്പെടുന്ന അനേകം ഉന്നത കലാകാരന്മാരും കലാകാരികളും ഈ-എഴുത്ത് ലോകത്ത് ശ്രദ്ധ പതിപ്പിക്കുന്നതും ഈ മാധ്യമത്തിന്റെ ശോഭനമായ ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നു .

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മുഖമുദ്രയാക്കിയ ഗ്രൂപ്പുകളിയിലൂടെ ,ഈ രംഗത്ത് മേല്‍ക്കോയ്മ നേടാന്‍ ചിലര്‍ ഒറ്റതിരിഞ്ഞു ശ്രമിക്കുന്നുണ്ട് എങ്കിലും ,ആയിരക്കണക്കിന് വരുന്ന അക്ഷരപ്രേമികള്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ വെടിഞ്ഞു കാതലുള്ള രചനകളുമായി നമ്മുടെ ഈ-മാധ്യമരംഗത്തെ മുന്നോട്ടു നയിക്കാന്‍ പ്രതിബദ്ധത കാട്ടുമ്പോള്‍ , സങ്കുചിതമനസ്സുകളുടെ ജല്പനങ്ങള്‍ , കൂപമണ്ടൂകങ്ങള്‍ ഇളക്കിവിടുന്ന പൊട്ടക്കിണറ്റിലെ ഓളങ്ങള്‍ ആയി പരിണമിക്കുന്നത് നാം കാണുന്നു .

Advertisementഫ്രീ ഹിറ്റ്‌ : ഇപ്പോള്‍ വൃത്തിയായി എഴുതിക്കൊണ്ടിരിക്കുന്നതും , പോപ്പുലാരിട്ടിയില്‍ വളരെവേഗം മുന്നേറുന്നതും ആയ പല നല്ല എഴുത്തുകാര്‍ക്കും അവരുടെ ‘കൊണാണ്ടര്‍ക്ക് പഠനത്തിലുള്ള’ സാമര്‍ത്ഥ്യം കാരണം ഉടനെ തന്നെ ഈ പദവി കണ്ഫര്‍ ചെയ്തു കൊടുക്കുന്നതായിരിക്കും . തങ്ങളുടെ ബ്ലോഗില്‍ കെട്ടിത്തുടങ്ങുന്നമാറാലയുമായി ബൂലോകരാജകൊണാണ്ടര്‍മാരെ സമീപിച്ചാല്‍ അവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ പദവിനല്‍കപ്പെടും

 119 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Advertisement
Entertainment9 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business1 hour ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment1 hour ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment2 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment2 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam2 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment2 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career3 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment3 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment3 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

Entertainment3 hours ago

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

Entertainment3 hours ago

മോഹൻലാൽ എന്ന നടൻ സ്‌ക്രീനിൽ നിറയുമ്പോൾ തന്നെ ചന്തുവിനെ ശ്രദ്ധിക്കാൻ പ്രേക്ഷകന് തോന്നുന്നു

controversy21 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment9 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement