അറബികള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുകള്‍; മലയാളി ഖത്തറില്‍ അറസ്റ്റിലായതായി സൂചന

    Untitled-1

    അറബികള്‍ക്കെതിരെ ഫേസ്ബുക്കിലെഴുതിയ മലയാളിയെ ഖത്തര്‍ പോലീസ് അറസ്റ്റു ചെയതതായി സൂചന.അറബി പൗരന്മാരെ വംശീയമായി അധിക്ഷേപിക്കുന്ന നിരവധി ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇയാള്‍ നിരന്തരം എഴുതിയിരുന്നു. ഇതിനെ തുടര്‍ന്ന് അറബികള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഖത്തര്‍ പോലീസിന്റെ നടപടിയെന്നാണ് സൂചന.

    ഇസ്രയേല്‍ – പാലസ്തീന്‍ പോരാട്ടത്തില്‍ ജൂതരാഷ്ട്രമായ ഇസ്രയേലിനെ പിന്തുണച്ച് കൊണ്ടാണ് തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ ഇയാള്‍ പോസ്റ്റുകള്‍ എഴുതിയത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിന്റെ ന്യായീകരിക്കുകയും മുസ്ലീം രാഷ്ട്രമായ പാലസ്തീനെ പിന്തുണയ്ക്കുന്ന അറബ് പൗരന്മാരെ അധിക്ഷേപികുകയും ചെയ്തിരുന്നു ഇയാള്‍.

    ഖത്തറിലെ പ്രമുഖ ഊര്‍ജ്ജകമ്പനിയില്‍ ഐ.ടി എന്‍ജിനിയറാണ് അറസ്റ്റിലായ മലയാളി. വംശീയ അധിക്ഷേപം നടത്തുന്നു എന്ന പരാതിയാണ്.