fbpx
Connect with us

Narmam

അലവിയുടെ റിയാലിറ്റി ഷോ

Published

on

ബാവ രാമപുരം

എന്‍റെ വല്ല്യുപ്പാന്‍റെ മാനേജുമെന്‍റിലുള്ള എല്‍.പി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ എന്നെ ചേര്ക്കു മ്പോള്‍ എനിക്ക് മാതൃ ഭാഷ ആയി അറിഞ്ഞിരുന്നത് , “ഞാന്‍ ഒരു തടവ് ഷൊന്ന നൂറു തടവ് ഷൊന്ന മാതിരി” ‘ എന്ന സ്റ്റൈല്‍ മന്നന്‍ രാജ്നീ കാന്ത് മൊഴിഞ്ഞ ഭാഷ ആയിരുന്നു..

എന്നെ പെറ്റീട്ടത് ദൈവത്തിന്‍റെ സ്വന്തം നാട് എന്ന്‍ പരസ്യത്തിലും,ചെകുത്താന്‍റെ തറവാട് എന്ന് മാലോകരും വിളിക്കുന്ന , ഈ ഭൂമി മലയാളത്തില്‍ തന്നെ ആയിരുന്നു.

പിറന്നു വീണ് ആറ് മാസം കഴിഞ്ഞപ്പോ, എന്നെയും ഉമ്മയെയും ,പാണ്ടി നാട്ടിലുള്ള “മണലി” എന്ന സ്ഥാലത്തേക്ക് ഉപ്പ കൊണ്ടുപോയി. പിന്നെ അഞ്ചു കൊല്ലം കഴിഞ്ഞാണ് തിരിച്ചെത്തിയത്. അപ്പോഴേക്കും എനിക്ക് കിട്ടികൊണ്ടിരുന്ന സകലതും വീതിച്ചെടുക്കാന്‍ എന്‍റെ കൂടെ ഒരു അനിയനും ഉണ്ടായിരുന്നു.

എന്‍റെ വാമൊഴി ആയി പുറത്തേക്ക് വന്നിരുന്നത് മുകളില്‍ പറഞ്ഞ ആ ഭാഷ ആയിരുന്നു.

Advertisement



ഞങ്ങളെ അവിടെ തന്നെ താമസിപ്പിച്ച് അവിടെത്തന്നെ പഠിപ്പിച്ചു , എന്‍ അന്‍പുക്കും അന്‍പായ തമിഴ് മക്കളെ” എന്ന് ആരെങ്കിലും പറഞ്ഞാല്‍ ,ഹൊയ് ഹൊയ് , എന്ന് പറഞ്ഞു ഡപ്പലാം കൂത്ത് നടത്തുന്ന പാണ്ടി മക്കളാക്കി വളര്ത്താ നുള്ള ഉപ്പയുടെ തീരുമാനത്തെ ഉമ്മ എതിര്‍ത്തത് , എം.ജി.ആര്‍ അണ്ണന്‍ എങ്ങാനും വടി ആയാല്‍ മക്കളെങ്ങാനും മണ്ണെണ്ണ ഒഴിച്ച് അണ്ണന് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിക്കുമോ എന്ന് ഭയന്നിട്ട് അല്ല മറിച്ച് , മക്കള്‍ എങ്ങാനും അണ്ണാചികളായി വളര്ന്നാ ല്‍ , അഞ്ചു നേരം പടിഞ്ഞാട്ടേക്ക് തിരിഞ്ഞു നിന്ന് സര്വ്വ ശക്തന് വേണ്ടി നമസ്കരിക്കുകയില്ല എന്ന് മാത്രമല്ല അബദ്ധവശാലെങ്ങാനും തട്ടി തടഞ്ഞു വീണാല് പോലും പടിഞ്ഞാട്ടേക്ക് വീഴാന്‍ സാധ്യത കുറവാണെന്ന് എന്ന ഒറ്റ കാരണം കൊണ്ട് ആയിരുന്നു.

ഒന്നാം ക്ലാസ്സില്‍ നിന്നും നാലാം ക്ലാസ്സിലെക്കെത്തിയപ്പോഴേക്കും എന്‍റെ ഭാഷ “തമിഴാളം” എന്ന പുതിയ ഒരിനം ഭാഷയായി രൂപാന്തരം പ്രാപിച്ചിരുന്നു. എനിക്ക് പുസ്തകം കിട്ടി എന്നുള്ളത്തിന് , എനിക്ക് പുസ്തകം കിടചാച്ച് എന്നും , നീ എന്താ ചെയ്യുന്നത് എന്ന് ചോദിക്കുന്നത് , “നീ എന്താ പ ——————ന്നത്” ( വിട്ട ഭാഗം പൂരിപ്പിച്ചാല്‍ മലയാളത്തിലെ ഒരു ഒന്നൊന്നര വാക്ക് ) എന്ന രീതിയില്‍ ആയിരുന്നു.

നാലാം ക്ലാസ്സില്‍ ഞങ്ങളുടെ മാഷ് നാരായണന്‍ മാഷ് ആയിരുന്നു. അദ്ദേഹം ആണ് ഞങ്ങളെ ‘ സൈക്കിള്‍ ഇല്ലാതെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചത് ..

ചോദ്യം ചോദിച്ചു ഉത്തരം പറഞ്ഞില്ലെങ്കില്‍ മേശയുടെ അടുത്തേക്ക് വിളിക്കും. എന്നിട്ട് ക്ലാസിന് അഭിമുഖമായി മാഷ് ഇരിക്കുന്ന കസേരയുടെ വലതു വശത്ത് നിക്കാന്‍ പറയും. എന്നിട്ട് നമ്മുടെ ഇടത്തെ കാലിന്‍റെ ഉള്ളം തുടയില്‍ , പഴമക്കാര്‍ അപ്പച്ചട്ടിയില്‍ എണ്ണ തേക്കാന്‍ ഉപയോഗിക്കുന്ന ശീല ചുറ്റിയ കോല് പോലെ ഉള്ള തള്ള വിരലും , അതിനൊത്ത ചൂണ്ട് വിരലും ചേര്‍ത്തു നുള്ളു . അപ്പോള്‍ നമ്മള്‍ ആകാല്‍ പൊന്തിക്കും . ഉടനെ പ്രയോഗം അടുത്ത കാലില്‍. ഇത് മാറി മാറി നടക്കുന്പോ‍ള്‍ നമ്മള്‍ അസ്സലായി സൈക്കിള്‍ ചവിട്ടുകയായിരിക്കും.

Advertisement



നാലാം ക്ലാസ്സിലെ എന്‍റെ കൂട്ടുകാരന്‍ അലവി ആയിരുന്നു.

ഉച്ചക്ക് കിട്ടുന്ന ഉപ്പുമാവിന്‍റെ പകുതി കൊടുത്താല്‍ നല്ല പഴുത്ത മാങ്ങ കൊണ്ടുവന്നു തരും എന്നുമാത്രമല്ല , അണ്ണാച്ചീ എന്ന് എന്നെ ആരെങ്കിലും വിളിച്ചാല്അവന്‍റെ മണ്ടക്ക് കിഴുക്കാനും അവന്‍ റെഡി ആയതുകൊണ്ടായിരുന്നു ഞാന്‍ അവനെ എന്‍റെ കൂട്ടുകാരന്‍ ആക്കിയത്.

വയറ്റിലേക്ക് എന്തെങ്കിലും “ചെലുത്തുക” എന്ന വിചാരം അല്ലാതെ വേറൊന്നും അവനുള്ളതായീട്ട് എനിക്കറിയില്ല.

ഞങ്ങളുടെ മദ്രസ്സ അധ്യാപനവും സ്കൂളില്‍ തന്നെ ആയിരുന്നു. മദ്രസ്സ വിടുംപോള് ചൊല്ലുന്ന സ്വലാത്തും, സ്കൂള്‍ വിടുംപോള് ചൊല്ലുന്ന” ജന ഗണ മനയും” അലവി ഉറക്കെ ചൊല്ലിയിരുന്നു. അത് ഭക്തികൊണ്ടും , ദേശ സ്നേഹം കൊണ്ടും ഒന്നും ആയിരുന്നില്ല , മറിച്ച് ഈ ഒച്ച കേട്ടിട്ടു അവന്‍ വലിയാത്ത എന്നും ,ചെറിയാത്ത എന്നും വിളിക്കുന്ന അവന്‍റെ പെങ്ങന്മാ ര്‍ , ചായയും, കഞ്ഞി യും വിളമ്പി വെക്കാന്‍ ആയിരുന്നു.

Advertisement



അവന്‍റെ ഉപ്പയും , ഉമ്മയും, കൂലി പണിക്കാര്‍ ആയിരുന്നു. അവന്‍റെ മൂത്തത് രണ്ട് പെങ്ങന്‍മാര്‍.പെങ്ങന്‍മാരുടെ കല്ല്യാണം പെട്ടെന്ന് ശരിയാവുകയും രണ്ട് പേരുടെയും കല്ല്യാണം ഒരു ദിവസം നടക്കുകയും ചെയ്തു. അതിന്‍റെ തൊട്ടടുത്ത ദിവസം അവന്‍ ” എന്തോ കളഞ്ഞു പോയ അണ്ണാനെ ” പോലെ ആണ് ക്ലാസ്സില്‍ വന്നത്.

അന്ന് തന്നെ ആയിരുന്നു , നാരായണന്‍ മാഷ് ക്ലാസ്സില്‍ വന്നു , ഓരോരുത്തരേയും എണീപ്പിച്ചു നിര്‍ത്തി പാട്ട് പാടാന്‍ ആവശ്യ പെട്ടത്.

ആ അവ്ശ്യപെടല്‍ , ” കുട്ടീ , ഒരു പാട്ട് പാടൂ, അതും നിര്‍ത്തി നിര്‍ത്തി പാടൂ , എന്നാല്‍ അല്ലെ ഭാവവും മറ്റു ” സംഗതി ” കളും വരൂ എന്ന ടോണില്‍ ആയിരുന്നില്ല മറിച്ച് , തൊട്ടയല്‍വക്കത്തെ മൂവ്വാണ്ടന്‍ മാങ്ങക്ക് കല്ലെറിയാന്‍ ചെന്നാപ്പോള്‍ ആ വീട്ടുകാരന്‍ ഒരു വടിയെടുത്ത് ” ഓടെടാ” എന്ന് റസൂല്‍ പൂകുട്ടിക്ക് വരെ മനസ്സിലാകാത്ത ശബ്ദത്തില്‍ പറഞ്ഞതുപോലെ ആദ്യത്തെ കുട്ടിയോട് ” പാടെടാ “എന്ന് പറഞ്ഞു . അവന്‍ പാടാന്‍ വായ് തുറന്നു എന്നല്ലാതെ വായില്‍ നിന്നും ചില വികൃത ശബ്ദങ്ങള്‍ ആയിരുന്നു. പിന്നെ കാണുന്നത് അവന്‍ സൈക്കിള്‍ സവാരി നടത്തുന്നത് ആയിരുന്നു.

അടുത്ത ഊഴം ” അലവിയോട് ആയിരുന്നു” ..
പാടെടാ എന്ന ശബ്ദം കെല്‍ക്കേണ്ട താമസം. അലവി എണീച്ചു നിന്നു ..ചങ്കും , കൊരലും , വീര്‍പ്പിച്ചു , അവനെകൊണ്ട് കഴിയുന്ന രീതിയില്‍ ” ഷഡ്ജ വും മറ്റു ” സംഗതികളും ഇട്ട് ഒരു പാട്ട് ….

Advertisement



” വല്ല്യാത്താനെയും കെട്ടിച്ചു …
ചെറിയാത്താനെയും കെട്ടിച്ചു ..
ഇനിയെന്താ കാട്ടൂവ
ലാ ഇലാ ഇല്ലല്ലാ …..

 243 total views,  3 views today

Continue Reading
Advertisement
Advertisement
Entertainment4 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment5 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment5 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment5 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment5 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment5 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment5 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment5 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space8 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India8 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment9 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment11 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment12 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment17 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment18 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement