അലാറം
തന്റെ മകന് ഒരു ബുദ്ധിമാനാണെന്ന് അയാള്‍ക്ക് അറിയാം. പക്ഷെ അവന് ശ്രമിക്കുന്നില്ല. രാവിലെ എഴുന്നേറ്റ് പഠിക്കുക ഒക്കെ ചെയ്താല്‍ അവനു എല്ലാം പുട്ടാണ്. പറഞ്ഞിട്ടെന്ത. എഴുന്നെല്ക്കണ്ടേ ചെക്കന്…
101 total views

തന്റെ മകന് ഒരു ബുദ്ധിമാനാണെന്ന് അയാള്‍ക്ക് അറിയാം. പക്ഷെ അവന് ശ്രമിക്കുന്നില്ല. രാവിലെ എഴുന്നേറ്റ് പഠിക്കുക ഒക്കെ ചെയ്താല്‍ അവനു എല്ലാം പുട്ടാണ്. പറഞ്ഞിട്ടെന്ത. എഴുന്നെല്ക്കണ്ടേ ചെക്കന്…
അയാള്‍ ഒരു അലാറം വാങ്ങി കൊടുത്തു. പിന്നെ കുറേ ഉപദേശവും. അച്ഛന് തന്നില്‍ ഇത്ര താത്പര്യം ഉണ്ടെന്നു ചെക്കന് വിശ്വാസമായില്ല. അവന് ചോദിച്ചു “അച്ഛന് സാധനം മാറിപോയിട്ടോന്നുമില്ലല്ലോ”. “ഇല്ല മോനെ നീ എങ്ങിലും പഠിച്ചു നന്നാകണം. അച്ഛനോ സാഹചര്യം ഉണ്ടായില്ല”.ചെക്കന് സെന്റി ആയി..
നാളെ മുതല്‍ പുതിയ ഒരാളാകാന്‍ അവന് തീരുമാനിച്ചു. രാവിലെ അലാറവും സെറ്റ് ചെയ്ത ഉറങ്ങി.
നേരം പുലര്‍ന്നു..
അലാറം അടിച്ചു..
ശീലമില്ലാത്തത് കൊണ്ട് ചെക്കന് ഉറങ്ങി..
പക്ഷെ അച്ഛന് എഴുന്നേല്ക്കാതിരിക്കാന് പറ്റിയില്ല..
എഴുന്നേറ്റു ..അലാറം വലിച്ച് ഒരേറ് കൊടുത്ത് കിടന്നുറങ്ങി..
102 total views, 1 views today