Pravasi
അളിയന്റെ സ്വന്തം അളിയന്
അളിയാ അളിയന് സുഖം തന്നെയാണോ. ആണെങ്കിലും അല്ലെങ്കിലും ഞാന്‍ ആണെന്നങ്ങു വിശ്വസിക്കുവാ, ഇല്ലെങ്കി ഞാന്‍ ഇനി പറയാന്‍ പോകുന്ന അവശ്യ സാധനങ്ങളുടെ ലിസ്റ്റ് കേട്ട് ഞാന്‍ ഒരു കണ്ണി ചോരയില്ലതവനാനെനു അളിയന് വിചാരിക്കും, അങ്ങനെയൊരിക്കലും ഉണ്ടാവരുതെന്നു പെങ്ങളെന്നോട് പറഞ്ഞു. കുടാതെ അളിയന് ഗള്‍ഫില്‍ കഷ്ടപ്പെടുന്നത് അവള്‍ക്കും പിള്ളാര്‍ക്കും വേണ്ടിയാണെന്നും ആ കാശ് അളിയന്റെ വെട്ടില്‍ ആരങ്കിലും അടിചെടുക്കുന്നതിനുമുന്പ് നമ്മള് പോക്കണം എന്നും ആയതിനാല്‍ നിനക്കെന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ യാതോരുമടിയും കുടാതെ അളിയനോട് വിളിച്ചു പറഞ്ഞാല്‍ മതിയെന്നും എന്നോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്
86 total views
പ്രിയപ്പെട്ട അളിയന് അറിയാന്‍ അളിയന്റെ സ്വന്തം അളിയന് എഴുതുന്ന കത്ത്
അളിയാ അളിയന് സുഖം തന്നെയാണോ. ആണെങ്കിലും അല്ലെങ്കിലും ഞാന്‍ ആണെന്നങ്ങു വിശ്വസിക്കുവാ, ഇല്ലെങ്കി ഞാന്‍ ഇനി പറയാന്‍ പോകുന്ന അവശ്യ സാധനങ്ങളുടെ ലിസ്റ്റ് കേട്ട് ഞാന്‍ ഒരു കണ്ണി ചോരയില്ലതവനാനെനു അളിയന് വിചാരിക്കും, അങ്ങനെയൊരിക്കലും ഉണ്ടാവരുതെന്നു പെങ്ങളെന്നോട് പറഞ്ഞു. കുടാതെ അളിയന് ഗള്‍ഫില്‍ കഷ്ടപ്പെടുന്നത് അവള്‍ക്കും പിള്ളാര്‍ക്കും വേണ്ടിയാണെന്നും ആ കാശ് അളിയന്റെ വെട്ടില്‍ ആരങ്കിലും അടിചെടുക്കുന്നതിനുമുന്പ് നമ്മള് പോക്കണം എന്നും ആയതിനാല്‍ നിനക്കെന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ യാതോരുമടിയും കുടാതെ അളിയനോട് വിളിച്ചു പറഞ്ഞാല്‍ മതിയെന്നും എന്നോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഈ കത്ത് എഴുതുന്നത് (ഞാന്‍ ആലോചിച്ചിട്ടു വിളിച്ചു പറയുന്നതിനേക്കാള്‍ സൗകര്യം കത്തെഴുതുന്നതല്ലേ? കഴിഞ്ഞ തവണ വീട്ടീന്ന് കാശ് അടിച്ചു മാറ്റി കാളിംഗ് കാര്‍ഡു മേടിച്ചാ അളിയനെ വിളിച്ചു നോക്കിയാ യെന്‍ നയന്ടീ ഫൈവ് ഫോണ്‍ അയച്ചു തരാന്‍ പറഞ്ഞപ്പോ അളിയന് അത് അളിയന്റെ വീട്ടിലെ അഡ്രെസ്സില്‍ അയച്ചതും അളിയന്റെ അനിയന് ഇവിടെകൊണ്ടുവന്നതും ഞാന്‍ സ്മരണയോടെ സ്മരിക്കുന്നു അളിയാ സ്മരിക്കുന്നു. എന്നാലും അതിന്റെ പുറമേ എനിക്കുണ്ടായ തീരാ നഷ്ടം ഞാന്‍ പുറകെ പറയാം)
അല്ലെമ്കില്‍ എന്തിനാ നീട്ടികൊണ്ട് പോകുന്നത് ഇപ്പൊ തന്നെ പറഞ്ഞേക്കാം എഴുതാന്‍ വേറെ പേപ്പര്‍ ഇല്ലാത്തതുകൊണ്ട് നേരത്തെ പറഞ്ഞകാര്യം ഞാന്‍ വെട്ടികളയുന്നില്ല. അളിയറെ അനിയന്റെ ശകുനക്കെടാനെന്നു തോനുന്നു. ആദ്യമായി ക്യാമറ ഫോണ്‍ അതും അത്രീം കൂടിയത് കാണുന്ന ഞാന്‍ അതിന്റെ പരിപാടികള്‍ ഒന്ന് പഠിക്കാനും. കുറെ പാട്ടും പടവും ഒക്കെ കയറ്റാനും എന്നൊക്കെ പറഞ്ഞു നമ്മുടെ നാട്ടിലെ ഒരുത്തന്റെ കയ്യില്‍ കൊടുത്തു. എന്റെ ഭാഗ്യം അന്ന് മുങ്ങിയ പിന്നെ അവന് പോങ്ങിയിട്ടില്ല. പിന്നെ എന്റെ കാര്യം അകെ കഷ്ടത്തിലാണ്.
കഴിഞ്ഞ സെമ്മിലെ മാര്‍ക്ക് വന്നപ്പോ ഒക്കതിനും പൊട്ടി. പിന്നെ ആകെ ഒരു സമാധാനം ആ അഹമ്മദ് ഉസ്താദിന്റെ മോന് കൊച്ചു കമ്മി എന്നക്കാള്‍ 3 സ്സപ്ളി കൂടുതല്‍ അടിച്ചു എന്നുള്ളതാ (സത്യം പറഞ്ഞാല്‍ അവിടേം എന്നെ തോല്പ്ക്കാന് ആളുണ്ടായി). ഇപ്പൊ കോളേജില്‍ എന്നെ കാണുമ്പോ എല്ലാവര്ക്കും ഫയങ്കര പുച്ഛം. ഞാന്‍ എന്നാ ചെയ്യാനാ അളിയാ കഴിഞ്ഞ ആഴ്ച ഒരു കിടിലന്‍ പണി കിട്ടി. ആകെയുള്ള ഒരു ചൈന സെറ്റില്‍ ഫുള്‍ സൌണ്ടില് പട്ടുകെള്ക്കുവരുന്നു ഞാന്‍, ഇതൊനുമാരിയാതെ റോസികുട്ടി ടീച്ചര്‍ നെറ്റ്വര്‍ക്ക്ന്റെ ക്ലാസ് തകര്‍പ്പനായി അഭിനയിചോണ്ടിരുന്നു. ഈ സമയത്ത് ഏതോ ഒരു പന്ന മോന് ഹെട്സേറ്റ് വലിച്ചൂരി. ഒന്നും പറയണ്ട എന്ടലിയാ ചൈന സെറ്റ് അല്ലെ സാധനം, പണ്ടാക്കൊവീടുകളില് സുന്നത് കല്യാണം നതി അതിന്റെ പാര്‍ട്ടി നടത്തുമ്പോ നമ്മടെ കട്ട സ്പീകെരില് പാട്ടുവെക്കത്തില്ലിയോ അല്തുപോലരുന്നു. ക്ലാസിലാകെ ദാന്കനക്ക ജില്ലം പൂരക്കാവടി മേളം തരികിട താളം. തട്ട് മുട്ട്. ഓ അളിയാ, എച് ഓ ഡി മാഞ്ഞൂരാന് ന്റെ മുമ്പില്‍ അകെ ഞാന്‍ ശശിയായിപ്പോയി. പിന്നെ അങ്ങേരും ഞങ്ങടെ ലാബിലെ ഒരു വെടക്ക് സ്റാഫ് കൊച്ചമ്മിനിയുമായിട്ടുള്ള ചില സംഗതികള്‍ എനിക്കരിയമെന്നുള്ള സംശയത്തിന്റെ പുറത്തു അയാള്‍ വീട്റെന്നു ആളെ വിളിപ്പിക്കാതെ സാധനം തന്നു വിട്ടു.
അതിനെക്കാളീം വല്യ പണിയാ അളിയാ എനിക്കിട്ട് ഇപ്പൊ ട്രായി എറക്കീക്കുന്നെ. ഒരു ദിവസം നുറു മെസേജില്‍ കുടുതല്‍ ഫ്രീ ആയിട്ടയക്കാംപാടില്ലാന്നു. ഇത് ഏത് കോപ്പിലെ നിയമാവാ അളിയാ. കാര്യം പറഞ്ഞാല്‍ അളിയന് വെഷമിക്കരുത്. അളിയന്റെ ഒരു ബന്ധു ഒരു പെണ്ണിനെ ഞാന്‍ നോക്കുന്നുണ്ട് അവള് മിക്കവാറും വളഞ്ഞ മട്ടാ. അവടെ നമ്പരിലേക്ക് ഒരു ദിവസം ഒരു മുന്നൂറു മെസ്സജ് എന്നാ കണക്കിനോക്കെ അയച്ചതിന്റ ഫലവാ ഇപ്പൊ അവളിപ്പോ കാണിക്കുന്ന ഒരു സ്നേഹം. അത് നുറായിട്ടു ചുരുങ്ങിയാ, ഓ കട്ടഴിച്ചുവിട്ട ബലൂണ്‍ പോലെ അതങ്ങ് പോകും.
പിന്നെ അളിയാ അറിഞ്ഞോ നമ്മടെ വടകെ മിക്കിലെ പിള്ളാരൊക്കെ ഏതാണ്ട് നന്നായ സ്ഥിതിയായി. പിന്നെ അളിയാ പേപ്പര്‍ തീരരാത് കൊണ്ടും അവശ്യ സാധനങ്ങളുടെ ലിസ്റ്റ് ഒരുപാടുള്ളതുകൊണ്ടും ഞാന്‍ വിവരണം അവസാനിപ്പിക്കുന്നു. താഴെ പറയുന്ന സാധനങ്ങള്‍ ഈ കത്ത് കിട്ടിയാലും ഇല്ലെങ്കിലും പെങ്ങടെ വീട്ടിലോട്ടു അയച് തരണമെന്ന് അപേക്ഷിക്കുന്നോന്നുമില്ല കിട്ടിയാല്‍ സന്തോഷം അത്രതന്നെ.
വേണ്ട സാധനങ്ങള്‍
- തലേല് തേച്ചു കഴിഞ്ഞാല്‍ പെണ്ണുങ്ങള് പുറകെ വരുന്ന ഹെയര്‍ ജെല്‍ ഇല്ലേ ടി വി പരസ്യം കാണുന്നത് അത് ഒരു രണ്ടെണ്ണം, ഇപ്പൊ നാട്ടില്‍ മുടി സ്പ്യ്ക്ക് ചെയൂന്നവന്മരുദെ കാലവാ ആ കൊച്ചു കമ്മീഷനെ പോലെ എനിക്കൊന്നു സ്പ്യ്ക്ക് ചെയ്യണം (ആ നല്ലോട്ടിലെ മണ്ണുണ്ണി അവധിക്കുവരുന്നുണ്ട് അവനോരെണ്ണം കൊണ്ട് പോയാലും ബാക്കിയോരെണ്ണം കാണുമല്ലോ എങ്ങനെയുണ്ടെന്റെ ബുദ്ധി?)
- അടിച്ചുകഴിഞ്ഞാല്‍ വീണ്ടും പെണ്ണുങ്ങള് പുറകെ വരുന്ന ബോഡിസ്പ്രേ രണ്ടെണ്ണം (മുന്പടി പറഞ്ഞ കാരണങ്ങള്‍)
- മുട്ടിനും തുടയ്ക്കും കീറലുള്ള ജീന്‍സ് ഒരു നാലെണ്ണം അതും സ്കിന്‍ ഫിറ്റ് (ഒരു നാലെണ്ണം )
- ‘സാധനം കയ്യിലുണ്ടോ’ ‘പോളണ്ടിനെപ്പട്ടി ഒരക്ഷരം മിണ്ടരുത് ‘ ‘ജോസപ്പേ കുട്ടിക്ക് മലയാളം അറിയാം’ മുതലായ മുതലലായ വാചകങ്ങള്‍ മലയാളത്തില്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് ഒരു നാലെണ്ണം (ഗള്‍ഫില്‍ മലയാളത്തില്‍ പ്രിന്റ് ചെയ്ത സാധനം കിട്ടുമോ എന്ന് സംശയമുണ്ട് .. അതിനാല്‍ .. ഈ ദിയലോഗുകള് അറബിയിലോ അറബിമലയാളത്തിലോ പ്രിന്റ് ചെയ്തത് കിട്ടുമോന്നു നോകുക)
- പിന്നെ നോക്കിയാടെ എന്‍ ഒമ്പതെന്നോ മറ്റോ പേരുള്ള ഒരു ഫോണ്‍ ഉടനെ ഇറങ്ങും. അഥവാ ഈ കത്ത് കിട്ടിയിട്ടും ഇറങ്ങിയിട്ടില്ലെങ്കില്‍ ഇറങ്ങുംപോതന്നെ അളിയന് ഒരെണ്ണം മേടിചിങ്ങു കൊടുത്തു വിട്ടേരെ (കാശൊന്നും അളിയന് നോക്കണ്ട ഒരെണ്ണം ഇങ്ങു മേടിച്ചോ) അതില്‍ ഒരു കോള്‍ വിളിച്ചാല്‍ രെണ്ട് കോള്‍ ഇങ്ങോട്ട് വരുന്ന സെറ്റപ്പ് ഉണ്ടെന്നു പറഞ്ഞു കേള്‍ക്കുന്നു.
- പിന്നെ അങ്ങനെ എടുത്തു പറയത്തക്ക സാധനങ്ങള്‍ ഒന്നുമില്ല തെച്ചുകുളിക്കുംപോള് പെണ്ണുങ്ങള് കൂടെ കുളിക്കാന്‍ വരുന്ന സോപ്പോ മറ്റോ ഇറങ്ങിയിട്ടുണ്ടോന്നു നോക്കണം അഥവാ അങ്ങനെ ഒരു സാധനം ഉണ്ടെങ്കില്‍ പുതിയ ശീലങ്ങള്‍ ഒക്കെ തുടങ്ങേണ്ടിവരും.
പിന്നെ ഇതുപോലെ തന്നെ പെണ്ണുങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഫേസ് ക്രീം, പൌഡര്‍, മിട്ടായി അങ്ങനെ എന്ത് സാധനം ഇറങ്ങിയത് കണ്ടാലും മേടിച്ചോ.
സ്നേഹത്തോടെ,
അളിയന്റെ സ്വന്തം അളിയന്
87 total views, 1 views today