Law
അഴിമതി രാഷ്ട്രീയം വികസനം – ഒരു നിരീക്ഷണം – 1
നമ്മുടെ നാടെന്താ നന്നാകാത്തത് ? നമ്മള് നമ്മളോട് തന്നെ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണിത്. ചിലപ്പോഴൊന്നും തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്ക് കിട്ടാറില്ല എന്നാലും നമ്മള് പറയും രാഷ്ട്രീയക്കാര്‍ സ്വന്തം കീശ വീര്‍പ്പിക്കാന്‍ മാത്രം ശ്രദ്ദിക്കുന്നത് കൊണ്ട് അല്ലെങ്കില്‍ അവര്‍ അഴിമതി കാണിക്കുന്നത് കൊണ്ട് എന്ന്.
132 total views

മതി അഴിമതി – ഭാഗം 1
നമ്മുടെ നാടെന്താ നന്നാകാത്തത് ? നമ്മള് നമ്മളോട് തന്നെ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണിത്. ചിലപ്പോഴൊന്നും തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്ക് കിട്ടാറില്ല എന്നാലും നമ്മള് പറയും രാഷ്ട്രീയക്കാര്‍ സ്വന്തം കീശ വീര്‍പ്പിക്കാന്‍ മാത്രം ശ്രദ്ദിക്കുന്നത് കൊണ്ട് അല്ലെങ്കില്‍ അവര്‍ അഴിമതി കാണിക്കുന്നത് കൊണ്ട് എന്ന്.
എന്നാല്‍ ഈ രാഷ്ട്രീയക്കാര്‍ മാത്രമാണോ അഴിമതി കാണിക്കുന്നത് അല്ലേയല്ല ഓരോ ഇന്ത്യന്‍ പൌരനും ഒരു തരത്തില്‍ അഴിമാതിക്കരനാണ് ചിലര്‍ അറിയാതെ ചെയ്യുന്ന അബദ്ധമാണ് അഴിമതിയെങ്കില്‍ 90 % ആളുകളും മനപ്പൂര്‍വ്വം ചെയ്യുന്നതാണ് ഈ അഴിമതി എന്ന അബദ്ധം.
അഴിമതി എന്ന ഈ ദുരന്തം നമ്മള് തടഞ്ഞാല്‍ മാത്രമേ നമുക്ക് സമീപ ഭാവിയിലെങ്കിലും ലോകത്തിനു മുന്പില് ഉഴര്‍ന്നു നില്ക്കാന് സാധിക്കുകയുള്ളൂ, ഭൂസമ്പത്തുകൊണ്ടും മനുഷ്യ വിഭവ ശേഷി കൊണ്ടും മറ്റുള്ള പല രാജ്യങ്ങളെക്കാള്‍ സമ്പന്നരായ നാം അഴിമതി കാരണം മാത്രമാണ് ഇപ്പോഴും താഴത്തെ തട്ടില്‍ മാത്രം നില്‍ക്കുന്നത്.
എങ്ങനെയാണ് സാധാരണക്കാര്‍ (ജനങ്ങള്‍) അഴിമതിക്കരാകുന്നത് ? നമുക്ക് ഒന്ന് നിരീക്ഷിക്കാം
- സ്ഥലം (വസ്തു) അല്ലെങ്കില്‍ വീട് തുടങ്ങിയവ വാങ്ങുമ്പോഴും വില്ക്കുമ്പോഴും യഥാര്‍ത്ഥ തുക നമ്മള് ആധാരത്തില്‍ ഒരിക്കലും കാണിക്കാറില്ല ( നികുതി വെട്ടിക്കല്‍ എന്ന അഴിമതി )
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൈക്കൂലി കൊടുത്ത് കാര്യങ്ങള്‍ എളുപ്പം സാധിപ്പിക്കല് ( ഗവര്ന്മെന്റിനു കിട്ടാനുള്ള സര്‍വീസ് ചാര്‍ജുകളും നികുതിയും മറ്റും കൈക്കൂലിയായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊടുക്കുന്നു )
- റേഷന്‍ / ഗ്യാസ് സിലിണ്ടര്‍ മറിക്കല്‍
- അനധികൃതമായി മണല്‍ കടത്തലും അത് വാങ്ങി ഉപഴോഗിക്കലും
- പൊതു സ്ഥലം (വസ്തു) വളച്ചു കെട്ടി സ്വന്തമാക്കല്‍
- അനതികൃത നിര്‍മ്മാണ പ്രവൃത്തികള്‍
- ടാക്സ് വെട്ടിക്കല്‍
- കസ്റ്റംസ് നികുതി വെട്ടിച്ച് വന്‍ തോതില്‍ വിദേശ നിര്‍മിത വസ്തുക്കള്‍ /സ്വര്‍ണ്ണം/ഇലക്ട്രോണിക്സ് തുടങ്ങിയവ ഇറക്കുമതി ചെയ്യല്‍
തുടങ്ങി ഒട്ടനവധി അഴിമതികള്‍ ഞാനും നിങ്ങളുമടക്കമുള്ള പല ഇന്ത്യന്‍ പൌരന്മമാരും ചെയ്യാറുണ്ട് എന്നത് വളരെ പരസ്യമായ ഒരു രഹസ്യമാണ് , ഇത് എല്ലാവര്ക്കും അറിയാമെങ്കില്‍ കൂടി ആരും അത് തടയാനോ സ്വയം പിന്തിരിയാനോ ശ്രമിക്കാറില്ല എന്നതാണ് സത്യം .
ഇനി രാഷ്ട്രീയക്കാരുടെ അഴിമതി നമുക്കൊന്ന് നിരീക്ഷിക്കാം ഇതിനായി നമ്മള് അടുത്തിടെ പത്രങ്ങളിലും മറ്റും വായിച്ച ചില അഴിമതികള്‍ നമുക്ക് ഒന്ന് നോക്കാം
- കല്‍ക്കരിപ്പാടം അഴിമതി
- ലാവ്ലിന് അഴിമതി
- 2ഏ സ്പെക്ട്രം അഴിമതി
- സോളാര്‍ അഴിമതി
- കാലിത്തീറ്റ അഴിമതി
- കോമണ്‍ വെല്‍ത്ത് ഗെയിം അഴിമതി
- റെയില്‍വേ അഴിമതി
- സ്വര്‍ണ്ണക്കടത്ത് അഴിമതി
- ഹെലികോപ്റ്റര്‍ അഴിമതി
- ആദര്‍ശ് ഫ്ലാറ്റ് അഴിമതി etc
എണ്ണാന്‍ തുടങ്ങിയാല്‍ അവസാനിക്കാത്ത അത്രയും അഴിമതികള്‍ നമ്മുടെ രാജ്യത്ത് നടന്നു കഴിഞ്ഞു ,ഇനിയും എത്രയോ കോടികളുടെ അഴിമതി വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നു,അത് പോലെ തന്നെ എത്രയോ കോടികളുടെ അഴിമതികള്‍ ഇനിയും നടക്കാനായി ഇരിക്കുന്നു, സംസ്ഥാന/രാഷ്ട്രീയ/ജാതി /പ്രായ ഭേദമന്യേ എല്ലാ തരക്കാരിലും നമ്മള് അഴിമതിക്കാരെ കണ്ടു ചില വിഭാഗങ്ങളില്‍ കുറച്ച് അധികമായുംഅഴിമതിക്കാരെ നാം കണ്ടു.
ഇനിയെങ്കിലും അഴിമതി തടഞ്ഞാല്‍ മാത്രമേ നമുക്ക് നമ്മുടെ സ്വതന്ത്ര ഭാരതത്തെ മുന്നോട്ടു നയിക്കനാകൂ ,അഴിമതി തടയാനായി എനിക്കും നിങ്ങള്‍ക്കും എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാവും അതെല്ലാം നമുക്ക് ചെയ്യാം ,അതിനായി നമ്മുടെ ഭരണ കര്‍ത്താക്കളും സര്‍ക്കാരും നിയമവും പലതും ചെയ്യണ്ടാതായുണ്ട് .
നമുക്ക് അതിനായി എന്തെല്ലാം ചെയ്യാനാകുമെന്ന് നോക്കാം
- എല്ലാ പണ/ഭൂമി/വസ്തു ഇടപാടുകളും ആധാര്‍ കാര്‍ഡ് വഴി മാത്രമാക്കുക ( ഇത് അഴിമതി ഒരു പരിധി വരെ തടയാന്‍ സഹായിക്കുംകാരണം പണത്തിന്റെ ഉറവിടം കൃത്യമായി മറ്റൊരു ആധാര്‍ കാര്‍ഡില്‍ നിന്നാകും വരിക അതിനാല്‍ കള്ളപ്പണം തടയാനാകും)
- അഴിമതിക്കാര്‍ക്ക് വധശിക്ഷ നടപ്പാക്കാനുള്ള നിയമം കൊണ്ട് വരിക (അഴിമതി ഒരു രാജ്യദ്രോഹ കുറ്റമാക്കി അഴിമതിക്കാര്‍ക്ക് ഏറ്റവും വലിയ ശിക്ഷ കൊടുത്താല്‍ മാത്രമേ ഭാവിയില്‍ അഴിമതി കുറയുകയുള്ളൂ)
- രാഷ്ട്രീയ/ജാതി/മത/വര്‍ഗ/സംസ്ഥാന/നിറ ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി അഴിമതിക്കെതിരെ പോരാടുക
ഇനി നിങ്ങള്‍ക്കും നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പറയാം
- അഴിമതി തടയാനായി നമ്മള്ക്കെന്തെല്ലാം ചെയ്യാം ?
- അഴിമതിക്കാര്‍ക്ക് എന്ത് ശിക്ഷ നല്‍കാം ?
തുടരും…
133 total views, 1 views today