അവതാരകന് ഇട്ട് ഷാരൂഖ്‌ പണി കൊടുത്തപ്പോള്‍.!

  171

  srk-arnab-tvf123

  തന്നെ ഇന്റെര്‍വ്യു ചെയ്യാന്‍ വന്ന അവതാരകന് ഷാരൂഖ്‌ ഖാന്‍റെ ഉശിരന്‍ മറുപടികളും “പണികളും”..!!! വീഡിയോ യു ട്യുബില്‍ വൈറലായി ഓടി കൊണ്ടിരിക്കുകയാണ്.!

  പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറിന് വേണ്ടിയാണ് വ്യത്യസ്ത രീതിയിലുള്ള പ്രമോഷന്‍സ് തന്ത്രം ഷാരൂഖ് ഉപയോഗിക്കുന്നത്.

  ട്വിറ്റര്‍,ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വൈറല്‍ഫീവര്‍ വിഡിയോസുമായി ചേര്‍ന്ന് ഷാരൂഖ് രസകരമായ ഒരു വിഡിയോ അഭിമുഖം പുറത്തിറക്കിയിട്ടുണ്ട്.

  ഷാരൂഖിനെ അഭിമുഖം ചെയ്യുന്നതോ വ്യാജ അര്‍ണബ് ഗോസ്വാമിയും. 2 ദിവസം മുന്‍പ് അപ്‌ലോഡ് ചെയ്ത വിഡിയോ ഇതിനകം അഞ്ച് ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു.

  ടെലിവിഷന്‍ രംഗത്തെ ശൗര്യക്കാരനായ വാര്‍ത്ത അവതാരകന്‍ അര്‍ണബിനെ പോലെ തന്നെ ചോദ്യശരങ്ങളാണ് വ്യാജ അര്‍ണോബ് ഷാരൂഖിനെതിരെ തൊടുത്തുവിടുന്നത്. എന്നാല്‍ ഇതെല്ലാം പുഷ്പം പോലെ കൈകാര്യം ചെയ്യുന്ന കിങ് ഖാനെയും വിഡിയോയില്‍ കാണാം.