fbpx
Connect with us

അവതാരിക – അമ്മീമ്മകഥകൾ – എച്ചുമുക്കുട്ടി

ആത്മജ്ഞാനം പ്രധാനം ചെയ്യുന്ന ഉത്തമ ഗ്രന്ഥങ്ങള്‍ മനസിലാക്കുവാന്‍ എപ്പോഴും ഭാഷ പ്രതിബന്ധമാണ്.വ്യവഹാരഭാഷ ദ്വൈതഭാഷയാണ്.അതായത് അത് ഭേദത്തെ ഉണ്ടാക്കുന്നതാണ്. ഈ ഭാഷ ഉപയോഗപ്പെടുത്തി അദ്വൈത തത്വങ്ങള്‍ മനസിലാക്കുവാന്‍ പ്രയാസമാണ്.അതിനാല്‍ ജ്ഞാനമാര്‍ഗ്ഗഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള നമ്മുടെ ശാസ്ത്രകാരന്മാര്‍ രണ്ട് വിധമുള്ള ഭാഷകള്‍ ഉപയോഗിച്ചിരിക്കുന്നൂ.

 177 total views,  1 views today

Published

on

01

ആത്മജ്ഞാനം പ്രധാനം ചെയ്യുന്ന ഉത്തമ ഗ്രന്ഥങ്ങള്‍ മനസിലാക്കുവാന്‍ എപ്പോഴും ഭാഷ പ്രതിബന്ധമാണ്.വ്യവഹാരഭാഷ ദ്വൈതഭാഷയാണ്.അതായത് അത് ഭേദത്തെ ഉണ്ടാക്കുന്നതാണ്. ഈ ഭാഷ ഉപയോഗപ്പെടുത്തി അദ്വൈത തത്വങ്ങള്‍ മനസിലാക്കുവാന്‍ പ്രയാസമാണ്.അതിനാല്‍ ജ്ഞാനമാര്‍ഗ്ഗഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള നമ്മുടെ ശാസ്ത്രകാരന്മാര്‍ രണ്ട് വിധമുള്ള ഭാഷകള്‍ ഉപയോഗിച്ചിരിക്കുന്നൂ.

1,നിഷേധഭാഷ: വേദാന്തത്തില്‍ ഈ ഭാഷ വളരെ കൂടുതലായി ഉപയോഗിച്ച് കാണുന്നു. ബ്രഹ്മസ്വരൂപം അദ്വൈതമാണ്.അതിന്റെ വര്‍ണ്ണന, വിധിമുഖേനെയാകുന്ന തിനേക്കാള്‍ നിഷേധ മുഖേന സാധിക്കുന്നതാണ് എളുപ്പം. നിഷേധഭാഷകൊണ്ട് ‘മായ’ യേയും വര്‍ണ്ണിക്കാന്‍ സാധിക്കും. ‘മായ’എങ്ങനെയുള്ളത്? എന്ന ചോദ്യത്തിനു, ‘ഇല്ലഎന്നില്ല’ എന്നേ മറുപടി പറയാന്‍ സാധിക്കുകയുള്ളൂ.. ‘ബ്രഹ്മം എങ്ങിനെ’? എന്ന ചോദ്യത്തിന് ‘സച്ചിദാനന്ദം’ എന്നാണ് മറുപടി അസത്തില്‍ നിന്ന് വിലക്ഷണമായ ‘സത്തു്’, ജഡത്തില്‍ നിന്നും വിലക്ഷണ മായ ‘ചിത്ത്’ദുഖത്തില്‍ നിന്നും വിലക്ഷണമായ ആനന്ദം ഇവ ഒത്ത് ചേരുന്നതാണ് ‘സച്ചിദാനന്ദം’ അസത്ത്, ജഡം,ദുഖം ഇവ സകലര്‍ക്കും അനുഭവമുള്ളതാണ്. ഇങ്ങനെ അല്ലാത്തതിന്റെ പേരാണ് ബ്രഹ്മം.ഭഗവാന്‍ എങ്ങനെ ഉള്ളതാണെന്ന് പറയുവാന്‍ വിഷമമാണെങ്കിലും,എങ്ങനെ ഉള്ളതല്ലാ എന്ന് പറയുവാന്‍ എളുപ്പമാണ്.അങ്ങനെ , വേദാന്തത്തില്‍ നിഷേധ ഭാഷ വളരെ ഉപയോഗപ്രദമാണ്. ആ ഭാഷ ശരിക്കും മനസിലാക്കുവാന്‍ അഭ്യാസവും പൂര്‍ണ്ണവൈരാഗ്യവും ആവശ്യമുണ്ട്..

2 , വിധിഭാഷ: മേല്‍പ്പറഞ്ഞ വിധമുള്ള അഭ്യാസവും വൈരാഗ്യവും ഇല്ലാത്തവര്‍ക്ക് വിധി മുഖേന മാത്രമേ ഭഗവാനെ പറ്റി മനസിലക്കുവാന്‍ സാധിക്കുകയുള്ളൂ..അതിനാല്‍ നമ്മുടെ ശാസ്ത്രകാ!രന്മാര്‍ ഇതിഹാസരൂപത്തില്‍ രൂപകങ്ങള്‍( SYMBOLS) കൊണ്ട് ഭഗവാനെ വര്‍ണ്ണിച്ച് ,ആ ഭഗവാന്റെ സ്വരൂപം,സാധാരണക്കാര്‍ക്ക് കൂടി മനസിലാക്കി കൊടുക്കുവാന്‍ ശ്രമിക്കുന്നൂ… എന്താണ് ഭഗവാന്‍? ഈ എളിയവന്റെ അഭിപ്രായത്തില്‍ നമ്മുടെ പ്രവര്‍ത്തിയാണ് ഈശ്വരന്‍…സ്വാഹം, അഹംബ്രഹ്മാസ്മി. തത്ത്വമസി.എന്നൊക്കെ പറയാം…എന്നല്ല എന്നു തന്നെ പറയണം..ഞാന്‍ തന്നെ ആകുന്നൂ എല്ലാം….

ഇത്രയും ഇവിടെ പറഞ്ഞുവന്നത് എച്ചുമുക്കുട്ടിയുടെ അമ്മീമ്മകഥകളിലെ കേന്ദ്ര കഥാ പാത്ര മായ അമ്മീമ്മ എന്ന റ്റീച്ചറിന്റെ മാനസ സഞ്ചാരത്തെപറ്റിയും കഥാ!കാരിയുടെ രചനാ രീതിയെ പറ്റിയും പറയുവാന്‍ വേണ്ടിയാണ്. കഥാകാരിയുടേ അമ്മയുടെ ജേഷ്ഠ സഹോദാരിയാണ് ഈ പുസ്തകത്തിലെ എല്ലാ കഥകളിലും നിറഞ്ഞു നില്‍ക്കുന്ന അമ്മീമ്മ(പേരമ്മ) എന്ന ഉന്നത കുലജാതയായ സ്ത്രീ. സാധാരണ മലയാളികള്‍ വല്ല്യമ്മ എന്നാ വിളിക്കാറുള്ളത്.

Advertisement

പന്ത്രണ്ട് വയസുള്ള പ്പോള്‍ തന്നെ തന്റേതായ കാരണങ്ങള്‍ ഒന്നുമില്ലതെ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീ..ആവര്‍ ആത്മഹത്യ ചെയ്തില്ലാ.. അവര്‍ ഞാന്‍ ആദ്യമേ സൂചിപ്പിച്ചപോലെ നിഷേധ,വിധിഭാഷയിലൂന്നിയ കര്‍മ്മത്തിലൂടെ ഒരു സാധരണ മനുഷ്യ സ്ത്രീയായും,ചിലപ്പോള്‍ എല്ലാമറിയുന്ന സന്യാസിനിയായും… മറ്റുള്ളവര്‍ക്ക് മാതൃകയാവുകയായിരുന്നു.

ചാതുര്‍വര്‍ണ്ണ്യത്തിലെ മുന്‍ തട്ടുകാരാണല്ലോ ബ്രാഹ്മണര്‍. (വീരാള്‍ പുരുഷന്റെ മുഖത്ത് നിന്നും ജനിച്ചവന്‍) ബ്രഹ്മത്തെ അറിയുന്നവര്‍ ബ്രാഹ്മണര്‍ എന്ന ഒരു മിഥ്യാ ചിന്ത പലപ്പോഴായി നമ്മള്‍ക്കിടയില്‍ പ്രചരിച്ച് വന്നിരുന്ന ഒരു വിശേഷണം ആണ്…ബ്രഹ്മം എന്നലെന്താണ്… ജ്ഞാനം. അതായത് പ്രകാശം, പ്രകാശം എന്നാല്‍ അറിവ് …അപ്പോള്‍’നല്ല്’ അറിവുള്ളവരെല്ലാം ബ്രാഹ്മണര്‍ എന്ന് തന്നെ ചിന്തിക്കാം… ഈ അടുത്തകാലത്ത് കേട്ട ഒരു വാര്‍ത്ത എന്നെ വല്ലാതെ അലട്ടി.ഉടുതുണിക്ക് മറുതുണി ഇല്ലാതെയും, ശാന്തിയും, കവടി നിരത്തലുമായും,പിന്നെ ഹോട്ടലില്‍ ജോലിക്ക് നില്‍ക്കുകയുമൊക്കെ ചെയ്യുന്ന ‘സവര്‍ണ്ണര്‍’ നടത്തിയ ഒരു പ്രസ്ഥാവന എന്നെ ചിരിപ്പിക്കുകയും കൂടി ചെയ്തു.അഗ്‌നിഹോത്രി ഉണ്ടാക്കിയ ഒരു അമ്പലത്തില്‍’അന്യജാതിക്കാര്‍ക്ക് പ്രവേശനം ഇല്ല’ എന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നൂ. ‘അഗ്‌നിഹോത്രി’പറയിപെറ്റ പന്തിരുകുലത്തിലെ മൂത്ത സന്തതിയാണെന്നു. ആ ബോര്‍ഡ് സ്ഥാപിച്ചവര്‍ക്ക് അറിവില്ലായിരിക്കുമൊ?

അതുപോലെ തന്നെ ഗുരുവായൂരിലും ഉണ്ട് ഇത്തരം ഒരു എഴുത്തു പലക.അവിടെ ദിനം തോറും എത്രമാത്രം ആഹിന്തുക്കളും അന്യജാതിമതക്കാരും കയറി ഇറങ്ങുന്നതെനിക്കറിയാം. ഗുരുവായൂരപ്പന്‍ ഇതുവരേക്കും അവിടെ നിന്നും എണീറ്റ് ഓടിയതായി എനിക്കറിയില്ലാ..എന്നാല്‍ ലോകം കണ്ട ഏറ്റവും വലിയ ഗായകനായ യേശുദാസിനു അമ്പലത്തില്‍ കയറാന്‍ കഠിനമായ വിലക്ക്…അദ്ദേഹം ക്രിസ്തു മതവിശ്വാസിയായ അച്ഛന്റേയും അമ്മയുടേയും വയറ്റില്‍ പിറന്നു പോയത് ഒരു മഹാപാപമാണോ.അദ്ദേഹം ഹിന്ദുദൈവങ്ങളെക്കുറിച്ച് പാടിയതിന്റെയത്ര പാട്ടുകള്‍ ഏതെങ്കിലും ‘ബ്രാഹ്മണര്‍’പാടിയിട്ടുണ്ടോ.? ഇതിനേക്കാള്‍ തീവ്രമായിരുന്ന ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്നവ്യക്തിയാണീ അമ്മീമ്മകഥകളിലെ പേരമ്മ

കഥാകാരിയുടെ വാക്കുകള്‍കടമെടുത്താല്‍ ‘മുപ്പതുവയസ്സു തികഞ്ഞതിനുശേഷം നിരാഹാരമുള്‍പ്പടെയുള്ള സമരം ചെയ്ത് അക്ഷരം പഠിയ്ക്കുകയും ടീച്ചറായി ജോലി നേടുകയും ചെയ്ത അമ്മീമ്മ സ്വന്തം മഠത്തിലെ തീവ്ര വിപ്ലവകാരിയായിരുന്നു.. പിന്നീട് കുറച്ച് നാളുകള്‍ക്കു ശേഷം അപ്പാ അവര്‍ക്കായി ഒരു വീട് വാങ്ങിക്കൊടുക്കുവാന്‍ തീരുമാനിച്ചു. എങ്കിലും ഒരു വ്യവസ്ഥ കൂടി ആധാരത്തിലെഴുതണമെന്ന് ശഠിയ്ക്കുവാന്‍ അദ്ദേഹംമറന്നില്ല. വീടുംപറമ്പുംഅമ്മീമ്മയുടെമരണശേഷംസഹോദരന്റെ മകന്. വീടിന്റെയും പറമ്പിന്റേയും ഒരു സൂക്ഷിപ്പുകാരി മാത്രമായിരിയ്ക്കുംഅവര്‍ എന്നര്‍ത്ഥം.

Advertisement

അമ്മീമ്മയുടെ അനിയത്തി കഥാകാരിയുടെ അല്ലെങ്കില്‍ പ്രസ്തുത കഥകളിലെ പ്രതിനിധി യുടെ അമ്മ, അന്യജാതിയില്‍ പെട്ട ഒരാളെയാണ് വിവാഹം കഴിച്ചത്. ‘ഒരു ഭഗവത് ഗീതയും രണ്ട് ചിരട്ടകയിലുകളും’ എന്ന കഥയില്‍ അച്ഛന്‍ ഒരു മര ആശാരിയായിരുന്നെന്ന് വ്യക്തമാകുന്നുണ്ട്.അത് ആ കഥയില്‍ ഒന്നുമറിയാത്തപ്രായത്തില്‍ കഥാകാരിയുടെയും അനിയത്തിയുടേയും മനസില്‍ വിതച്ച ദുഖങ്ങളുടെ വല്ലാത്ത ഒരു ഭാവതലം നമുക്ക് വായിച്ചെടുക്കാനാകും

ആ വിവാഹത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സഹോദരന്മാര്‍ അമ്മീമ്മയുടെ തലയില്‍ കെട്ടിവച്ചു. അപ്പോള്‍ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടത് ഒരു ഗ്രാമത്തിലെ മുഴുവന്‍ ബ്രാഹ്മണ്യത്തിന്റെയും അഭിമാന പ്രശ്‌നമായി മാറി. ഒരു ചെറിയ വീട് വാങ്ങി ഏകാകിനിയായ മകള്‍ക്ക് മാത്രമായി നല്‍കിയ അപ്പാവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യാനുള്ള അവസരവും ആണ്മക്കള്‍ക്കങ്ങനെ എളുപ്പത്തില്‍ തുറന്നു കിട്ടി. അനര്‍ഹമായ സ്വത്ത് നേടിയ അമ്മീമ്മയ്ക്കും ബ്രാഹ്മണ്യത്തിനു തീരാത്ത മാനക്കേടുണ്ടാക്കിയ അനിയത്തിയ്ക്കും എതിരെയാണു കേസ് നടന്നത്.

പത്താം ക്ലാസും,റ്റി.റ്റി.സിയും മാത്രം പഠിച്ച ഒരു സ്ത്രീ.വലിയ ലോക പരിചയം ഒന്നുമില്ലാത്തവര്‍. കഷ്ടിച്ച് നൂറ്റമ്പത് രൂപ ശമ്പളം പറ്റിയിരുന്നവള്‍. അതുവരെ ജീവിച്ചു പോന്ന അപ്പാവിന്റെ എട്ടുകെട്ട് മഠത്തില്‍ നിന്ന് ഒരു ദിവസം രാവിലെ ഉടുത്ത സാരിയോടെ പടിയിറക്കി വിടപ്പെട്ടവള്‍. ഒരു ഗ്രാമം ഒന്നടങ്കം വാടക വീടു നല്‍കാന്‍ സാധ്യമല്ല എന്ന് പറഞ്ഞിട്ടും പതറാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചവള്‍. അതുകൊണ്ടു തന്നെ ഒത്തിരി ശ്രമങ്ങള്‍ക്ക് ശേഷം വാടകയ്ക്ക് ലഭിച്ച, ഇടിഞ്ഞു പൊളിഞ്ഞ വിറകുപുരയില്‍ മനസ്സുറപ്പോടെ ഒറ്റയ്ക്ക് പാര്‍ത്തവള്‍.ആ കേസില്‍ അവര്‍ വിജയിച്ചു.തന്റെ ജാതിയില്‍ പെട്ടവരെ മുഴുവനും അമ്പരപ്പിച്ചു കൊണ്ട്… ‘ധനം സ്വത്ത് സമ്പാദ്യം’ എന്ന കഥയിലാണ് കഥാകാരി തന്റെ കുടുംബത്തെ കുറിച്ച് ഇത്രയെങ്കിലും പറയുന്നത്.

സി.രാധാകൃഷ്ണന്‍ എന്ന മഹാനായ എഴുത്തുകാരന്റെ ഒന്‍പത് നോവലുകളില്‍’അപ്പു’എന്നൊരു കഥാപാത്രം വരുന്നുണ്ട്.അപ്പു എന്നത് കഥാകാരന്‍ തന്നെയാണ്..’ഇവിടെ എല്ലപേര്‍ക്കും സുഖം തന്നെ’ എന്ന നോവലിലാകട്ടെ.അപ്പു എന്നപേരല്ലാതെ, ബന്ധുക്കള്‍ ക്കാര്‍ക്കും തന്നെ നോവലിസ്റ്റ് പേരുകള്‍ നല്‍കിയിട്ടില്ലാ. അപ്പുവിന്റെ അമ്മ,അപ്പുവിന്റെ അച്ഛന്‍..തുടങ്ങിയ പകരനാമങ്ങളാണ് നല്‍കിയിരിക്കുന്നത്.. (പ്രസ്തുത നോവല്‍ കൈരളി ചാനലില്‍ സീരിയല്‍ ആക്കിയപ്പോള്‍ അതിന്റെ തിരക്കഥയും, സംഭാഷണവും എഴുതിയത് ഈയുള്ളവനാണ്..അന്ന് പേരുകള്‍ പുതിയതായി കണ്ട് പിടിക്കാന്‍ ഞാന്‍ കുറച്ച് ബുദ്ധിമുട്ടുകയും ചെയ്തതത് ഇത്തരുണത്തില്‍ അറിയാതെ ഓര്‍മിച്ചു പോയി ) ഇവിടെ എച്ചുമുക്കുട്ടിയും ആ വഴിക്കാണ് നീങ്ങുന്നത്.കഥകള്‍ക്കിടയില്‍ വന്നു പോകുന്ന ചില കഥാപാത്രങ്ങളെ ഒഴിച്ചാല്‍ മറ്റാരുടെയും പേരുകള്‍ ഇവിടെ ഉപയോഗിക്കുന്നില്ലാ.നാക്ക് തിരുന്താത്ത സമയത്ത്.പേരമ്മക്ക് പകരമായി വിളിച്ച അമ്മീമ്മയേയും ആ പേരില്‍ തന്നെ ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആ അമ്മീമ്മയോടൊപ്പം താമസിച്ച കഥാകാരിയുടെ സ്വഭാവത്തിന്റെ ഗുണങ്ങള്‍ അവരുടെ ചിന്തകളിലും എഴുത്തിലും നന്നായി പ്രതിഫലിക്കുന്നു. തന്റെ ഈറ്റില്ലത്തെകുറിച്ചും.കുട്ടിക്കാലങ്ങളില്‍ താന്‍ അനുഭവിച്ച ദുരവസ്ഥയെക്കുറിച്ചും കഥാകാരി വചാലമാകുന്നത് നമുക്കും നൊമ്പരമുണര്‍ത്തുന്നൂ..കഥാകാരിയുടെ വാക്കുകള്‍…

Advertisement

‘വേരുകളെ കുറിച്ച് ഒന്നും എഴുതാനോ പറയാനോ ആലോചിക്കാനോ എനിക്ക് ഒരിക്കലും കഴിയില്ല. കാരണം വേരുകളുടെ പടലങ്ങളില്ലാത്ത, അഭിമാനപൂര്‍വം ചൂണ്ടിക്കാണിക്കാന്‍ കുടുംബചരിത്രങ്ങളുടെ യാതൊരു ഭണ്ഡാരപ്പുരകളുമില്ലാത്ത ഒരാളാണു ഞാന്‍. പശ്ചാത്തലമില്ലാത്ത ഒരു ചിത്രം പോലെയോ വാദ്യവൃന്ദങ്ങളില്ലാത്ത ഒരു ഗാനം പോലെയോ ഉള്ള ജീവിതം. എന്റെ തറവാട് ,എന്റെ അമ്മ വീട്, എന്റെ അച്ഛന്‍ വീട്, എന്റെ ബന്ധു വീടുകള്‍ ഇങ്ങനെയൊന്നും തന്നെ എനിക്കവകാശപ്പെടാന്‍ ഇല്ല. എന്തിന് എല്ലാവരും എന്റെ ജാതി എന്ന് പറയുന്നതു പോലെ… ഞാന്‍ ഒരു നമ്പൂതിരിയാണെന്നോ എന്നോ അല്ലെങ്കില്‍ ഞാന്‍ ഒരു ചോവനാണെന്നോ അതുമല്ലെങ്കില്‍ ഞാനൊരു പുലയനാണെന്നോ ഉറപ്പായി നെഞ്ചൂക്കോടെ പറയാന്‍ എനിക്ക് കഴിയില്ല.അമ്മാതിരി രക്തം എന്നിലൊരിക്കലും തിളക്കുകയില്ല.എല്ലാ ജാതികളിലും മതങ്ങളിലും ഉള്ളിന്റെ ഉള്ളില്‍ പതുങ്ങിയിരിക്കുന്ന ‘എന്റേതിന്റെ മേന്മയും ‘ ‘ ഇതാ നോക്കു, ഇതാണ് എന്റേത് ‘എന്ന് പ്രഖ്യാപിക്കുമ്പോള്‍ കിട്ടുന്ന ആഹ്ലാദാഭിമാനവും ‘ നമ്മടെ കൂട്ടത്തിലെയാ ‘ എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്.

വേരുകളെപ്പറ്റി എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നത് അമ്മീമ്മയാണ്. തഞ്ചാവൂരിനടുത്ത് ശുദ്ധമല്ലി എന്നൊരു ഗ്രാമമുണ്ടെന്നും അവിടത്തെ അഗ്രഹാരത്തില്‍ നിന്നും പുറപ്പെട്ടു പോന്ന അനന്തരാമയ്യര്‍, കൃഷ്ണയ്യര്‍, രാമയ്യര്‍, നാരായണയ്യര്‍ എന്നീ നാലു സഹോദരങ്ങളില്‍ അനന്തരാമയ്യരുടെ സന്തതീപരമ്പരയാണ് അമ്മീമ്മയുടേതെന്നും അങ്ങനെയാണ് ഞാന്‍ മനസ്സിലാക്കിയത് . ആയിരത്തി എഴുന്നൂറുകളിലായിരുന്നു ഔപമന്യഭ ഗോത്രത്തില്‍ പെട്ട ശൈവഭക്തരായ ഈ സഹോദരന്മാര്‍ കേരളത്തിലെത്തിയത്. വൈഷ്ണവരുടെ പീഡനവും തഞ്ചാവൂര്‍ രാജാവിന്റെ ഖജനാവിനുണ്ടായ ദാരിദ്ര്യവുമായിരുന്നുവത്രെ ആ പലായനത്തിനു കാരണം.’
ബ്ലോഗിലെ രചനകളിലൂടെയാണ് ഞാന്‍ എച്ചുമുക്കുട്ടിയെ അറിയുന്നത്..പുതിയ തലമുറയിലെ എഴുത്തുകാരില്‍ ഇത്രയേറെ യാത്ര ചെയ്തിട്ടുള്ള മറ്റൊരു വ്യക്തി ഇല്ലാ എന്നുള്ളത് എന്റെ മാത്രം ചിന്തയല്ലാ. കണ്ടറിവും കേട്ടറിവും,കൊണ്ടറിവും ആണ് ഒരു എഴുത്തുകാരന്റെ,എഴുത്തുകാരിയുടെ മൂലധനം അത് വളരെ എറെ ഉള്ള ഒരു എഴുത്തുകാരിയാണ് എച്ചുമുക്കുട്ടി. ഇവിടെ ഓരോ കഥകളെക്കുറിച്ചും ഞാന്‍ വേറെ വേറെയായിട്ടു ഇഴകീറി അവലോകനം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലാ.അതിനൊരു കാരണം കൂടിയുണ്ട്.ഒരു മുന്‍ ധാരണയോടെ വായനക്കാര്‍ കഥ വായിച്ച് തുടങ്ങണ്ടാ..മാത്രവുമല്ലാ..എന്റെ കാഴ്ചപ്പാടായിരിക്കില്ല,വായനക്കാരുടെ കാഴ്ചപ്പാട്.
എങ്കിലും ഇതിലുള്ള രണ്ട് കഥകളെപ്പറ്റി ഇവിടെ അവലോകനം ചെയ്യാതെ പോകുന്നത് ശരിയല്ലാ എന്ന് എനിക്ക് തോന്നുന്നു. ഒന്ന് ‘തെണ്ടി മയിസ്രേട്ട്’ മറ്റൊന്ന് ‘ഒരു ജീവചരിത്രം’

ഇതില്‍ ആദ്യത്തെ കഥ വായിച്ചപ്പോള്‍ തന്നെ എന്റെ മുന്നില്‍ മറ്റൊരു കഥാപാത്രം തെളിഞ്ഞു വന്നു.എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു ‘തെണ്ടിമജിസ്രേട്ട്’.പലനാടുകളും ഉണ്ടാവാം ഇത്തരക്കാര്‍.. കാട്ടാലുകള്‍ നിറഞ്ഞഒരു പ്രദേശമായിരുന്നു എന്റെ നാട് കാട്ടാലുകളും,നാട്ടിന്‍പുറത്തിന്റെനന്മയും മുറിച്ചെറിയപ്പെട്ടപ്പോള്‍…പിന്നെ അത് കാട്ടാക്കട എന്ന് ലോപിച്ചു.എങ്കിലും തിരക്കൊട്ടുമില്ലാ നാല്‍ക്കവലയിലെ പ്രഭാതത്തില്‍ ,പേരിനുസ്മാരകം എന്ന പോലെ ഒരു കാട്ടാല്‍ നില്‍പ്പുണ്ടായിരുന്നു.അതിന്റെ ചോട്ടില്‍ താടി വളര്‍ത്തിയ ഒരളും പിന്നെ നമ്മുടെ തെണ്ടിമനിസ്രേട്ട് എന്നസ്ത്രീയും ഇരിപ്പു ണ്ടായിരുന്നു. താടി വളര്‍ത്തിയ ആള്‍ മറ്റാരുമല്ലായിരുന്നു. സാക്ഷാല്‍ ജോണ്‍ എബ്രഹാം എന്ന കഥാകാരനായ സിനിമാ ക്കാ!രനായിരുന്നു.ഞങ്ങള്‍ ചെറുപ്പക്കാര്‍ അന്നൊരു ഫിലിം സൊസൈറ്റി കാട്ടാക്കടയില്‍ രൂപീകരിച്ചിരുന്നു.അതിന്റെ ഒരു മീറ്റിംഗില്‍പങ്കെടുക്കാനാണ് അദ്ദേഹം എത്തിയിരുന്നത്.ഞങ്ങള്‍ നാലഞ്ചുപേര്‍ ജോണിന്റെ അടുത്തെത്തിയത് കണ്ട് ലീല എന്ന തെണ്ടി മജിസ്രേട്ട്എണീറ്റു.’ഹോ.ജന്മിമാരെത്തിയല്ലോ..ഇനി ഞാന്‍ പോട്ടെ’ എന്ന് പറഞ്ഞ് ആ സ്ത്രീ നടന്നൂ.ജോണ്‍ എബ്രഹാം എന്ന കലാകാരന്‍എന്നോട് പറഞ്ഞു ‘ആ പോയ സ്ത്രീ ‘ ഭ്രാന്തി അല്ല..അവര്‍ വ്യാസനാണ്, വാത്മീകിയാണ്, വിവേകാനന്ദനാണ്… മറ്റാരൊക്കെയോ ആണ്…പക്ഷെ ……’

അതെ ആ പക്ഷേയുടെ മറ്റൊരു പതിപ്പാണ് എച്ചുമുക്കുട്ടിയുടെ തെണ്ടിമയിസ്രേട്ട് എന്ന കഥയിലെ ജാനകി.ജാനകി എന്നപേര്‍ അമ്മീമ്മ മാത്രമേവിളിച്ചിരുന്നൊള്ളൂ..ബാക്കി എല്ലാപേര്‍ക്കും അവര്‍ ‘തെണ്ടിമയിസ്രേട്ട്’ തന്നെ ആയിരുന്നു.

Advertisement

തിരുവിതാംകൂറിലെ രാജാക്കന്മാര്‍ പണ്ടൊക്കെ ഒരോ ഭാഗത്തേക്കും നായാട്ടിനായും,കര്‍മ്മ നിര്‍വഹണത്തിനുമായി പോകുമായിരുന്നു. പോകുന്നദിക്കില്‍ ഏതെങ്കിലും നായര്‍ ഭവനത്തില്‍ അന്തിയുറങ്ങും. ആ വീട്ടിലെ എതെങ്കിലും കന്യകമാര്‍ ആയിരിക്കും അന്ന് രാജാവിനെസല്‍ക്കരിക്കുക.അന്നത്തെ രാവിന്റെ സുഖത്തിനും,സംതൃപ്തിക്കുമായി ,ആ കുട്ടിക്ക് കരമൊഴിവായി ഭൂമിയും,വയലേലകളും നല്‍കപ്പെടും.ആ വീട്ട്കാരെ പിന്നെ അമ്മച്ചിവീട്ടുകാര്‍ എന്നാണ് അറിയപ്പെടുന്നത്.അത്തരം വീടുകള്‍ ഇന്നും എന്റെ നാട്ടിലുണ്ട്.’രാജാനോ ബഹു വല്ലഭ’ ………..

അതുപോലെ നമ്പൂരിമാര്‍ക്കും ഇത്തരം വേലകളുണ്ടായിരുന്നു.മുന്‍ കൂട്ടി അറിയിച്ചിട്ടു തന്നെ ഇവര്‍ നായന്മാരുടെ വീടുകളില്‍ അന്തി ഉറക്കത്തിനു പോകും.നമ്പൂതിരി തൊട്ട പെണ്ണിനെ വേള്‍ക്കാന്‍ മത്സരിക്കുന്ന നാണം കെട്ട നായന്മാര്‍ ഒരുപാടുണ്ടായിരുന്നു അന്ന് കേരളത്തില്‍.അത്തരത്തില്‍ നമ്പൂതിരി തൊട്ട പെണ്ണായിരുന്നു.ഞങ്ങളുടെ നാട്ടിലെ തെണ്ടിമജിസ്രേട്ടായ ലീല.

വേലത്തിക്കടവിന്റെ പൊന്തയ്ക്കരികില്‍ തെങ്ങ് കേറുന്ന കുമാരന്‍ ഒളിച്ചിരുന്നപ്പോള്‍….കള്ളു കുടിച്ച് പിമ്പിരിയായ ഔസേപ്പ് ഭാര്യയുടെ തുണിയെല്ലാം ഊരിക്കളഞ്ഞ് അവളെ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാനും കൂടി അനുവദിയ്ക്കാതെ തല്ലിച്ചതച്ചപ്പോള്‍….അറബി നാട്ടില്‍ പോയി ചോര നീരാക്കുന്ന നാരായണന്റെ കെട്ട്യോള്‍ ഇത്തിരി തൊലി വെളുപ്പും തേരട്ട മീശയും ചുവന്ന ബൈക്കുമുള്ള നസീറുമായിചില്ലറചുറ്റിക്കളികള്‍തുടങ്ങിയപ്പോള്‍… അമ്പലത്തിലെ ഉത്സവത്തിന് പിരിച്ചെടുത്ത രൂപ കൈയും കണക്കുമില്ലാതെ ഏതൊക്കെയോ വഴികളിലൂടെ ഒഴുകിപ്പോയപ്പോള്‍…….

എന്നു വേണ്ട നാട്ടിലെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്ന മജിസ്രേട്ടായിരുന്നു ജാനകി.തെണ്ടി മജിസ്രേട്ട്, തെണ്ടിയായതിന്റെ പിന്നിലെ കാരണം പറയുമ്പോള്‍ കഥാകാരിയുടെ രോഷം സീമാതീതമാകുന്നത് നാം കാണുന്നു. ഇവിടെ കഥാകാരിയുടെ സാമൂഹിക പ്രതിബദ്ധതയും,ഒരുകാലത്തുണ്ടായിരുന്ന സവണ്ണ മേധാവിത്തത്തെ മുച്ചൂടും എതിര്‍ക്കുന്ന ഒരു വിപ്ലവകാരിയുടെ സ്വരവിന്യാസം നമ്മളെ ചിന്താകുലരാക്കുകയും ചെയ്യുന്നു. തെണ്ടി നടക്കുന്ന ജാനകിയുടെ രോഷം അഗ്‌നിയായി പടരുമ്പോള്‍……….

Advertisement

പെണ്ണ്ങ്ങള്‍ക്ക് ഇങ്ങനെ വിവരല്ല്യാണ്ടാവണത് നന്നല്ല. വെറും പീറ പട്ടമ്മാരേം മനുഷ്യസ്ത്രീയോളേം കണ്ടാല്‍ മനസ്സിലാവണം. ഒരുമേങ്കിലും വേണം, പെണ്ണങ്ങള്ക്ക്. ഇഞ്ഞി വിവരം ത്തിരി കൊറവാണെങ്കി…. അല്ലാണ്ട് ഒരു പെണ്ണിനെ സങ്കടപ്പെടുത്തണ്ട്ന്ന് കണ്ടാ ബാക്കി പെണ്ണുങ്ങളൊക്കെ ആ സങ്കടപ്പെടുത്തണോരടെ ഒപ്പം നില്ക്കലാ വേണ്ട്? പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്റെ കുട്ടിയ്ക്ക്.. അത്എങ്ങനെയാ മറ്ക്കാ.. ഞാന്‍ പെറ്റ തള്ളയല്ലേ? കല്ലുകൊണ്ട് ഇടിച്ചിടിച്ച് പിന്നെ പൊഴേല്‍ക്ക് എറിഞ്ഞിട്ടാ അവളെ കൊന്നത്.കൈത്തണ്ടേമ്മേം കഴുത്തിലും ബ്ലയിഡോണ്ട് വരഞ്ഞു. ന്ന്ട്ട് ചാടിച്ചത്തൂന്നാക്കി. ടീച്ചറ്ക്ക് അറിയോ? എല്ലാ പട്ടമ്മാരടേം പെരത്തറ ഒരു കല്ലില്ലാണ്ട് ഇടിഞ്ഞ് പൊളിയണ കാണണം എനിയ്ക്ക്…അതിന്റെടേല് എന്റെ ഈ ജമ്മം ഇങ്ങനെ എരന്നങ്ങ്ട് തീരട്ടേ.. പെറ്റ വയറിന്റെ കടച്ചില് പെറീച്ചോന് ഒരു കാലത്തും വരില്ല. അത് നിശ്ശംണ്ടോ? അവര്‌ക്കെന്താ? ആകേം പോകേം… തൊടങ്ങ്മ്പളും ഒട്ങ്ങുമ്പളും ഒരു തരിപ്പ് …. അത്രേന്നേള്ളൂ. അപ്പോ ദിവാരന്‍ നായര്ക്ക് സ്വന്തം മോള് അമ്മൂട്ടീനെ മറ്ക്കാം……. പട്ടമ്മാരോട് പൊറ്ക്കാം,അവര് ടെ പിച്ചക്കാശും മേടിച്ച് നാട് വിട്ട് പൂവാം. പോണ പോക്കില് പെങ്കുട്ടി ആരേം പ്രേമിയ്ക്കാണ്ടേ അവളേ നല്ലോണം പോലെ നോക്കി വളര്‍ത്ത്ണ്ട ജോലി തള്ള്‌ടെ മാത്രം ആയിരുന്നൂന്ന് അലറാം. ആ ജോലി തള്ള മര്യാദയ്ക്ക് ചെയ്യ്യാത്തോണ്ടാ ഈ ഗതി വന്നേന്ന് നെഞ്ചത്തിടിച്ച് കാണിയ്ക്കാം. വിത്ത്ടണ പണി കഴിഞ്ഞാ പിന്നെ കുറ്റം പറേണതല്ലാണ്ട് വേറൊരു പണീല്ല്യാ……മീശേം കാലിന്റേടേല് എറ്ച്ചിക്കഷ്‌ണോം മാത്രള്ള ചെല കാളോള്‍ക്ക്.’

ജാനകിയുടെ മകളെ പെഴപ്പിച്ച ആളിനെ കഥാകാരി തിരയുന്നുണ്ടായിരുന്നു.ആരെന്ന് ആരും പറഞ്ഞ് കേട്ടില്ല.കൊലപാതകങ്ങള്‍ അപകടമരണങ്ങളാ!യി.. അപായപ്പെടുത്തിയ പെണ്‍കുരുന്നുകളുടെ,അവരുടെ അമ്മമാരുടെ ശാപങ്ങള്‍ കുലം മുടിച്ചു.

മരണം പോലെ തണുത്തുറഞ്ഞ ഏകാന്തതയില്‍ പാത വക്കിലെ പൊടി പിടിച്ച കുറ്റിച്ചെടി മാതിരി അനാഥരായിത്തീര്‍ന്ന മനുഷ്യരുടെ തറവാട്…ബ്രാഹ്മണ്യത്തിന്റെയും അതിരില്ലാത്ത ധനത്തിന്റേയും കൊടിയ അഹന്തകള്‍ക്കു മീതെ ആരുടെയെല്ലാമോ കണ്ണീരും ശാപവും കരിനിഴലായി പടര്‍ന്ന ജീവിതങ്ങള്‍. ഒക്കെ കഥാകാരി ചിന്തയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍,ഒരു പക്ഷേ നമുക്ക് തോന്നാം പുരുഷവിദ്വേഷത്തിന്റേ വഴികളിലൂടെ യാണോ സഞ്ചരിക്കുന്നതെന്ന്…. ആ വാദമുഖത്തെ ഞാന്‍ ഖന്ധിക്കുന്നത് മറ്റു കഥകളിലൂടെ കഥാകാരിയുടെ മനസിനെ നോക്കി കാണുമ്പോഴാണ്….

തെണ്ടിമജിസ്രേട്ടെന്ന കഥ പറഞ്ഞവസാനിപ്പുക്കുന്നതിങ്ങനെയാണ്… യുക്തിയുടെയും ബുദ്ധിയുടേയും ശാസ്ത്രീയ വിശകലനങ്ങളുടേയും കൂര്‍ത്ത മുനയിലും മിന്നുന്ന വെളിച്ചത്തിലും ശാപമൊന്നുമില്ല എന്ന് ഉറപ്പിയ്ക്കുമ്പോള്‍ പോലും തെണ്ടി മയിസ്രേട്ടെന്ന ജാനകിയമ്മ എന്റെ മുന്‍പില്‍ ചക്രവാളത്തോളം വലുപ്പമാര്‍ന്നു നില്‍ക്കുന്നു. വിശ്വരൂപം ദൈവങ്ങള്‍ക്കു മാത്രമാണെന്ന് പറഞ്ഞത് ആരാണ്? കണ്ണീരിനേക്കാള്‍ വലിയ പ്രളയം ഏതു യുഗത്തിലാണുണ്ടായത്? മരണത്തിലും വലിയ സാക്ഷ്യം ഏതായിരുന്നു?………
ഇവിടെ ഒരു പെണ്ണിന്റെ ദു:ഖം നമ്മെ വല്ലായ്മയുടെ കയത്തില്‍ കൊണ്ട് ചെന്നെത്തിക്കുമ്പോള്‍, ‘ഒരു ജീവചരിത്രം’ ആണിന്റെ കഥയായി നമ്മെ മഥിക്കുന്നൂ..ആണും പെണ്ണും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ജാനകിയമ്മ ഒരു വശത്ത് ,ഗോവിന്നന്‍ മറു വശത്ത്.

Advertisement

മുപ്പതും നാല്‍പ്പതും നിലകളുള്ള ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ മറക്കുവാനിടയുള്ള ഗ്രാമത്തിന്റെ പച്ചപ്പിലെ പച്ചയായ ഒരു കൃഷിക്കാരനാണ് ഗോവിന്ദന്‍.ഗോവിന്ദന്‍,നാട്ടുകാര്‍ക്ക് ഗോവിന്നന്‍ ആണ്. ഗോവിന്നന്‍ ജീവിതത്തില്‍ ആദ്യമായി ഒരു ഷര്‍ട്ട് ധരിച്ചത് അമ്മയുടെ കണ്ണ് കാണിക്കാന്‍ ആശുപത്രിയില്‍ പോയ ദിവസമാണ്.കൃത്യമായി ജോലി ചെയ്യുകയും,അതേ കൃത്യതയൊടെ കണക്ക് പറഞ്ഞ് കാശുവാങ്ങുകയും ചെയ്യുന്ന ഗോവിന്ദന്‍. ഗ്രാമത്തിന്റെ തിന്മകളില്‍ ഗോവിന്ദനും അകപ്പെട്ടു.അമ്മയെ ജീവനു തുല്ല്യം സ്‌നേഹിച്ച അയ്യാള്‍ ഒരു ദിവസം പെണ്ണ് കെട്ടി..അമ്മായിപ്പോരില്‍ അവള്‍ വീട് വിട്ടു.പിന്നെ അമ്മയും തന്നെ വിട്ട് പോയപ്പോള്‍…അവനുജീവിതം ദുസഹമായി… അവന്‍ അവസാനം ആത്മഹത്യ ചെയ്യുന്നു.നമ്മള്‍ പലപ്പോഴായി കേട്ട ഒരു കഥ.പക്ഷേ ആഖ്യാന പാഠവവും,ഗ്രാമാ!ന്തരീക്ഷവും നമ്മള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാകുന്നു.മാത്രവുമല്ലാ എച്ചുമുക്കുട്ടിയുടെ പല കഥകളും പുരുഷവിദ്വേഷത്തിന്റെ തീക്കാറ്റ് വീശീയടിക്കുന്നത് കാണാം.അതു ചിലപ്പോള്‍ വായനക്കാര്‍ക്ക് ,ഈ കഥാകാരി ഒരു പുരുഷവിദ്വേഷിയാണെന്ന ചിന്തയും ഉടലെടുക്കാന്‍ സാധ്യതയുണ്ട്.അതല്ലാ എന്നെ ചിന്തക്ക് അടിവരയിടാനാണ് ഈ രണ്ട് കഥകളും ഇവിടെ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടത്..

കലാസ്വാദനത്തിലെ ഏറ്റവും പ്രാധമികമായ വികാരം,കനക്കെ പോഷിപ്പിക്കപ്പെടുന്ന ആഖ്യാന രീതിയാണിവിടെ അനുസന്ധാനം ചെയ്യുന്നത്.എന്നാല്‍ ഈ കഥകളിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാ!രന്‍ അറീയാതെ ഒരു മൂന്നാം കണ്ണ് അവയ്ക്കിടയിലൂടെ വായിച്ച് പോകുന്നുണ്ട്.അതൊരു രണ്ടാം വായനയാണ്.ആദ്യ വായനയോടൊപ്പം നടക്കുന്ന രണ്ടാം വായന.അതുകൊണ്ട് തന്നെ ആദ്യവായനയില്‍ കാണത്തപലതും ഈ മൂന്നാം കണ്ണ് ദര്‍ശിക്കുന്നു.ആദ്യവായനയില്‍ കണ്ടതിനെ പുതുക്രമത്തില്‍ വിന്യസിച്ച് അര്‍ത്ഥം മാറ്റുകയും ചെയ്യുന്നു.കഥപറച്ചിലിനുമപ്പുറം ഈ കഥകളെ മറ്റൊരു മണ്ഡലത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നത് ഈ നവ്യസാര്‍ത്ഥകതയാണ്.അത് കഥയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നില്ലാ..ഇവി ടെ എച്ചുമുക്കുട്ടിയുടെ കഥകള്‍ ഒന്നും സമര്‍ത്ഥിക്കുന്നില്ലാ.കഥകളുടെ രീതിയും അതല്ലാ. സംഭവങ്ങളെ നോക്കി കാണുന്ന ഒരു സവിശേഷസമ്പ്രദായമാണ് അത്. ആ സവിശേഷസമ്പ്രദായമാകട്ടെ രൂപപ്പെടുന്നത് കഥാകാരി എങ്ങനെ ജീവിതത്തെ നോക്കി കാണുന്നൂ എന്നതിന്റെ അടിസ്ഥാനത്തിലാണ്താനും.

ഇവിടെ ഓരോ കഥകളും കഥാകാരിയുടെ ജീവിതബോധത്തിന്റെ ബിംബമാണ് സൃഷ്ടിക്കുന്നതെന്നുകാണാന്‍ പ്രയാസമില്ലാ. ഒരൊറ്റകൃതി ഈ എഴുത്തുകാരിയുടെ ജീവിത ബോധത്തിന്റെ സമഗ്രതയെ പ്രതിബിംബിച്ച് കൊള്ളണമെന്നില്ലാ.ഇനിയും പുറത്തിറങ്ങേണ്ട(ബ്ലോഗുകളില്‍ ഈ എഴുത്തുകാരിയുടെ മറ്റ് കഥകളും അനുഭവങ്ങളും വായിച്ചിട്ടുള്ള ഒരാളെന്ന നിലയിലാണ് ഞാനിതിവിടെ പറയുന്നത്)ഓരോ കൃതിയിലൂടെയും അത് വെളിപ്പെട്ട് പൂര്‍ണ്ണതയിലേക്ക് നീങ്ങുകയാണ്‌ചെയ്യേണ്ടത്.അല്ലെങ്കില്‍ ചെയ്യുന്നത്.അങ്ങനെ ഒരു എഴുത്തുകാരന്റെ,(എഴുത്തുകാരിയുടെ) കൃതി എല്ലാം കൂടി ചേര്‍ന്ന് ഒരു ജൈവസമഗ്രമാകുന്നു.ഒരു മുഖ്യ ഘടനയാകുന്നു.ഒരു പ്രപഞ്ചമാകുന്നു. അതിലെ ഓരോ കൃതിക്കും തനത് ജീവിതവും,മൂല്യവ്യവസ്ഥയും.അസ്ഥിത്വവും ഇഴചേര്‍ന്ന് നില്‍ക്കും.
ജീവിതബോധത്തെ കൃതിയിലേക്ക് പ്രക്ഷേപിക്കുകയല്ല എഴുത്തുകാരന്‍ ചെയ്യുന്നത്. അസ്തിത്വവാദത്തിന്റെ വിചാര ശൈലി ഉപയോഗിച്ച് പറഞ്ഞാല്‍,സാഹിത്യസൃഷ്ടി എഴുത്തുകാരന്റെ കര്‍മ്മമാണ്…പൂര്‍വ്വ നിര്‍ണ്ണീതമായ ഒരാശയലോകത്തെ കഥകളില്‍ വിദഗ്ധമായി നിക്ഷേപിക്കുകയല്ലാ,കഥാരചന എന്ന കര്‍മ്മത്തിലൂടെ ആ ആശയലോകവും തന്റെ സത്തയും സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്.എഴുത്ത് സ്വയം സൃഷ്ടിക്കലാകുന്നത് അങ്ങനെയാണ്.

ഞാന്‍ തുറന്ന് പറയട്ടെ, സൃഷ്ടിയുടെ ഈ സ്വഭാവത്തെക്കുറിച്ച് ഓര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് എച്ചുമുക്കുട്ടിയുടെ കഥകള്‍.ഗിമിക്കുകളുടെ പുറകെ കഥാകാരി പോകുന്നില്ലാ. ആദ്യവരികളില്‍ ആവേശത്തിന്റെ തിര ഇളക്കുന്നില്ലാ.അനുവചകരെ തന്റെ കൂടടെ നിര്‍ത്തി,സസ്‌പെന്‍സ് കളിക്കുന്നതിലും.ഇക്കാലത്തെ കഥ്കളില്‍ കാണുന്നപോലെ കഥാന്ത്യത്തിലേ ട്വിസ്റ്റോ,പൊട്ടിത്തെറിക്കുന്ന ക്ലൈമാക്‌സോ ഒന്നും ഇവിടെ കഥാകാരി ഉപയോഗിക്കുന്നില്ലാ…എന്നാല്‍..നമ്മള്‍ ഒരോകഥയും അവേശത്തോടെ വായിച്ചു നീങ്ങുന്നത് അതിലെ ജീവിതഗന്ധി ആയ ആവിഷ്‌കാരം കൊണ്ട് തന്നെയാണ്.
ഈ കഥകള്‍ പുസ്തകരൂപത്തിലാക്കുന്നതിനു മുന്നിട്ടിറങ്ങിയ സീയെല്ലെസ് ബുക്‌സിന്റെ പ്രസാധകരായ,ശ്രീമതി ലീലാ.എം.ചന്ദ്രനും.ശ്രീമെന്‍.ചന്ദ്രന്‍ അവര്‍കള്‍ക്കും നല്ലൊരു നന്ദി പറയാതെ വയ്യ.

Advertisement

കാരണം, നാളെയുടെ വാഗ്ദാനമാണ് എച്ചുമുക്കുട്ടീ എന്ന എഴുത്തുകാരി.ആ തൂലികയില്‍ ഒളിഞ്ഞിരിക്കുന്ന പടവാളിന്റെ തിളക്കം നമുക്ക് കാണാന്‍ സാ!ധിക്കുന്നു.അനുഭവങ്ങള്‍ രചനകള്‍ക്ക് ഇലത്താളമാകുന്നു.വാക്കുകളില്‍ തിമിലയുടെ മുഴക്കം കേല്‍ക്കുന്നു.ഇട്യ്ക്കയുടെ സാന്ദ്രലയം വരികളില്‍ ലാസ്യമാകുന്നു.

ചന്തു നായര്‍,
ശ്രീവിജയ,മംഗലയ്കല്‍
കാട്ടാക്കട,തിരുവനന്തപുരം

 178 total views,  2 views today

Advertisement

Advertisement
SEX4 hours ago

സ്ത്രീകൾ ഏറ്റവും ആഗ്രഹിക്കുന്ന ചുംബന ഭാഗങ്ങൾ

Entertainment4 hours ago

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ് നടന്നു , ജൂലൈ 1-ന് തീയേറ്ററിൽ

Entertainment8 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment8 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment10 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy11 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment11 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment11 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment12 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment12 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy14 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment14 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX3 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment15 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured3 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy5 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment5 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment6 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »