ജെയിംസ് കാമറൂൺ എന്ന പ്രധിഭാധനനായ ചലച്ചിത്രകാരൻ തന്റെ ഭാവനയിൽ നെയ്തെടുത്ത ഒരു സാങ്കല്പിക ഗ്രഹമാണ് പെണ്ടോറ. ഭൂമിയിൽ നിന്നും 4.37 പ്രകാശവർഷം(276,000 AU) അകലെ സ്ഥിതിചെയ്യുന്ന ആൽഫ സെന്റൗറി A എന്ന നക്ഷത്രത്തെ, നമ്മുടെ വ്യാഴത്തിന് സമാനമായ ഒരു ഭീമൻ വാതക ഗ്രഹം പരിക്രമണം ചെയ്യുന്നതായും ആ ഗ്രഹത്തിന് ഏകദേശം ഭൂമിയോളം പോന്ന ഒരു ഉപഗ്രഹം ഉള്ളതായും മനുഷ്യൻ കണ്ടെത്തുന്നു. ഈ ഉപഗ്രഹം വാസയോഗ്യമാണെന്നും അമൂല്യമായ ചില ധാതുക്കൾ അവിടെയുണ്ടെന്നും മനസിലാക്കുന്ന മനുഷ്യർ ഭാവിയിൽ അവിടെ എത്തുന്നതും അവിടെ ഖനന പ്രവർത്തനങ്ങൾ നടത്തുന്നതും ഈ പ്രവര്ത്തിയെ ആ ഗ്രഹത്തിലെ ബുദ്ധിയുള്ള ജീവിവർഗ്ഗം എതിർക്കുന്നതും അവരെ സഹായിക്കുന്ന മനുഷ്യ-നാവി അവതാരമായ ജെയ്ക്ക് സള്ളിയുടെ മനുഷ്യരോടുള്ള പോരാട്ടങ്ങളുമാണ് അവതാർ കഥ.
അവതാർ സിനിയമയുടെ കഥയേക്കാൾ നമ്മെ വിസ്മയിപ്പിക്കുക പെണ്ടോറ എന്ന സാങ്കല്പിക ഗ്രഹത്തിലെ മറ്റു വിശേഷങ്ങളാണെന്നതിൽ സംശയമില്ല. ഭൂമിയോളം വലുപ്പമുണ്ടെങ്കിലും ഭൂമിയേക്കാൾ 20% കുറഞ്ഞ ഗ്രാവിറ്റിയും ഭൂമിയിലെ അന്തരീക്ഷത്തേക്കാൾ 20% കൂടുതലായ അന്തരീക്ഷ സാന്ദ്രതയുമാണ് പെണ്ടോറയുടേത്. ഈ വർദ്ധിച്ച വായു പ്രതിരോധം പെണ്ടോറയുടെ ഇരുപത് ശതമാനം താഴ്ന്ന ഗുരുത്വാകർഷണവുമായി ചേർന്ന് നിരവധി ഇഫക്റ്റുകൾ അവിടെ ഉണ്ടാകുന്നുണ്ട്. സ്വതന്ത്രമായി താഴോട്ടു വീഴുന്ന ഒരു വസ്തുവിന്റെ പരമാവധി വേഗത ഭൂമിയിലേതിനേക്കാൾ ഇതുകാരണം വളരെ കുറവായിരിക്കും. പറക്കുന്ന ഒരു ബാൻഷിയിൽ നിന്ന് വീഴുന്ന ഒരു നാവിക്ക്, അതുകൊണ്ട് തന്നെ അവർ വനപ്രദേശത്തിന് മുകളിലാണെങ്കിൽ ഒട്ടും പരിക്കേൽക്കാതെ അതിജീവിക്കാനുള്ള നല്ല അവസരമുണ്ട്. ഇതേകാരണം കൊണ്ട് തന്നെ മനുഷ്യരെ സംബന്ധിച്ച് മിനുസമാർന്ന പ്രതലങ്ങളിൽ കൂടുതൽ എളുപ്പത്തിൽ തെന്നിമാറുന്നതിനും കാരണവുമാകുന്നു. സാന്ദ്രമായ വായുവിലൂടെ സഞ്ചരിക്കാൻ ആയസപെടേണ്ടതായും വരും. ഘർഷണശക്തിയുടെ ഈ നഷ്ടം നാവികൾ അവരുടെ വലിയ കാൽവിരലുകൾ മൃദുവായ നിലത്തേക്ക് ചുരുട്ടിക്കൊണ്ട് നികത്തുന്നു.
ഗ്രഹത്തിന്റെ താർന്ന ഗ്രാവിറ്റിയും വർദ്ധിച്ച വായു സാന്ദ്രതയും പറക്കുന്ന മൃഗങ്ങളെ സംബന്ധിച്ച് വളരെ അനുകൂലമാണ്. പെണ്ടോരയിലെ ഫ്ലോട്ടിംഗ് ലാൻഡുകൾ വളരെ മനോഹരമായ കാഴ്ച്ചയാണ്. അനോബ്റ്റാനിയത്തിന്റെ കാന്തിക പ്രഭാവങ്ങളാണ് ഇവയെ അന്തരീക്ഷത്തിലിങ്ങനെ ഉയർത്തി നിറുത്തുന്നതത്രേ.. ഒരേ സമയം മനോഹരവും നിഗൂഢവും ഭയാനകവുമാണ് പെൻണ്ടോര. പെൻണ്ടോരയിലെ ആ വിസ്മയങ്ങൾ എന്തൊക്കെയാണ്. അവതാർ സിനിമയിൽ നമ്മൾ ശ്രദ്ധിക്കാതെ പോയതും ശ്രദ്ധയിൽ പെട്ടതുമായ അനേകം വിസ്മയാവഹമായ കാര്യങ്ങളുണ്ട്. അവയെ കുറിച്ചുള്ള ഈ വീഡിയോ തീർച്ചയായും കാണുക..