fbpx
Connect with us

അവന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും???

ഈ കാര്യം ഒന്ന്! പോസ്റ്റ് ചെയ്യണം എന്ന് വിചാരിച്ചിട്ട് രണ്ടു മൂന്നു ദിവസമായി , എഴുതാന്‍ ഇരിക്കുന്ന സമയത്ത് എന്തോ, മനസ്സ് ഒന്ന്! പിന്നോക്കം വലിച്ചു. കഥ കുറച്ചു കൂടി നീട്ടാനായിരിക്കാം. എന്തായാലും പറഞ്ഞു വരുന്നത് ഒരു പട്ടിക്കുട്ടിയുടെ കഥയാണ്, കഥയല്ല, ജീവിതം.

 56 total views

Published

on

ഈ കാര്യം ഒന്ന്! പോസ്റ്റ് ചെയ്യണം എന്ന് വിചാരിച്ചിട്ട് രണ്ടു മൂന്നു ദിവസമായി , എഴുതാന്‍ ഇരിക്കുന്ന സമയത്ത് എന്തോ, മനസ്സ് ഒന്ന്! പിന്നോക്കം വലിച്ചു. കഥ കുറച്ചു കൂടി നീട്ടാനായിരിക്കാം. എന്തായാലും പറഞ്ഞു വരുന്നത് ഒരു പട്ടിക്കുട്ടിയുടെ കഥയാണ്, കഥയല്ല, ജീവിതം.

അവനെ ഞാന്‍ കുറെ നാളായി കാണുന്നു. ആദ്യമൊന്നും വലിയ അടുപ്പം തോന്നിയിരുന്നില്ല, കാരണം ആള്‍ വല്യ ഗ്ലാമര്‍ താരമൊന്നുമല്ല, തെരുവില്‍ അലഞ്ഞു നടക്കുന്നവനാണ്. മൊത്തം പൊടിയൊക്കെ അടിച്ചു മണ്ണിന്റെ നിറമുള്ള ഒരു പട്ടിക്കുഞ്ഞ്….. ഒരു നാല് ദിവസം മുന്‍പാണ് അവനെ ശരിക്കും ഒന്ന് ശ്രദ്ധിക്കുന്നത്. നടക്കാവ് ബസ് സ്‌റ്റോപ്പ് പരിസരത്താണ് ആശാന്റെ സ്ഥിരം കുറ്റിയടിപ്പ്. അന്നും ഓഫീസ് കഴിഞ്ഞു വീട്ടിലേക്കുള്ള വഴിയില്‍ അവനെ ഞാന്‍ കണ്ടു.

ഒരാളുടെ പിന്നാലെ കളിക്കാനുള്ള ആഗ്രഹവുമായി ഓടുകയാണ് അവന്‍. ആ മനുഷ്യന്‍ അവനെ വിരട്ടി ഓടിച്ചു. കുറച്ചു പിന്നോട്ട് പോയി നിന്ന ശേഷവും നമ്മുടെ നായകന് നില്‍ക്കപൊറുതി ഇല്ല. അതിനിടയില്‍ രണ്ടു കുട്ടികള്‍ അവനുമായി കളിയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അവരുടെ മാതാവ് അവരെ പിന്തിരിപ്പിച്ചു . പാവം, അങ്ങനെ നില്‍ക്കുമ്പോളാണ് മതിലിനു മുകളിലുടെ നടക്കുന്ന സ്ഥിരം ശത്രു പൂച്ചയെ കാണുന്നത്. എന്തെങ്കിലും ഷോ കാണിക്കണ്ടേ എന്ന് വിചാരിച്ചിട്ടാകണം, മൂപ്പര്‍ ഓടിപ്പോയി പൂച്ചയുടെ നേരെ രണ്ടു കുര. സംഭവം സത്യമാണ്, പൂച്ചയ്ക്ക് നമ്മുടെ നായകനേക്കാള്‍ വലുപ്പം ഒക്കെയുണ്ട്, എന്നാലും ഒരു പട്ടിയല്ലേ കുരയ്ക്കുന്നത്, ആ ഒരു പരിഗണനയെങ്കിലും കൊടുക്കണ്ടേ .. എവിടുന്ന്! .. പൂച്ച ഒട്ടും മൈന്‍ഡ് ചെയ്യാതെ അവിടെ തന്നെ ഇരുന്നു.

നമ്മുടെ നായകനുണ്ടായ നാണക്കേടിന് കയ്യും കണക്കുമുണ്ടോ.. വീണ്ടും അവിടെ നിന്ന് രണ്ടു കുര കൊടുത്തെങ്കിലും പിന്നെയും നാണം കെട്ടു. അവസാനം നിവൃത്തിയില്ലാതെ യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങി ഒരു മൂലയിലേക്ക് ഒതുങ്ങി ഇരുന്നു. നേരം ഇരുട്ടി വരുന്നു, മഴക്കാറും ഉണ്ട്. ആനവണ്ടി വരുന്നതും കാത്തു നില്‍ക്കുകയാണ് ഞാന്‍. പിന്നെ നോക്കുമ്പോള്‍ ആശാന്‍ റോഡിന്റെ സൈഡില്‍ നില്‍ക്കുകയാണ്. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളെയും നോക്കി എന്തിലോ മുഴുകിയുള്ള നില്‍പ്പ്. ഇത്രയും നേരം ഉണ്ടായിരുന്നതിനെക്കാള്‍ കുറച്ചു കൂടുതല്‍ അടുപ്പം അപ്പോഴാണ് എനിക്ക് ഉണ്ടായത്. മത്സരിച്ച് പായുന്ന ലോകത്തെ നോക്കി കൌതുകത്തോടെ നില്‍ക്കുന്ന ആ പട്ടിക്കുഞ്ഞ്., ഞാന്‍ കണ്ട കാഴ്ചകളില്‍ വെച്ച് ഏറ്റവും മികച്ചത് എന്ന് പറയാം. ആ കാഴ്ച ഒപ്പിയെടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്നതാകാം എന്റെ ജീവിതത്തിലെ നഷ്ടമുഹൂര്‍തങ്ങളില്‍ ഒന്ന്.

Advertisement



പെട്ടെന്നാണ് അവന്റെ ശ്രദ്ധ അത് വഴി പോയ ഒരാളുടെ മേല്‍ പതിഞ്ഞത്. കളിയുടെ പ്രായം വിട്ടു മാറാത്തതിനാലാകാം അയാളുടെ പിറകെയും അവന്‍ വെച്ച് പിടിച്ചു. തിരിഞ്ഞു നിന്ന അയാള്‍ നിലത്തു നിന്ന് ഒരു കല്ല് എടുത്തു അവനെ എറിഞ്ഞു. പ്രായം കാഴ്ച്ചയെ മറച്ചതു കൊണ്ടാണോ എന്നറിയില്ല, കല്ല് വേറെ എങ്ങോട്ടോ ആണ് പോയത്. തിരിഞ്ഞു നടന്ന അയാളുടെ പിറകെ വീണ്ടും വെച്ച് പിടിച്ചു നമ്മുടെ നായകന്‍.. അയാള്‍ വീണ്ടും തിരിഞ്ഞു, ഇപ്രാവശ്യം ഉന്നം തെറ്റിയില്ല. കൃത്യം അവന്റെ ഒട്ടിയ വയറിനു മേല്‍ തന്നെ ഏറു കൊണ്ടു. ഒരു വലിയ മോങ്ങലുമായി അവന്‍ തിരിഞ്ഞു ഓടിപ്പോയി , എന്റെ കണ്ണുകള്‍ക്ക് അളക്കാന്‍ പറ്റുന്നതിനേക്കാള്‍ ദൂരത്തേക്ക്.

പിന്നെ ഇന്ന് വരെ ഞാന്‍ അവനെ കണ്ടിട്ടില്ല. സ്ഥിരം സ്ഥലങ്ങളിലും പോകുന്ന വഴികളിലും എന്റെ കണ്ണുകള്‍ അവനെ അന്യേഷിചെങ്കിലും കണ്ടില്ല. ആ കല്ല് എടുത്ത് എറിഞ്ഞ ആളോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യമുണ്ട്, പക്ഷെ, അയാളെയും പിന്നെ കണ്ടു കിട്ടിയില്ല അയാളെ കണ്ടാല്‍ ഒന്ന് ചോദിക്കണമെന്നുണ്ട്, എന്തിനു അങ്ങനെ ചെയ്തുവെന്ന്. അയാള്‍ക്ക് ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും ചെറിയ ഒരു കാര്യമായിരിക്കാം ഇത്, എനിക്ക് ഇച്ചിരി കൂടി വലിയ കാര്യമാണ്. ഇപ്പോഴും ഞാന്‍ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്, അവന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും???

 57 total views,  1 views today

Advertisement



Advertisement
Entertainment12 mins ago

’12th മാൻ’ സമ്മിശ്രാഭിപ്രായം, സിനിമാസ്വാദകരുടെ അഭിപ്രായങ്ങൾ

Entertainment10 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment10 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment10 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment11 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment11 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment11 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment11 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment11 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space14 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India14 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment15 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment18 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment23 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment24 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment7 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment7 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement