”റോസാപ്പൂ ചിന്ന റോസാപ്പൂ..
ഉന്‍ പേര് സൊല്ലും റോസാപ്പൂ..”
പഴകിയ ഹാര്‍മോണിയം ആ ട്രെയിന്‍ കമ്പാര്ട്ട്മെന്ടില് സംഗീതം പൊഴിച്ചു.. കറുത്ത് കരുവാളിച്ച ചെമ്പിച്ച തലമുടിയുള്ള തമിഴ് യുവാവ് പാടുകയാണ്.. അയാളുടെ കൂടെ ഏഴു വയസ്സ് പ്രായം തോന്നുന്ന പെണ്‍കുട്ടിയുമുണ്ട്..
അവള് കൈനീട്ടുന്നു. ചിലര്‍ പണം നല്കുന്നു.. ചിലര്‍ കാണാത്ത ഭാവം നടിക്കുന്നു..
64 total views
Published
10 years ago
on
By
”റോസാപ്പൂ ചിന്ന റോസാപ്പൂ..
ഉന്‍ പേര് സൊല്ലും റോസാപ്പൂ..”
പഴകിയ ഹാര്‍മോണിയം ആ ട്രെയിന്‍ കമ്പാര്ട്ട്മെന്ടില് സംഗീതം പൊഴിച്ചു.. കറുത്ത് കരുവാളിച്ച ചെമ്പിച്ച തലമുടിയുള്ള തമിഴ് യുവാവ് പാടുകയാണ്.. അയാളുടെ കൂടെ ഏഴു വയസ്സ് പ്രായം തോന്നുന്ന പെണ്‍കുട്ടിയുമുണ്ട്..
അവള് കൈനീട്ടുന്നു. ചിലര്‍ പണം നല്കുന്നു.. ചിലര്‍ കാണാത്ത ഭാവം നടിക്കുന്നു..
ഞാന്‍ നോക്കി…
ഇല്ല.. അവര്‍ ഒന്നും കേള്‍ക്കുന്നില്ല..
പാട്ട് കൊഴുത്തതും പെണ്‍കുട്ടി ഡാന്‍സ് കളിക്കാന്‍ തുടങ്ങി… ആ ഡാന്‍സ് കളി കണ്ടു പലരും ചിരിച്ചു…
ഞാന്‍ നോക്കി…
അവര്‍ – ആ സ്ത്രീ മാത്രം ചിരിച്ചില്ല….
പെട്ടെന്നാണ് ഒരു രണ്ടു കാലുമില്ലാത്ത ഒരുവന് ബോഗിയുടെ തറയിലൂടെ നിരങ്ങി വന്നു കയ്യിലുള്ള വലിയ ബ്രഷ് കൊണ്ട് തറയിലെ മാലിന്യം വൃത്തിയാക്കുന്ന ജോലി തുടങ്ങിയത്.. തന്റെ ജോലിയുടെ ശമ്പളത്തിനായി അയാള്‍ കൈ നീട്ടി.. ആരും ഒന്നും കൊടുത്തില്ല… ദേഷ്യം വന്ന അയാള്‍ അടിച്ചു വെച്ച മാലിന്യം മുഴുവന്‍ കൈകൊണ്ടു തെറിപ്പിച്ചു പോയി.. സകലരും പിറുപിറുത്തു…
അഹങ്കാരി…
തെണ്ടി..
വെറുതെയല്ല അവനിങ്ങനെ ആയത്..
തീവണ്ടി ചലിച്ചു കൊണ്ടേ ഇരുന്നു..
ഞാന്‍ ശ്രദ്ധിച്ചു
ഇല്ല …അവര്‍ ഒന്നും കാണുന്നില്ല…
ജനാലയ്ക്കടുത്ത് ഇരിക്കുന്ന ആ സ്ത്രീ ഏതോ ലോകത്താണ്…മുപ്പതിനടുത്തു പ്രായം കാണും… ഭര്‍ത്താവായ തടിമാടന്‍ തൊട്ടടുത്തിരുന്നു കടല കൊറിച്ചു പത്രം വായിക്കുന്നു… ഇരുവര്‍ക്കും ഇടയില്‍ ഒരു ഏഴു വയസ്സുകാരി
പെണ്‍കുട്ടി കഥാപുസ്തകം വായിക്കുന്നു.. അച്ഛനും ,മകളും ആ സ്ത്രീയെ ശ്രദ്ധിക്കുന്നതേയില്ല.. അത് കൊണ്ട് തന്നെ ആ സ്ത്രീ ഇടയ്ക്കിടെ കണ്ണീരൊപ്പുന്നത് അവര്‍ കാണുന്നുമില്ല…
എന്താവാം ഈ കണ്ണീരിനു കാരണം..?
മലയാളി മനസ്സായത് കൊണ്ട് ഊഹത്തിലേക്ക് കടന്നു…
സ്ത്രീധനമായിരിക്കും..
കല്യാണത്തിനു നല്‍കാമെന്ന് പറഞ്ഞ പണമോ, സ്വര്‍ണമോ, നല്കിക്കാനില്ല.. കുറെ കൊല്ലം തടിയന് ക്ഷമിച്ചു കാണും .. അവസാനം ഭാര്യയെ വീട്ടില്‍ കൊണ്ട് ചെന്നാക്കുകയാണ്… വീട്ടുകാരുടെ അവസ്ഥ ഓര്‍ത്തായിരിക്കും
കരയുന്നത്..
ഇനിയിപ്പോ അവിഹിത ബന്ധമായിരിക്കുമോ..?
തടിയന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തു കാണും… അതിന്റെ പേരില്‍ വഴക്ക്.. അടി… കണ്ണീര്…
അതല്ലെങ്കില്‍ ഇവരുടെ കാമുകനെ തടിയന് കയ്യോടെ പിടിച്ചു കാണും.. അപ്പൊ ഇവര്‍ കരയുന്നത്, കാമുകനെ പിരിയേണ്ടി വന്നതിനോ, അതോ വിവാഹ മോചനമോര്ത്തോ..?
കണ്ഫ്യൂസ്ട് ആയല്ലോ..?
മലയാളി മനസ്സ് രക്ഷയ്ക്കെത്തി…
സാരമില്ല സമയമുണ്ടല്ലോ.. തടിയനോട് തരം പോലെ ചോദിക്കാം..
രോഗമായിരിക്കും..
ഏതോ മെഡിക്കല്‍ ടെസ്റ്റ് കഴിഞ്ഞുള്ള വരവായിരിക്കും.. മാരക രോഗമാണെന്ന് അറിഞ്ഞുകാണും.. ഇവര്‍ മരിച്ചാല്‍ വേറൊന്നിനെ കേട്ടാലോ എന്ന ചിന്തയായിരിക്കും തടിയന്റെ ”കൂള്‍” ഭാവത്തിനു പിന്നില്‍…
ട്രെയിന്‍ കുതിച്ചു പായുകയാണ്..
ആഗ്രഹിച്ച പോലെ തടിയനെ അടുത്ത് കിട്ടി..
”എവിടെക്കാ..?”
”വടകര” തടിയന് മറുപടി തന്നു..
” അവിടെയാണോ സ്വന്തം സ്ഥലം..?’
” അല്ല , ഭാര്യേടെ വീടാ.. ഞാന്‍ കോട്ടയത്താ.. ഞങ്ങള്‍ എറണാകുളത്തെ എന്റെ അനുജത്തീടെ വീട്ടില്‍ പോയതാ…”
അപ്പൊ അതാണ് കാര്യം..! ഇയാടെ അനുജത്തീടെ വീട് പോലെ വലിപ്പവും സൌകര്യവും ഇല്ലാത്ത വീടാണല്ലോ നമ്മുടേത് എന്നിവര്‍ പറഞ്ഞു കാണും, തടിയന് രണ്ടു പൊട്ടിച്ചു കാണും… പെണ്ണിന് കരയാന്‍ പൊതുവേ കാരണം വേണ്ടല്ലോ…!
ട്രെയിന്‍ വടകര സ്റ്റേഷന് അടുക്കുകയാണ്… സ്ത്രീ ഇപ്പോള്‍ കരയുന്നില്ല.. തടിമാടന്‍ ബാഗൊക്കെ എടുത്തു റെഡിയായി…
”എന്തിനാണ് നിങ്ങടെ ഭാര്യ നേരെത്തെ കരഞ്ഞത്..?”
അയാളാ ചോദ്യം പ്രതീക്ഷിച്ചില്ലെന്ന് തോന്നി.. ഉടനെ ദേഷ്യത്തോടെ ഭാര്യയെ നോക്കി…. അവര്‍ ഇതൊന്നുമറിയാതെ പുറത്തേക്ക് നോക്കിയിരിപ്പാണ്…
”എറണാകുളത്ത് വെച്ച് ഒരു ഷോപ്പിങ്ങിനു പോയിരുന്നു… അപ്പോത്തൊട്ടു തുടങ്ങിയ പൂങ്കണ്ണീരാ…ഇതുവരെ തീര്‍ന്നില്ല… നാട്ടരെക്കൊണ്ട് പറയിപ്പിക്കാന്‍….നാശം..!”
ഉടനെ അയാളുടെ മൊബൈല്‍ ഫോണ്‍ അടിച്ചു.. തടിയന് ഫോണില്‍ സംസാരം തുടങ്ങി..
അപ്പൊ ഇത്ര നിസ്സാരമാണ് കാര്യം..! ഷോപ്പിങ്ങിനു പോയപ്പോള്‍ സ്ത്രീക്കിഷ്ട്ടപ്പെട്ട സാരിയോ മറ്റോ തടിയന് വാങ്ങിച്ചു കൊടുത്തു കാണില്ല… അതിന്റെ പേരിലാണ്, ഇത്രേം നേരം, ഇത്രേം ദൂരം ഈ സ്ത്രീ കണ്ണീര് വാര്‍ത്തത്..!കണ്ണീരിന്റെ വില കളയുന്നല്ലോ ഈ പെണ് വര്‍ഗം..!
ട്രെയിന്‍ വടകരയെത്തി…
തടിയന് ഫോണ്‍ കട്ട് ചെയ്തു…
” ടീ.. എഴുന്നേല്‍ക്ക്..”
Advertisement
ആ സ്ത്രീ ഞെട്ടി എഴുന്നേറ്റു.. മകളുമായി ട്രെയിനില്‍ നിന്നും ഇറങ്ങി.. ബാഗുമായി പുറത്തേക്ക്നടക്കവേ തടിയന് വാക്കുകള്‍ പൂര്‍ത്തിയാക്കി…
” ഷോപ്പിങ്ങിനു പോയപ്പോള്‍…റോഡിലൊരു മൂലയ്ക്ക് വേസ്റ്റ് കുപ്പയില്‍ നിന്നും ഭക്ഷണം പെറുക്കി തിന്നുന്ന കുറച്ചു കുട്ടികളെ കണ്ടു.. അപ്പൊ അവള് പറയുകയാ.. ആ പിള്ളേര്‍ക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്കാന്‍…! പിന്നേ.., കണ്ടതെണ്ടികള്ക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്കാനല്ലേ എന്റെ കാശ്.. അതുണ്ടേല്‍ എനിക്ക് നാല് പെഗ്ഗടിക്കാം.. ഞാന്‍ പോയി പണി നോക്കാന്‍ പറഞ്ഞു… അപ്പൊ തൊടങ്ങിയ പൂങ്കണ്ണീരാ.. കഴുവേറീടെ മോള്…”