അവര്‍ ‘വെടിവച്ചിട്ടത്’ കരിപ്പൂരിന്റെ അന്താരാഷ്‌ട്ര പദവി !

  347

  karipur-airport-timeline.jpg.image.660.345

  കോഴിക്കോട് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനതാവളത്തിന്റെ അന്താരാഷ്ട്ര പദവി നഷ്ടമാകും എന്ന് സൂചന.

  വിമാനം ലാന്‍ഡിംങ് അനുമതിക്കായി വട്ടമിട്ട് പറക്കുമ്പോള്‍ ഫയര്‍ എഞ്ചിനടക്കമുള്ള വാഹനങ്ങള്‍ അതീവ സുരക്ഷാ മേഖലയായ റണ്‍വെയില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചതും, എല്ലാ സുരക്ഷയും കാറ്റില്‍ പറത്തി റണ്‍വെയിലൂടെ തലങ്ങും വിലങ്ങും സി.ഐ.എസ്.എഫ്, ഫയര്‍സേഫ്റ്റി വാഹനങ്ങള്‍ പിന്തുടര്‍ന്ന് വാഹനം ഓടിച്ചതും ഗുരുതരമായ നിയമ ലംഘനമായാണ് വിലയിരിത്തുന്നത്.

  വിദേശികളടക്കമുള്ള വിമാനയാത്രക്കാരുടെ സുരക്ഷയ്ക്ക് കോട്ടം വരുത്തുന്ന വിമാനത്താവളങ്ങളുടെ അന്താരാഷ്ട്ര പദവി എടുത്തു കളയുവാനുള്ള അവകാശം ഐ.സി.എ.ഒ യ്ക്കുണ്ട്. ഇത്തരത്തിലുള്ള ഗുരുതരമായ നിയമ ലഘംനമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ റണ്‍വെയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്.

  ഏതായാലും അന്താരാഷ്ട്ര ഏജന്‍സിക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടിലായിരിക്കും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഭാവി. 1944 ല്‍ രൂപം കൊണ്ട കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനാണ് ലോകത്തെ 191 രാജ്യങ്ങളിലെ വിമാനത്താവളങ്ങളുടെയും, വിമാനങ്ങളുടേയും സുരക്ഷയും നയങ്ങളും രൂപീകരിക്കുന്നത്.

  (ദൃശ്യങ്ങള്‍ : മനോരമ)