അവര്‍ 62 വര്‍ഷം പ്രണയിച്ചു – ഒരുമിച്ച് ജീവിച്ചു, ഒരുമിച്ച് മരിച്ചു..!!!

147

article-2714858-2039865F00000578-761_634x460

പ്രണയകഥ എന്ന് പറഞ്ഞാല്‍ ഇതാണ്..ഏത് ഒസ്‌ക്കാറും നേടിയെടുക്കാന്‍ ഇവരുടെ കഥ സിനിമയാക്കിയാല്‍ മതി, അത്ര മനോഹരമാണ് ഇവരുടെ കഥ..!!!

ഡോണിന്റെയും മാക്‌സിയുടെയും കഥ തുടങ്ങുന്നത് 62 വര്‍ഷം മുന്‍പാണ്. ബേക്കര്‍ സ്ട്രീറ്റില്‍ നിന്ന് തുടങ്ങുന്നു ആ കഥ. ഡോണി തന്റെ ഭാര്യയെ പ്രണയിച്ചത്‌പോലെ ആരും തങ്ങളുടെ ഭാര്യയെ പ്രണയിച്ചുകാണില്ല എന്ന് അവരുടെ ചെറുമക്കള്‍ പറയുന്നു. സിവില്‍ എന്‍ജീനിയറായ ഡോണി തന്റെ ജോലിക്കള്‍ക്ക് ഇടയില്‍ വളരെ അവിചാരിതമായിയാണ് മക്‌സിയെ പരിചയപ്പെടുന്നത്. പിന്നെ ആ പരിചയം വളര്‍ന്നു സൌഹൃദമായി, ഒടുവില്‍ പ്രണയവും…

പ്രണയിച്ചു തുടങ്ങി 2 വര്‍ഷങ്ങള്‍ക്കകം അവര്‍ വിവാഹം കഴിച്ചു.. പ്രണയിച്ചതും വിവാഹം കഴിച്ചതും എല്ലാം അവരുടെ സ്വകാര്യതയില്‍ ഒതുങ്ങി നിന്നുവെന്നത് തന്നെ ആ പ്രണയത്തിന്റെ പ്രതേകതകള്‍ വിളിച്ചു പറയുന്നു. ടെന്നീസ് കളിയില്‍ നല്ല കമ്പം ഉണ്ടായിരുന്ന ഡോണി ബേക്കര്‍ഫീല്‍ഡ് റാക്കറ്റ് ക്ലബ്ബിന്റെ സൃഷ്ട്ടക്കളില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും അദ്ദേഹം ചിലവഴിച്ചത് ആ ക്ലബിലെ റാക്കറ്റുകളുടെ ഇടയില്‍ തന്നെയായിരുന്നു…

ഇതിനിടയില്‍ അദ്ദേഹം സ്വന്തം ഭാര്യയുടെ കൂടെ ലോകം മൊത്തം കറങ്ങി, ഇതിനിടയില്‍ 2 ആണ്‍കുട്ടികളെ ദത്ത് എടുക്കുകയും ചെയ്തു. ഡോണി പറയും മാക്‌സി കേള്‍ക്കും എന്ന് ഒരു രീതി അവര്‍ക്ക് ഇടയില്‍ ഇല്ലായിരുന്നു. ഡോണിയും മക്‌സിയും ഒരുപോലെ ചിന്തിച്ചിരുന്നു, അവരുടെ അഭിപ്രായങ്ങള്‍ എല്ലാം ഒരേതരത്തിലായിരുന്നു..എന്നും അവരുടെ മനസ്സും ശരീരവും ഒരുപോലെ പ്രവര്‍ത്തിച്ചു…

ഒടുവില്‍ മരണവും അവരുടെ മുന്നില്‍ കീഴടങ്ങി, അവരുടെ സ്‌നേഹത്തിന് മുന്നില്‍ കാലന് മുട്ടുമടക്കേണ്ടി വന്നു…

2 ആഴ്ച മുന്‍പാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഡോണിയെ കുടുംബം ആശുപത്രിയില്‍ എത്തിച്ചത്. ഡോണി ആശുപത്രിയില്‍ ആയപ്പോള്‍ മാക്‌സിയുടെ അടങ്ങി കിടന്നിരുന്ന കാന്‍സര്‍ രോഗം കൂടി. ഒടുവില്‍ അവരുടെ ചെറുമകള്‍ അവരെ രണ്ടുപേരെയും തന്റെ വീട്ടിലേക്ക് കൊണ്ട് വന്നു..അവിടെ ഒരു ചെറിയ മുറിയില്‍ രണ്ടു കട്ടിലുകളിലായി അവരെ കിടത്തി..പക്ഷെ അപ്പോഴും അവര്‍ വേര്‍പിരിയാന്‍ തയ്യാറായിരുന്നില്ല.. അബോധാവസ്ഥയില്‍ കിടക്കുന്ന തന്റെ ഭാര്യയുടെ കൈയ്യില്‍ മുറുകെ പിടിച്ചു കൊണ്ട് ഡോണി ചിരിച്ചത് ആ ചെറുമകള്‍ ഒരിക്കലും മറക്കില്ല…

ഒടുവില്‍ കാന്‍സര്‍ രോഗത്തിന് കീഴടങ്ങി മാക്‌സി യാത്ര പറഞ്ഞു.. പക്ഷെ ആ യാത്രപറച്ചില്‍ സ്വീകരിക്കാന്‍ മാക്‌സി തയ്യാറായിരുന്നില്ല.. മാക്‌സിയുടെ ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പ്പെട്ടു ആ മുറിവിടും മുന്‍പ് ഡോണിയും ഇറങ്ങി, തന്റെ’ ശരീരത്തില്‍ നിന്നും, നീണ്ട 62 വര്‍ഷത്തെ ഇഹലോക വാസം അവസാനിപ്പിച്ച് അവര്‍ ഒരുമിച്ചു ഇറങ്ങി, ഇനി അവര്‍ ഒരുമിച്ച് ജീവിക്കും, അങ്ങ് സ്വര്‍ഗത്തില്‍…!!!