fbpx
Connect with us

അവള്‍ എന്‍റെ എല്ലാമെല്ലാം ആയിരുന്നു

അലാറം പലകുറി അടിച്ചപ്പോള്‍ മനസിലായി നേരം വെളുത്തു എന്ന്!. എന്നാലും അവയൊക്കെ തല്ലി കൊന്ന് ഞാന്‍ എന്റെ ഉറക്കം സദാ തുടര്‍ന്നു. പുറത്ത് എന്തൊക്കെയോ ബഹളങ്ങള്‍ തുടര്‍ച്ചയായി കേട്ട് കൊണ്ടിരുന്നു.ഒരു പക്ഷെ മോനെ സ്‌കൂളില്‍ വിടാനുള്ള യുദ്ധം ആയിരിക്കും എന്റെ സഹധര്‍മിണി. ആ ബഹളങ്ങളെല്ലാം കുറച്ച് കഴിഞ്ഞ് ശാന്തമാകുകയും ചെയ്തു. ‘ഇക്ക ഇതെന്ത് കിടപ്പാണ് ഇന്ന് ഓഫീസില്‍ പോകുന്നില്ലെ ?’ അത് എന്റെ പ്രിയഭാര്യ ജാസ്മി സുഹൈല്‍ ആയിരുന്നു. ഒരു അഞ്ചു മിനിറ്റ് കൂടി കിടക്കട്ടെ എന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞ് കിടന്നു. അവള്‍ അതിന് സമ്മതിക്കാതെ പുതപ്പ് പിടിച്ച് വലിക്കാന്‍ തുടങ്ങി. ഞാന്‍ വീണ്ടും തിരിഞ്ഞ് അവളെ ദയനീയ ഭാവത്തില്‍ നോക്കി പക്ഷെ എന്നോടുള്ള സ്‌നേഹം അവളുടെ കണ്ണുകളില്‍ തിരതട്ടുന്നത് മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളു.

 110 total views

Published

on

അലാറം പലകുറി അടിച്ചപ്പോള്‍ മനസിലായി നേരം വെളുത്തു എന്ന്!. എന്നാലും അവയൊക്കെ തല്ലി കൊന്ന് ഞാന്‍ എന്റെ ഉറക്കം സദാ തുടര്‍ന്നു. പുറത്ത് എന്തൊക്കെയോ ബഹളങ്ങള്‍ തുടര്‍ച്ചയായി കേട്ട് കൊണ്ടിരുന്നു.ഒരു പക്ഷെ മോനെ സ്‌കൂളില്‍ വിടാനുള്ള യുദ്ധം ആയിരിക്കും എന്റെ സഹധര്‍മിണി. ആ ബഹളങ്ങളെല്ലാം കുറച്ച് കഴിഞ്ഞ് ശാന്തമാകുകയും ചെയ്തു. ‘ഇക്ക ഇതെന്ത് കിടപ്പാണ് ഇന്ന് ഓഫീസില്‍ പോകുന്നില്ലെ ?’ അത് എന്റെ പ്രിയഭാര്യ ജാസ്മി സുഹൈല്‍ ആയിരുന്നു. ഒരു അഞ്ചു മിനിറ്റ് കൂടി കിടക്കട്ടെ എന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞ് കിടന്നു. അവള്‍ അതിന് സമ്മതിക്കാതെ പുതപ്പ് പിടിച്ച് വലിക്കാന്‍ തുടങ്ങി. ഞാന്‍ വീണ്ടും തിരിഞ്ഞ് അവളെ ദയനീയ ഭാവത്തില്‍ നോക്കി പക്ഷെ എന്നോടുള്ള സ്‌നേഹം അവളുടെ കണ്ണുകളില്‍ തിരതട്ടുന്നത് മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളു.ഏകദേശം എട്ടു കൊല്ലം മുമ്പ് നമ്മള്‍ ഒരു കോളേജില്‍ ആണ് പഠിച്ചിരുന്നത്. അന്ന് അവള്‍ ഫസ്റ്റ് ഇയര്‍ ബി.കോമിനു ചേര്‍ന്നപ്പോള്‍ ഞാന്‍ ഫൈനല്‍ ഇയര്‍ ആയിരുന്നു. ഞാന്‍ ആ കോളേജില്‍ സാമാന്യം പഠിക്കുന്ന ഒരു വിദ്യാര്‍ഥി ആയിരുന്നു കോളേജ് ഭാഷയില്‍ പഠിപ്പിസ്റ്റ്, ബുദ്ധിജീവി എന്നൊക്കെ വിശേഷിപ്പിക്കാം. ഫ്രെഷേര്‍സിന്റെ വെല്‍കം ഡേയില്‍ പര്‍ദ്ദ ഇട്ട ഒരു പെണ്‍കുട്ടി അവളെ മറ്റുള്ള പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്ഥയാക്കി.അന്ന്! അവളുടെ കണ്ണുകളില്‍ കോളേജില്‍ ആദ്യം വരുന്നതിന്റെ കൗതുകവും പുതിയ കൂട്ടുകാരെ പരിച്ചയപെടാന്‍ പോകുന്നതിന്റെ സന്തോഷവും മിന്നിമറയുന്നത് എനിക്ക് കാണാന്‍ സാധിച്ചു. ഇതുവരെ ഒരു പെണ്ണിനോടും തോന്നാത്ത ഒരിഷ്ടം മനസിലെവിടെയോ ആ നേരം തോന്നി തുടങ്ങി എന്ന്! ഞാന്‍ അറിഞ്ഞു.അത് സത്യത്തില്‍ ഇഷ്ടം മാത്രം ആയിരുന്നില്ല ഒരുപാട് ബഹുമാനവും സ്‌നേഹവും ആദരവും ആ ഇഷ്ടത്തില്‍ അടങ്ങിയിരുന്നു. എപ്പോഴും രണ്ട് കൂട്ടുകാരികള്‍ അവളുടെ കൂടെ കാണുമായിരുന്നു രശ്മിയും സുമിയും.അവളോട് ഒന്ന്! സംസാരിക്കാന്‍ അധിയായി ആഗ്രഹിച്ച സമയങ്ങള്‍ ആയിരുന്നു പിന്നീട്. പല തവണ ഞാന്‍ അതിന് ശ്രെമിച്ചപ്പോഴും അവളുടെ കൂട്ടുകാരികള്‍ കൂടെ ഉള്ളതിനാല്‍ ശ്രമം വിഭലമായി. അങ്ങിനെ ഒന്നര മാസം ഞാന്‍ എന്റെ ആഗ്രഹം മനസ്സില്‍ ഒളിപ്പിച്ചു, ഒരു ഘട്ടം വരെ മനസ്സില്‍ കുഴിച്ചു മൂടി എന്ന് പറയാം. എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് അരുണിനോട് മാത്രമേ ഞാന്‍ ഇ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നുള്ളൂ. അരുണും എന്നെ പോലെ തന്നെ ഒരു ബുദ്ധിജീവി ആയിരുന്നു. സ്റ്റാറ്റസ്റ്റിക്‌സ് ക്ലാസ് ബോര്‍ ആയതിനാല്‍ മിക്യവാറും ആ ക്ലാസ്സില്‍ ഞാന്‍ കയറാറില്ലായിരുന്നു.ഒരിക്കല്‍ അങ്ങിനെ ഒരവസരത്തില്‍ അരുണ്‍ വന്ന്! പറഞ്ഞു ‘നിന്റെ ആള് ലൈബ്രറിയില്‍ ഇരിക്കുന്നു എന്ന്!’ ഇത് കേള്‍ക്കേണ്ട താമസം ഞാന്‍ ലൈബ്രറി ലക്ഷ്യമാക്കി ഓടി.ലൈബ്രറിയില്‍ പൊതുവില്‍ ഒരു ശ്മശാന മൂകത തളം കെട്ടി നിന്നിരുന്നു. അങ്ങും ഇങ്ങും കുറച്ച് കുട്ടികള്‍ പുസ്തകം വായിക്കുന്നുണ്ടായിരുന്നു. എന്റെ കണ്ണുകള്‍ അവള്‍ എവിടെ ഉണ്ടെന്നറിയാന്‍ തിരഞ്ഞു അവസാനം ലൈബ്രറിയുടെ കോര്‍ണറില്‍ ഇരിക്കുന്നതായി കണ്ടെത്തി.അവള്‍ ഒരു ബുക്ക് വളരെ ശ്രദ്ധിച്ച് വായിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ ആ ബുക്കിന്റെ ഫ്രെണ്ട് പേജില്‍ സൂക്ഷിച്ച് നോക്കി ‘ക്യാപിറ്റല്‍ മാര്‍ക്കറ്റ്’. ഇഷ്ടമുള്ള പെണ്ണിനോട് ആദ്യമായി സംസാരിക്കാന്‍ പോകുന്ന അങ്കലാപ്പും എന്ത് വിഷയം സംസാരിക്കും എന്ന സംശയവും എന്റെ മനസിനെ വല്ലാതെ അലട്ടി കൊണ്ടിരുന്നു. ഞാന്‍ ഉടനെ ലൈബ്രറിയില്‍ നിന്നും പെട്ടെന്ന്! ഇറങ്ങി വാതിലിന്റെ അരികില്‍ നിന്ന്! ചിന്തികാന്‍ തുടങ്ങി. ഒരു വിഷയവും കിട്ടുന്നില്ല. ഇനി ഇതുപോലൊരു അവസരം ഒരിക്കലും കിട്ടില്ല എന്ന്! ഓര്‍ത്ത് കൊണ്ട് ലൈബ്രറി ഹാളിലേക്ക് വീണ്ടും കടന്നു. അവള്‍ വായികുന്നതിന് ഇടയില്‍ ബുക്ക് താഴത്ത് വച്ച് ലൈബ്രറിയുടെ സൈഡിലുള്ള ജനാലയില്‍ കൂടി പുറത്തേക്ക് നോക്കി കുറച്ച് നേരം ഇരുന്നു. എന്നിട്ട് വീണ്ടും വായനയിലേക്ക് കടന്നു.ഞാന്‍ മെല്ലെ അവളുടെ അടുത്ത് പോയി അവളുടെ എതിരെയുള്ള സ്ഥലത്ത് സ്ഥാനം പിടിച്ചു.’ഈ ബുക്ക് എനിക്ക് ലൈബ്രറിയില്‍ നിന്നും കൊണ്ട് പോകാന്‍ പറ്റുമോ’ അവള്‍ എന്നോട് ചോദിച്ചു. ആദ്യമായി അവള്‍ എന്നോട് സംസാരിച്ചു എനിക്ക് ആ അവസരത്തില്‍ സന്തോഷം കൊണ്ട് തുള്ളിചാടണം എന്ന്! തോന്നി.എന്ത് പറയണം എന്നറിയാതെ ഞാന്‍ കുറച്ച് നേരം നിശബ്ദനായി ഇരുന്നു. ‘ലൈബ്രറിയിലെ ഐ.ഡി കാര്‍ഡ് ഉണ്ടോ കൈയ്യില്‍?’ ‘ഇല്ല’ ‘കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ബുക്ക് എടുക്കാന്‍ കഴിയുകയുള്ളൂ?’ ‘എനിക്ക് ഈ ബുക്ക് വേണമായിരുന്നു അതാണ്?’ ‘കുഴപ്പം ഇല്ലെങ്കില്‍ എന്റെ കാര്‍ഡ് ഉപയോഗിച്ച് ബുക്ക് എടുത്ത് തരാം പിന്നീട് ബുക്ക് എന്റെ കൈയ്യില്‍ തന്നാല്‍ മതി’ ഞാന്‍ ഒരു തുറുപ്പു ചീട്ട് ഇറക്കി. ‘എനിക്ക് മൂന്ന്! ദിവസം ഈ ബുക്ക് വേണം അതിനിടയില്‍, സോറി പേരെന്താണ്? ‘സുഹൈല്‍’ പെട്ടെന്ന്! സുഹൈലിനു ബുക്ക് വല്ലതും വേണമെങ്കില്‍ ബുദ്ധിമുട്ടാകില്ലേ?’ ‘അത് കുഴപ്പമില്ല ഞാന്‍ വേറെ ആരെങ്കിലും കാര്‍ഡ് ഉപയോഗിച്ച് എടുക്കാം, എന്റെ ഫ്രെണ്ട്‌സിനൊക്കെ കാര്‍ഡ് ഉണ്ട്’ ‘എന്താ ഉച്ചക്ക് ക്ലാസ്സ് ഇല്ലേ’ ‘ഇപ്പോള്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ്, ഭയങ്കര ബോര്‍ ആണ്, ഉച്ചക്ക് ശേഷം ആയത് കൊണ്ട് ഉറക്കം വരികയും ചെയ്യും’ ‘ജാസ്മി എന്താ ക്ലാസ്സില്‍ കയറാത്തത്’ അവള്‍ അത്ഭുതത്തോടെ എന്റെ മുഖത്തേക്ക് നോക്കി.എനിക്ക് ഒന്നും മനസിലായില്ല. ‘എന്റെ പേര് എങ്ങിനെ അറിയാം?’ പെട്ടെന്ന്! ഒരു ഉത്തരത്തിനായി എന്റെ തല പുകച്ചു. അവസാനം ഉത്തരം കിട്ടി. ‘വെല്‍ക്കം പാര്‍ട്ടിയില്‍ സ്വയം പരിച്ചയപെടുത്തിയിരുന്നല്ലോ’. എനിക്ക് അവളുടെയും ബാച്ചില്‍ ഏറ്റവും തടിച്ച ബെന്നിയെ മാത്രമേ ഓര്‍മ ഉണ്ടായിരുന്നുള്ളു. അവളുടെ മധുരമായ പേര് ഒഴിച്ചാല്‍ ബാക്കിയെല്ലാം എനിക്ക് വെറും പേരുകള്‍ മാത്രമായിരുന്നു.അവളുടെ പേര് എന്റെ മുറിയുടെ പലഭാഗത്തായി ചുമന്നകളര്‍ മഷി ഉള്ള മാര്‍ക്കര്‍ കൊണ്ട് പലകുറി ഞാന്‍ കുത്തികുറിച്ചു.ആ ചുമന്ന മഷി കൊണ്ട് അവളുടെ പേര് ചുമരില്‍ കുറിക്കുമ്പോള്‍ അതെന്റെ രക്തം കൊണ്ടാണ് എഴുതുന്നത് എന്ന് ഞാന്‍ വിശ്വസിച്ചു. അങ്ങിനെ ഞാന്‍ അവളുടെ കൈയില്‍ നിന്നും ബുക്ക് വാങ്ങിയ ശേഷം അത് രജിസ്റ്ററില്‍ എഴുതി, അതിന് ശേഷം ലൈബ്രറിയില്‍ ചേരാനുള്ള ഫോം വാങ്ങി അവളെ കൊണ്ട് ഫില്‍ ചെയ്യിച്ചു, ഐ.ഡി കാര്‍ഡിന്റെ കോപ്പി എടുത്ത് രണ്ടുംകൂടി ലൈബ്രറേറിയന്റെ കൈയ്യില്‍ കൊടുത്തു, എന്നിട്ട് അവളുടെ അടുത്ത് ചെന്ന്! ഫോം സബ്മിറ്റ് ചെയ്‌തെന്നും ഒരാഴ്ച്ച കഴിഞ്ഞ് ഐ.ഡി കാര്‍ഡ് കാണിച്ചാല്‍ ബുക്ക് കിട്ടുമെന്ന് അവളെ അറിയിച്ചു. ഇപ്പോള്‍ ഫിനാന്‍ഷിയല്‍ അക്കൌണ്ടിഗ് ഉണ്ടെന്ന് പറഞ്ഞു ഞാന്‍ തിരിഞ്ഞ് നടന്നു. കൂടുതല്‍ നേരം അവളുടെ അടുത്ത് ഇരിക്കണം എന്ന്! എനിക്ക് തോന്നി പക്ഷെ അത് ചിലപ്പോള്‍ വിപരീത ഫലം ചെയ്‌തേക്കും. ഞാന്‍ ഒരു പഞ്ചാര കാമുകന്‍ ആണെന്ന് അവള്‍ക്ക് തോന്നിയേക്കാം എന്ന് ഞാന്‍ പേടിച്ചു. എന്തായാലും ആ സംഭാഷണം കൊണ്ട് ഒരു സൗഹൃദം നമ്മുക്കിടയില്‍ വളര്‍ന്ന് വന്നു. പിറ്റേ ദിവസം ഞാന്‍ കഴിച്ച ശേഷം ടിഫിന്‍ ബോക്‌സ് കഴുകാന്‍ പോയപ്പോള്‍ യാദൃശ്ചികമായി അവളെ കണ്ടു, ഒരു ചെറുചിരി സമ്മാനിച്ച് കൊണ്ട് ഒന്നും മിണ്ടാതെ അവള്‍ കടന്ന് പോയി. അവളുടെ ആ ചിരി കൊടുംവേനലില്‍ ഒരു കുളിര്‍മഴ പെയ്ത പോലെ എനിക്ക് തോന്നി. ഉച്ചക്ക് ശേഷം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ നോട്ട്‌സ് പറഞ്ഞ് കൊടുക്കാന്‍ സാര്‍ നോട്ട് എന്നെ ഏല്‍പ്പിച്ചു. അന്ന്! ലൈബ്രറിയില്‍ പോകാന്‍ കഴിയില്ല എന്ന വിഷമത്തില്‍ എന്റെ ഗുരുവിനെ ആദ്യമായി പ്രാഗിയ നിമിഷങ്ങള്‍ ആയിരുന്നു അത്. പിറ്റേന്ന് ഞാന്‍ ലൈബ്രറിയില്‍ പോയപ്പോള്‍ ജാസ്മി പഴയ സ്ഥലത്ത് ഉണ്ടായിരുന്നു. അവള്‍ എന്തോ ശ്രദ്ധിച്ച് വായിച്ച് കൊണ്ടിരിക്കുന്നു. ഇത്തവണ ഞാന്‍ അവളുടെ കുറച്ചകലെയല്ലാതെ ആ ഇയറിലെ കോളജ് മാഗസിനില്‍ കണ്ണും നട്ട് ഇരിപ്പായി. കുറച്ച് നേരത്തേക്ക് അവള്‍ എന്നെ നോക്കി കൊണ്ടിരിക്കുന്നു എന്ന്! എന്റെ സിക്‌സ്ത് സെന്‍സ് എന്നോട് പറഞ്ഞ് കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞ് നമ്മള്‍ അറിയാതെ കണ്ടു മുട്ടിയത് പോലെ പരസ്പരം കണ്ടു. ഞാന്‍ അവളുടെ അടുത്ത് പോയി സ്ഥലം പിടിച്ചു. ‘സുഹൈല്‍ ആ ബുക്ക് നാളെ കൊടുക്കാം കേട്ടോ’ ‘ആവശ്യം കഴിഞ്ഞ് ജാസ്മി എപ്പോഴെങ്കിലും തന്നാല്‍ മതി’ മറ്റുള്ളവരെ സഹായിക്കുമ്പോയുീ അവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍ മാത്രമാണ് നമ്മള്‍ യഥാര്‍ത്ഥ മനുഷ്യസ്‌നേഹി ആകുന്നത്’ എന്ന്! ഗാന്ധിജി പറഞ്ഞിട്ടുണ്ട്. അങ്ങിനെയൊക്കെ ഗാന്ധിജി പറഞ്ഞിട്ടുണ്ടോ എന്തോ ചുമ്മ തട്ടി വിട്ടതാ. ‘ഇക്കൊല്ലത്തെ ഇയര്‍ ബുക്കില്‍ സുഹൈല്‍ എഴുതിയ ആര്‍ട്ടിക്കിള്‍ ഞാന്‍ വായിച്ചു,’കാലയവനിക’ എന്ന കവിത വളരെ നന്നായിട്ടുണ്ട്.’കാണാകിനാവ്’ എന്ന കഥ വായിച്ച് ഞാന്‍ ആകെ വിഷമിച്ച് പോയി’ ‘കാണാകിനാവ് ഇക്കൊല്ലത്തെ ആര്‍ട്ടിക്കിളില്‍ ഇല്ല അത് കഴിഞ്ഞ കൊല്ലമാണ് പബ്ലിഷ് ചെയ്തത്’ ‘അതെ കഴിഞ്ഞ കൊല്ലത്തെ ഇയര്‍ ബുക്കും ഞാന്‍ വായിച്ചിരുന്നു. ‘ഇത് കേട്ടപ്പോള്‍ ജാസ്മി എന്നെ കുറിച്ച് വിശദമായ ഒരു പഠനം തന്നെ നടത്തി എന്ന് എനിക്ക് മനസിലായി’. പെണ്‍കുട്ടികള്‍ അങ്ങിനെയാണ് ഒരു അപരിചിതനെ കുറിച്ച് കൂടുതല്‍ അറിഞ്ഞ ശേഷം മാത്രമേ സംസാരികുക കൂടി ചെയ്യുള്ളു എന്ന് അരുണ്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അവള്‍ കഴിഞ്ഞ തവണത്തെ പോലെ എന്നോട് പതുങ്ങിയ ശബ്ധത്തില്‍ സംസാരികാതെ തുറന്ന് സംസാരിക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് എന്നെ വിശ്വാസമാണെന്നും എന്നെ ഒരു നല്ല ഫ്രണ്ട് ആയി കാണാന്‍ താല്‍പര്യം ഉണ്ടെന്നും എന്റെ മനസ് പറഞ്ഞു. പക്ഷെ അപ്പോഴും എനിക്ക് ഇഷ്ട്ടത്തെക്കാള്‍ ഉപരി ബഹുമാനവും ആദരവും ആയിരുന്നു ഉണ്ടായിരുന്നത്. ജാസ്മി എന്റെ ആര്‍ട്ടിക്കിളിനെ കുറിച്ച് വാചാലയായി. ജാസ്മിക്കും അത് പോലെ ഒരു ആര്‍ട്ടിക്കിള്‍ മാഗസിനില്‍ പബ്ലിഷ് ചെയ്തൂടെ എന്ന്! ഞാന്‍ അവളോട് ചോദിച്ചു. കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവള്‍ ശ്രമിക്കാം എന്ന്! പറഞ്ഞു.സത്യത്തില്‍ പത്താംക്ലാസ് മുതല്‍ ഞാന്‍ ഒരു റഫ് ബുക്ക് സൂക്ഷിക്കുമായിരുന്നു. എന്റെ മനസ്സില്‍ തോന്നുന്നതൊക്കെ ഞാന്‍ അതില്‍ കുറിച്ചു വയ്ക്കുക പതിവായിരുന്നു. അതില്‍ നിന്നും എനിക്ക് കൊള്ളാമെന്ന് തോന്നിയ കഥകളും കവിതകളും ലേഖനങ്ങളും ആണ് ഞാന്‍ മാഗസിനില്‍ പബ്ലിഷ് ചെയ്യാന്‍ കൊടുത്തത്.ഇനിയും ഒരുപാട് എഴുതണം എന്ന്! അവള്‍ എന്നോട് പറഞ്ഞു. എന്റെ എഴുത്തിന് കിട്ടിയ ഏറ്റവും വലിയ പ്രചോദനവും അനുമോദനവും ആണ് അന്ന്! കിട്ടിയത്. എഴുതച്ചനും കുമാരനാശാനും നേരിട്ട് വന്ന്! പറഞ്ഞാല്‍ പോലും എനിക്ക് ഇത്രക്ക് സന്തോഷം ഉണ്ടാകുകയില്ല. അങ്ങിനെ സമയങ്ങള്‍ കടന്ന്! പോയി. ആദ്യമൊക്കെ അറിയാതെ കണ്ടുമുട്ടിയിരുന്ന നമ്മള്‍ ഒരേ സമയം കണ്ടുമുട്ടാന്‍ ശ്രമിച്ചു. നമ്മള്‍ ആനുകാലിക വിഷയങ്ങളും പടിത്ത കാര്യങ്ങളും കൊച്ച് കൊച്ച് തമാശകളും പരസ്പരം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു.

അങ്ങിനെ ഓണത്തിന്റെ അവധി ദിവസങ്ങള്‍ എത്തി. അവധിക്ക് അവളെ കാണാന്‍ കഴിയില്ലലോ എന്ന ദുഖം എന്റെ മുഖത്ത് തളം കെട്ടി നിന്നിരുന്നു.

അവളുടെ അട്രെസ് മുമ്പ് ചോദികാത്തതിന്റെ പോരായ്മ അപ്പോള്‍ എനിക്ക് മനസിലായി. നമ്മള്‍ ലൈബ്രറിയില്‍ ഇരിക്കുന്ന അവസരത്തില്‍ ഞാന്‍ കാര്യം അവതരിപ്പിച്ചു. ‘എന്റെ വീട് വാഴപ്പള്ളിയില്‍ ആണ്’ അവള്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. ‘എവിടെയാണെന്നാണ് ജാസ്മി പറഞ്ഞത്’ ‘വാഴപ്പള്ളി’ ഞാന്‍ അങ്ങിനെ ചോദിക്കാന്‍ കാരണം ഉണ്ട്.വാഴപ്പള്ളിയില്‍ ആണ് എന്റെയും വീട് ഒരു കണക്കിന് പറഞ്ഞാല്‍ വാഴപ്പള്ളി മുഴുവന്‍ എന്റെ വീട് പോലെ ആയിരുന്നു എന്ന്! വേണം പറയാന്‍. അഞ്ച് കൊല്ലം മുമ്പ് സുഗുണന്‍ എസ്.ഐയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു വാഴപ്പള്ളി. അക്കാലത്ത് പൂവാലമ്മാര്‍,കള്ളന്മാര്‍,സാമൂഹിക വിരുദ്ധര്‍,മണല്‍ മാഫിയയും നിറഞ്ഞ ഒരു ചെളികുണ്ടായിരുന്നു വാഴപ്പള്ളി. ജനങ്ങള്‍ അസ്വസ്ഥതയോടും ശ്വാസംമുട്ടിയാണ് വാഴപ്പള്ളിയില്‍ ജീവിച്ച്‌പോന്നിരുന്നത്. എസ്.ഐ.സുഗുണന്‍ ഭരിക്കുന്ന പോലീസ് സ്‌റ്റേഷനില്‍ പരാതികളുടെ പ്രവാഹം ആയിരുന്നു.നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനില്‍ കൊടുത്ത കെട്ടുകണക്കിന് പരാതികള്‍ അത്‌പോലെ തന്നെ ആക്രി പെറുക്കുന്ന അണ്ണാച്ചി പിള്ളേരുടെ കൈയ്യില്‍ നിന്നും കിട്ടിയപ്പോള്‍ മനസിലായി പോലീസില്‍ ജനങ്ങള്‍ക്ക് എത്രത്തോളം വിശ്വാസം അര്‍പ്പിക്കാം എന്ന്!. നാട്ടില്‍ ഒരു പൗരസമിതി നമ്മള്‍ രൂപീകരിച്ചു, ജഫീര്‍ ഇക്ക ആയിരുന്നു നേതാവ്. കവലയില്‍ ചായകട നടത്തുന്ന കുമാരേട്ടന്‍ സെക്രട്ടറി. ആദ്യ യോഗം പുഴകരയില്‍ കൂടാമെന്ന് തീരുമാനമായി.എല്‍.പി.എസ് സ്‌ക്കൂളില്‍ തമ്പടിച്ചിരിക്കുന്ന സാമൂഹിക വിരുദ്ധരായ കുടിയന്മാരെ ഒഴിപ്പിക്കുക എന്നതായിരുന്നു നമ്മുടെ ആദ്യ അജണ്ട. നമ്മുടെ ആദ്യ ഉദ്യമം വിജയകരമായി. പിന്നീട് ആറ്റില്‍ നിന്നും മണല്‍ വാരുന്ന വിദ്വാന്മാരെ പിടിക്കുക എന്നതായി അടുത്ത ലക്ഷ്യം. ആ ഉദ്യമവും വിജയിച്ചതോടെ എസ്.ഐ.സുഗുണന്‍ നമ്മുടെ ഈ കൂട്ടായീമയെ തീവ്രവാദപ്രവര്‍ത്തനം, സദാചാര പോലീസ് എന്നൊക്കെ മുദ്രകുത്താന്‍ തുടങ്ങി. അല ഖയതക്ക് വേണ്ടി പോരാളികളെ പരിശീലനം നല്‍കുന്നു എന്ന് വരെ പറഞ്ഞു കളഞ്ഞു ചിലര്‍. ഇതോടെ പൗര സമിതി പിരിച്ചു വിടാന്‍ തീരുമാനിച്ചു. കുമാരേട്ടന്റെ ഉറച്ച തീരുമാനത്തില്‍ പ്രവര്‍ത്തനം തുടര്‍ന്ന്! കൊണ്ട് പോകാന്‍ തന്നെ നമ്മള്‍ തീരുമാനിച്ചു. എതിര്‍പ്പുകളും പ്രതിഷേധങ്ങളും പല സ്ഥലത്ത് നിന്നും വന്ന്! കൊണ്ടിരുന്നു. പൂവാലന്മാരെ ഒതുക്കാന്‍ എന്നെയും ബിഗ് ബി സുരേഷിനെയും ആണ് ജഫീര്‍ ഇക്ക ചുമതലപ്പെടുതിയത് നമ്മള്‍ പല ഗ്രൂപ്പായി തിരിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുമ്പിലും ചുവടുറപ്പിച്ചു. പെണ്‍കുട്ടികളെ ശല്യപെടുത്തുന്ന അണ്ണന്മാരെ വിളിപ്പിച്ച് കാര്യം വീട്ടില്‍ അറിയിച്ചു. അതിലും ഒതുങ്ങാത്തവരെ നമ്മള്‍ തന്നെ കൈകാര്യം ചെയ്തു. വാപ്പയുടെ അടുത്ത് എന്നെ കുറിച്ച് പരാതി തുടര്‍ച്ചയായി വന്നു കൊണ്ടിരുന്നു. സുലൈമാന്‍ സാഹിബിന്റെ മൂത്ത മകന്‍ തല തിരിഞ്ഞ് പോയി എന്ന് വരെ ആള്‍ക്കാര്‍ പറഞ്ഞു പരത്തി. ‘നന്മക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകണം’ എന്ന്! കാറല്‍ മാക്‌സ് പറഞ്ഞത് ഞാന്‍ ഓര്‍ത്തു. ‘സുഹൈല്‍ എന്താ ആലോചിക്കുന്നത്’ ഞാന്‍ ഓര്‍മകളില്‍ നിന്നും തിരിച്ചു വന്നു. ‘വാഴപ്പള്ളിയില്‍ എവിടെയാണ്, എന്റെ വീടും വാഴപ്പള്ളിയില്‍ ആണ്’ ‘ഞാന്‍ വാഴപ്പള്ളിയില്‍ ട്രാവല്‍സ് നടത്തുന്ന അബ്ദുല്‍ റസാക്കിന്റെ മകള്‍ ആണ്’ ‘അബ്ദുല്‍ റസാക്കിന്റെ മകളോ ഞാന്‍ ആകെ ഞെട്ടി’. വീണ്ടും ഒരു ഫ്‌ലാഷ്ബാക്ക് കൂടി. അബ്ദുല്‍ റസാക്ക് വാഴപ്പള്ളിയിലെ തലമൂത്ത കമ്മ്യുണിസ്റ്റ് നേതാവായിരുന്നു. സാധാരണ കമ്മ്യുണിസം തലക്ക് പിടിച്ച നേതാക്കന്മാര്‍ മുതലാളിത്ത വര്‍ഗത്തോട് സ്ഥിരം ശത്രുത വച്ച് പുലര്‍ത്തിയിരുന്നവര്‍ ആയിരുന്നു. വിധിയുടെ വിളയാട്ടം എന്ന് പറയട്ടെ സുലൈമാന്‍ സാഹിബ് എന്ന എന്റെ വാപ്പ കരയിലെ ഏറ്റവും വലിയ പ്രമാണിമാരില്‍ ഒരാള്‍ ആയിരുന്നു. തടിമില്‍ നടത്തുന്നു എന്നുള്ളതാണ് അദ്ദേഹം ചെയ്ത ഏകതെറ്റ്. ഒരിക്കല്‍ മില്ലില്‍ ജോലി ചെയ്തിരുന്ന ജബ്ബാര്‍, മില്ലിന്റെ മൂലയില്‍ കൂട്ടിയിട്ടിരുന്ന ചന്ദന തടിയില്‍ കുറച്ച് രാത്രിയില്‍ മോഷ്ടിച്ച് വിറ്റു. ഇത് പല തവണ ആവര്‍ത്തിച്ചപ്പോള്‍ വാപ്പ അയാളെ പിരിച്ച് വിട്ടു. പിറ്റേന്ന് ജബ്ബാര്‍ റസാക്ക് അദ്ദേഹത്തെയും കുറച്ച് അണികളെയും കൂട്ടി മില്ലില്‍ വന്ന് ബഹളം ഉണ്ടാക്കി. അമിത ജോലി ചെയ്യാന്‍ തയ്യാറാകാത്ത തൊഴിലാളിയെ പിരിച്ച് വിട്ട മുതലാളിത്ത നടപടികെതിരെ പ്രെദിഷേധം ആളികത്തി. വാപ്പ നടന്ന കാര്യങ്ങളൊക്കെ അവരോടു പറഞ്ഞ് നോക്കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. അവസാനം വാപ്പാക്ക് ജബ്ബാറിനെ വീണ്ടും ജോലിക്ക് എടുക്കേണ്ടി വന്നു. ആ സംഭവത്തിന് ശേഷം റസാക്കിനെ കാണുമ്പോള്‍ ചെകുത്താനെ കണ്ട കുരിശിനെ പോലെയാണ് വാപ്പാടെ അവസ്ഥ. എനിക്കും അങ്ങിനെ തന്നെ ആയിരുന്നു. ജാസ്മിയുടെ വാപ്പയാണ് റസാക്ക് എന്നറിഞ്ഞപ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ എവിടെയോ അദ്ദേഹത്തോട് ഒരു ബഹുമാനം തോന്നുന്നത് ഞാന്‍ അറിഞ്ഞു. അങ്ങിനെ അവധി തുടങ്ങി. അവളെ കാണാത്ത ഓരോ നിമിഷവും ഒരു യുഗം കഴിഞ്ഞ് പോകുന്നതായി എനിക്ക് തോന്നി. എവിടെ നോക്കിയാലും അവളുടെ മുഖം തന്നെ. ഒരു ഘട്ടത്തില്‍ അവളുടെ വീട്ടില്‍ ചെന്ന്! അവളെ കാണാം എന്ന് തീരുമാനിക്കുകയും ചെയ്തു പക്ഷെ വല്ല പ്രശ്‌നമായാല്‍ എന്നേക്കാള്‍ ഏറെ അവളെ അത് ബാധിക്കും, അത് കൊണ്ട് ആ ശ്രമം വേണ്ടെന്ന് വച്ചു. അവധി കഴിയുന്ന ദിവസം ഞാന്‍ രാവിലെ തന്നെ അവളെ പ്രേധീക്ഷിച്ച് ലൈബ്രറിയില്‍ സ്ഥാനം ഉറപ്പിച്ചു. ഒരു മുന്‍വിധി എന്ന പോലെ അവള്‍ വാതില്‍ക്കല്‍ പ്രത്യക്ഷയായി.

പത്ത് ദിവസം കഴിഞ്ഞ് കണ്ടപ്പോള്‍ അവള്‍ ഒരു മാലാഖയായി എനിക്ക് തോന്നി ഞാന്‍ സ്വര്‍ഗം കിട്ടിയ പോലെയും. അവള്‍ എന്നെ കണ്ടതും വളരെ വേഗത്തില്‍ എന്റെ അടുക്കലേക്ക് നടന്ന് വന്ന്! എന്റെ അരികില്‍ ഇരുന്നു. കുറച്ച് നേരം അവിടം മൗനം തളം കെട്ടി. ‘ജാസ്മി നിന്നെ കാണാന്‍ കഴിയാതിരുന്ന ആ നിമിഷങ്ങള്‍ എനിക്ക് ഓരോ യുഗം കടന്ന്! പോകുന്നത് പോലെ ആയിരുന്നു’ ‘സുഹൈല്‍ നിന്നെ കാണാതിരിക്കാന്‍ എനിക്ക് ഒരു നിമിഷം പോലും കഴിയില്ല എന്ന അവസ്ഥ ആയിരുന്നു, എന്നും നീ എന്റെ അരികില്‍ വേണമെന്ന് ഞാന്‍ ആശിക്കുന്നു’ ‘ഞാന്‍ എന്നും നിന്റെ കൂടെ തന്നെ കാണും ജാസ്മി’ ഇപ്പോഴാണ് ജാസ്മിയെ പ്രൊപോസ് ചെയ്യാന്‍ പറ്റിയ അവസരം എന്ന് ഞാന്‍ കരുതി. ഈ ചാന്‍സ് മിസ്സ് ആക്കിയാല്‍ ഒരിക്കലും തിരിച്ച് കിട്ടില്ല. സാധാരണ പൂക്കളും ആഭരണങ്ങളും മറ്റും കൊടുത്താണ് പെണ്‍കുട്ടികളോട് ആണ്‍ പിള്ളേര്‍ അവരുടെ ഇഷ്ടം അറിയിക്കുന്നത്.വളരെ കുറച്ച് കാശ് മാത്രമേ സുലൈമാന്‍ സാഹിബ് പോക്കറ്റ് മണി ആയി തരുമായിരുനുള്ളു.

Advertisementഒരു ഇന്‍ക്രിമെന്റന് പല തവണ പറയുമ്പോഴും വാപ്പ രണ്ട് കീറി പറിഞ്ഞ ഉടുപ്പ് ഇട്ടുകൊണ്ട് സ്‌കൂളില്‍ പോയ കഥ പറഞ്ഞു തുടങ്ങും, അത് കേള്‍ക്കുമ്പോള്‍ തോന്നും ഒന്നും ചോദിക്കണ്ടായിരുന്നു എന്ന്!. ‘എന്താ ഇപ്പോള്‍ അവള്‍ക്ക് കൊടുക്കുക’ അപ്പോഴാണ് കൊച്ചാപ്പ എനിക്ക് ഗിഫ്റ്റ് ആയി തന്ന സ്വിസ്സ് മെയ്ഡ് പേനയെ കുറിച്ച് ഓര്‍ത്തത്, അവള്‍ക്കും പേന പ്രിയപ്പെട്ടതായിരുന്നു.’ ജാസ്മി ഞാന്‍ നിന്നെ എന്റെ ജീവനിലേറെ സ്‌നേഹിക്കുന്നു’ ‘എനിക്കും സുഹൈലിനെ ഇഷ്ടമാണ്’. പിന്നെ കോളേജിലെ ഓരോ ദിവസവും പ്രണയത്തിന്റെ പൂക്കാലമാണ് എനിക്ക് അവള്‍ സമ്മാനിച്ചത്. അങ്ങിനെ കാലങ്ങള്‍ കടന്ന് പോയി. കോളേജിലെ അവസാനദിവസം ഞാനും അവളും പിരിയുന്ന വേദനയില്‍ ഹൃദയം പൊട്ടി തേങ്ങി തേങ്ങി കരഞ്ഞു. അവസാനം ആഴ്ച്ചയില്‍ ഒരിക്കല്‍ കാണാം എന്ന് അവള്‍ക്ക് വാക്ക് കൊടുത്ത ശേഷം നമ്മള്‍ പിരിഞ്ഞു. കോളേജ് കഴിഞ്ഞപ്പോള്‍ ബിസിനസ്സ് നോക്കി നടത്താന്‍ വാപ്പ എന്നെ നിര്‍ബന്ധിച്ചു. സുലൈമാന്‍ സാഹിബിന്റെ മകന്‍ എന്നറിയപ്പെടുന്നതിനെക്കാള്‍ സ്വന്തം പേരില്‍ നാട്ടുകാര്‍ എന്നെ അറിയപ്പെടണം എന്ന്! ഞാന്‍ ആഗ്രഹിച്ചു. അക്കൌണ്ടിങ്കിലുള്ള താല്‍പര്യം കാരണം ഞാന്‍ ചാര്‍ട്ടേഡ അക്കൌണ്ടിങ്കിനു ചേര്‍ന്നു. ജാസ്മി അതെ കോളേജില്‍ തന്നെ എം.ബി.എക്ക് ചേര്‍ന്നു. അപ്പോഴും നമ്മുടെ സ്‌നേഹം മുമ്പ് ഉള്ളതിനെക്കാള്‍ ദ്ദ്രിഡീ ആയികൊണ്ടിരുന്നു. അക്കാദമി എന്നെ പ്രാക്ടിസിനായി ബാംഗളൂരില്‍ എ.പി.നഗറില്‍ പ്രവര്‍ത്തിക്കുന്ന ശങ്കര്‍ അസ്സോസ്സിയേറ്റില്‍ അയച്ചു. ജസ്മിയെ വിട്ട് എനിക്ക് അത്രയും ദൂരെ പോകാന്‍ മനസ് വന്നില്ല പക്ഷെ നല്ലൊരു ജീവിതം കിട്ടുവാന്‍ വേണ്ടിയല്ലേ എന്ന് പറഞ്ഞ് അവള്‍ എന്നെ നിര്‍ബന്ധിച്ചു. എന്നെ വിട്ട് പിരിയുന്നതില്‍ എന്നെക്കാള്‍ ഏറെ ദുഖം അവളുടെ മുഖത്ത് എനിക്ക് കാണാമായിരുന്നു. അവള്‍ കത്ത് അയക്കാമെന്ന് പറഞ്ഞു. ഞാന്‍ നാട്ടില്‍ വന്നാല്‍ ഉടനെ നിന്നെ വന്നു കാണും എന്ന്! ഞാനും അവള്‍ക്ക് വാക്ക് കൊടുത്തു. ശങ്കര്‍ അസോസിയേറ്റിലെ ശങ്കര്‍ സാര്‍ വളരെ പരുക്കനും കര്‍ക്കശക്കാരനും ആയിരുന്നു. അങ്ങിനെ ശങ്കര്‍ സാറിന്റെ അസ്സിസ്റ്ററ്റന്റെമാരില്‍ ഒരാളായി ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചു. തുച്ചമായ ശമ്പളം,പ്രത്യേക സമയപരിധി ഇല്ലാത്ത ജോലി സമയങ്ങള്‍, ഇടയ്ക്കിടയ്ക്കുള്ള ദൂരയാത്രകള്‍. ഇതിനിടയില്‍ ഒരേ ഒരു ആശ്വാസം അവള്‍ എഴുതുന്ന കത്തുകള്‍ ആയിരുന്നു. തിരിച്ചു എഴുതാന്‍ പറ്റാത്ത വിഷമവും. വാപ്പ ദിവസവും തിരികെ ചെല്ലാന്‍ നിര്‍ബന്ധിക്കും. ഞാന്‍ എന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചു തന്നെ നിന്നു. ജോലിയോടുള്ള അര്‍പ്പണ മനോഭാവവും ആത്മാര്‍ഥതയും വിശ്വസ്തതയും കൊണ്ട് ഞാനും ആന്ധ്രക്കാരനായ എന്റെ സുഹൃത്ത് സുധാകറും ശങ്കര്‍ സാറിന്റെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി. അങ്ങിനെ ഒരു ദിവസം എന്റെ പെങ്ങള്‍ സുറുമി എന്നെ ഫോണ്‍ ചെയ്തു. ‘കാക്കാക്ക് വല്ല പ്രേമവും ഉണ്ടോ’ ‘ഇല്ല’ ‘എന്താ നീ അങ്ങിനെ ചോദിച്ചത്’ ‘റസാക്ക് എന്ന ഒരാള്‍ ഇന്നിവിടെ വന്നിരുന്നു അയ്യാള്‍ വാപ്പയെ ഒരുപാട് വഴക്ക് പറഞ്ഞു, ഒരു കത്തിന്റെ കാര്യം ഇടക്കിടക്ക് കേള്‍ക്കാമായിരുന്നു’ ‘മോനെ’ ‘ഉമ്മ, എന്താ ഉമ്മ അവിടെ പ്രശ്‌നം’ ‘നീ എന്തായാലും ഇവിടം വരെ പെട്ടെന്ന്! വരണം, വാപ്പ ആകെ ദേഷ്യത്തിലാണ്’ ‘ഞാന്‍ ഉടനെ വരാം ഉമ്മ’ ‘പടച്ചോനെ പണി പാളിയ, അവളുടെ അവസ്ഥ ഇപ്പോള്‍ എന്തായോ എന്തോ’ അതോര്‍ത്തപ്പോള്‍ എന്റെ തല ചുറ്റുന്നത് പോലെ തോന്നി. ഞാന്‍ ഉടനെ ട്രാവല്‍സില്‍ വര്‍ക്ക് ചെയ്യുന്ന ഫഹദിനെ വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു. സുധാകറിനോട് പറഞ്ഞിട്ട് രാത്രി തന്നെ വണ്ടി കയറി. രാവിലെ വീട്ടില്‍ എത്തി. വാപ്പ ഹാളില്‍ പത്രം വായിച്ച് കൊണ്ടിരിപ്പുണ്ട്. എന്നെ തല ഉയര്‍ത്തി നോക്കിയശേഷം പത്രം വായന തുടര്‍ന്നു.ഉമ്മ പാചകത്തിലാണ് ‘എന്തൊക്കെ പ്രശ്‌നങ്ങലാണ് മോനെ നീ ഇവിടെ ഉണ്ടാക്കിയത്’ ‘എല്ലാരേയും സ്‌നേഹിക്കണം എന്നല്ലേ ഉമ്മ എന്നെ പഠിപ്പിച്ചിട്ടുള്ളത്, ഒരാളെ ഞാന്‍ ജീവന് തുല്യം സ്‌നേഹിച്ചപ്പോള്‍ ഉമ്മ അതിനെ എതിര്‍ക്കുന്നു’ ‘എതിര്‍പ്പൊന്നും ഇല്ലടാ പക്ഷെ നിനക്ക് ഈ കാര്യം എന്നോട് ഒന്ന്! നേരുത്തേ പറയാമായിരുന്നു, ആ മനുഷ്യന്‍ നിന്റെ വാപ്പയെ എന്തൊക്കെ പറഞ്ഞെന്ന് അറിയാമോ?’, വാപ്പ ഇതുവരെയും ഇങ്ങനെ ഒരാളുടെ മുമ്പിലും തലകുനിച്ച് നിന്നിട്ടില്ല നിനകറിയാമോ അത്?’ ‘ഇങ്ങനെയൊക്കെ വരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല ഉമ്മ’. ഞാന്‍ പതുക്കെ വാപ്പയുടെ അടുത്ത് ചെന്നു. വാപ്പ അപ്പോയും പത്രം വായിച്ച് കൊണ്ടിരിക്കുകയായിരുന്നു. ‘നീ ഇവിടെ നടന്നത് വല്ലതും അറിഞ്ഞൊ?’ ‘അറിഞ്ഞു’ ‘എന്താ നിന്റെ അഭിപ്രായം’ ‘ഞങ്ങള്‍ സ്‌നേഹിച്ച് പോയി വാപ്പ, വാപ്പയോട് ഞാന്‍ മുമ്പേ പറയേണ്ടതായിരുന്നു’. ഞാന്‍ തിരിച്ചു പോയി ഉമ്മയോട് പറഞ്ഞു ‘ഉമ്മ എങ്ങിനെയെങ്കിലും വാപ്പയെ കൊണ്ട് സമ്മതിപ്പിക്കണം.’ സുറുമി ഹാളില്‍ ടിവി കണ്ടു കൊണ്ടിരിക്കുന്നു.ഞാന്‍ എന്റെ റൂമില്‍ പോകാന്‍ പോയി.’അല്ല, എക്‌സ്‌ക്യുസ് മി, അല്ല നമ്മളെ ഒന്നും ഒരു മൈന്‍ഡ് ഇല്ലല്ലോ?’ ‘എന്താടി’ ‘കാക്ക എല്ലാം ഞാന്‍ അറിഞ്ഞു, ജാസ്മിയിത്തയെ മദ്രസയില്‍ വച്ച് എനിക്കറിയാം, പാവം ഇത്തായാണ്, കാക്കാക്ക് യോജിക്കും’ ‘താങ്ക്‌സ്, നീയാണ്ണ്! ആദ്യമായി ഇങ്ങനെ പറയുന്നത്’ ഞാന്‍ റൂമിലേക്ക് പോയി പെട്ടിയെല്ലാം വച്ച് അവളുടെ കാര്യം ആലോചിച്ചപ്പോള്‍ എന്റെ നെഞ്ച് പിടഞ്ഞു അപ്പോള്‍ തന്നെ അവളെ പോയി കാണണം എന്ന് ഒരായിരം തവണ മനസ് പറഞ്ഞു. രാത്രി ആയപ്പോള്‍ ഞാന്‍ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു. മുമ്പ് സിറ്റ് ഔട്ടില്‍ ഒരാള്‍കൂട്ടം ഞാന്‍ വീടിന്റെ പുറക് വശത്തൂടെ വന്ന് അവള്‍ പറഞ്ഞ അടയാളം വച്ച് അവളുടെ റൂം കണ്ടു പിടിച്ചു. ജനാലയില്‍ കൂടി നോക്കിയപ്പോള്‍ അവള്‍ ടേബിളില്‍ എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. ഞാന്‍ അവളെ വിളിച്ചു. അവള്‍ പേടിച്ച് പരിഭ്രാന്തയായി ഓടി വന്നു. ‘പടച്ചവനെ വാപ്പ അപ്പുറത്തുണ്ട്’ ‘എന്താ ജാസ്മി ഇവിടെ നടക്കുന്നത്’ ‘ഞാന്‍ ഇക്കാക്ക് അയക്കാന്‍ വച്ചിരുന്ന കത്ത് ബുക്കില്‍ നിന്നും വാപ്പാക്ക് കിട്ടി. ഞാന്‍ വാപ്പയോട് സത്യം മുഴുവന്‍ പറഞ്ഞു. അത് മറക്കണമെന്നും പഠിക്കുന്ന കാലത്ത് തോന്നുന്ന ഓരോ മണ്ടത്തരം ആണെന്ന് എന്നെ ഉപദേശിച്ചു. ‘എനിക്ക് അതിന് കഴിയില്ല എന്ന്! പറഞ്ഞപ്പോള്‍ എന്നെ പൊതിരെ തല്ലി’ ജനല്‍ കമ്പിയില്‍ പിടിച്ചിരുന്ന എന്റെ കൈയില്‍ അവള്‍ പിടിച്ച് തേങ്ങി തേങ്ങി കരയാന്‍ തുടങ്ങി. അവളുടെ കണ്ണുനീര്‍ എന്റെ ഹൃദയത്തെ ചുട്ടു പൊള്ളിച്ച് കൊണ്ടിരുന്നു. ‘നീ കരയല്ലെ ജാസ്മി ഞാന്‍ എന്തെങ്കിലും വഴി കാണാം’ എന്ന്! പറഞ്ഞ് ഞാന്‍ അവളെ സമാധാനിപ്പിച്ചു. സത്യം പറഞ്ഞാല്‍ എന്ത് ചെയ്യണം എന്ന് തന്നെ എനിക്ക് അറിയില്ലായിരുന്നു. പിറ്റേന്ന് വാപ്പ എന്റെ അടുത്ത് വന്നു. ‘നിനക്ക് ആലോചനയുമായി ഞാനും നിന്റെ കൊച്ചാപ്പ അബ്ദുല്‍ റഹുമാനും റസാക്കിന്റെ വീട്ടില്‍ ഇന്ന് രാവിലെ പോയിരുന്നു’ ‘എന്നിട്ട് എന്തായി വാപ്പ’ ‘അവന്‍ മൃഗം ആണ് മോനെ, ഏതു പട്ടിക്ക് കെട്ടിച്ച് കൊടുത്താലും നിനക്ക് നിക്കാഹ് ചെയ്ത് തരില്ല എന്ന്! അവന്‍ പറഞ്ഞു’ ഞാനും റഹുമാനും അപ്പോള്‍ തന്നെ അവിടുന്ന് ഇറങ്ങി. എന്നോട് സ്‌നേഹം ഉണ്ടെങ്കില്‍ നീ എനിക്കൊരു ഉപകാരം ചെയ്യണം. അവളെ മറക്കണം, ആ വൃത്തികെട്ടവന്റെ വീട്ടില്‍ നിന്നും നമ്മുക്കൊരു ആലോചന വേണ്ട മോനെ’ ‘വാപ്പ ഇത് ഒഴിച്ച് ബാക്കി എന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കാം, ഞാന്‍ ജാസ്മിയെ അത്രക്ക് സ്‌നേഹിച്ച് പോയി’ ‘മറുത്തൊരു തീരുമാനം നിനക്ക് എടുക്കാം പക്ഷെ അതിന് ശേഷം ഈ വീട്ടില്‍ നിനക്ക് സ്ഥാനം ഉണ്ടാകില്ല’. അന്ന് രാത്രി ഞാന്‍ അവളെ കാണാന്‍ പോയി.ഞാന്‍ ജനലിന്റെ അടുത്ത് നിന്നും അവളെ വിളിച്ചു.അവള്‍ ഓടി വന്നു. ‘എന്താ ജാസ്മി ഇവിടെ നടന്നത്?, നിന്റെ വാപ്പാക്ക് എന്താ വട്ടാണോ?’ ‘ഇന്ന് രാവിലെ മാമ ഇവിടെ വന്നെന്ന് ഉമ്മ പറഞ്ഞു’ ‘വാപ്പ എനിക്ക് ഒരു ആലോചന ഉറപ്പിച്ചിരിക്കുകയാണ്, വാപ്പാടെ മൂത്ത പെങ്ങടെ മോന്‍ ഷെരീഫ്’ ‘ഏത്? വാഴപ്പള്ളി ബാറില്‍ ക്യാശിയര്‍ ആയി ജോലി ചെയ്യുന്ന ഷെരീഫൊ?’ ‘അതെ’ ‘കൊള്ളാം, ഒലിപ്പിലെ ബിജുവിന്റെ പെങ്ങളെ കോളേജില്‍ പോകുന്ന വഴി തടഞ്ഞു ശല്യം ചെയ്തതിനും മൊബൈലില്‍ ഫോട്ടോ എടുത്തതിനും ഞാനാണ് ഒരിക്കല്‍ അവന്റെ ഇടത്തെ സൈഡിലെ രണ്ട് പല്ല് വാഴപ്പള്ളി കൊട്ടമൈതാനത്ത് വച്ച് അടിച്ചിളക്കിയത്’ ‘ഈ കല്യാണം നടന്നാല്‍ ഞാന്‍ തീര്‍ച്ചയായും ആത്മഹത്യ ചെയ്യും’ ‘ജാസ്മി എനിക്ക് ജീവനുള്ളടുത്തോളം കാലം ഞാന്‍ നിന്നെ ആ കാട്ടുമാക്കാന് നികാഹ് കഴിപ്പിച്ചു കൊടുക്കാന്‍ സമ്മതിക്കില്ല, നിനക്ക് ധൈര്യം ഉണ്ടെങ്കില്‍ നമ്മുക്ക് ഒരു കാര്യം ചെയ്യാം’ ‘എന്താ ഇക്ക’ ‘വീട്ടുകാരുടെ അനുഗ്രഹത്തോടെ നികാഹ് കഴിച്ച് ജീവിക്കാം എന്നാണ് ഞാന്‍ വിചാരിച്ചത് ഇനിയിപ്പോള്‍ അത് നടക്കാത്ത സ്ഥിതിക്ക് നമ്മുക്ക് നാട് വിടാം’. ‘എനിക്കിപ്പോള്‍ ചെറിയ ഒരു ജോലി ഉണ്ട് കഷ്ട്ടപെട്ടായാലും നമ്മുക്ക് ഉള്ളത് കൊണ്ട് കഴിയാം. നീ ആലോചിച്ച് ഒരു തീരുമാനം എടുത്താല്‍ മതി’ ‘ആലോചിക്കാന്‍ ഒന്നും ഇല്ല.ഇക്കാടെ കൂടെ സന്തോഷത്തോടെയുള്ള ഒരു ജീവിതം ആണ് ഞാന്‍ ആഗ്രഹിക്കുന്നത് അതിന് ഞാന്‍ എവിടേക്ക് വരാനും തയ്യാറാണ്’ ‘എങ്കില്‍ നാളെ രാത്രി നീ അത്യാവശ്യം വേണ്ട സാധനങ്ങള്‍ എടുത്ത് റെഡിയായി നില്‍ക്കണം. ഞാന്‍ വന്ന് നിന്നെ വിളിക്കാം,പെട്ടെന്ന്! എടുത്ത തീരുമാനം ആയിരുന്നു അതെങ്കിലും തീരുമാനം നല്ലതായിരുന്നു എന്ന്! പിന്നീട് തോന്നി. അന്ന് വൈകിട്ട് തന്നെ സുധാകരിനെ വിളിച്ച് കുറഞ്ഞ രൂപക്ക് ഒരു ഫ്‌ലാറ്റ് വാടകയ്ക്ക് വേണം എന്ന്! പറഞ്ഞു. പിറ്റേന്ന് രാത്രി ഞാന്‍ ഒരു കത്തെഴുതി വച്ച ശേഷം ബാഗെടുത്ത് ജാസ്മിയുടെ വീട് ലക്ഷ്യമാക്കി നടന്നു.

അവളെ കൂട്ടി കൊണ്ട് ഞാന്‍ റയില്‍ വേ സ്‌റ്റേഷനിലേക്ക് പോയി.ബംഗ്ലൂരില്‍ എത്തിയ ശേഷം സുധാകറിനെ വിളിച്ചു. അവന്‍ ഫ്‌ലാറ്റിന്റെ അഡ്രസ് പറഞ്ഞ് തന്നു. സിറ്റിയില്‍ നിന്നും 36കിലോമീറ്റര്‍ അകലെ ആയിരുന്നു വീട്. കുഴപ്പമില്ല എന്തായാലും സമാധാനം കിട്ടുമല്ലോ. രണ്ട് കൊല്ലം കഴിഞ്ഞ് നമ്മുക്ക് ഒരു മകന്‍ പിറന്നു റസല്‍ എന്നാണ് അവന്റെ പേര്. ഇടക്ക് വച്ച് റസാക്ക് മരിച്ച വിവരം കുമാരേട്ടന്‍ വിളിച്ചു പറഞ്ഞു.ഹാര്‍ട്ടില്‍ ബ്ലോക്ക് ആയിരുന്നു. അടിയന്ധിരമായി സര്‍ജറിക്ക് പത്ത് ലക്ഷം വേണമെന്ന്! പറഞ്ഞു. അത് വരെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച റസാക്കിനെ സമയം ആയപ്പോള്‍ പാര്‍ട്ടി തന്നെ മനോഹരമായി കൈ ഒഴിഞ്ഞു. പണതിനായ് അങ്ങും ഇങ്ങും ഓടിയെങ്കിലും എങ്ങു നിന്നും പണം സ്വരൂപികാന്‍ കഴിഞ്ഞില്ല. ആരോ പറഞ്ഞറിഞ്ഞ് വാപ്പ പണവുമായി വന്നു. റസാക്ക് തന്റെ തെറ്റുകള്‍ ഏറ്റു പറഞ്ഞു വാപ്പയോട് മാപ്പ് ചോദിച്ചു. സര്‍ജറി നടത്തിയെങ്കിലും റസാക്കിനെ രക്ഷപെടുത്താന്‍ കഴിഞ്ഞില്ല. ഇതൊക്കെ കൊചാപ്പയാണ് എന്നോട് പറഞ്ഞത്. ‘പണം അത് ആവശ്യത്തിന് ഉപകരിക്കുമ്പോള്‍ മാത്രമാണ് പണം ആകുന്നത് അല്ലെങ്കില്‍ അത് വെറും കടലാസ് കഷണം മാത്രം’ ലെനിന്‍ ഒരു ബുക്കില്‍ എഴുതിയിട്ടുണ്ട്. അത് ഏതു ബുക്കില്‍ ആണെന്ന്! ഓര്‍മ വരുന്നില്ല.സാധാരണ ശമ്പളം കിട്ടിയാല്‍ അതെല്ലാം ചിലവായി പോകുമായിരുന്നു. ജാസ്മി വന്നതോടെ എന്റെ ഫിനാന്‍സ് മിനിസ്ടര്‍ ആയി അവള്‍ ചുമതല ഏറ്റു. അത്ഭുതം എന്ന്! പറയട്ടെ ചിലവ് കഴിഞ്ഞ് ഒരു തുക എല്ലാ മാസവും അവള്‍ എനിക്ക് തരുമായിരുന്നു. എല്ലാ വീക്ക്എന്‍ഡിലും നമ്മള്‍ കടപ്പുറത്ത് പോയി കുറേ നേരം ഇരിക്കും അതിന് ശേഷം ടിയേറ്ററില്‍ പോയി ജാസ്മിക്ക് ഇഷ്ട്ടപെട്ട സിനിമ കണ്ട ശേഷം ഏതെങ്കിലും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് തിരിച്ചു വരുമായിരുന്നു. ഞാന്‍ മിക്യപ്പോഴും രാവിലെ എണീറ്റ് അവളെ പാചകത്തില്‍ സഹായിക്കും. റസലിനെ പ്രസവിച്ച ശേഷം നമ്മുടെ ജീവിതം ആകെ മാറി മറിഞ്ഞു.ഞാനും സുധാകറും വേറെ വേറെ ഓഫീസ് ബംഗ്ലൂരില്‍ തുടങ്ങി. ഞാന്‍ മടിവാളയില്‍ ചെറിയ ഒരു ഓഫീസ് സ്‌പേസ് ഒപ്പിച്ചു, സുധാകര്‍ വിത്സന്‍ ഗാര്‍ഡനിലും. ഞാനും ജാസ്മിയും ഓഫീസിന് ഒരു പേര് കണ്ട് പിടിച്ചു, ‘സുഹൈല്‍ അസോസിയേറ്റ്‌സ്’. പതുക്കെ പതുക്കെ സുഹൈല്‍ അസോസിയേറ്റ് വളരാന്‍ തുടങ്ങി. ജോലി തിരക്ക് കൂടിയതോടെ ജാസ്മിയും എന്റെ കൂടെ ഓഫീസില്‍ സഹായിക്കാന്‍ വരുക പതിവായി. ജാസ്മി ജോലി എല്ലാം വേഗത്തില്‍ പഠിച്ചു. ചുമ്മാതല്ലല്ലോ അവള്‍ പഴയ എം.ബി.എ അല്ലെ. അവള്‍ വന്നതോടെ എന്റെ തിരക്ക് മൂന്നില്‍ ഒന്നായി കുറഞ്ഞു. ബിസിനസ്സ് വളര്‍ന്നതോടെ പുതിയ വീടും കാറുമൊക്കെ വാങ്ങി. തിരക്ക് കൂടുന്നതനുസരിച്ച് സ്റ്റാഫിനെ നിയമിച്ച് കൊണ്ടിരുന്നു. ഇപ്പോള്‍ സുഹൈല്‍ അസോസിയേറ്റ് ബംഗ്ലൂരില്‍ നമ്പര്‍ വന്‍ അക്കൗണ്ടിങ്ക് ഫേമുകളില്‍ ഒന്നാണ്. ഇതെല്ലാം എനിക്ക് സാധിച്ചത് ജാസ്മി എനിക്ക് തന്ന പ്രചോദനവും സ്‌നേഹവും ഊര്‍ജവും ആണ്. അവള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എവിടെയും എത്തുമായിരുന്നില്ല. നമ്മുടെ സ്‌നേഹം കാലത്തെയും തോല്പ്പിച്ചു കടന്ന്! പൊയ്‌കൊണ്ടിരിക്കുന്നു. അവള്‍ ഇനിയും ഒരായിരം കൊല്ലം എന്റെ കൂടെ വേണമെന്ന്! ഞാന്‍ ആശിക്കുന്നു. ‘ഇക്ക എണീറ്റോ?’ അവളുടെ ശബ്ദം കേട്ട് ഞാന്‍ ഓര്‍മയില്‍ നിന്നും തിരിച്ച് വന്നു. ‘എണീറ്റ് ജാസ്മി’ ‘ഇന്നല്ലെ അക്‌സെന്‍ജുവറിന്റെ ഫയല്‍ സബ്മിറ്റ് ചെയ്യേണ്ടത്,ഇക്ക മറന്നോ?’ ‘ഇല്ലടി, പക്ഷെ ഇന്നല്ലെ പേപ്പര്‍ ചെക്ക് ചെയ്യുന്നതിന് ഇടക്ക് ഞാന്‍ ഉറങ്ങി പോയി, ഇനി എന്താ ചെയ്യ്ക’ ‘കുഴപ്പം ഇല്ല ഇക്ക ഞാന്‍ അതൊക്കെ ഇന്നലെ ക്ലിയര്‍ ചെയ്തു.നിങ്ങള്‍ അതൊന്ന് വേരിഫൈ ചെയ്താല്‍ മതി’ ‘താങ്ക്‌സ് ടീ. അല്ലെങ്കിലും നിന്നെ പോലെ ബുദ്ധി ലോകത്ത് ആര്‍ക്കാ ഉള്ളെ’ ‘ഉം, സോപ്പിടണ്ട നിങ്ങള്‍ പോയി കുളിക്കാന്‍ നോക്കി’ ‘നീ അവിടെ എന്താ ചെയ്യുന്നേ’ ‘നിങ്ങള്‍ ഇതൊന്ന്! വന്ന്! നോക്കി, ഇക്കാക്ക് ഇഷ്ട്ടപെട്ട കിണ്ണത്തപ്പം’ ‘കൊള്ളാം അപ്പോള്‍ നീ ഇന്നലെ ഉറങ്ങിയില്ലേ?. നിന്റെ കാര്യം കൊണ്ട് ഞാന്‍ തോറ്റ് ജാസ്മി. അല്ലെങ്കില്‍ തന്നെ നീ ഇത് ഉണ്ടാക്കുന്നതിന് മുമ്പേ എന്നെ വിളിച്ചിരുന്നെങ്കില്‍ ഞാന്‍ കൂടെ സഹായികുമായിരുന്നില്ലേ?’ ‘അതൊന്നും കുഴപ്പം ഇല്ല ഇക്ക, നിങ്ങള്‍ ഇതൊന്ന് വേസ്റ്റ് ആക്കാതെ കഴിച്ചാല്‍ മാത്രം മതി’. ഞാന്‍ ജാസ്മിയെ പെട്ടെന്ന്! എന്നോട് അടുപ്പിച്ച് അവളുടെ നെറ്റിയില്‍ ഒരു ചുംബനം കൊടുത്തു. ‘ഓക്കെ ജാസ്മി, ഞാന്‍ പോയി കുളിച്ചിട്ട് വരാം’ ‘ശരി ഇക്ക, ആഴ്ച്ചയില്‍ ഒരിക്കല്‍ ഉള്ള ശീലമല്ലെ അത് മുടക്കണ്ട’ ‘നീ എന്നെ ആക്കുകയായിരുന്നു അല്ലെ ജാസ്മി. നിന്നെ ഞാന്‍ കുളിച്ചിട്ടു വന്നിട്ട് ശരിയാക്കി തരാം’. അപ്പോള്‍ തന്നെ എനിക്കൊരു ശങ്ക തോന്നി. ഞാന്‍ പെട്ടെന്ന്! ബാത്ത്‌റൂമില്‍ കയറി ഡോര്‍ അടച്ചു. ‘ശുഭം’

 111 total views,  1 views today

AdvertisementAdvertisement
Entertainment9 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment9 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment9 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment9 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment9 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment9 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment9 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment10 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space13 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India13 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment13 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment16 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment17 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment22 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment22 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment7 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment7 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement