അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സഹവാസ ക്യാമ്പില്‍ വച്ചായിരുന്നു ഞങ്ങള്‍ പരിച്ചയപെട്ടത്‌ അതിനു ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഞങ്ങള്‍ കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ല. ഞാന്‍ ഒരു പാട് അന്വേഷിച്ചിരുന്നു. പക്ഷെ അവളെ കുറിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല.

എല്ലാ ക്രിസ്തുമസിനും ന്യൂ ഇയര്‍ നും ഞാന്‍ അവള്‍ക്കു കാര്‍ഡുകള്‍ അയച്ചിരുന്നു. ഒരു മറുപടിയും വന്നിരുന്നില്ല. പിന്നീട് ഞാന്‍ അറിഞ്ഞു അവള്‍ താമസം മാറിപോയി എന്ന്. വൈകാതെ ഞാന്‍ ഒരു പ്രവാസി ആയി ഇവിടുത്തെ ജീവിത തിരക്കുകള്‍ക്കിടയിലും ഞാന്‍ അവളെ മറന്നിരുന്നില്ല ഓര്‍ക്കുമായിരുന്നു. അങ്ങനെ ഫേസ് ബുകിലെ ഒരു സുഹൃത്തില്‍ നിന്നാണ് അവള്‍ കണ്ണൂരില്‍ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞത്.

അപ്പോഴേക്കും എന്‍റെ ലീവ് അടുത്തിരുന്നു. അങ്ങനെ മഞ്ഞു പെയ്യുന്ന ഡിസംബറില്‍ ഞാന്‍ നാട്ടിലേക്ക് പോയി. എന്‍റെ ആദ്യത്തെ ലീവ്, എല്ലാവരെയും കാണാന്‍ അടങ്ങാത്ത ആവേശമായിരുന്നു. നാട്ടില്‍ പോയതിന്‍റെ അടുത്ത ദിവസം തന്നെ അവളെ കാണാന്‍ പോകണം എന്ന് ഉണ്ടായിരുന്നു പക്ഷെ പല പല തിരക്കുകള്‍ കൊണ്ടും അത് നീണ്ടു പോയി അതിനിടെ എനിക്ക് അവളുടെ നമ്പര്‍ കിട്ടിയിരുന്നു ഞാന്‍ വിളിക്കുമായിരുന്നു അവളും.

ജനുവരി നാലാം തീയതിയാണ് ഞങ്ങള്‍ വീണ്ടും കണ്ടത് അന്ന് വൈകീട്ട് ഞാന്‍ അവള്‍ ജോലി ചെയുന്ന ആശുപത്രിയില്‍ പോയി അവളെ കണ്ടു ഒരു പാട് നേരം സംസാരിച്ചു. പിന്നെ മിക്കവാറും എല്ലാ ദിവസവും ഞങ്ങള്‍ കാണുമായിരുന്നു. എന്‍റെ ലീവ് തീരാറായി. തിരിച്ചു പോരാന്‍ എനിക്ക് മനസ് വരുന്നില്ല പക്ഷെ വീട്ടുകാര്‍ സമ്മതിച്ചില്ല അവര്‍ എല്ലാവരും ചേര്‍ന്ന് എന്നെ തിരിച്ചു ഇങ്ങോട്ട് അയച്ചു.

ഇപ്പൊ ഞാന്‍ തിരിച്ചു വന്നിട്ട് രണ്ടു മാസം ആയി ഞാന്‍ എല്ലാ ദിവസവും അവള്‍ക്കു മെസ്സേജ് അയക്കും ഇടയ്ക്ക് ഇടയ്ക്ക് അവളും. ആഴ്ചയില്‍ രണ്ടു പ്രാവശ്യം വിളിക്കും ഒരു പാട് നേരം സംസാരിക്കും. ഇന്നലെയും വിളിച്ചിരുന്നു.അവളെ ഓര്‍ക്കുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന്ന ഒരു ചോദ്യമുണ്ട് എനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യം,

അവള്‍ എനിക്ക് ആരായിരുന്നു?

You May Also Like

ഇതുപോലൊരു സ്റ്റേജ് പെര്‍ഫോമന്‍സ് ഇതുവരെ ആരും കണ്ടിട്ടുണ്ടാവില്ല..!!!

എന്റ എന്ന ഈ ഡാന്‍സ് ട്രൂപ്പിലെ രണ്ടു മിടുക്കി കലകാരികളുടെ നൃത്ത പ്രകടനം അതിമനോഹരമായ പെര്‍ഫോമന്‍സ് ആര്‍ട്ട് എന്ന് തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട് . ഈ വീഡിയോ ഒന്ന് കണ്ടു നോക്കു …….

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. ഹാസ്യനടൻ വടിവേലുവിനെതിരെ…

ഒരു ബസ്‌ യാത്രയും, ജീവനും, കണ്ണാടിയും!!

തമ്പി അളിയന് കഴിഞ്ഞ ദിവസ്സം എറണാകുളം വരെ ഒന്ന് പോകേണ്ടി വന്നു. തിരിച്ചു തിരുവനന്തപുരത്തിന് പോകാന്‍ ബസ് കിട്ടിയപ്പോഴേക്കും സമയം അല്‍പ്പം വൈകി. ഏകദേശം 9 മണിയോടുകൂടി വയറ്റിലയില്‍നിന്നും ബസ്സില്‍ കയറിയ തമ്പി അളിയന് ബസ് അരൂര് എത്തിയപ്പോഴേക്കും ഫൂട്ട് ബോര്‍ഡ്‌ന്റെ തൊട്ടു പുറകിലായുള്ള സീറ്റ് തരമായി.

ശലഭയാനം – കഥ

അലാറം ശബ്ദിച്ച ഉടനെ സുപ്രിയ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. അത് പതിവില്ലാത്തതാണ്. പുതപ്പ് തലവഴി ഒന്നുകൂടിമൂടി ചുരുണ്ടുകൂടലാണ് അവളുടെ പ്രകൃതം. എന്തുകൊണ്ടോ അന്ന് അവള്‍ക്കതിന് കഴിഞ്ഞില്ല.