fbpx
Connect with us

അവശ കൃസ്ത്യാനി

ക്രിസ്തുവിനോടുള്ള വിശ്വാസമോ സ്‌നേഹമോ ഒന്നുമല്ല മറിച്ചു ചൊക്കന്‍പുലയന്‍ എന്ന വിളിയും സമൂഹത്തിലെ അവഗണനയും കടുത്തപ്പോഴാണ് ചൊക്കന്‍ മാര്‍ഗം കൂടി കൃസ്തിയാനി ആകാന്‍ തീരുമാനിച്ചത്. തന്നെക്കാള്‍ പൈമിക്കും കുട്ടികള്‍ക്കുമാണ് മതം മാറാന്‍ താല്പര്യം പണ്ട് മുതലേ പൈമി പള്ളിയിലെ പുറം പണിക്കാരിയാണ് പൈമി ചോക്കനോട് പറയും ഈ കൃസ്ത്യാനികളില്‍ ജാതിയൊന്നും ഇല്ല എല്ലാവരും ഒരു പോലെയാ മാത്രമല്ല മഴ തുടങ്ങിയാല്‍ പെരമേയാനും, പുള്ളകള്‍ക്ക് പഠിക്കാന്‍ പുസ്തകോം ബാഗും എന്ന് വേണ്ട ഉപ്പുമാവ് ഉണ്ടാക്കുന്ന ചോളപൊടി വരെ പള്ളിയില്‍ നിന്നും കിട്ടും .നമ്മുടെ ജാതിയില്‍ എന്താ കിട്ടുക കുറെ ആട്ടും തുപ്പും അവഗണനയും പെലയന്‍ എന്ന വിളിയും മാത്രം .പൈമിയുടെ പ്രലോഭനവും മതം മാറിയാല്‍ കിട്ടുന്ന സമ്മാനങ്ങളും ഉള്ളിലെ അപകര്‍ഷതയും ചോക്കനെ വേഗം ആ തീരുമാനത്തില്‍ എത്തിച്ചു.

 85 total views

Published

on

ക്രിസ്തുവിനോടുള്ള വിശ്വാസമോ സ്‌നേഹമോ ഒന്നുമല്ല മറിച്ചു ചൊക്കന്‍പുലയന്‍ എന്ന വിളിയും സമൂഹത്തിലെ അവഗണനയും കടുത്തപ്പോഴാണ് ചൊക്കന്‍ മാര്‍ഗം കൂടി കൃസ്തിയാനി ആകാന്‍ തീരുമാനിച്ചത്. തന്നെക്കാള്‍ പൈമിക്കും കുട്ടികള്‍ക്കുമാണ് മതം മാറാന്‍ താല്പര്യം പണ്ട് മുതലേ പൈമി പള്ളിയിലെ പുറം പണിക്കാരിയാണ് പൈമി ചോക്കനോട് പറയും ഈ കൃസ്ത്യാനികളില്‍ ജാതിയൊന്നും ഇല്ല എല്ലാവരും ഒരു പോലെയാ മാത്രമല്ല മഴ തുടങ്ങിയാല്‍ പെരമേയാനും, പുള്ളകള്‍ക്ക് പഠിക്കാന്‍ പുസ്തകോം ബാഗും എന്ന് വേണ്ട ഉപ്പുമാവ് ഉണ്ടാക്കുന്ന ചോളപൊടി വരെ പള്ളിയില്‍ നിന്നും കിട്ടും .നമ്മുടെ ജാതിയില്‍ എന്താ കിട്ടുക കുറെ ആട്ടും തുപ്പും അവഗണനയും പെലയന്‍ എന്ന വിളിയും മാത്രം .പൈമിയുടെ പ്രലോഭനവും മതം മാറിയാല്‍ കിട്ടുന്ന സമ്മാനങ്ങളും ഉള്ളിലെ അപകര്‍ഷതയും ചോക്കനെ വേഗം ആ തീരുമാനത്തില്‍ എത്തിച്ചു.

ഇടവകയിലെ ഓരോ ചലനങ്ങളിലും വിശ്വാസികളുടെ വിശ്വാസ ജീവിതവും കൃത്യമായി പിന്തുടരുന്ന അജപാലകന്‍ ആണ് ലോപസ് അച്ഛന്‍ .പൈമിയുമായി അച്ഛനെ കാണാന്‍ എത്തുമ്പോള്‍ അച്ഛന്‍ പൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു കുട്ടികള്‍ വരിവരിയായി വേദ പാഠ ക്ലാസുകളിലെയ്ക്ക് പോകുന്നതും നോക്കി പോക്കനും പൈമിയും മനസിലോര്‍ത്തു നാളെ മുതല്‍ ഞങ്ങളുടെ കുട്ടികളും ഇവരില്‍ ഒരാളാവും വര്‍ണ വിവേചനത്തിന്റെ തുറിച്ചു നോട്ടങ്ങള്‍ ഇല്ലാത്ത തമ്പ്രാനും അടിയാനും ഇല്ലാത്ത ഒരു ലോകത്തേക്ക് മാളുവും ചോട്ടുവും പറിച്ചു നടപ്പെടും. ദൂരാചാരങ്ങള്‍ക്കും മനുഷ്യ കുലത്തിനും വേണ്ടി സ്വയം മരണം വരിച്ച ദൈവ സുതന്റെ വിശ്വാസത്തിലേയ്ക്ക് പറിച്ചു നടാന്‍ തയ്യാറായി ആണ് താനും കുടുംബവും എത്തിയിരിക്കുന്നത് .പൊതു യോഗം കഴിഞ്ഞു കമ്മറ്റി അംഗങ്ങള്‍ പുറത്തു വന്നു പിറകെ ലോപസ് അച്ഛനും .

‘എന്താ പൈമി കുടുംബ സമേതം വീട്ടില്‍ വല്ല വിശേഷവും ഉണ്ടോ ‘ നടവഴിയില്‍ വെച്ചേ ലോപസ് അച്ഛന്‍ ചോദ്യം എറിഞ്ഞു ‘ അത് അച്ഛനോട് ഒരു കാര്യം പറയാനുണ്ട് മേടയിലോട്ടു വരട്ടെ ‘ പിന്നാലെ നടക്കാന്‍ ആങ്ങ്യം കാട്ടി ലോപസച്ചന്‍ മുന്നില്‍ നടന്നു ‘ഇക്കുറി മഴ കുറെ കനത്തു അല്ലെ വീട് ചോരുന്നുണ്ടോ ‘ തങ്ങള്‍ സഹായം ചോദിയ്ക്കാന്‍ വന്നവരെന്നു അച്ഛന്‍ തെറ്റിദ്ധരിച്ചിരിക്കുന്നു ഇതിനു മുന്‍പ് ഒരിക്കലും അച്ഛനോട് സഹായം ചോദിച്ചു വന്നിട്ടില്ലല്ലോ പിന്നെ എന്താണാവോ ഇങ്ങനെ തോന്നാന്‍ ഒരു പക്ഷെ മഴ തുടങ്ങിയിട്ട് അച്ഛനെ കാണാന്‍ വരുന്നവരില്‍ ഭൂരിഭാഗവും സഹായം ചോദിച്ചു വരുന്നവരാകും അതാവും. ‘അച്ചോ ഞങ്ങള്‍ക്ക് കൃസ്തിയാനി ആയാല്‍ കൊള്ളാമെന്നുണ്ട് ‘ ലോപസച്ചന്റെ മുഖം ഇലക്ക്‌ട്ട്രോണിക്ക് ട്യൂബ് ലൈറ്റ് പോലെ പ്രകാശമാനമായി ഒരു സംശയത്തോടെ എന്ന വണ്ണം ഞങളെ രണ്ടു പേരെയും പരസ്പരം മാറി മാറി നോക്കി .’ഇപ്പൊ എന്താ ഇങ്ങനെ തോന്നാന്‍ ‘ അത് അച്ചോ കര്‍ത്താവില്‍ ഞങ്ങള്‍ക്ക് പണ്ടേ വിശ്വാസമാ ‘ ലോപസച്ചന്റെ മുഖത്തു നോക്കാതെ ഒരു കള്ളം അങ്ങ് തട്ടി വിട്ടു .കുടുംബം ഒന്നാകെ മാമോദീസ മുങ്ങി സത്യ വിശ്വാസത്തിന്റെ പൊന്‍ ശോഭയിലെയ്ക്ക് പ്രവേശിക്കാന്‍ ഒരു തിയതിയും നിശ്ചയിച്ചു വീടിലെയ്ക്ക് മടങ്ങും വഴി തട്ടാശേരി ചന്തയില്‍ നിന്നൊരു തിരുകുടുംബത്തിന്റെ വലിയ ഫോട്ടോ വാങ്ങി വീടിന്റെ പൂമുഖത്ത് തന്നെ തറച്ചു വെച്ചു.

വാര്‍ത്തക്ക് പൈമി വേണ്ട വിധം പ്രചാരം കൊടുത്തു നാട്ടില്‍ ആകെ പൊക്കന്റെ മതം മാറ്റം ചര്‍ച്ച വിഷയമായി അയലോക്കത്ത് നിന്നും അന്തോണി മാപ്പിളയും ആലീസും ചങ്ങാത്തത്തിന് വന്നപ്പോള്‍ ബാലനും ദേവകിയും കണ്ടാല്‍ മിണ്ടാതെ ആയി സ്വ സമുദായക്കരെല്ലാം ഞങ്ങള് മാറിയിട്ട് റിസള്‍ട്ട് നോക്കി മതം മാറാന്‍ കാത്തിരുന്നു പൊക്കന്‍ ഗീവര്‍ഗീസായും പൈമി എലിയാമ്മയായും മാളു മോളിയായും ചോട്ടു തോമസായും മാറി മാര്‍ഗം കൂടിയിരിക്കുന്നു .ഇനി ആ പഴയ വിളികളെ പേടിക്കേണ്ട അവഞ്ജയോടെ മാറ്റി നിര്‍ത്തുന്ന ആളുകളെ പേടിക്കേണ്ട തങ്ങളും മാമോദീസ മുങ്ങി സവര്‍ണ്ണന്‍ ആയിരിക്കുന്നു .

Advertisement



ഞായറാഴ്ചത്തെ കുര്‍ബാനയ്ക്ക് ശേഷം ലോപസ് അച്ഛന്‍ ഇടവക ജനങ്ങള്‍ക്ക് മുന്നില്‍ പുതിയ ഇടവകാംഗം ഗീവര്‍ഗീസ് ചോക്കനെയും കുടുംബത്തെയും ഇങ്ങനെ പരിചയപെടുത്തി . കര്‍ത്താവില്‍ പ്രിയരേ നമ്മുടെ ഇടവകയിലെയ്ക്ക് ഒരു ദളിത് ക്രിസ്ത്യാനി കൂടി വന്നു ചേര്‍ന്നിരിക്കുന്നു ഹിന്ദു പുലയ സമുദായ അംഗം ആയിരുന്ന ഗീവര്‍ഗീസ് എന്ന പൊക്കാന് തന്റെ പൂര്‍വ സമുദായത്തില്‍ അനുഭവിച്ചു പോന്ന എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തി കൊണ്ട് ഒരു ദളിത് കൃസ്തിയാനി ആയി തന്നെ തുടരാവുന്നതാണ് .പോക്കനും പൈമിയും മുഖത്തോട് മുഖം നോക്കി ദളിത് കൃസ്ത്യാനിയോ? കുര്‍ബാന കഴിഞ്ഞു പിരിയുമ്പോള്‍ പരിചയപെടാന്‍ എത്തുന്നവരെ കാത്തു നിന്ന പോക്കനും പിള്ളാര്‍ക്കും നേരെ ഓടിയടുത്ത കുട്ടിയെ തടഞ്ഞു കൊണ്ട് എണ്‍പത് കഴിഞ്ഞ കിളവി തള്ള വിലക്കി ‘ പോകരുത് അത് പെലയ ക്രിസ്ത്യാനികളാ.

 86 total views,  1 views today

Advertisement
Entertainment27 mins ago

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

condolence43 mins ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy44 mins ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment49 mins ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment50 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy59 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment1 hour ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment1 hour ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health1 hour ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology2 hours ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment20 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement