അവസാനം ഇയോണ്‍ മോര്‍ഗനും കണ്ടുപിടിച്ചു ഒരു ഷോട്ട്.! :വീഡിയോ

0
183

Untitled-1

മഹേന്ദ്ര സിംഗ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനും തിലകരത്ന ദില്‍ഷാന്റെ സ്കൂപ്പിനും, സെവാഗിന്റെ ഊപ്പര്‍ കട്ടിനും ശേഷം പുതിയൊരു ബാറ്റിംഗ് ഷോട്ട് കൂടി ബാറ്റിംഗ് പാഠപുസ്തകത്തിലേക്ക് എഴുതി ചേര്‍ക്കപ്പെടുന്നു.

ഇംഗ്ലണ്ട് ഏകദിന ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍  ആണ് പുതിയ ബാറ്റിംഗ് ഷോട്ട് കണ്ടുപിടിച്ചത്. ഓസ്ട്രേലിയയുടെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ബിഗ്‌ബാഷിലാണ് മോര്‍ഗന്‍ തന്‍റെ പുതിയ ബാറ്റിംഗ് തന്ത്രം പരീക്ഷിച്ചത്. പക്ഷെ മറ്റു ബാറ്റിംഗ് ഷോട്ടുകളെപോലെ ഇതത്ര എളുപ്പമല്ല. വെറുതെ ഒന്ന് പരീക്ഷിച്ചുനോക്കി കളയാം എന്നും കരുതി ഈ ഷോട്ട് കളിക്കാന്‍ ചെന്നാല്‍ അത് കഴിയില്ല. കാലങ്ങളോളം പരിശീലിച്ചാല്‍ മാത്രമേ ഇതൊന്നു പരീക്ഷിക്കാന്‍ പറ്റുകയുള്ളു.

വീഡിയോ ഒന്ന് കണ്ടുനോക്കു.