കോഴിക്കോട് നടന്ന സദാചാര നടപടികള്‍ക്കെതിരെ പ്രതിക്ഷേദിക്കാന് യുവതലമുറയുടെ കൂട്ടായ്മ നവംബര്‍ 2 ന് കൊച്ചിയില്‍ ചുംബന കൂട്ടായ്മ സംഘടിപ്പിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയകളിലും മറ്റ് മാധ്യമങ്ങളിലും ചര്‍ച്ചകള്‍ സജീവമാകുന്ന ഈ സമയത്ത്, സ്വന്തം അഭിപ്രായം സമൂഹത്തിനുമുന്പില് വെട്ടിത്തുറന്ന് പറയാന്‍ ആര്‍ജ്ജവം കാണിച്ച 2 യുവ നേതാക്കളാണ് എം ബി രാജേഷും, വി ടി ബാലറാമും.
രാഷ്ട്രീയപരമായി 2 ചേരികളില്‍ ആണെങ്കിലും, ആശയപരമായ സമന്വയം ഇക്കാര്യത്തില്‍ ഇരുനേതാക്കളും കാണിച്ചു. സര്‍ക്കാരും, പോലീസും എതിര്‍ക്കുന്ന ഈ ആശയപരമായ കൂട്ടായ്മ, ഒരിക്കലും സമൂഹത്തിലെ നടന്നുവരുന്ന സദാചാരമൂല്യങ്ങള്‍ തകര്‍ക്കില്ല. കാരണം, ഇന്ത്യാ മഹാരാജ്യത്തിന് അതിന്റേതായ ഒരു പാവന സംസ്കാരമുണ്ട്. ആ സംസ്കാരത്തിന് യോജിക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യാനോ, ചെയ്യുന്നത് കണ്ട് കയ്യും കെട്ടി നോക്കി നില്‍ക്കാനോ നമ്മുടെ യുവതലമുറക്ക് ആവില്ലെന്ന ഉത്തമവിശ്വാസം നമുക്കുണ്ട്.
നവമാധ്യമങ്ങളിലൂടെ ഈ ചുംബനകൂട്ടായ്മയെ പിന്തുണക്കുന്നവരും, അപലപിക്കുന്നവരും ഉണ്ട്. എന്നാല്‍ സദാചാരം എന്ന കപടബോധത്തെ ഉന്മൂലനം ചെയ്യാന്‍ യുവതലമുറ കാണിക്കുന്ന ഈ ആവേശം, ഒരിക്കലും മാനുഷിക മൂല്യങ്ങള്‍ തകര്‍ക്കപ്പെടാതെ ആവണം.
കഴിഞ്ഞ ദിവസം എം ബി രാജേഷും, വി ടി ബലറാമും, ഈ വിഷയത്തില്‍ ഫേസ് ബുക്കില്‍ കുറിച്ച വരികള്‍ നിങ്ങള്‍ക്ക് താഴെ വായിക്കാം..