അവസാനം എനര്‍ജി പാനിയങ്ങള്‍ക്കും ഗള്‍ഫില്‍ നിരോധനം !

0
224

energydrinks

ജി സി സി രാജ്യങ്ങളില്‍ ഉടന്‍ തന്നെ ശീതള / എനര്‍ജി പാനീയങ്ങള്‍ നിരോധിക്കാന്‍ സാധ്യത.

ജനങ്ങളുടെ ആരോഗ്യ സുരക്ഷാ എതൊരു രാജ്യത്തിന്റയും പ്രധാന ഉത്തരവാദത്തില്‍പ്പെട്ടതാണെന്നും, വ്യാപകമായ രീതിയിലുള്ള ഇത്തരം പാനിയങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയത് കൊണ്ടും ഇത്തരം പാനീയങ്ങള്‍ തങ്ങളെ നിരോധിക്കാന്‍ ആലോചിക്കുന്നു എന്നാണു ഔദ്യോഗിക വിശദീകരണം.

ഭക്ഷണ നിര്‍മ്മാണം, വിതരണം, ഉപയോഗം തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങളില്‍ ശക്തമായ രീതിയിലുള്ള ബോധവല്‍കരണം നടത്താനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഭക്ഷ്യ സുരക്ഷാ മേഖലയില്‍ ക്രത്യമായ നിരീക്ഷണം നടത്താനും അപകടകരമായ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി.