അവസാനം നമ്മുടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ന്യൂ കാസില്‍ യുണൈറ്റഡിനെ വരെ ഞെട്ടിച്ചു.!

  346

  Blasters-Team

  ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളുടെ പട്ടികയിലാണ് സച്ചിന്റെ പ്രിയപ്പെട്ട ക്ലബ്ബിന്റെ സ്ഥാനം. നമ്മള്‍ മലയാളികളുടെ സ്വന്തം ടീമായ കേരള  ബ്ലാസ്‌റ്റേഴ്‌സ് ലോകത്തിന്റെ നെറുകയില്‍ എത്തി നില്‍ക്കുന്ന സുന്ദര നിമിഷം.

  യൂറോപ്പിന് വെളിയിലുള്ള ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഹോം ഗ്രൗണ്ടില്‍ കളി കാണാനെത്തിയ ആരാധകരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ഓരോ മത്സരത്തിലും ശരാശരി 49111 പേരാണ് നേരിട്ടെത്തിയത്. ബ്രസീല്‍, അര്‍ജന്റീന, യുഎസ്.എ, മെക്‌സിക്കോ, ചൈന, ജപ്പാന്‍, ഇറാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ ക്ലബ്ബുകളെല്ലാം ഒറ്റ സീസണില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ അടിയറവ് പറഞ്ഞു കഴിഞ്ഞു.

  യൂറോപ്പ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ക്ലബ്ബുകളെ ഉള്‍പ്പെടുത്തി ലോകത്തെ മൊത്തം ക്ലബ്ബുകളുടെ കണക്കെടുത്താലും ബ്ലാസ്റ്റേഴ്‌സിന്റെ നില മോശമല്ല. 50395 എന്ന കണക്കില്‍ നില്‍ക്കുന്ന ന്യൂ കാസില്‍ യുണൈറ്റഡിന് തൊട്ടു താഴെയായി 14ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം.

  Table