അവസാനം മലയാളികള്‍ ന്യൂയോര്‍ക്ക് ടൈംസിനെക്കൊണ്ട് മാപ്പും പറയിപ്പിച്ചു..

    nytimes-2008

    മംഗള്‍യാന്‍ ദൌത്യത്തിനെയും ഇന്ത്യന്‍ സ്പേസ് സെന്‍ററിനെയും കളിയാക്കിക്കൊണ്ട്‌ ന്യൂയോര്‍ക്ക് ടൈംസ്, പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വളരെയധികം വിവാദമാവുകയും മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ ജനവിഭാഗത്തിലെ നല്ലൊരു ശതമാനം ആളുകള്‍ ന്യൂയോര്‍ക്ക് ടൈംസ് ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം നടത്തുകയും ചെയ്ത സാഹചര്യത്തില്‍, തങ്ങളുടെ വിവാദ പ്രസിദ്ധീകരണത്തിന് അവര്‍ മാപ്പ് പറഞ്ഞു.

    ഇന്ന് രാവിലെയാണ് അന്ദ്ര്യൂ റോസെന്താല്‍, എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ഫേസ്ബുക്ക് പേജ് വഴി കഷമാപണം നടത്തിയത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ക്ഷമാപണം താഴെ വായിക്കാം..