Share The Article

Kamal-Haasan-Oscar

ഇതിനോട് സമാനമയിട്ടുള്ള ഒരു ആര്‍ട്ടിക്കിള്‍ ..,Mr . കമലഹാസന്‍ ..,ഇന്നലെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട് …..!

സത്യത്തില്‍ .., ഇത് അദ്ദേഹം എന്റെ അടുത്ത് നിന്ന് കോപ്പി അടിച്ചതൊന്നുമല്ല കേട്ടോ ….( ഞാനും അദ്ദേഹത്തിന്റെ അടുത്തു നിന്ന് കോപ്പി അടിച്ചതല്ല )

നാലഞ്ചു ദിവസം മുമ്പേ എഴുതി വെച്ചതാണ് .., സമയക്കുറവ്മൂലം കൊടുക്കാന്‍ പറ്റിയില്ല ….

പക്ഷേ .., അതിനും മുമ്പേ .. അദ്ദേഹം അതെടുത്തങ്ങു പറഞ്ഞു കളഞ്ഞു …!

എന്തുചെയ്യാം ….?

ഏതായാലും ഞാന്‍ എഴുതിവെച്ചതല്ലേ .., …!

നല്ല സാമ്യം തോന്നാം .., എങ്കിലും .., അത് വെറും യാദ്ധ്രിച്ചികം .., മാത്രം എന്നേ എനിക്ക് പറയാനുള്ളൂ ..!

ഒരേ പോലെ ചിന്തിക്കുന്ന പലരും ഉണ്ടാവുല്ലോ …?

അപ്പോ ചിലര്‍ക്ക് തോന്നാം .., ഈ ചീള് കേസ് .., കമലഹാസനുമായിട്ടൊക്കെ താരതമ്യം ചെയ്യാറായോ …?

അയ്യോ .., അങ്ങിനെയൊന്നും ചിന്തിക്കരുത് …..!

‘ ഇതെങ്ങോട്ടാ .., രാവിലെത്തന്നെ .., സുഹ്രത്തേ ….?”

”ഓ .., അതോ .. ?, അത് ഞാന്‍ എന്റെ അവാര്‍ഡ് തിരിച്ചു കൊടുക്കാന്‍ പോവാ ..!”

”അയ്യോ .., അതെന്തിന് …?”

”അപ്പോ .., നിങ്ങള്‍ ഇതൊന്നും അറിയുന്നില്ലേ ….?,

”എന്ത് ..”?

”കുന്തം …., എടോ …,ഈ രാജ്യത്ത് .. വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ മനം നൊന്ത് .., , എഴുത്തുകാരും ..കലാകാരന്‍മാരും ..അങ്ങിനെ മറ്റുള്ളവരെല്ലാം .., അവര്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചു കൊടുത്ത് പ്രതിക്ഷേധിക്കുന്നു ….!”

”അതുകൊണ്ട് …?”

” അതുകൊണ്ടെന്നോ….? എന്താ ..,ഇങ്ങനെ ചോദിക്കുന്നത് ..?.., അതുകൊണ്ടെന്നാല്‍ .., അതൊരു പ്രതിക്ഷേധം തന്നെ ….”!

”എന്നാ ഞാനും വരുന്നു .., എന്റെ കൈയ്യിലും ഒരു അവാര്‍ഡുണ്ട് ..”

”ഉവ്വോ …, എന്താത് ..?”

”എനിക്ക് രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോ .., ഉളിച്ചു കളിക്ക് കിട്ടിയ ഒരു സ്റ്റീല്‍ പിഞ്ഞാണി ….”

”അത് നീ വല്ല ആക്രിക്കടയിലും കൊണ്ട് പോയി കൊടുത്താല്‍ മതി …!
എടോ .., ഇത് വല്യ .., വല്യ അവാര്‍ഡാണ് .., ഇന്ത്യന്‍ ഗവണ്‍മെന്റ് തരുന്നത് ..”

ഇത്രയും വല്യ ..,അവാര്‍ഡ് ആയിട്ടാണോ .., നിങ്ങള്‍ അത് തിരിച്ചു കൊടുക്കുന്നത് ..?, ഇത് ഇന്ത്യന്‍ ഗവണ്‍മെന്റ് തന്ന അവാര്‍ഡ് അല്ലേ .., നിങ്ങളുടെ കഴിവിനുള്ള .., അംഗീകാരമായിട്ട് .., , , അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടേയോ .., അല്ലെങ്കില്‍ വ്യക്തികളുടെയോ .., സമ്മാനങ്ങളോ .., മറ്റോ ആണോ തിരിച്ചേല്‍പ്പിച്ച് .., പ്രധിക്ഷേധിക്കാന്‍ …?

അവാര്‍ഡ് എന്ന് പറയുന്നത് .., സ്വന്തം സര്‍ഗ്ഗശേഷിക്ക് കിട്ടുന്ന അംഗീകാരമാണ് …!

സ്വന്തം കഴിവിന് .., ഒരു രാജ്യം തന്ന ..,അംഗീകാരം .., , ഒരു നാടിന്റെ പ്രശസ്തി പത്രം …!

അത് തിരിച്ചേല്‍പ്പിക്കുക എന്ന് പറഞ്ഞാല്‍ ….., സ്വന്തം കഴിവുകളെ താന്‍ തന്നെ തള്ളിക്കളയുന്നതിനും .., സ്വന്തം രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിനും തുല്യം ..!

ആ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുകയല്ല വേണ്ടത് …?, അവാര്‍ഡ് ജേതാക്കള്‍ എന്ന ലേബലില്‍ നിന്നുകൊണ്ട് പടപൊരുതുകയാണ് വേണ്ടത് …!

എത്രയോ .., വര്‍ഷങ്ങളിലൂടെയുള്ള .. ., ഒരാളുടെ കഠിന പ്രയത്‌നത്തിനുള്ള അംഗീകാരമാണ് ഒരു അവാര്‍ഡ് …..

എത്രയോ .., പ്രതിഭകളില്‍ നിന്ന് ആറ്റി ക്കുറുക്കി …., നിങ്ങളെ തിരഞ്ഞെടുത്ത് .., നിങ്ങളുടെ മുന്നോട്ടുള്ള യാത്രക്ക് .. ഊര്‍ജ്ജവും ..,ശക്തിയും പകര്‍ന്നു തരുന്ന അവാര്‍ഡുകള്‍ …!, നിങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നതിലൂടെ .., അതിന് നിങ്ങളെ തിരഞ്ഞെടുത്ത .., ഒരു രാഷ്ട സംവീധാനത്തെ .., അവമാനിക്കുകകൂടിയാണ് .., ചെയ്യുന്നത് …!

സ്വന്തം കൈയ്യില്‍ വജ്രായുധമുള്ളപ്പോള്‍ .., അമ്പും വില്ലും .., എടുത്ത് പ്രയോഗിക്കേണ്ട കാര്യമുണ്ടോ …?

” അതെന്താണ് ..,ഈ വജ്രായുധം …”?

”സ്വന്തം സര്‍ഗ്ഗശേഷി തന്നെ ….”!

”ആ മൂര്‍ച്ചയുള്ള വജ്രായുധത്തില്‍ കൂടി അനീതിക്കെതിരെ പടപോരുതട്ടെ .., കാരണം അവരുടെ തൂലികകള്‍ക്ക് അതിനുള്ള ശക്തിയുണ്ട് ..,, മൂര്‍ച്ചയുണ്ട് …” !

അവാര്‍ഡുകള്‍ പകര്‍ന്നു നല്‍കിയ ശക്തി …!

അവാര്‍ഡുകളുടെ .., പിന്‍ബലം ഇല്ലായിരുന്നുവെങ്കില്‍ .., അവരെ ഇന്നത്തെ …., ഇന്നുകാരായി ലോകം അറിയുമോ …?

ആ .., അവാര്‍ഡുകളാണ് .., അവരെ അവരാക്കിയത് .., ലോകം അറിയുന്നവരാക്കിയത് ….!

അത് വെറുതെ തോന്നുമ്പോള്‍ തിരിച്ചു കൊടുക്കാനുള്ളതല്ല …!, അത് ഒരു നല്ല കാര്യത്തിനുള്ള …, ., ഒരു നല്ല ചിന്തയുടെ ഫലമായുണ്ടാകുന്ന പ്രതിക്ഷേധസ്വരമാണെങ്കില്‍ കൂടിയും ..!

യുക്തിസഹജമായ .., മറ്റെനേകം മാര്‍ഗ്ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ .., ബാലിശമായ ഒരു പ്രതിക്ഷേധ രീതിയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല …!

എന്റെ പറമ്പ് ..,ഞാന്‍ വെച്ച വാഴ .., , എന്റെ വാഴ കുലച്ച കായ .., അത് ഞാന്‍ വെട്ടിക്കളയുകയോ .., തിന്നുകയോ .., ചെയ്യും .., അതെന്റെ വ്യക്തി സ്വാന്ത്ര്യം …!

ആവാം ആരും അതിന് എതിരു പറയുന്നുമില്ല …, ആ വ്യക്തി സ്വാന്ത്ര്യങ്ങളുടെ മറവിലാണല്ലോ .., നമ്മള്‍ എന്തും ചെയ്യാന്‍ കഴിവുറ്റവരായിത്തീര്‍ന്നത് ….!

ഒരു രാഷ്ട്രം നല്‍കുന്ന അംഗീകാരത്തിന് .., അതുനുള്ള മാന്യത നല്‍കിയേ തീരൂ …!അതിനെ നമ്മള്‍ അപഹാസ്യരാക്കരുത് ….!

അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കുന്നതിലൂടെ .., നിങ്ങള്‍ പ്രധിക്ഷേധിച്ചത് .., രാജ്യത്തെ അസഹിഷ്ണതക്കെതിരെയല്ല .., മറിച്ച് …, നിങ്ങളുടെ രാജ്യത്തിന്റെ ആത്മാവിനെതിരെയാണ് ..!

കാരണം ഈ അവാര്‍ഡുകള്‍ നിങ്ങള്ക്ക് നല്‍കിയത് .., രാഷ്ട്രീയ പാര്‍ട്ടിയല്ല ..,, മറിച്ച് രാഷ്ട്രമാണ് ….!, അതൊരിക്കലും ചോദ്യം ചെയ്യപ്പെടരുത് ….!