fbpx
Connect with us

Featured

അവിശ്വാസികളുടെ ആള്‍ക്കൂട്ടം

രണ്ടാഴ്ചക്ക് മുമ്പുള്ള ഒരു മദ്ധ്യാഹ്നം. ഭാര്യക്ക് ഒരു പട്ട് സാരിവാങ്ങണം.ജേഷ്ടന്റെ മകന്റെ വിഹാഹ നിശ്ചയത്തിനുഉടുത്തൊരുങ്ങാന്‍. പൊതുവേ കാര്‍ യാത്ര എന്നെസംബന്ധിച്ചിടത്തോളം ഇപ്പോള്‍ ബുദ്ധിമുട്ടുള്ളകാര്യമാണു. ഭാര്യയുടെ അപേക്ഷ നിരസിച്ചാലുണ്ടാകു ന്നപ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് ഞാന്‍ സമ്മതംമൂളി. ഭാര്യയും, ഭാര്യാ സഹോദരിയും കൂട്ടി വീട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുള്ളസാക്ഷാല്‍ അനന്ത പത്മനാഭന്‍ വാണരുളുന്ന തിരുവനന്തപുരം സിറ്റിയിലെ ജയലക്ഷ്മി സില്‍ക്ക്വ്യാപാരശാലയുടെ മുന്നിലെത്തി. സൂര്യന്‍ ഉരുക്കിട്ട ടാര്‍ റോഡിലൂടെയുള്ള യാത്ര എന്നെ വല്ലാതെതളര്‍ത്തിയിരുന്നൂ.സാരി തിരഞ്ഞെടുക്കാന്‍ അവരെ രണ്ട് പേരേയും വിട്ടിട്ട്.ഞാന്‍ കാറില്‍തന്നെയിരുന്നൂ.

 92 total views

Published

on

1. എങ്ങനെ ഞെട്ടാതിരിക്കും

രണ്ടാഴ്ചക്ക് മുമ്പുള്ള ഒരു മദ്ധ്യാഹ്നം. ഭാര്യക്ക് ഒരു പട്ട് സാരിവാങ്ങണം.ജേഷ്ടന്റെ മകന്റെ വിഹാഹ നിശ്ചയത്തിനു ഉടുത്തൊരുങ്ങാന്‍. പൊതുവേ കാര്‍ യാത്ര എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ബുദ്ധിമുട്ടുള്ളകാര്യമാണു. ഭാര്യയുടെ അപേക്ഷ നിരസിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് ഞാന്‍ സമ്മതംമൂളി. ഭാര്യയും, ഭാര്യാ സഹോദരിയും കൂട്ടി വീട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുള്ള സാക്ഷാല്‍ അനന്ത പത്മനാഭന്‍ വാണരുളുന്ന തിരുവനന്തപുരം സിറ്റിയിലെ ജയലക്ഷ്മി സില്‍ക്സ്‌ വ്യാപാരശാലയുടെ മുന്നിലെത്തി. സൂര്യന്‍ ഉരുക്കിട്ട ടാര്‍ റോഡിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളര്‍ത്തിയിരുന്നൂ.സാരി തിരഞ്ഞെടുക്കാന്‍ അവരെ രണ്ട് പേരേയും വിട്ടിട്ട്.ഞാന്‍ കാറില്‍തന്നെയിരുന്നൂ.

ഏ.സീക്കും ഇത്ര തണുപ്പ് കുറവോ? അതുണ്ടാക്കിയവനെ പ്രാകി. എപ്പോഴോ നോട്ടംവശത്ത് കിടന്നകാറില്‍ ചാരിനില്‍ക്കുന്ന പെണ്‍കുട്ടിയിലായി. നല്ല പൊക്കം അതിനൊത്തവണ്ണം. ഒരുസുന്ദരിയായ 22 കാരി. ആ കുട്ടിയും എന്നെ ശ്രദ്ധിക്കുന്നത് കണ്ട് ഞാന്‍ നോട്ടം മാറ്റി…
ഇരുപത് വയസ്സില്‍ തുടങ്ങിയ വെറ്റിലമുറുക്ക് നിര്‍വിഘ്‌നം തുടരുന്ന ഞാന്‍ വെറ്റിലക്കട തേടി ഡോര്‍ തുറന്ന് പുറത്തിറങ്ങി. ആ സുന്ദരി എന്റെ മുന്നില്‍ വഴി മുടക്കിയത്‌പോലെ നില്‍ക്കുന്നൂ.

‘അങ്കിള്‍, എനിക്കൊരു ഉപകാരം ചെയ്യുമോ’
‘എന്താ കുഞ്ഞിനു വേണ്ടത്’
ഔപചാരിതകളൊക്കെ വിട്ട് ആ കുട്ടിയുടെ ചോദ്യം ‘എനിക്ക അഞ്ഞൂറു രൂപ തരുമോ?
‘എന്തിനാ?’
‘തരുമോ?’

Advertisementചോദിക്കുന്നത് വശ്യസുന്ദരിയായ ഒരു പെണ്‍കുട്ടി ഏതോ നല്ല കുടുംബത്തിലേതാണെന്ന് തോന്നുന്നൂ. എന്തോ അത്യാവശ്യം കാണും. അല്ലെങ്കില്‍ കയ്യിലുണ്ടായിരുന്ന കാശ് കൈമോശം വന്നിരിക്കും. ഞാന്‍ പോക്കറ്റില്‍ നോക്കി. കാറിനുള്ളിലെ പേഴ്‌സിലാണു രൂപ. ഞാന്‍ കാര്‍ തുറന്ന് അകത്ത് കയറി. എന്നോട് ചോദിക്കാതെ തന്നെ ആ കുട്ടിയും ഇടത് വശത്തെ ഡോര്‍ തുറന്ന് അകത്ത് കയറി കതകടച്ചു. ഞാന്‍ രൂപ കൊടുത്തു.

‘കുഞ്ഞിന്റെ കാശ് ആരെങ്കിലും മോഷ്ടിച്ചോ…എന്തിനാ ഇപ്പോള്‍ ഈ രൂപ’
‘അതോ…എന്റെ ഫോണിലെ ചാര്‍ജ്ജ് തീര്‍ന്നൂ പ്രീപൈഡാ….അച്ഛനും അമ്മയും ഗള്‍ഫിലാ..അച്ഛനെ വിളിച്ച് ഒരു കാര്യം പറയാനുണ്ടായിരുന്നൂ’

എന്നിലെ ഞാന്‍ ഉണര്‍ന്നു.
‘ഈ രൂപ ഞാന്‍ തന്നില്ലെങ്കില്‍ കുഞ്ഞ് എന്ത് ചെയ്യുമായിരുന്നു’…അവള്‍ ചിരിച്ച്….
‘മറ്റൊരാളുടെ കൈയ്യില്‍ നിന്നും വാങ്ങിക്കും’
‘തിരുവനന്തപുരത്തുകാര്‍ക്ക് അത്രക്കങ്ങ് വിശാലഹൃദയമുണ്ടോ’
‘ഒട്ടുമില്ലാ…അവര്‍ കാശ് തരും പക്ഷേ മറ്റു ചിലത് ചോദിക്കും’
‘എന്ത് ചോദിക്കുമെന്നാ’

അവള്‍ വീണ്ടും ചിരിച്ചൂ
‘ഈ കാറിന്റെ ഡോര്‍ ഗഌസുകളില്‍ ഒട്ടിച്ചിരിക്കുന്ന പേപ്പര്‍ നല്ല കട്ടിയാ അല്ലേ അങ്കിള്‍? അകത്ത് നടക്കുന്നതൊന്നും പുറത്ത് ണില്ലാ…അല്ലേ?’
അവള്‍ സീറ്റിന്റെ ലിവര്‍ പിടിച്ച് വലിച്ചു.തലഭാഗം താണു അവള്‍ ഇപ്പോള്‍ കിടക്കുന്നപോലത്തെ അവസ്ഥയിലാണു
‘അങ്കിള്‍…ആയിരം രൂപകൂടിതന്നാല്‍….എന്നില്‍ നിന്നും എന്ത് വേണമോ എടുക്കാം…ഐ.പില്‍ ഗുളികയും കഴിച്ചിട്ടുണ്ട്…പിന്നെ കാര്യം കഴിഞ്ഞാല്‍ ‘മുത്തൂറ്റ് പഌസ്സയിലെ ‘ബൊഫേയിലും’ പങ്കേടുക്കണം നല്ല വിശപ്പുണ്ട്…..

Advertisementസത്യത്തില്‍ ഞാന്‍ സംയമനം പാലിച്ചു ഒരു പൊട്ടനെപ്പോലെ ചോദിച്ച്
‘കുഞ്ഞിന്റെ നാടെവിടെയാ’
‘ കോട്ടയം’
‘പിന്നെ ഇവിടെ?’
‘ടെക്‌നോ പാര്‍ക്കില്‍ ജോലി ചെയ്യുന്നൂ’
‘എഞ്ചിനിയറാ…?’
‘എന്ന് പറയാം ഒരു പൊളിഞ്ഞ കമ്പനിയാ സാലറിയൊന്നുംനേരെ കിട്ടില്ലാ. എനിക്കെന്റെതായ ജീവിതരീതിയുണ്ട് അത് മാറ്റാന്‍ പറ്റില്ലാ…’
‘ അതിനു തിരഞ്ഞെടുത്ത ഈ രീതി ശരിയാണോ’
‘എന്താ തെറ്റ് ..ഇപ്പോള്‍ തന്നെ നോക്കൂ ഇത്രയും പബഌക്കായ സ്ഥലത്ത് ആരുമറിയാതെ..ഒരു പ്രായമുള്ള വ്യക്തിയില്‍ (അത്ര പ്രായം തോന്നിക്കില്ലാ, ഹെയര്‍ടൈ വളരെ സൂഷ്മതയോടെ അടിച്ചിട്ടുണ്ട്, പിന്നെ അങ്കിള്‍ സുന്ദരനുമാണു കേട്ടോ) നിന്നും ഇങ്ങനെ കാശ് വാങ്ങുന്നതില്‍ ഞാനൊരു തെറ്റും കാണുന്നില്ലാ..എനിക്ക് സുഖവും കിട്ടും ക്യാഷും കിട്ടും…എന്താ..അങ്കിളിനു സെക്‌സില്‍ താല്പര്യമില്ലേ?

‘ഇല്ലാ…താല്പര്യമില്ലെന്നല്ലാ അതിനു സമയവും, സന്ദര്‍ഭവും ഒക്കെയുണ്ട്. കുഞ്ഞ് ഒരു കാര്യം ചിന്തിക്കണം ഇത് അച്ഛനും അമ്മയും അറിഞ്ഞാല്‍.കെട്ടാന്‍ പോകുന്ന പയ്യന്‍ അറിഞ്ഞാല്‍…’
‘ഞാന്‍ അങ്കിളിനോട് ഒരു ചോദ്യം ചോദിക്കട്ടേ…കുറച്ച് മുന്‍പ് ഈ കാറില്‍ നിന്നും ഇറങ്ങിപ്പോയ താങ്കളുടെ ഭാര്യ മറ്റൊരാളുമായി ബന്ധപ്പെട്ടിട്ടില്ലാന്ന്‌നുറപ്പിച്ച് പറയാന്‍ കഴിയുമോ? അങ്കിളിന്റെ പെണ്‍ മക്കള്‍ വിവാഹത്തിനു മുന്‍പ് പരപുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടില്ലാ എന്ന് അങ്കിളിന്‍ ഉറപ്പ് തരാന്‍ സാധിക്കുമോ?’

എന്റെ നാവ് വായ്ക്കകത്ത് ഉടക്കി കിടന്നു……

‘ഇല്ലാ ഉറപ്പിച്ച് പറയാന്‍ പറ്റില്ലാ’ തെളിവില്ലാ, തെളിവുകള്‍കിട്ടാനും സാധിക്കില്ലാ. എല്ലാം വിശ്വാസമാണു. അതിനെ ചൂഴ്‌ന്നെടുക്കേണ്ട കാര്യമില്ലാ. ഞാനും സന്യാസിയൊന്നുമല്ലായിരുന്നൂ. ചെറുപ്പകാലത്ത് ഞാനും വേലികള്‍ ചാടിയിട്ടില്ലേ അത് ഭാര്യക്കറിഞ്ഞികൂടാ. അപ്പോള്‍ പിന്നെ?
‘എന്നാല്‍ ഞാന്‍ പോയ്‌ക്കോട്ടെ………’

Advertisementഅവള്‍ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി. ആള്‍ക്കൂട്ടത്തില്‍ അവള്‍ അലിഞ്ഞ് ചേര്‍ന്നു. അവിശ്വാസികളൂടെ ആള്‍ക്കൂട്ടം. എന്റെ ചിന്തക്ക് ചിതലരിക്കുന്നൂ. ഞാന്‍ തലകുമ്പിട്ടിരുന്നൂ.

*****************************************

2 . ഗതകാല സ്മരണയില്‍

ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണു. മുകളിലെഴുതിയ സത്യം തന്ന പ്രേരണയില്‍ ഇതും ഞാന്‍ കുറിക്കുന്നൂ. ഒരു സിനിമയുടെ തിരക്കഥയെഴുതാന്‍ മദ്രാസിലെ ഭാരത് ഹോട്ടലില്‍ രാത്രിയെ പകലാക്കിയും, പകലിനെ രാത്രിയാക്കിയും ചിന്തയുമായി ദ്വന്ദയുദ്ധം നടത്തുകയാണു ഞാന്‍. ഇത് വായിക്കുന്ന പലരും കണ്ടിട്ടുള്ള ഒരു ചിത്രം. അതിലും ഞാന്‍ പേരു വച്ചിട്ടില്ലാ. ഇവിടേയും ഞാനാ ചിത്രത്തിന്റെ പേര്‍ എഴുതുന്നില്ലാ. (എത്രയോ ചിത്രങ്ങള്‍ ഞാനിങ്ങനെ പേരു വയ്ക്കാതെ എഴുതിയിട്ടുണ്ട്. ഇപ്പോള്‍, ചിലപ്പോഴൊക്കെ അങ്ങനെ ചെയ്തത് ശരിയായില്ലാ എന്നൊരു തോന്നലുണ്ടാകുന്നുണ്ട്. അത് കൊണ്ട് തന്നെ ഇനിയുള്ള ചിത്രങ്ങളിലും,സീരിയലുകളിലും ഞാന്‍ പേരു വച്ച് തന്നെ എഴുതുവാന്‍ തീരുമാനിച്ചതും. പ്രശസ്തിക്ക് വേണ്ടിയിട്ടല്ലാ. അടുത്ത തലമുറ എന്നേയും കൂടി ഓര്‍മ്മിക്കട്ടേ എന്ന് വിചാരിച്ചത് കൊണ്ട്.

Advertisementഒരിക്കല്‍ കുസുമം ആര്‍ പുന്നപ്ര എഴുതിക്കണ്ടൂ. അദ്ദേഹത്തിന്റെ പല കഥകളും മോഷ്ടിച്ച് ചിലര്‍ സിനിമയും സീരിയലും ഒക്കെ ആക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ബ്ലോഗില്‍ ഇടുന്നതിനു മുന്‍പ് അദ്ദേഹം, മിക്ക കഥകളും പ്രസിദ്ധീകരിക്കാറുണ്ട്. ഈയിടെ ഭാരതീയം എന്ന മാസികയില്‍ എന്റേയും, ശ്രീമതി. കുസുമത്തിന്റേയും കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നൂ. അതുകൊണ്ട് തന്നെ സിനിമക്കായി ഉദ്ദേശിക്കുന്ന പല കഥകളും ഞാനും ബ്ലോഗില്‍ ഇടാത്തത്…) പറഞ്ഞ് വന്നത് കഥയുടെ കാര്യമല്ലല്ലോ. ഇനി വിഷയത്തിലേക്ക് കടക്കാം. രാത്രി 8 മണിയായിക്കാണും. ഡോറില്‍ ആറോ തട്ടുന്നൂ. കുറ്റിയിട്ടില്ലാ.

‘യെസ് കമിംഗ്’

കിടക്കയില്‍ കിടന്ന് കൊണ്ട് ഞാന്‍ വിലിച്ച് പറഞ്ഞു. സാധാരണ എന്റെ എഴുത്ത് രീതി അങ്ങനെയാ. കിടക്കയില്‍ ചാരിക്കിടന്നാണു എഴുത്ത്. പതിനെട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ മുറിക്കക്ത്‌തേക്ക് കടന്ന് വന്നു.

‘ആരാ’
ആ ശല്യ പ്പെടുത്തലിന്റെ നീരസം എന്റെ വക്കുകളില്‍ ഇഴതുന്നിയത് ഞാനറിഞ്ഞൂ. അത് ആ പയ്യനും മനസ്സിലാക്കി. ‘കമിക്കണം സര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രാഭകരന്‍ സാര്‍ പറഞ്ഞിട്ടാ ഞാന്‍ വന്നത്. സാറിന്റെ അടുത്ത ചിത്രത്തില്‍ ഒരു ചാന്‍സ്’..

Advertisement‘നിങ്ങള്‍ക്കോ…. അത്തരം ഒരു കഥാപാത്രം ഇതില്‍ ഇല്ലല്ലോ’
‘എനിക്കല്ല സര്‍’
‘പിന്നെ ..?.’
‘സര്‍…പഌസ്..ഞാനിപ്പോള്‍ വരാം’

തിരികെ വന്നപ്പോള്‍ അയ്യാളുടെകൂടെ വെളുത്തസുന്ദരിയായ ഒരു പെണ്‍കുട്ടികൂടി ഉണ്ടായിരുന്നൂ, കയ്യില്‍ ഒരു ആല്‍ബവും. ഞാന്‍ ഇരിക്കാന്‍ പറഞ്ഞൂ. അവള്‍ മടിച്ച് നിന്നു. നിര്‍ബ്ബന്ധം ശക്തമായപ്പോള്‍ അവള്‍ ഇരുന്നു. കയ്യിലെ ആല്‍ബം എനിക്ക് തന്നു. ഞാനത് മറിച്ച് നോക്കി തുടങ്ങുമ്പോഴേക്കും പയ്യന്‍ മുറിവിട്ട് ഇറങ്ങിപ്പോയി. പിന്നെ സംസാരത്തിനിടയില്‍ അത് ആ കുട്ടിയുടെ ഇളയ സഹോദരന്‍ ആണെന്നറിഞ്ഞു.

ഒരു നായികയുടെ എല്ലാ ഭാവങ്ങളും ആ കുട്ടിയില്‍ ഉണ്ടായിരുന്നൂ. ഞാന്‍ അഭിനയിപ്പിച്ച് നോക്കി. എന്റെ ചിന്തകള്‍ക്കപ്പുറമായിരുന്നൂ അവളുടെ അഭിനയ പാഠവം. എന്റെ ആ സിനിമയില്‍ വേറേ നായികക്ക് അഡ്വാന്‍സ് കൊടുത്ത്തിരുന്നൂ. ആ കാര്യം പറഞ്ഞപ്പോള്‍ ആ കുട്ടിയുടെ മിഴികള്‍ നിറയുന്നത് ഞാന്‍ കണ്ടു. കുട്ടി ആന്ധ്രാക്കാരിയാണു. സിനിമയില്‍ അഭിനയിക്കണം എന്ന മോഹവുമായി മദ്രാസില്‍ വന്നതാണു. അനുജന്‍ മദ്രാസില്‍ പഠിക്കുന്നൂ. നന്നേ ചെറുപ്പത്തില്‍ അവര്‍ക്ക് അച്ഛനും അമ്മയും നഷ്ടപ്പെട്ടൂ.ഇപ്പോള്‍ താമസിക്കുന്ന വീടിനു വാടക കൊടുത്തിട്ട് നാലു മാസമായി. അനിയനും ഫീസ് കൊടുത്തിട്ടില്ലാ. രണ്ട് ദിവസമായി അവര്‍ ആഹാരം കഴിച്ചിട്ട് എന്നറിഞ്ഞപ്പോള്‍ എന്റെ മനസ്സ് തേങ്ങി.

മൂന്ന് നാള്‍ക്ക് മുന്‍പ് ഒരു സംവിധായകനെ ആ കുട്ടി സന്ദര്‍ശിച്ചിരുന്നൂ. അവളില്‍ നിന്നും നേടാനുള്ളതെല്ലാം നേടിയിട്ട് അയ്യാള്‍ കുട്ടിയെ പറഞ്ഞയച്ചു. ചിത്രത്തില്‍ അവസരം കൊടുത്തില്ലാന്ന് മാത്രമല്ലാ ഒരു രൂപപോലും നല്‍കിയില്ലാ. അപ്പോള്‍ എന്റെ കൈവശം അയ്യായിരം രൂപ മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഞാനത് ആകുട്ടിക്ക് കൊടുത്തു. പിന്നെ, എനിക്ക് വളരെ പരിചയമുള്ളതും ഉടനെ ഒരു ചിത്രം എടുക്കാന്‍ പോകുന്ന, പുതുമുഖങ്ങളെ തേടുന്ന ഒരു സംവിധായകനു ഞാന്‍ ഒരു എഴ്ത്തും കുട്ടിയുടെ കൈവശം കൊടുത്തു. അവള്‍ പിന്നേയും കാത്തിരുന്നു. ആ കാത്തിരിപ്പ് എന്തിനാണെന്ന് എനിക്ക് മനസ്സിലായി.

Advertisement‘ഇല്ല കുഞ്ഞേ ഞാന്‍ അത്തരക്കാരനല്ലാ. സ്ത്രീ എനിക്കൊരു ദൌര്‍ബല്ല്യമല്ലാ. എനിക്കും സഹോദരിമാരുണ്ട്. കുട്ടി പൊയ്‌ക്കോളൂ. ഞാന്‍ ആ സംവിധായകനോട് വിളിച്ച് പറയാം. തീര്‍ച്ചയായും ആ സിനിമയില്‍ കുട്ടിക്കൊരു വേഷമുണ്ടാകും.’

അവള്‍ എണീറ്റ് എന്റെ കാല്‍ തൊട്ട് വണങ്ങി നിവരുമ്പോള്‍ ആ കുട്ടിയുടെ മിഴികള്‍ നിറഞ്ഞ് കവിഞ്ഞിരുന്നൂ.

‘സര്‍ ഇത്തരത്തില്‍ ഒരാളെ ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ലാ. എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ലാ……’
ഞാനാ കുട്ടിയുടെ നിറുകയില്‍കൈ വച്ച് അനുഗ്രഹിച്ചൂ.

പിന്നീട് ആ കുട്ടി മലയാളത്തിലും, തമിഴിലും തെലുങ്കിലും മറ്റ് ഭാഷാ ചിത്രങ്ങളിലും നായികയായി പടര്‍ന്ന് പന്തലിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ബാംഗഌരിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലെ ഇടനാഴിയില്‍ വച്ച് ആ കുട്ടിയെ കണ്ട് മുട്ടാന്‍ ഇടയായി. പരിവാരസമേതം നടന്ന് വന്ന ആ കുട്ടി എന്നെ കണ്ടതും ഓടി അടുത്തെത്തി എന്റെ കാല്‍ തൊട്ടു വണങ്ങി.

Advertisement‘സര്‍ മദ്രാസിലെ………… ലൈനിലുള്ള എന്റെ ഒരു വീട് ഒഴിഞ്ഞ് കിടപ്പുണ്ട്. അത് സാര്‍ എടുത്തുകൊള്ളൂ. ഇനിയും തിരക്കഥകള്‍ എഴുതാന്‍ വരുമ്പോള്‍ ഹോട്ടലുകളില്‍ താമസിക്കണ്ടല്ലോ?’

ഞാന്‍ ചിരിച്ചു. അല്പം ഉറക്കെ തന്നെ. ആ ചിരിയുടെ അര്‍ത്ഥം ആകുട്ടിക്ക് മനസ്സിലായി. അവള്‍ ഷമ ചോദിച്ചൂ.

ഇവിടെ ഞാന്‍ എന്റെ രണ്ട് അനുഭവങ്ങളാണു എടുത്തെഴുതിയത്. നല്ല പിള്ളചമയാനോ ഞാന്‍ പുണ്യവാളന്‍ എന്ന് സമര്‍ത്ഥിക്കാനോ അല്ല ഇതു ഇവിടെ എഴുതിയത്. ശരാശരി ഒരു പുരുഷന്റെ എല്ലാ ദൌര്‍ബല്ല്യങ്ങളും എനിക്കുമുണ്ട്. പക്ഷേ കാലഘട്ടത്തിന്റെ മാറ്റം എന്നെ അമ്പരപ്പിക്കുന്നൂ.

ആദ്യം എഴുതിയ അനുഭവത്തിലെ പെണ്‍കുട്ടിയില്‍ ഞാന്‍ ദര്‍ശിച്ചത് അഹങ്കാരമാണു. രണ്ടാമത്തതില്‍ ആവശ്യവും. രണ്ട് പേരും സാമ്പത്തികമായി ഇന്ന് എന്നെക്കാള്‍ എത്രയോ ഉയരത്തിലായിരിക്കും. ഇവിടെ രണ്ടിടത്തും ഞാന്‍ അവലംബിച്ച രീതി നല്ലതാണെന്ന് തന്നെയാണ് ഇപ്പോഴും എന്റെ മനസ്സ് പറയുന്നത്. സെക്‌സ് പരിപാവനമായ ഒരു അവസ്ഥാ വിശേഷമാണു. അത് വേണ്ടിടത്ത് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തണം. ഒന്നാമത്തെ അനുഭവത്തില്‍ ഞാനാ കുട്ടിയുമായി രമിച്ചിരുന്നെങ്കില്‍ ഇന്നും എന്റെ മനസ്സില്‍ വല്ലാത്തൊരു അപകര്‍ഷതാ ബോധം നിലനില്‍ക്കുമായിരുന്നൂ. എന്റെ മകളാകാന്‍ പ്രായമുള്ളകുട്ടി.

Advertisementരണ്ടാമത് പറഞ്ഞ അനുഭവം എനിക്ക് ഇപ്പോഴും ഉള്‍കുളിരേകുന്നു. അന്ന് ഞാന്‍ ഇതിലും ചെറുപ്പമായിരുന്നു. ചെറുപ്പത്തിന്റെ തീഷ്ണത എന്നെക്കൊണ്ട് ആ കുട്ടിയെ കിടപ്പറയിലേക്ക് ക്ഷണിച്ചിരുന്നെങ്കില്‍. ആ കുട്ടി പിന്നെ കണ്ടപ്പോള്‍ എന്റെ കാല്‍ തൊട്ട് വന്ദിക്കുമായിരുന്നോ?

ആണും പെണ്ണും തമ്മിലുള്ള ബന്ധത്തില്‍ ലൈംഗികത മാത്രമേ ഉള്ളൂ എന്ന ചിന്ത വെടിഞ്ഞാല്‍ നമ്മള്‍ ധന്യരായി. ബൂലോകത്തും ലൈംഗികതയുടെ അലയൊലികള്‍ കേട്ട് തുടങ്ങി ഷെറിഫ് കൊട്ടാരക്കര എഴുതിയ ബൂലോഗത്ത് കാളകള്‍ മേയുന്നു ലേഖനവും അതിലെ കമന്റുകളും വായിച്ചപ്പോള്‍ ഞാനൊന്ന് ഉറക്കെ ചിന്തിച്ച് പോയതാണു.

 93 total views,  1 views today

AdvertisementContinue Reading
Advertisement
Advertisement
Entertainment9 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized10 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history11 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment12 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment13 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment13 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment15 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science15 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment15 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy15 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING16 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy16 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy7 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment19 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story3 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement