അവള്.. എന്റെ മാത്രം നഷ്ടം
അവള് സ്നേഹിക്കാനും കലഹിക്കാനും എന്നെ പഠിപ്പിച്ചത് അവളാണ്. ഇല്ല ഞാന്‍ പേര് വെളിപ്പെടുത്തുന്നില്ല. അത് നിഗൂഡമായി തന്നെയിരുന്നോട്ടെ. അന്ന് എന്നോട് ഒരു വാക്ക് സംസാരിക്കാമായിരുന്നു. അവള് എന്തുകൊണ്ട് എന്റെ അടുത്ത് മാത്രം നിശബ്ധയകുന്നു?
111 total views, 2 views today
അവള് സ്നേഹിക്കാനും കലഹിക്കാനും എന്നെ പഠിപ്പിച്ചത് അവളാണ്. ഇല്ല ഞാന്‍ പേര് വെളിപ്പെടുത്തുന്നില്ല. അത് നിഗൂഡമായി തന്നെയിരുന്നോട്ടെ. അന്ന് എന്നോട് ഒരു വാക്ക് സംസാരിക്കാമായിരുന്നു. അവള് എന്തുകൊണ്ട് എന്റെ അടുത്ത് മാത്രം നിശബ്ധയകുന്നു?
വാതോരാതെ സംസാരിച്ചു വിലപ്പെട്ട നാഴികകള്‍ പാഴാക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, ഒരു വാക്ക്.. ഒരു പുഞ്ചിരി.. അതില്‍ എന്തെകിലും.. എന്ത് ? അതെ എന്റെതാകാന്‍ എനിക്ക് വേണ്ടി മാത്രം മോഴിയപ്പെട്ട ഒന്ന്. അവളെ മാത്രം ഞാന്‍ എന്തുകൊണ്ട് ഇങ്ങനെ കാണുന്നു. എന്റെ മനസ്സിന്റെ പിടിവിട്ടുപോകുകയാണോ?
എന്നും ഞാന്‍ എത്ര പെണ്‍കുട്ടികളെ കാണുന്നു. എന്നിട്ടും ആരും എന്റെ മനസ്സിനെ ഇങ്ങനെ ശല്യപ്പെടുത്തിയിട്ടില്ല. എന്തെ ഇത് മാത്രം ഇങ്ങനെ ?
ഒരു ചെറിയ ഇഷ്ടം. ഭാവിയില്‍ പടര്‍ന്നു പന്തളിക്കുവനുള്ള ഒരു മുന്തിരിവള്ളി എന്റെ മനസ്സില്‍ നട്ടുകഴിഞ്ഞുവോ? ഓരോ ദര്‍ശനവും അതിനു വളമാകുകയാണോ?
ഞാന്‍ മുരടിക്കാന്‍ തുടങ്ങുകയായിരുന്നു. ഏകപക്ഷിയമായ ഒരു കോമാളിത്തം മാത്രമാണ് എന്റെത് എന്ന് എനിക്ക് മനസിലായി. പക്ഷെ അത് സത്യമായിരുന്നു. അവളെ ഞാന്‍ സ്നേഹിച്ചിരുന്നു. അകലം കൂടുന്തോറും അതിന്റെ കാഠിന്യം ഏറിവന്നു.
പക്ഷെ അവള് അങ്ങനെ ചെയ്യണ്ടായിരുന്നു. ഞാന്‍ അവളെ സ്നേഹിചിരുന്നതുകൊണ്ടല്ലേ. ഞാന്‍ എന്തൊരു വിഡ്ഢിയാണ്. ഒരാള്‍ മാത്രം. എനിക്ക് അവളോട് തുറന്നു പറയാമായിരുന്നു. സന്ദര്‍ഭങ്ങള്‍ മനുഷ്യനെ മനുഷ്യനല്ലതക്കും സ്ത്രീയോ പുരുഷനോ ആയികൊള്ളട്ടെ. അത് സ്വാഭാവികമാണ്. അവള്‍ക്കും അങ്ങനെ സംഭവിച്ചിരിക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. മറിച്ചു വിശ്വസിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. പഴയൊരു സ്നേഹിതനയിട്ടോ പരിചയക്കാരന് ആയിട്ടോ ഇന്നും അവള് എന്നെ പരിഗണിക്കുന്നുണ്ടാകും.
മുറിവേറ്റ പ്രണയത്തിന്റെ തീവ്രത വജ്ര സൂചികളെക്കാള്‍ ഭയാനകമാണ്. എന്നിലും പ്രകൃതി അവളുടെ നിയമം നടപ്പാക്കി. എന്നാലും ഇപ്പോഴും ഇനിയും ഞാന്‍ അവളെ പ്രണയിച്ചുകൊണ്ടിരിക്കും. ആദ്യമായി വിരഹത്തിന്റെ വേദനയെ കുറിച്ച നീ പറഞ്ഞപ്പോള്‍ അത് ഇത്രെയേറെ കഠിനമാണെന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല.
112 total views, 3 views today
